കൊച്ചി : ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്കാരം പ്രൊഫസര്‍ എം. കെ. സാനുവിന്. ഒന്നര ലക്ഷം രൂപയും ശില്‍പവും പ്രശസ്തി പത്രവും അടങ്ങുന്ന താണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത ബഹുമതി യായ എഴുത്തച്ഛന്‍ പുരസ്കാരം. മലയാള സാഹിത്യ ത്തിനു നല്‍കിയ സമഗ്ര സംഭാവന കളെ പരിഗണിച്ചാണ് എഴുത്തച്ഛന്‍ പുരസ്കാരം അദ്ദേഹ ത്തിനു സമ്മാനി ക്കുന്നത് എന്ന് മന്ത്രി കെ.സി. ജോസഫ് പറഞ്ഞു.
അടുത്ത മാസം സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പുരസ്കാരം സമ്മാനിക്കും.
സാഹിത്യ അക്കാദമി പ്രസിഡന്‍റ് പെരുമ്പടവം ശ്രീധരന്‍ ചെയര്‍മാനും പ്രൊഫസര്‍ എം. തോമസ് മാത്യു, സി. പി. നായര്‍, ഡോ. ജോര്‍ജ് ഓണക്കൂര്‍, സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് എന്നിവര്‍ ഉള്‍പ്പെട്ട സമിതി യാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.
സാഹിത്യ അക്കാദമി യുടെ നിരൂപണ ത്തിനുള്ള അവാര്‍ഡ്, സമഗ്ര സംഭാവന ക്കുള്ള പുരസ്കാരം, വിശിഷ്ടാംഗത്വം, എസ്. പി. സി. എസ്. അവാര്‍ഡ്, ശ്രീനാരായണ ജയന്തി അവാര്‍ഡ്, പി. കെ. പരമേശ്വരന്‍ നായര്‍ സ്മാരക അവാര്‍ഡ്, വയലാര്‍ രാമവര്‍മ സ്മാരക ട്രസ്റ്റ് അവാര്‍ഡ്, വൈലോപ്പിള്ളി അവാര്‍ഡ്, ആശാന്‍ അവാര്‍ഡ് തുടങ്ങിയ പത്മപ്രഭ പുരസ്കാരം, എ. എന്‍. സി. ശേഖര്‍ പുരസ്കാരം, മാനവ ശ്രേഷ്ഠ പുരസ്കാരം എന്നിവയും അദ്ദേഹ ത്തിനു ലഭിച്ചിട്ടുണ്ട്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള സാംസ്കാരിക വ്യക്തിത്വം, ബഹുമതി, സാഹിത്യം