തിരുവനന്തപുരം : കേന്ദ്ര സര്‍ക്കാറിന്റെ കാര്‍ഷിക നിയമ ഭേദഗതികള്‍ കേരളം തള്ളി ക്കളയുന്നു. ഇതിനായി ബുധനാഴ്ച പ്രത്യേക നിയമസഭാ സമ്മേളനം ചേരും. ഒരു മണിക്കൂര്‍ ഒരു മണിക്കൂര്‍ മാത്രം ദൈര്‍ഘ്യം ഉള്ള പ്രത്യേക സമ്മേളനത്തില്‍ നിയമ ഭേ ദഗതികൾ വോട്ടിനിട്ട് തള്ളും.
പുതിയ കാര്‍ഷിക നിയമങ്ങളെ ഭരണ – പ്രതിപക്ഷ കക്ഷി കള്‍ ഒരു പോലെ എതിര്‍ത്തി ട്ടുണ്ട്. ബി. ജെ. പി. യുടെ ഏക അംഗത്തിന്റെ എതിര്‍പ്പോടെ നിയമ ഭേദഗതികള്‍ തള്ളിക്കളയുന്ന പ്രമേയം, ബുധനാഴ്ച ചേരുന്ന പ്രത്യേക നിയമസഭാ സമ്മേളനം പാസ്സാക്കും. ഈ സമ്മേളനം ചേരുവാന്‍ അനുമതി തേടിക്കൊണ്ട് തിങ്കളാഴ്ച ചേരുന്ന മന്ത്രി സഭാ യോഗം ഗവര്‍ണ്ണര്‍ക്ക് ശുപാര്‍ശ കത്തു നല്‍കും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: kerala-government-, കൃഷി, വിവാദം, സാമൂഹികം