തിരുവനന്തപുരം : നോർക്ക റൂട്ട്സിന്റെ 75 % സ്‌കോളർ ഷിപ്പോടെ നടത്തുന്ന നൂതന സാങ്കേതിക വിദ്യാ കോഴ്സു കള്‍ക്ക് ബിരുദ ധാരികള്‍ക്ക് ഒക്ടോബർ 5 നു മുന്‍പ് ഓൺ ലൈനില്‍ അപേക്ഷ സമര്‍പ്പിക്കാം.
ഐ. സി. ടി. അക്കാദമി ഓഫ് കേരള യാണ് പരിശീലനം നല്കുന്നത്. പരീക്ഷാ ഫലം കാത്തിരിക്കുന്ന അവസാന വർഷ ബിരുദ വിദ്യാർത്ഥി കൾക്കും അപേക്ഷിക്കാം.
2020 ഒക്ടോബർ 15 ന് നടക്കുന്ന പ്രവേശന പരീക്ഷ യുടെ അടിസ്ഥാന ത്തിലാണ് പ്രവേശനം. പ്രായപരിധി 45 വയസ്സ്. ഓൺ ലൈനിലൂടെ 350 മണിക്കൂർ മുതൽ 400 മണിക്കൂർ വരെയാണ് ക്ലാസ് നടത്തുക. ക്ലാസ്സുകള്‍ ഒക്ടോബർ 27 ന് ആരംഭിക്കും.
ഇതിലെ കോഴ്സുകൾ റോബോട്ടിക് പ്രോസസ്സ് ഓട്ടോ മേഷൻ, ഫുൾ സ്റ്റാക്ക് ഡെവലപ്പർ, ഡാറ്റാ സയൻസ് & അനലിറ്റിക്സ്, സൈബർ സെക്യൂരിറ്റി, ഡിജിറ്റൽ മാർക്കറ്റിംഗ്, എസ്റ്റെൻഡഡ് റിയാലിറ്റി എന്നിവയാണ്. വിവിധ കോഴ്സുകൾക്ക് 17,900 രൂപ മുതൽ 24,300 രൂപ വരെയാണ് ഫീസ്. ഇതിൽ 75 % തുക നോർക്ക സ്‌കോളർ ഷിപ്പ് അനുവദിക്കും. വിശദ വിവരങ്ങൾക്ക് വെബ് സൈറ്റ് സന്ദശിക്കുക.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: job-opportunity, kerala-government-, norka-roots, വിദ്യാഭ്യാസം, സാമൂഹികം