വ്യാജ പാസ്പോര്‍ട്ടുമായി ഇറാന്‍ കാരന്‍ മലപ്പുറത്ത് പിടിയില്‍

November 21st, 2011
Handcuffs-epathram
തേഞ്ഞിപ്പാലം: വ്യാജ പാസ്പോര്‍ട്ടുമായി മുപ്പത് വര്‍ഷമായില്‍ കേരളത്തില്‍ ജീവിക്കുന്ന ഇറാന്‍ കാരന്‍ പോലീസ് പിടിയിലായി. ചംഗിസ് ബഹാദുരി(58) എന്ന ഇറാനിയാണ്  അബ്ദുള്‍ നാസര്‍ കുന്നുമ്മല്‍ എന്ന പേരില്‍ കേരളത്തില്‍ താമസിച്ചിരുന്നത്.  ഇറാനിലെ റുസ്താനി ബഹാരിസ്ഥാന്‍  സ്വദേശിയായ ബഹാദുരി ആദ്യം ഇറാന്‍ പാസ്പോര്‍ട്ടിലാണ് ഇന്ത്യയില്‍ എത്തിയത്. പിന്നീട് വ്യാജരേഖകള്‍ ചമച്ച് 1999-ല്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് എടുത്തു. ഇതുപയോഗിച്ച് പലതവണ വിദേശയാത്രകള്‍ നടത്തി. ചേലമ്പ്ര ഇടിമൂഴിക്കലില്‍ വീടും സ്ഥലവും വാങ്ങി കുടുമ്പ സമേതം താമസിച്ചു വരികയായിരുന്നു ഇയാള്‍. സൂചനകള്‍ ലഭിച്ചതിനെ തുടര്‍ന്ന് തിരൂരങ്ങാടി സി.ഐ. ഉമേഷിന്റെ നിര്‍ദ്ദേശാനുസരണം തേഞ്ഞിപ്പാലം എസ്.ഐയും സംഘവുമാണ്  ഇയാളെ പിടികൂടിയത്. വിദേശ പൌരത്വം മറച്ചു വച്ച് വ്യാജ രേഖകളുടെ സഹായത്തോടെ  ഇന്ത്യന്‍ പാസ്‌പോര്‍ട്ട് എടുത്തതിനും ചേലമ്പ്രയില്‍ സ്വത്ത് വാങ്ങിയതിനും ഇയാളുടെ പേരില്‍ കേസെടുത്തിട്ടുണ്ട്.
1981-ല്‍ ദുബായില്‍ വച്ച് ബഹാദുരി കൊണ്ടോട്ടിക്കാരിയായ ആയിഷയെന്ന മലയാളിയെ വിവാഹം കഴിച്ചു. ഇവര്‍ക്ക് ആറുമക്കള്‍ ഉണ്ട്. പിന്നീട് ആയിഷയെ ഉപേക്ഷിച്ച് ഇയാള്‍ അവരുടെ സഹോദരി സഫിയയെ വിവാഹം  കഴിച്ചു. തുടര്‍ന്ന് മക്കള്‍ക്കും ഭാര്യക്കുമൊപ്പം കേരളത്തില്‍ താമസിച്ചു വരികയായിരുന്നു. ഇടയ്ക്കിടെ വിദേശയാത്രകള്‍ നടത്തുന്ന ഇയാള്‍ അടുത്തിടെയാണ് കേരളത്തില്‍ മടങ്ങി എത്തിയത്.   ഒരു ഇറാന്‍ പൌരന്‍ ആള്‍മാറാട്ടം നടത്തി വര്‍ഷങ്ങളായി ഇന്ത്യന്‍ പൌരനായി മലബാറില്‍ കുടുംബജീവിതം നയിച്ചുവരികയായിരുന്നു എന്നത് സുരക്ഷാ വീഴ്ചയായി കരുതുന്നു.

- ലിജി അരുണ്‍

വായിക്കുക: , ,

1 അഭിപ്രായം »

ക്ഷീരകര്‍ഷകനുള്ള പുരസ്‌കാരം ലഭിച്ച കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

November 21st, 2011

farmer-suicide-kerala-epathram

പാലക്കാട്: കടബാധ്യതമൂലം പലതവണ മികച്ച ക്ഷീരകര്‍ഷകനുള്ള പുരസ്‌കാരം ലഭിച്ച പാലക്കാട് പെരുവെമ്പ് പള്ളിക്കാട് ബാലന്റെ മകന്‍ ചന്ദ്രന്‍(53) വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. ബാങ്കിലെ കടബാധ്യതമൂലമാണ് ആത്മഹത്യയെന്നാണ് നിഗമനം. കടം വീട്ടാന്‍ വേണ്ടി തന്റെ നിലംവിറ്റെങ്കിലും കടം മുഴുവന്‍ തീര്‍ക്കാനായിരുന്നില്ല. പശു വളര്‍ത്തലും നെല്‍ക്കൃഷിയുമായിരുന്നു ചന്ദ്രന്റെ പ്രധാന വരുമാനമാര്‍ഗം. രണ്ടു ലക്ഷം രൂപയുടെ കടമുണ്ടായിരുന്നന്നത്. ഞായറാഴ്ച രാത്രി ഒമ്പതിന് ഇദ്ദേഹത്തെ വീട്ടില്‍ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യം പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചു എങ്കിലും നില ഗുരുതരമായതിനാല്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴി അന്ത്യം സംഭവിക്കുകയായിരുന്നു.

-

വായിക്കുക: ,

1 അഭിപ്രായം »

മന്ത്രി കെ.സി ജോസഫിന്റെ വാഹനം ഇടിച്ച് രണ്ടുപേര്‍ മരിച്ചു

November 21st, 2011

accident-graphic-epathram
അങ്കമാലി: അങ്കമാലിക്ക് സമീപം ദേശീയപാതയില്‍ കരിയാംപറമ്പില്‍ മന്ത്രി കെ.സി ജോസഫിന്റെ കാര്‍ ഇടിച്ച് രണ്ടുപേര്‍ മരിച്ചു. ഒരാള്‍ക്ക്‌ ഗുരുതരമായി പരിക്കേറ്റു. കരിയാംപറമ്പ് സ്വദേശി കെ.സുന്ദരേശ മേനോന്‍, കുറുപ്പംപടി മാളിയെത്ത് വീട്ടില്‍ വിജയന്‍ എന്നിവരാണ് മരിച്ചത്. കരിയാംപറമ്പ് സ്വദേശി തോമസ് എബ്രഹാമിനെ ഗുരുതരമായ പരിക്കുകളോടെ അങ്കമാലിയിലെ എല്‍. എഫ്‌ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് ഏഴിനാണ് അപകടം നടന്നത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നു മന്ത്രി കെ.സി ജോസഫ്. മന്ത്രി വാഹനം അമിത വേഗത്തില്‍ ആയിരുന്നു എന്ന് ദൃക്സാക്ഷികള്‍ പറയുന്നു. കാറിനു പോലീസ്‌ എക്‌സ്കോര്‍ട്ട്‌ ഉണ്ടായിരുന്നില്ലെന്നും കാറിന്റെ ചുവന്ന ബീക്കണ്‍ ലൈറ്റ്‌ തെളിഞ്ഞിരുന്നില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. ഒരുമിച്ചു റോഡ് മുറിച്ചുകടക്കുകയായിരുന്ന മൂന്നുപേരെയും മന്ത്രി സഞ്ചരിച്ച കാര്‍ ഇടിച്ചു തെറിപ്പിച്ചു. മന്ത്രിയുടെ കാറിലാണ്‌ വിജയനെ ആശുപത്രിയിലെത്തിച്ചത്‌. മന്ത്രി ഒരു മണിക്കൂറോളം ആശുപത്രിയില്‍ തങ്ങി. ഡല്‍ഹി യാത്ര റദ്ദാക്കി.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കേന്ദ്രം കുറ്റവിമുക്തനാക്കാതെ തച്ചങ്കരിക്ക് പ്രമോഷനോ? വി. എസ്

November 19th, 2011

vs-achuthanandan-shunned-epathram

തിരുവനന്തപുരം: നിരവധി ക്രിമിനല്‍ കേസുകള്‍ നിലനില്‍ക്കെ തച്ചങ്കരിയെ മാര്‍ക്കറ്റ്‌ ഫെഡ്‌ എം. ഡിയാക്കിയതും എ. ഡി. ജി. പിയായി ഉയര്‍ത്താനുളള നീക്കവും ശരിയല്ലെന്നു പ്രതിപക്ഷ നേതാവ്‌ വി. എസ്‌. അച്യുതാനന്ദന്‍ ശക്‌തമായ ഭാഷയില്‍ തച്ചങ്കരിയുടെ നിയമനത്തെക്കുറിച്ചും പ്രമോഷനെപ്പറ്റിയും പ്രതികരിച്ചു. തച്ചങ്കരിയെ കുറ്റവിമുക്‌തനാക്കിക്കൊണ്ട്‌ കേന്ദ്ര ആഭ്യന്തര വകുപ്പ്‌ സര്‍ക്കാരിന്‌ അറിയിപ്പു നല്‍കിയിട്ടുണ്ടോ എന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്‌തമാക്കണമെന്ന്‌ വി.എസ്‌. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. കൂടാതെ അനധികൃത സ്വത്തു സമ്പാദനം തെളിഞ്ഞതും കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടതുമാണ്. അനധികൃതമായി വിദേശത്തുപോയി ദേശവിരുദ്ധ ശക്‌തികളുമായി രഹസ്യ ചര്‍ച്ച നടത്തിയെന്നതുള്‍പ്പെടെയുളള ഗുരുതരമായ ആരോപണങ്ങള്‍ക്ക്‌ എന്‍.ഐ.എ. അന്വേഷണം നേരിടുന്ന ഉദ്യോഗസ്‌ഥനാണു തച്ചങ്കരി. കളളക്കടത്തടക്കം നിരവധി ആരോപണങ്ങളുമായി ബന്ധപ്പെട്ട കേസുകളും തച്ചങ്കരിക്കെതിരേ നടന്നുവരുന്നു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

തച്ചങ്കരി മാര്‍ക്കറ്റ്‌ ഫെഡ്‌ എം.ഡി; ഡി.ജി.പിയുടെ ശിപാര്‍ശ വിവാദത്തില്‍

November 19th, 2011

tomin-thachenkary-epathram

തിരുവനന്തപുരം: കുറ്റാരോപിതനായ ഐ. ജി. ടോമിന്‍ തച്ചങ്കരിയെ മാര്‍ക്കറ്റ്‌ ഫെഡ്‌ എം.ഡിയാക്കിയതും എ.ഡി.ജി.പിയായി സ്‌ഥാനക്കയറ്റം നല്‍കാനുളള ഡി.ജി.പിയുടെ ശിപാര്‍ശയും വിവാദത്തില്‍. സര്‍വീസില്‍ തിരിച്ചെടുത്ത ശേഷം തസ്തിക നല്‍കിയിരുന്നില്ല. സര്‍വീസില്‍ തിരിച്ചെടുത്തത് തന്നെ ഏറെ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. എന്നാല്‍ ഈ നീക്കത്തിനെതിരെ കോണ്‍ഗ്രസിനകത്ത് നിന്ന് തന്നെ ശക്ത മായ എതിര്‍പ്പുകള്‍ ഉയര്‍ന്നു കഴിഞ്ഞു. കുറ്റാരോപിതനായ തച്ചങ്കരിയെ ഒരുകാരണവശാലും എ.ഡി.ജി.പിയായി പ്രമോട്ട്‌ ചെയ്യരുതെന്ന്‌ മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ വി.എം. സുധീരന്‍ മുഖ്യമന്ത്രിയോട്‌ ആവശ്യപ്പെട്ടു. “തച്ചങ്കരിക്ക്‌ നിയമനം നല്‍കിയതു ശരിയായില്ല. കളങ്കിത ഉദ്യോഗസ്‌ഥനെന്ന പേരു വീണ ഉദ്യോഗസ്‌ഥനാണ്‌ ടോമിന്‍ തച്ചങ്കരിയെന്ന്‌” സുധീരന്‍ പറഞ്ഞു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പോത്തിനെ കണ്ട് വിരണ്ട ആന കാടു കയറി
Next »Next Page » കേന്ദ്രം കുറ്റവിമുക്തനാക്കാതെ തച്ചങ്കരിക്ക് പ്രമോഷനോ? വി. എസ് »



  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine