തിരുവനന്തപുരം : ശബരിമല തീര്‍ത്ഥാടന ത്തിന് എത്തുന്നവര്‍ക്കുള്ള കൊവിഡ് മാര്‍ഗ്ഗ നിര്‍ദ്ദേശ ങ്ങള്‍ ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചു. ദര്‍ശനത്തിന് എത്തുന്നതിന് 24 മണി ക്കൂര്‍ മുമ്പ് എടുത്ത കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് തീര്‍ത്ഥാടകര്‍ നിലക്കലില്‍ ഹാജരാക്കണം.
സമീപ കാലത്ത് കൊവിഡ് ബാധിച്ചവര്‍, പനി, ചുമ, ശ്വാസ തടസ്സം, മണവും രുചിയും തിരിച്ചറിയുവാന്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ തുടങ്ങി കൊവിഡ് ലക്ഷണങ്ങള്‍ ഉള്ള വരെയും ദര്‍ശനം നടത്തുവാന്‍ അനുവദി ക്കുകയില്ല.
ഫേയ്സ് മാസ്ക് ധരിക്കുക, ഇടക്കിടെ കൈകള്‍ കഴുകി വൃത്തിയാക്കുക, അണു വിമുക്ത മാക്കുവാന്‍ സാനി റ്റൈസര്‍ കരുതുക എന്നിവയും നിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെടുന്നു. മല കയറു മ്പോഴും ഇറങ്ങുമ്പോഴും തീര്‍ത്ഥാടകര്‍ തമ്മില്‍ ശാരീരിക അകലം പാലിക്കണം.
ശബരിമലയിലേക്കുള്ള യാത്രയില്‍ ലഭ്യമായ അംഗീകൃത സര്‍ക്കാര്‍ – സ്വകാര്യ ലാബു കളില്‍ നിന്ന് കൊവിഡ് പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് വാങ്ങാം. റാപ്പിഡ് ആന്റിജന്‍ ടെസ്റ്റില്‍ നെഗറ്റീവ് റിസള്‍ട്ട് കിട്ടിയാല്‍ കോവിഡ് പ്രതിരോധ മുന്‍കരുതലുകളില്‍ വിട്ടു വീഴ്ച ചെയ്യരുത് എന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
- pma