കോഴിക്കോട് : ഷിഗല്ല രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ രോഗം പകരാതെ ശ്രദ്ധ ചെലുത്തു വാന്‍ പൊതു ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശങ്ങളുമായി ആരോഗ്യ വകുപ്പ്.
കേടു വന്ന ഭക്ഷണങ്ങള്‍, മലിന ജലം എന്നിവ യിലൂടെ പകരുന്ന രോഗമാണ്. ഷിഗല്ല വിഭാഗ ത്തിൽ പെടുന്ന ബാക്റ്റീരിയ കൾ ആണ് ഷിഗല്ലോസിസ് രോഗ ബാധക്കു കാരണം.
വയറിളക്കം, പനി, വയറു വേദന, ഛര്‍ദ്ദി, ക്ഷീണം, രക്തം കലര്‍ന്ന മലം, നിർജ്ജലീ കരണം എന്നിവ യാണ് ഷിഗല്ല രോഗ ലക്ഷണങ്ങൾ. രോഗാണു പ്രധാനമായും കുടലിനെ ബാധി ക്കുന്നു. അതു കൊണ്ട് മലത്തോടൊപ്പം രക്തവും കാണപ്പെടുന്നു. ഷിഗല്ല രോഗ ലക്ഷണ ങ്ങള്‍ ഗുരുതര അവസ്ഥ യില്‍ എത്തിയാല്‍ അഞ്ച് വയസ്സിന് താഴെ രോഗം പിടിപെട്ട കുട്ടികളില്‍ മരണ സാദ്ധ്യത കൂടുതലാണ്.
വയറിളക്ക രോഗങ്ങള്‍ക്ക് പ്രധാന കാരണ ങ്ങളില്‍ ഒന്നാണ് ഷിഗല്ല ബാക്ടീരിയ. കോളി ഫോം ബാക്ടീ രിയ കലര്‍ന്ന ഭക്ഷണ ത്തിലൂ ടെയും വെള്ള ത്തിലൂടെ യുമാണ്ഷിഗല്ല എന്ന ബാക്ടീരിയ കുട ലിൽ രോഗം പകര്‍ത്തുന്നത്. കുട്ടി കളെ യാണ് രോഗം പെട്ടെന്നു ബാധിക്കുന്നത്.
ഷിഗല്ലോസിസിന് പ്രതിരോധ മരുന്നില്ല. ശ്രദ്ധിച്ചില്ല എങ്കില്‍ രോഗ വ്യാപനം വളരെ പെട്ടെന്ന് നടക്കും. രണ്ട് ദിവസം മുതല്‍ ഏഴ് ദിവസം വരെയാണ് രോഗ ലക്ഷണ ങ്ങള്‍ കാണ പ്പെടു ന്നത്. സാധാരണ ഗതിയിൽ ചികിത്സ ഇല്ലാതെ തന്നെ രോഗം ഭേദമാകും.
ORS, IV ഫ്ലൂയിഡ്, പാരസെറ്റമോൾ ഉപയോഗിച്ചുള്ള ചികിത്സ യാണ് പ്രാഥമികമായി നൽകി വരുന്നത്.
വ്യക്തിശുചിത്വം പാലിക്കുക, പഴകിയ ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുക, തിളപ്പിച്ച് ആറിയ വെള്ളം മാത്രം കുടിക്കുക, പഴങ്ങളും പച്ചക്കറികളും കഴുകിയ തിനു ശേഷം മാത്രം ഉപയോഗിക്കുക, ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ശരിയായ രീതിയില്‍ മൂടി വെക്കുക തുടങ്ങി മുന്‍ കരുതല്‍ നിര്‍ദ്ദേശങ്ങളും രോഗം തടയുന്ന തിനുള്ള പ്രതിരോധ മാര്‍ഗ്ഗങ്ങളും സ്വീകരിച്ച് രോഗ വ്യാപനം അകറ്റി നിര്‍ത്തുവാന്‍ പൊതു ജനങ്ങള്‍ ശ്രദ്ധിക്കണം എന്നു ആരോഗ്യ വകുപ്പ് അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.
* ഷിഗെല്ല രോഗബാധ : രണ്ടു വയസ്സുകാരൻ മരിച്ചു
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആരോഗ്യം, കുട്ടികള്‍, വൈദ്യശാസ്ത്രം, സാമൂഹികം