

- ലിജി അരുണ്‍
വായിക്കുക: എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, വിവാദം

തിരുവനന്തപുരം: കേരള സംഗീത നാടക അക്കാദമിയുടെ ഇത്തവണത്തെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ശാസ്ത്രീയ സംഗീതം: രമേഷ് നാരായണന്‍, കാവാലം ശ്രീകുമാര്‍ (വായ്പാട്ട്), ലളിത സംഗീതം: സെല്‍മാ ജോര്‍ജ്, ഗുരുവായൂര്‍ ഗോപി (നാദസ്വരം), ശ്രീനാരായണപുരം അപ്പുമാരാര്‍ (ചെണ്ട), നാടകം: കെ. ജി. രാമു (ചമയം), മീനമ്പലം സന്തോഷ്, ദീപന്‍ ശിവരാമന്‍ (സംവിധാനം), പൂച്ചാക്കല്‍ ഷാഹുല്‍ (ഗാനരചന), കഥകളി: ഈഞ്ചക്കാട് രാമചന്ദ്രന്‍പിള്ള, നൃത്തം: സുനന്ദ നായര്‍ (മോഹിനിയാട്ടം) ഗിരിജ റിഗാറ്റ (ഭരതനാട്യം), പാരമ്പര്യകല: മാര്‍ഗി മധു (കൂത്ത്,കൂടിയാട്ടം) കേളത്ത് അരവിന്ദാക്ഷമാരാര്‍ (ചെണ്ട), നാടന്‍ കല: തമ്പി പയ്യപ്പിള്ളി (ചവിട്ടുനാടകം) ശ്രീധരന്‍ ആശാന്‍ (കാക്കാരശി നാടകം) ജനകീയ കല: ആര്‍.കെ. മലയത്ത് (മാജിക്) എന്നിവരാണ് അവാര്‍ഡിന് അര്‍ഹരായത്.
സംഗീത നാടക അക്കാദമി നല്‍കുന്ന ഇന്‍ഷുറന്‍സും മെഡിക്കല്‍ ക്ലെയ്മും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ക്ഷേത്ര വാദ്യകലാകാരന്മാര്‍ക്ക് കൂടി അനുവദിക്കാന്‍ തീരുമാനിച്ചെന്ന് ചെയര്‍മാന്‍ സൂര്യ കൃഷ്ണമൂര്‍ത്തി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കലാകാരന്മാര്‍ക്കുള്ള മൂന്നുവര്‍ഷത്തെ പ്രീമിയം തുക വ്യവസായി ഡോ. ബി. ആര്‍. ഷെട്ടി ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയില്‍ നേരിട്ട് അടയ്ക്കും. ഒരാള്‍ക്ക് രണ്ടായിരം രൂപ നിരക്കില്‍ 10 ലക്ഷം രൂപയാണ് ഒരുവര്‍ഷം അടയ്ക്കേണ്ടത്. പെരുവനം കുട്ടന്‍മാരാരുടെ അധ്യക്ഷതയിലുള്ള സമിതി അര്‍ഹരായ ക്ഷേത്രവാദ്യ കലാകാരന്മാരെ കണ്ടെത്തുമെന്നും ചെയര്‍മാന്‍ അറിയിച്ചു. വൈസ്ചെയര്‍മാന്‍ ടി. എം. എബ്രഹാം, അക്കാദമി സെക്രട്ടറി ഡോ. പി. വി. കൃഷ്ണന്‍നായര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു
- ന്യൂസ് ഡെസ്ക്
വായിക്കുക: കേരള സാംസ്കാരിക വ്യക്തിത്വം, നാടകം, ബഹുമതി, സാഹിത്യം

കൊല്ലൂര്‍ : കഴിഞ്ഞ 30 വര്‍ഷമായി തുടരുന്ന ആ പതിവ് ഇത്തവണയും കൊല്ലൂര്‍ മൂകാംബികാ ക്ഷേത്രത്തില്‍ അരങ്ങേറി. ഗാനഗന്ധര്‍വ്വന്‍ പത്മഭൂഷന്‍ ഡോ. കെ. ജെ യേശുദാസ് തന്റെ പിറന്നാള്‍ ദിനമായ ചൊവ്വാഴ്ച മൂകാംബികാ ക്ഷേത്രത്തില്‍ സംഗീത ദേവത സരസ്വതി ദേവിയുടെ കീര്‍ത്തനങ്ങള്‍ ആലപിച്ചു. തന്റെ സംഗീത ജീവിതത്തിന്റെ 50ആം വാര്‍ഷികം ആഘോഷിക്കാന്‍ കലാ കേരളം തയ്യാറെടുക്കുന്ന വേളയില്‍ മലയാളിയുടെ പ്രിയ ഗായകന്‍ ഇന്നലെ തന്റെ 72ആം ജന്മദിനം ആഘോഷിക്കാന്‍ കൊല്ലൂര്‍ എത്തിയത് കുടുംബ സമേതമാണ്.
കാഞ്ഞങ്ങാട് രാമചന്ദ്രന്റെ നേതൃത്വത്തില്‍ പുലര്‍ച്ചെ 5:30ക്ക് ക്ഷേത്ര പരിസരത്തെ സരസ്വതീ മണ്ഡപത്തില്‍ ആരംഭിച്ച പ്രത്യേക സംഗീത കച്ചേരി യേശുദാസിന്റെ ആരോഗ്യത്തിനും സൌഭാഗ്യത്തിനും വേണ്ടി കഴിഞ്ഞ 12 വര്‍ഷമായി സംഘടിപ്പിച്ചു വരുന്നതാണ്. രാവിലെ 7:30യോടെ ക്ഷേത്ര നടയില്‍ ദര്‍ശനത്തിന് എത്തിയ യേശുദാസ് മണ്ഡപത്തിലെത്തി സരസ്വതീ കീര്‍ത്തനങ്ങള്‍ ആലപിച്ചപ്പോള്‍ നൂറിലേറെ ഗായകര്‍ ആദരവോടെ ഈ മാസ്മരിക രംഗത്തിന് സാക്ഷികളായി.
ദക്ഷിണാമൂര്‍ത്തി സ്വാമി, വിദ്യാധരന്‍ മാസ്റ്റര്‍, കോവൈ സുരേഷ്, തൃശൂര്‍ രാജേന്ദ്രന്‍, കെ. പി. എന്‍, പിള്ള, എന്നിങ്ങനെ ഒട്ടേറെ പ്രശസ്ത സംഗീതജ്ഞര്‍ മലയാളത്തിന്റെ അഭിമാനമായ സുരലോക ഗായകന് ജന്മദിന ആശംസകള്‍ അര്‍പ്പിക്കാന്‍ എത്തിച്ചേര്‍ന്നു.
തിരക്ക് പിടിച്ച ദിവസത്തിനിടയില്‍ 300 ഓളം കുട്ടികളെ മടിയിലിരുത്തി വിദ്യാരംഭം കുറിക്കുവാനും അദ്ദേഹം സമയം കണ്ടെത്തി.
- ജെ.എസ്.
വായിക്കുക: കേരള സാംസ്കാരിക വ്യക്തിത്വം, സിനിമ

തിരുവനന്തപുരം: നിരവധിക്കേസുകളില്‍ അന്വേഷണം നേരിടുന്ന ടോമിന്‍ തച്ചങ്കരിയെ സര്‍വ്വീസില്‍ തിരിച്ചെടുത്ത മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്നും മുഖ്യമന്ത്രി സത്യപ്രതിജ്ഞാലംഘനം നടത്തിയതായും പ്രതിപക്ഷ നേതാവ് വി. എസ് അച്യുതാനന്ദന്‍ പറഞ്ഞു. തച്ചങ്കരിയെ തിരിച്ചെടുത്തത് വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ്. തച്ചങ്കരിയെ തിരിച്ചെടുത്തത് എന്‍. ഐ. എ യുടെ നിര്‍ദ്ദേശ പ്രകാരമാണെന്ന് മുഖ്യമന്ത്രിയുടെ വാദം ഇതോടെ പൊളിഞ്ഞിരിക്കുകയാണെന്നും വി. എസ് ചൂണ്ടിക്കാട്ടി.
- ന്യൂസ് ഡെസ്ക്
വായിക്കുക: അഴിമതി, കുറ്റകൃത്യം, കേരള രാഷ്ട്രീയം, തട്ടിപ്പ്, പോലീസ്, വിവാദം

ആലപ്പുഴ: റോഡ് ഉദ്ഘാടനം ചെയ്യാനെത്തിയ കോണ്ഗ്രസിന്റെ യുവ എം. എല്‍. എയായ പി. സി വിഷ്ണുനാഥിന് മര്‍ദ്ദനമേറ്റു. ആലപ്പുഴ മാന്നാര്‍ കുട്ടംപേരൂരില്‍ വെച്ചാണ് മര്‍ദ്ദനമേറ്റത്. വിഷ്ണുനാഥിന്റെ മണ്ഡലത്തിലെ പ്രദേശമായ മാന്നാറില്‍ സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഉള്‍പ്പെടെയുള്ളവരാണ് തന്നെ മര്‍ദ്ദിച്ചതെന്ന് പി. സി. വിഷ്ണുനാഥ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കൂടെയുണ്ടായിരുന്ന കുടുബശ്രീപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. വിഷ്ണുനാഥിനെയും പരിക്കേറ്റവരെയും മാവേലിക്കര സര്‍ക്കാര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ല.
- ന്യൂസ് ഡെസ്ക്
വായിക്കുക: കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍