രാധാകൃഷ്ണപിള്ളയെ അടിച്ചുകൊള്ളുവാന്‍ എം.വി.ജയരാജന്‍

October 20th, 2011

mv-jayarajan-epathram

കണ്ണൂര്‍: യൂണിഫോമില്ലെങ്കില്‍ താനും അസിസ്റ്റന്റ് കമ്മീഷ്ണര്‍  രാധാകൃഷ്ണപിള്ളയുമെല്ലാം സാധാരണക്കാരാണെന്നും അദ്ദേഹത്തെ കണ്ടാല്‍ തല്ലിക്കൊള്ളുവാനും സി.പി.എം. നേതാവ് എം.വി.ജയരാജന്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരോട് പരസ്യമായി ആഹ്വാനം ചെയ്തു. നിര്‍മ്മല്‍ മാധവ് വിഷയവുമായി ബന്ധപ്പെട്ട് കോഴിക്കോട് എസ്.എഫ്.ഐ മാര്‍ച്ചിനിടെ വെടിവെപ്പ് നടത്തിയതിനെ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യൂണിഫോമില്ലാതെ വന്നാല്‍ രാധാകൃഷ്‌ണപിള്ളയും നമ്മളെപ്പോലെ സാധാരണ പൗരനാണ്‌. അതിനാല്‍ അദ്ദേഹത്തെ തല്ലുന്നതില്‍ ഭയക്കേണ്ട. കാക്കിയെ ബഹുമാനിക്കണം. കാക്കിക്കുള്ളിലെ ഖദര്‍ധാരിയായി മാറിയാല്‍ അയാളെ ഉമ്മന്‍ചാണ്ടിയുടെ അനുയായി ആയി കാണണം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സര്‍ സി.പിയുടെ പ്രേതം പിടി കൂടിയിരിക്കുകയാണ്‌. പോലീസിനെ തളയ്‌ക്കേണ്ട ചങ്ങല സര്‍ക്കാരാണ്‌. ആ ചങ്ങലയ്‌ക്കും പേയിളകി. കാക്കിക്കുള്ളിലെ ഖദര്‍ധാരികളായി പോലിസ്‌ ഉദ്യോഗസ്‌ഥര്‍ മാറരുത്‌. നിയമസഭയില്‍ വനിതാ സ്‌റ്റാഫിനു മുമ്പില്‍ മുണ്ടഴിച്ച മന്ത്രി കെ.പി. മോഹനനെതിരേ നടപടി വേണം എന്ന് ജയരാജന്‍ ആവശ്യപ്പെട്ടു. മോഹനന്‍ മുണ്ടഴിച്ചു വിശ്വരൂപം കാട്ടിയപ്പോള്‍ പി.ടി. ഉഷയുടെ വേഗത്തിലാണു വനിതകള്‍ ഓടിയത്‌. നിര്‍മല്‍ മാധവ്‌ മണ്ടനും തിരുമണ്ടനുമാണെന്നും ജയരാജന്‍ പരിഹസിച്ചു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പിതാവിനു ചിലവിനു നല്‍കുവാന്‍ നടി ലിസിയോട് ജില്ലാകളക്ടര്‍

October 20th, 2011

Lissy Priyadarshan-epathram

പ്രശസ്ത നടിയും സംവിധായകന്‍ പ്രിയദര്‍ശന്റെ ഭാര്യയുമായ നടി ലിസിയോട് അവരുടെ പിതാവിനു  ചിലവിനു നല്‍കുവാന്‍ എറണാകുളം ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്ക് പരീത് ഉത്തരവിട്ടു. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വിലകൂടിയ സംവിധായകരില്‍ ഒരാളായ പ്രിയദര്‍ശന്റെ ഭാര്യയായി ആഡംഭര ജീവിതം നയിക്കുന്ന ലിസിയുടെ പിതാവ് എം.ഡി.വര്‍ക്കിയാണ് ജീവിക്കുവാനായി സഹായം അഭ്യര്‍ഥിച്ച് ട്രിബ്യൂണലിനെ സമീപിച്ചത്.   താന്‍ ദരിദ്രനാണെന്നും ജീവിക്കുവാന്‍ ആവശ്യമായ ചിലവിനു തരുവാന്‍ കോടതി വിധിയുണ്ടെന്നും ചൂണ്ടിക്കാട്ടി അദ്ദേഹം അപ്പലേറ്റ് ട്രൈബ്യൂണലില്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ചാണ് കളക്ടറുടെ ഉത്തരവ്. പ്രതിമാസം 5,500 രൂപ വീതം പിതാവിനു ചിലവിനു നല്‍കണമെന്ന് നേരത്തെ കോടതി വിധിയുണ്ടായിരുന്നു. കോടതി വിധിപ്രകാരം ലിസി പണം നല്‍കാന്‍ തയ്യാറാകാഞ്ഞതിനെ തുടര്‍ന്നാണ് വര്‍ക്കി ട്രൈബ്യൂണലിനെ സമീപിച്ചത്. നേരത്തെ കോടതി നിശ്ചയിച്ച 5,500 രൂപയ്ക പകരമായി 10,000 രൂപയായി ട്രിബ്യൂ‍ണല്‍ ഉയര്‍ത്തി.
കൊച്ചി പൂക്കോട്ടുപടി സ്വദേശിനിയായ ലിസി എണ്‍പതുകളിലാണ് സിനിമയില്‍ എത്തുന്നത്. പ്രിയന്‍-മോഹന്‍ ലാല്‍ കൂട്ടുകെട്ടിന്റെ ചിത്രങ്ങളിലൂടെ ഏറേ ശ്രദ്ധിക്കപ്പെട്ടു. വളരെ പെട്ടെന്നു തന്നെ മലയാളം സിനിമയിലെ നായികാപദവിയിലേക്ക് ഉയര്‍ന്ന ലിസി തുടര്‍ന്ന്  തമിഴ്, തെലുങ്ക് സിനിമകളിലും ശ്രദ്ധിക്കപ്പെട്ടു. സിനിമയില്‍ തിളങ്ങി നിന്ന കാലത്ത് പ്രിയദര്‍ശനുമായി പ്രണയത്തിലാകുകയും വിവാഹിതയാകുകയും ചെയ്തു. വിവാഹത്തോടെ അഭിനയ രംഗത്തുനിന്നും വിടുകയും പിന്നീട് ലക്ഷ്മി എന്ന പേരു സ്വീകരിക്കുകയുമായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കാക്കനാടന്‍ അന്തരിച്ചു

October 19th, 2011

kaakkanadan-epathram

കൊല്ലം: പ്രശസ്ത സാഹിത്യകാരന്‍ കാക്കനാടന്‍(76) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആസ്പത്രിയില്‍ ആയിരുന്നു അന്ത്യം. ഏറെ നാളായി കരള്‍ രോഗത്തിന് ചികിത്സയിലായിരുന്നു ഇദ്ദേഹം.

ആദ്യകാല കമ്മ്യൂണിസ്റ്റ് വര്‍ഗ്ഗീസ് കാക്കനാടന്റെ മകനായി 1935ലായിരുന്നു ജോര്‍ജ് വര്‍ഗീസ് കാക്കനാടന്‍ ജനിച്ചത്. അധ്യാപകന്‍, റെയില്‍വേയിലും റയില്‍വേ മന്ത്രാലയത്തിലും ജോലിയെടുത്തിട്ടുണ്ട്. സാഹിത്യ അക്കാദമി അംഗം, നിര്‍വ്വാഹക സമിതി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്(2005), ബാലാമണിയമ്മ പുരസ്‌കാരം(2008), മുട്ടത്തുവര്‍ക്കി അവാര്‍ഡ്, പത്മപ്രഭാ പുരസ്‌കാരം തുടങ്ങിയവയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

അജ്ഞതയുടെ താഴ്‌വര, അടര്‍ന്നുവീണടിയുന്ന നക്ഷത്രങ്ങള്‍, ഓതോറ, വസൂരി ജപ്പാണ പുകയില സാക്ഷി വസൂരി ഉഷ്ണമേഖല തുടങ്ങി നാല്‍പതിലധികം കൃതികളുടെ സൃഷ്ടാവാണ്. മലയാള നാട് മാസികയില്‍ ഗ്യാലറി, യാത്രയ്ക്കിടയില്‍, കാക്കനാടന്റെ പേജ് തുടങ്ങിയ പംക്തികളും കൈകാര്യം ചെയ്തിരുന്നു.

വായനക്കാരും ആരാധകരും ഈ എഴുത്തുകാരനോട് പ്രകടിപ്പിച്ച ആദരവും സ്‌നേഹവും അല്‍ഭുതകരമാണ്. സമൂഹത്തോട് എഴുത്തുകാരന്‍ എന്ന നിലയില്‍ പ്രത്യേകിച്ച് ഉത്തരവാദിത്വമൊന്നുമില്ല എന്ന് പ്രഖ്യാപിച്ച എഴുത്തുകാരനാണ് കാക്കനാടന്‍.

- ലിജി അരുണ്‍

വായിക്കുക: , , ,

Comments Off on കാക്കനാടന്‍ അന്തരിച്ചു

മൈദയ്ക്കും പൊറോട്ടയ്ക്കും എതിരെയുള്ള പ്രചരണം പ്രകൃതി ജീവന തീവ്രവാദം

October 18th, 2011

porotta-epathram

പാലക്കാട്‌ : മൈദയും പൊറോട്ടയുമാണ് മനുഷ്യന് ഏറ്റവും അപകടകാരികളായ ഭക്ഷണ സാധനങ്ങള്‍ എന്ന പ്രചാരണം പ്രകൃതി ജീവന തീവ്രവാദമാണ് എന്ന മറുവാദം ശക്തമായി. കഴിഞ്ഞ കുറെ നാളായി പ്രകടനങ്ങള്‍ നടത്തിയും ലഘുലേഖകള്‍ അച്ചടിച്ച്‌ വിതരണം ചെയ്തും വന്‍ പ്രചാരണമാണ് മൈദയ്ക്കെതിരെ കേരളത്തില്‍ നടന്നത്. “മൈദയെ അറിയുക, മൈദയ്ക്കെതിരെ പോരാടുക” എന്ന പേരിലുള്ള ഈ ലഘുലേഖയിലെ വിവരങ്ങള്‍ അപകടകരവും അബദ്ധ ജഡിലവുമാണ് എന്നതാണ് ഇത് സംബന്ധിച്ച് ഒരു മലയാളം വെബ്സൈറ്റ് പ്രസിദ്ധീകരിച്ച ലേഖനത്തില്‍ വിശദീകരിക്കുന്നത്. അസംബന്ധങ്ങളെഴുതി ജനസമൂഹത്തില്‍ ഭീതി പരത്താനാണ് ‘പ്രകൃതി ജീവനം’ എന്ന ലേബലില്‍ ഇറങ്ങുന്ന ഇത്തരം പ്രചാരണങ്ങള്‍ ശ്രമിക്കുന്നത് എന്ന് ലേഖകര്‍ ചൂണ്ടിക്കാട്ടുന്നു. ലേഖനം പൂര്‍ണ രൂപത്തില്‍ ഇവിടെ വായിക്കാം.

- ജെ.എസ്.

വായിക്കുക: , , ,

1 അഭിപ്രായം »

അപമര്യാദയായി സഭയില്‍ പെരുമാറിയതിനു കൃഷി മന്ത്രി ഖേദം പ്രകടിപ്പിച്ചു

October 18th, 2011
kerala-assembly-epathram
തിരുവനന്തപുരം: വനിതാ എം.എല്‍.എമാര്‍ ഉള്‍പ്പെടുന്ന നിയമസഭയില്‍ ഡസ്കില്‍ കാലുകയറ്റിവച്ച് നിന്നതിനു കൃഷിമന്ത്രി കെ.പി.മോഹനന്‍ സ്പീക്കറോട് ഖേദം പ്രകടിപ്പിച്ചു. മന്ത്രിയുടെ ഖേദപ്രകടനത്തെ തുടര്‍ന്ന് മറ്റു നടപടികളിലേക്ക് കടന്നില്ല. ഇന്നലെ സഭയില്‍ പ്രതിപക്ഷ ബഹളത്തിനിടെ നടുത്തളത്തില്‍ ഇറങ്ങിയ പ്രതിപക്ഷത്തിന്റെ വെല്ലുവിളികള്‍ക്കിടെയാണ്  മന്ത്രി ഡസ്കില്‍ കാല്‍ കയറ്റി വച്ചത്. ഇതു ശ്രദ്ധയില്‍ പെട്ട വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി ഉടനെ ഇടപെട്ട് കെ.പി.മോഹനനെ ശാന്തനാക്കുകയായിരുന്നു.
മന്ത്രിയുടെ പെരുമാറ്റത്തില്‍ പ്രതിപക്ഷ അംഗങ്ങള്‍ ശക്തമായ പ്രതിഷേധം അറിയിച്ചു. കൂടാതെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ ഈ രംഗങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇതേ തുടര്‍ന്ന്  ഇന്നു രാവിലെ  മന്ത്രിയെ സ്പീക്കര്‍ തന്റെ ചേമ്പറിലേക്ക് വിളിപ്പിച്ചിരുന്നു. പ്രതിപക്ഷ ബഹളത്തില്‍ പെട്ടെന്നുണ്ടായ പ്രകോപനമാണ് അത്തരത്തില്‍ പെരുമാറാനിടവന്നതെന്നും മന്ത്രി കെ.പി മോഹനന്‍ സ്പീക്കറോട് വിശദീകരിച്ചു. തുടര്‍ന്ന് സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായി  എഴുതി നല്‍കുകയും ചെയ്തു.
ഇന്നലെ സി.പി.എം നേതാവ് കടകം പള്ളി സുരേന്ദ്രന്‍ സഭയില്‍ സത്യഗ്രഹമിരിക്കുന്ന പ്രതിപക്ഷ എം.എല്‍.എ മാര്‍ക്ക് അഭിവാദ്യമര്‍പ്പിക്കുവാന്‍ എത്തിയതും വിവാദമായിരുന്നു. അംഗമല്ലാത്ത താന്‍ സഭയുടെ നടുത്തളത്തില്‍ പ്രവേശിച്ചത് ഓര്‍ക്കാതെ ആണെന്നും അത് മനപൂര്‍വ്വമല്ലെന്നും കടകം പള്ളി സുരേന്ദ്രന്‍ സ്പീക്കറെ അറിയിച്ചു. ഇതേ തുടര്‍ന്ന് സ്പീക്കര്‍ അദ്ദേഹത്തിനെതിരെ മറ്റു നടപടികള്‍ വേണ്ടെന്ന് വെച്ചു.

- ലിജി അരുണ്‍

വായിക്കുക: , , ,

Comments Off on അപമര്യാദയായി സഭയില്‍ പെരുമാറിയതിനു കൃഷി മന്ത്രി ഖേദം പ്രകടിപ്പിച്ചു


« Previous Page« Previous « ആനക്കുട്ടികള്‍ ഷോക്കേറ്റ് ചരിഞ്ഞു
Next »Next Page » മൈദയ്ക്കും പൊറോട്ടയ്ക്കും എതിരെയുള്ള പ്രചരണം പ്രകൃതി ജീവന തീവ്രവാദം »



  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകുമ്പോൾ ശ്രദ്ധിക്കുക : അധികൃതരുടെ മുന്നറിയിപ്പ്
  • സംസ്ഥാന സ്‌കൂൾ കായിക മേള, സ്‌കൂൾ ശാസ്ത്രോത്സവം എന്നിവ നവംബറിൽ
  • അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു : ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ക്ക് ജാഗ്രതാ നിർദ്ദേശം
  • വയലാർ അവാർഡ് അശോകൻ ചരുവിലിന്
  • സംസ്ഥാനത്ത് അതി ശക്തമായ കാറ്റും ഇടി മിന്നലോടു കൂടിയ വ്യാപക മഴക്കും സാദ്ധ്യത
  • മുൻ വാർത്താ അവതാരകൻ എം. രാമചന്ദ്രൻ അന്തരിച്ചു
  • റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് മൂന്നു ഘട്ടങ്ങളിലായി നടക്കും
  • രാജ്യത്ത് ആദ്യമായി മിഷന്‍ സ്‌ട്രോക്ക് നടപ്പിലാക്കി കേരളം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine