തൃക്കാക്കരയില്‍ പകല്‍ പൂരം നടന്നു

August 22nd, 2010

thrikkakara-temple-festival-epathramതൃക്കാക്കര: കേരളത്തിലെ പ്രമുഖ വാമന മൂര്‍ത്തി ക്ഷേത്രമായ തൃക്കാക്കരയില്‍ പകല്‍ പൂരം ഗംഭീരമായി നടന്നു. ചിങ്ങം ഒന്നിനു തുടങ്ങുന്ന മലയാള വര്‍ഷത്തില്‍ കേരളത്തിലെ ആ‍ദ്യത്തെ പൂരമാണ് തൃക്കാക്കരയിലേത്. തലയെടുപ്പുള്ള ഒമ്പത് ഗജ വീരന്മാര്‍ അണി നിരന്ന ഉത്സവം കാണുവാന്‍ സ്വദേശികളും വിദേശികളുമായി നിരവധി പേര്‍ എത്തിയിരുന്നു.

പഞ്ചവാദ്യത്തെ കൂടാതെ തൃശ്ശൂര്‍ പൂരത്തെ അനുസ്മരിപ്പിക്കും വിധം കുട മാറ്റവും ഇവിടെ നടന്നു. ഉത്സവത്തിനായി അണി നിരന്ന ഗജ വീരന്മാരുടെ മുമ്പില്‍ നിര്‍ത്തിയിരുന്ന രണ്ടു കുട്ടിയാനകള്‍ ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റി.

- എസ്. കുമാര്‍

വായിക്കുക: ,

1 അഭിപ്രായം »

റിക്കോര്‍ഡ് ലക്ഷ്യവുമായി കാര്‍ട്ടൂണിസ്റ്റ് സജീവ്

August 22nd, 2010

തൃക്കാക്കര: ലോക റിക്കോര്‍ഡ് ലക്ഷ്യമാക്കി തൃക്കാക്കര ക്ഷേത്രത്തില്‍ പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് സജീവ് നടത്തുന്ന കാരിക്കേചര്‍ യജ്ഞം ഏറെ ശ്രദ്ധ പിടിച്ചു പറ്റി. പന്ത്രണ്ടു മണിക്കൂര്‍ കൊണ്ട് ആയിരത്തൊന്ന് കാരിക്കേച്ചര്‍ ആണ് സജീവ് ലക്ഷ്യമിടുന്നത്. രാവിലെ സ്വന്തം കാരിക്കേചര്‍ വരച്ചു കൊണ്ടായിരുന്നു തുടക്കം. സ്ത്രീകളും കുട്ടികളും അടക്കം ഉള്ള ആളുകള്‍ ആവേശത്തോടെ ആണ് തങ്ങളുടെ കാരിക്കേച്ചറിനായി സജീവിനു മുമ്പില്‍ മുഖം കാണിച്ചത്. നിമിഷ നേരം കൊണ്ട് അവരുടെ രൂപം ഏതാനും വരകളിലൂടെ സജീവ് കടലാസില്‍ പകര്‍ത്തി. സ്വന്തം ചിത്രത്തിന്റെ പകര്‍പ്പ് അവര്‍ക്ക്  ഓണ സമ്മാനമായി നല്‍കി.

ആദായ നികുതി വകുപ്പില്‍ ഉദ്യോഗസ്ഥനാണ് സജീവ്. അദ്ദേഹത്തിന്റെ ബ്ലോഗ് : കേരള ഹ ഹ ഹ

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

ഗുരുവായൂരില്‍ കാഴ്ചക്കുല സമര്‍പ്പിക്കുവാന്‍ വന്‍ തിരക്ക്

August 22nd, 2010

ഗുരുവായൂര്‍ : ഉത്രാട നാളില്‍ ഗുരുവായൂര്‍ കണ്ണനു മുമ്പില്‍ കാഴ്ചക്കുല സമര്‍പ്പിക്കുവാന്‍ വന്‍ ഭക്ത ജന തിരക്ക് അനുഭവപ്പെട്ടു. രാവിലെ മേല്‍ശാന്തി ആദ്യ കാഴ്ചക്കുല കണ്ണനും മുമ്പില്‍ സമര്‍പ്പിച്ചു,  കാത്തു നിന്ന നൂറു കണക്കിനു ഭക്തരും കുലകള്‍ സമര്‍പ്പിച്ചു. ഇത്തവണയും ധാരാളം കാഴ്ചക്കുലകള്‍ ഗുരുവായൂരില്‍ സമര്‍പ്പിക്കപ്പെട്ടു. ഈ കുലകളില്‍ ഒരു ഭാഗം നാളത്തെ പഴ പ്രഥമന്‍ ഉണ്ടാക്കുവാനായി എടുക്കും. കൂടാതെ ആനക്കോട്ടയിലെ ആനകള്‍ക്കും നല്‍കും. ബാക്കി ലേലത്തില്‍ വില്‍ക്കും.

മോഹ വിലയാണ് കാഴ്ചക്കുലയ്ക്ക്. കാഴ്ചക്കുലയ്ക്കായി പ്രത്യേകം വാഴ കൃഷി ചെയ്യുന്നവരുണ്ട്. കന്നു തിരഞ്ഞെടുക്കുന്നതു മുതല്‍ ഇതിനു പ്രത്യേകം പ്രരിചരണങ്ങള്‍ ഉണ്ട്. കൃത്രിമ വളം തീരെ ഇടില്ല. കുല ഇളം മൂപ്പാകുമ്പോള്‍ അതിന്റെ പടലകള്‍ക്ക് ഇടയില്‍ വാഴയില തിരുകി  ഓരോ പഴവും തമ്മിലും പടലയും തമ്മിലും ഒരേ അകലം വരുത്തുന്നു. കൂടാതെ വാഴക്കുലയെ വെയിലില്‍ നിന്നും രക്ഷിക്കുവാനായി വാഴയില കൊണ്ട് പൊതിയും. മൂത്തു പഴുക്കുമ്പോള്‍ നല്ല സ്വര്‍ണ്ണ വര്‍ണ്ണം ആയിരിക്കും കാഴ്കക്കുലയിലെ പഴത്തിന്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഷോക്കേറ്റ് ആന ചരിഞ്ഞു

August 20th, 2010

elephant-stories-epathramപാലക്കാട്:  വീട്ടു വളപ്പില്‍ തളച്ചിരുന്ന മേഘനാഥന്‍ എന്ന ആന വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റതിനെ തുടര്‍ന്ന് ചരിഞ്ഞു. കഴിഞ്ഞ ദിവസം രാത്രില്‍ പാലക്കാട് ജില്ലയിലെ കോങ്ങാടിനു സമീപം പാറശ്ശേരിയില്‍ ആണ് ഈ ദാരുണമായ സംഭവം നടന്നത്. വീട്ടിലേക്കുള്ള വൈദ്യുതി കണക്ഷന്റെ സര്‍വ്വീസ് വയറില്‍ ആന അറിയാതെ തുമ്പി ചുറ്റിയതാകാം ഷോക്കേല്‍ക്കാന്‍ കാരണം എന്ന് കരുതുന്നു. മരിച്ചു കിടക്കുന്ന ആനയുടെ തുമ്പിയില്‍ വൈദ്യുതി കമ്പി ചുറ്റിപ്പിണഞ്ഞ നിലയില്‍ ആയിരുന്നു. തുമ്പിയില്‍ ഷോക്കേറ്റതിനെ തുടര്‍ന്ന് പൊള്ളല്‍ ഏറ്റിട്ടുണ്ട്.

ഇരിങ്ങാലക്കുട തെക്കേ മഠം സുരേഷാണ് മേഘനാഥന്റെ ഉടമ. ആറു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സുരേഷ് ഇവനെ വാങ്ങുന്നത്. മദക്കോളിനെ തുടര്‍ന്ന് വിശ്രമത്തിനും ചികിത്സയ്ക്കുമായി ആനയെ ഒന്നാം പാപ്പാന്റെ വീടിനു പരിസരത്ത് നിര്‍ത്തിയി രിക്കുകയായിരുന്നു. ഇരുപതിനടുത്ത് പ്രായം വരുന്ന ലക്ഷണ ത്തികവുള്ള ഈ കൊമ്പന്‍ വളര്‍ന്നു വരുന്ന ആന ചന്തങ്ങളില്‍ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയവന്‍ ആയിരുന്നു. നല്ല കറുപ്പും എടുത്തു പിടിച്ച തലയും ഇവന്റെ പ്രത്യേകത യായിരുന്നു. ഉത്സവ പ്പറമ്പുകളിലും ആന പ്രേമികള്‍ക്കിടയിലും ഇവനു ഏറെ ആരാധകര്‍ ഉണ്ട്.
 
ആന ചരിഞ്ഞ തറിഞ്ഞ് ധാരാളം ആളുകള്‍ സ്ഥലത്തെത്തി. റേഞ്ച് ഓഫീസര്‍ വി. ജി. അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ വന പാലകരും തൃശ്ശൂരില്‍ നിന്നും ഉള്ള വെറ്റിനറി സംഘവും എത്തി. പോസ്റ്റുമോര്‍ട്ടം നടത്തി. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഇത് രണ്ടാമത്തെ ആനയാണ് ഷോക്കേറ്റ് ചരിയുന്നത്. മുമ്പ് തെക്കന്‍ കേരളത്തിലെ ഒരു മലയോര പ്രദേശത്ത്  ലോറിയില്‍ കയറ്റി കൊണ്ടു പോകുകയായിരുന്ന ആന 11 കെ. വി. ലൈനില്‍ നിന്നും ഷോക്കേറ്റ് ചരിഞ്ഞിരുന്നു. എന്നാല്‍ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ നാട്ടാനയായി അറിയപ്പെട്ടിരുന്ന കണ്ടമ്പുള്ളി ബാല നാരായണന്‍ (നാണു എഴുത്തശ്ശന്‍ ശങ്കര നാരായണന്‍) ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് തൃശ്ശൂര്‍ ജില്ലയിലെ ആയിരം കണ്ണി ഉത്സവത്തിനിടെ എഴുന്നള്ളിച്ച് കൊണ്ടു വരുമ്പോള്‍ ഷോക്കേറ്റു വീണിരുന്നു.  അല്‍ഭുതകരമായി അന്ന് മരണത്തില്‍ നിന്നും ആന രക്ഷപ്പെടു കയാണുണ്ടായത്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

മലയാളി താരം പ്രണോയിക്ക് വെള്ളി

August 20th, 2010

haseena-sunil-kumar-prannoy-epathramസിംഗപ്പൂര്‍ : യൂത്ത് ഒളിമ്പിക്സില്‍ ആണ്‍ കുട്ടികളുടെ ബാഡ്മിന്റണില്‍ മലയാളി താരം എച്ച്. എസ്. പ്രണോയ് വെള്ളി മെഡല്‍ നേടി. മികച്ച പ്രകടനം കാഴ്ച വെച്ച പ്രണോയ്ക്ക് സ്വര്‍ണ്ണ പ്രതീക്ഷ യുണ്ടായിരുന്നു എങ്കിലും ഫൈനലില്‍ തായ്‌ലന്റിന്റെ പിസിത് പൂഡ് ചലാറ്റിനു മുമ്പില്‍ അടിയറവു പറഞ്ഞു. 15-21, 16-21 ആയിരുന്നു സ്കോര്‍ നില. സിംഗപ്പൂരില്‍ മത്സരം നടന്ന ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ കാണികളുടെ പിന്തുണ തായ്‌ലന്റ് താരത്തിനായിരുന്നു.

hs-prannoy-singapore-youth-olympics-epathram

സിംഗപ്പൂര്‍ യൂത്ത്‌ ഒളിമ്പിക്സില്‍ വെള്ളി മെഡല്‍ നേടിയ ഇന്ത്യന്‍ താരം മലയാളിയായ ഹസീന സുനില്‍ കുമാര്‍ പ്രണോയ്, സ്വര്‍ണ്ണ മെഡല്‍ ജേതാവായ തായ്‌ലാന്റ് താരം പൂട്ചലാത് പിസിത്‌, വെങ്കല മെഡല്‍ ജേതാവ് കൊറിയന്‍ താരം കാംഗ് ജി വൂക്ക്‌ എന്നിവര്‍ പുരസ്കാര ദാന ചടങ്ങില്‍ തങ്ങളുടെ മെഡലുകള്‍ ഉയര്‍ത്തി കാണിക്കുന്നു.

യൂത്ത് ഒളിമ്പിക്സില്‍ മെഡല്‍ നേടുന്ന ആദ്യ മലയാളി താരം ആണ് പ്രണോയ്. തിരുവനന്തപുരം ആനയറ സ്വദേശി തിരുമുറ്റത്ത് സുനില്‍ കുമാറിന്റേയും ഹസീനയുടേയും മകനായ ഹസീന സുനില്‍ കുമാര്‍ പ്രണോയ് ചെറുപ്പം മുതലേ നിരവധി മത്സരങ്ങളില്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ കരസ്ഥമാക്കിയിരുന്നു. ഓള്‍ ഇന്ത്യ ജൂനിയര്‍ ബാഡ്‌മിന്റണ്‍ ടൂര്‍ണമെന്റില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയതോടെയാണ് ഈ യുവ താരം ശ്രദ്ധിക്കപ്പെട്ടത്. സീഡഡല്ലാത്ത പ്രണോയ് അന്ന് ടോപ്‌ സീഡ്‌ ആന്ധ്രാപ്രദേശ് താരം സുമിത്‌ റെഡ്ഢിയെ പരാജയപ്പെടുത്തിയാണ് സ്വര്‍ണ്ണം നേടിയത്‌. പിന്നീട് യൂണിയന്‍ ബാങ്ക് ഓള്‍ ഇന്ത്യ അണ്ടര്‍ നൈന്റീന്‍ ബോയ്സ് ജൂനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പും സുനില്‍ കരസ്ഥമാക്കി.

യൂത്ത് ഒളിമ്പിക്സില്‍ സ്വര്‍ണ്ണ മെഡല്‍ നഷ്ടമായെങ്കിലും പ്രണോയിയുടെ പ്രകടനം ഇനി വരാനിരിക്കുന്ന അന്താരാഷ്ട്ര മത്സരങ്ങളില്‍ കൂടുതല്‍ നേട്ടങ്ങള്‍ കരസ്ഥമാക്കും എന്ന പ്രതീക്ഷ നല്‍കുന്നതാണ്. പ്രണോയിയുടെ നേട്ടത്തില്‍ കേരള സര്‍ക്കാര്‍ അഭിനന്ദിച്ചു.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « പി. മണികണ്ഠന് എന്‍.വി. കൃഷ്ണവാര്യര്‍ പുരസ്കാരം
Next »Next Page » ഷോക്കേറ്റ് ആന ചരിഞ്ഞു » • വാഹനം ഓടിച്ചത് താനല്ല, അപകടസമയത്ത് മദ്യപിച്ചിരുന്നില്ല- ന്യായീകരണവുമായി ശ്രീറാം
 • അതിക്രമിച്ചു കയറി വിദ്യാര്‍ത്ഥിനിയെ തീ വച്ചു കൊന്നു
 • കൂടത്തായി കൂട്ട ക്കൊല : അറസ്റ്റു ചെയ്ത മൂന്നു പ്രതി കളേയും പോലീസ് കസ്റ്റഡി യില്‍ വിട്ടു
 • വേമ്പനാട്ടു കായൽ ചതുപ്പ് നിലമായി മാറും എന്നു പഠന റിപ്പോര്‍ട്ട്
 • എൻഐടി അധ്യാപികയായി നാട്ടിൽ വിലസി; കുരുക്കിയത് പൊലീസിന്റെ സംശയം
 • കനോലി കനാലിലെ ചെളി നീക്കണം : ചാവക്കാട് താലൂക്ക് വികസന സമിതി
 • നഴ്സുമാർക്ക് നോർക്ക റൂട്ട്സ് മുഖേന അവസരം
 • നാലു സീറ്റിനുവേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്നവരല്ല ഇടതുപക്ഷം’; മുല്ലപ്പള്ളിക്ക് മറുപടിയുമായി മുഖ്യമന്ത്രി
 • തണൽ മരം മുറിച്ചു : പ്രതിഷേധവു മായി പരിസ്ഥിതി പ്രവർത്തകർ
 • ഇടി മിന്നലു കളില്‍ അപകട സാദ്ധ്യത : ജാഗ്രതാ നിര്‍ദ്ദേശം
 • നാലു സീറ്റു കളിലെ കോൺഗ്രസ്സ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
 • ഉപതെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു
 • മാണി സി. കാപ്പൻ പാലാ സീറ്റ് പിടിച്ചെടുത്തു
 • മുരളീധരനും തുണച്ചു: വട്ടിയൂര്‍ക്കാവില്‍ കെ മോഹന്‍കുമാര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി
 • നഴ്സിംഗ് ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെടുത്ത യുവതി അറസ്റ്റിൽ
 • എന്തു കൊണ്ട് എന്നെ പരിഗണിച്ചു കൂടാ? : കെ. വി. തോമസ്
 • കനത്ത മഴക്കു സാദ്ധ്യത : ഏഴു ജില്ല കളില്‍ ജാഗ്രതാ നിര്‍ദ്ദേശം
 • പിഴ ഇല്ലാതെ ഒരു വര്‍ഷത്തിനകം ലൈസന്‍സ് പുതുക്കാം
 • ഹോസ്റ്റലിലെ മൊബൈല്‍ ഫോണ്‍ – ഇന്‍റർ നെറ്റ് നിയന്ത്രണം മൗലിക അവകാശ ലംഘനം : ഹൈക്കോടതി
 • കിഫ്ബി; ചെന്നിത്തലയുടെ അഴിമതിയാരോപണത്തിന് ‘എല്ലാം സുതാര്യ’മെന്ന് മുഖ്യമന്ത്രിയുടെ മറുപടി • സമ്മേളന വേദിയില്‍ ശ്രീമതി...
  കൊച്ചി മെട്രോ : അഴിമതിയുട...
  മുല്ലപ്പെരിയാര്‍ : സംയുക്...
  ലൈംഗികപീഢനം: സന്തോഷ് മാധവ...
  മന്ത്രി മോഹനനൊപ്പം വനിതാ ...
  കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
  പ്ലാച്ചിമട കൊക്കക്കോള കമ്...
  മുല്ലപ്പെരിയാര്‍: വരാനിരി...
  കൊച്ചുബാവ കഥാലോകത്തെ വലിയ...
  ‘നോക്കുകൂലി’ ലോഡിറക്കാത...
  സാമ്പത്തിക അസമത്വം കര്‍ഷക...
  സ്ക്കൂളിലെ ക്യാമറ : വിദ്യ...
  ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
  മിതഭാഷിയായി കര്‍മ്മ കുശലത...
  മന്ത്രി ഗണേഷ്‌ കുമാറും മു...
  വി.എസ്. അച്യുതാനന്ദന്‍ കാ...
  അയ്യപ്പന്‍ എന്ന കവി...
  കാക്കനാടന്‍ അന്തരിച്ചു...
  ലോക്കപ്പ് മര്‍ദ്ദനം : തച്...
  ഗ്രോ വാസു പോലീസ്‌ കസ്റ്റഡ...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine