ജാതി വേണ്ടാ, മതം വേണ്ടാ, ദൈവം വേണ്ടാ മനുഷ്യന്

March 6th, 2011

sahodaran-ayyappan-epathram

സഹോദര സംഘം സ്ഥാപകന്‍ സഹോദരന്‍ അയ്യപ്പന്റെ ചരമ ദിനമാണിന്ന്. സാമൂഹിക പരിഷ്കര്‍ത്താവ്, ചിന്തകന്‍, പത്ര പ്രവര്‍ത്തകന്‍, രാഷ്ട്രീയ നേതാവ് എന്നിങ്ങനെ നിരവധി മുഖങ്ങളുള്ള ഇദ്ദേഹം ശ്രീനാരായണ ഗുരുവിന് ഏറെ അടുപ്പമുള്ള ശിഷ്യനുമായിരുന്നു. തന്റെ കാഴ്ച്ചപ്പാട് വെട്ടിത്തുറന്നു പറയുന്ന അയ്യപ്പന്‍ ഗുരുവിന്റെ പ്രസിദ്ധമായ “ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്” എന്ന മുദ്രാവാക്യത്തെ “ജാതി വേണ്ടാ, മതം വേണ്ടാ, ദൈവം വേണ്ടാ മനുഷ്യന്” എന്ന് മാറ്റി എഴുതി.

ജാതി വ്യവസ്ഥിതിയ്ക്കെതിരെ വിപ്ലവകരമായ മുന്നേറ്റങ്ങള്‍ നടത്തി സാമൂഹിക പരിഷ്കരണത്തിനായി അവിരാമം പ്രവര്‍ത്തിച്ചു വരുന്നതിനിടയിലും തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനും തൊഴിലാളി പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിനും അദ്ദേഹം സമയം കണ്ടെത്തി. 1928 ല്‍ കൊച്ചി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സഹോദരന്‍ അയ്യപ്പന്‍ രണ്ടു തവണ കൊച്ചിയുടെയും ഒരു തവണ തിരു – കൊച്ചിയുടെയും മന്ത്രിയായി സേവനം അനുഷ്ഠിച്ചു. ഒട്ടേറെ പുരോഗമനപരമായ പരിപാടികള്‍ക്ക്‌ അദ്ദേഹം നേതൃത്വം നല്‍കി. ജാതി വ്യവസ്ഥയ്ക്കെതിരെ എല്ലാ ജാതിയിലും പെട്ടവരെ സംഘടിപ്പിച്ച് 1917ല്‍ ചെറായിയില്‍ നടത്തിയ മിശ്ര ഭോജനം മുതല്‍ 1928ല്‍ കൊച്ചി നിയമ സഭാംഗം ആയിരിക്കെ പ്രണയ വിവാഹങ്ങള്‍ക്ക് നിയമ സാധുത നല്‍കണം എന്ന് വാദിച്ചത് വരെ ഇതില്‍ പെടുന്നു.

സംശുദ്ധമായ രാഷ്ട്രീയത്തിന്റെ ഉത്തമ മാതൃക ആയിരുന്ന സഹോദരന്‍ അയ്യപ്പന്‍, വ്യക്തി ജീവിതത്തില്‍ പുലര്‍ത്തിയ ഉയര്‍ന്ന മൂല്യങ്ങള്‍ അദ്ദേഹത്തെ സമൂഹത്തിന്റെ എല്ലാ വിഭാഗം ആളുകളുടെ ഇടയിലും ഏറെ ആരാധ്യനാക്കി. 1968 മാര്‍ച്ച് 6ന് ആയിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഒ. രാജഗോപാല്‍ നേമത്ത് ബി.ജെ.പി. സ്ഥാനാര്‍ഥി

March 4th, 2011

o-rajagopal-epathram

തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമം നിയോജക മണ്ഡലത്തില്‍ ബി. ജെ. പി. സ്ഥാനാര്‍ഥിയായി  ഒ. രാജഗോപാല്‍ മത്സരിക്കും. ഇക്കാര്യം മാധ്യമങ്ങളോട് രാജഗോപാല്‍ തന്നെയാണ് വ്യക്തമാക്കിയത്. പ്രായാധിക്യം മൂലം മത്സര രംഗത്തു നിന്നും ഒഴിഞ്ഞു നില്‍ക്കുവാന്‍ താല്പര്യം പ്രകടിപ്പിച്ചെങ്കിലും പാര്‍ട്ടിയുടെ നിര്‍ദ്ദേശം മൂലമാണ് മത്സരത്തി നിറങ്ങുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം തിങ്കളാഴ്ച നടക്കുന്ന ബി. ജെ. പി. കോര്‍ കമ്മറ്റിയില്‍ ഉണ്ടാകുവാനാണ് സാധ്യത.

പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ഒ. രാജഗോപാലിനെ തിരഞ്ഞെടുപ്പില്‍ ഇറക്കുന്നതിലൂടെ ഇത്തവണ കേരളത്തില്‍ അക്കൌണ്ട് തുറക്കാന്‍ കഴിയും എന്ന പ്രതീക്ഷയാണ് ബി. ജെ. പി. ക്കുള്ളത്. മുന്‍പ് തിരുവനന്തപുരത്തു നിന്നും ലോക്‌ സഭയിലേക്ക് മത്സരിച്ചപ്പോള്‍ ഈ നിയമ സഭാ മണ്ഡലത്തില്‍ അദ്ദേഹം ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. കെ. ജി. മാരാര്‍ക്ക് ശേഷം ബി. ജെ. പി. യുടെ തിരഞ്ഞെടുപ്പ് രാഷ്ടീയത്തില്‍ ഇത്രയും അധികം വോട്ട് കരസ്ഥമാക്കിയ നേതാക്കന്മാര്‍ വേറെ ഇല്ല. കഴിഞ്ഞ വര്‍ഷം അവസാനം  തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ പലയിടത്തും ബി. ജെ. പി. സ്ഥാനാര്‍ഥികള്‍ വിജയിച്ചിരുന്നു. മാറിയ രാഷ്ടീയ സാഹചര്യത്തില്‍  തങ്ങള്‍ക്ക് തിരുവനന്തപുരത്തു നിന്നോ കാസര്‍ഗോഡ് നിന്നോ സ്ഥാനാര്‍ഥികളെ വിജയിപ്പിച്ചെടുക്കാമെന്നാണ് ബി. ജെ. പി. കരുതുന്നത്. ഇതിന് അനുയോജ്യമായ രീതിയില്‍ ആയിരിക്കും സ്ഥാനാര്‍ഥികളെ നിര്‍ണ്ണയിക്കുക.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ വീണ്ടും മത്സരിക്കും : വി. എസ്.

March 3rd, 2011

vs-achuthanandan-epathram

തിരുവനന്തപുരം: പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ കണിശമായും മത്സരിക്കുമെന്നും എവിടെ മത്സരി ക്കണമെന്നത് പാര്‍ട്ടി യാണ് നിശ്ചയിക്കുക യെന്നും മുഖ്യമന്ത്രി വി. എസ്. അച്ചുതാനന്ദന്‍. തിരുവനന്തപുരത്ത് കേസരി സ്മാരക ജേര്‍ണലിസ്റ്റ് ട്രസ്റ്റ് സംഘടിപ്പിച്ച മീറ്റ് ദി പ്രസ്സ് പരിപാടിയില്‍ സംസാരി ക്കുകയായിരുന്നു അദ്ദേഹം. അഴിമതി ആരോപണങ്ങളും സീറ്റ് വിഭജന തര്‍ക്കവുമായി യു. ഡി. എഫ്. ശിഥില മായിക്കൊണ്ടി രിക്കുകയാ ണെന്നും എന്നാല്‍ എല്‍. ഡി. ഫ്. ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടുവാന്‍ ഒരുങ്ങുക യാണെന്നും വി. എസ്. കൂട്ടിച്ചേര്‍ത്തു. ഇടതു സര്‍ക്കാരിന്റെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങളെ പറ്റിയും അദ്ദേഹം സംസാരിച്ചു.

തന്റെ മകനെ കുറിച്ച് പ്രതിപക്ഷം എഴുതി തന്ന കത്തില്‍ കാര്യമായ തെളിവുകള്‍ ഇല്ലെന്നും എന്നാല്‍ വ്യക്തമായ ചില തെളിവുകളുടെ അടിസ്ഥാനത്തിലാണ് കുഞ്ഞാലിക്കുട്ടി യുമായി ഉയര്‍ന്നു വന്ന ആരോപണത്തില്‍ കേസെടുത്തതെന്നും അദ്ദേഹം പറഞ്ഞു. ചീഫ് വിജിലന്‍സ് കമ്മീഷണ‌റായി പി. ജെ. തോമസിനെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചത് സുപ്രീം കോടതി റദ്ദാക്കിയ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരം രാജി വെക്കണമെന്ന് മുഖ്യ മന്ത്രി ആവശ്യപ്പെട്ടു.

-

വായിക്കുക:

അഭിപ്രായം എഴുതുക »

പന്ത്രണ്ടുകാരിയുടെ കൊല : സഹോദരിയും മുന്‍ കാമുകനും പിടിയില്‍

March 2nd, 2011

ഇടുക്കി: തങ്ങളുടെ പ്രണയ വിവരം പുറത്തറിയുന്നത് ഭയന്ന് പന്ത്രണ്ടുകാരിയെ കഴുത്ത് ഞെരിച്ചും വിഷം നല്‍കിയും കൊലപ്പെടുത്തിയ സംഭവത്തില്‍ മൂത്ത സഹോദരിയും കാമുകനും ക്രൈം ബ്രാഞ്ചിന്റെ പിടിയിലായി. നാലു വര്‍ഷം മുമ്പാണ് സംഭവം നടന്നത്. ഇടുക്കി സ്വദേശി പുളിക്കചുണ്ടിയില്‍ രാജന്‍ മാത്യുവിന്റെ മകള്‍ ഗ്രീഷ്മയെ ആണ് 2006 സെപ്റ്റംബര്‍ 19 ന് സഹോദരി രേഷ്മയും (19), കാമുകനായിരുന്ന കണ്ണനെന്ന പ്രശാന്തും (25) ചേര്‍ന്ന് കൊലപ്പെടുത്തിയത്. ഗ്രീഷ്മയുടെ മരണം ആത്മഹത്യ ആണെന്ന ലോക്കല്‍ പോലീസിന്റെ നിഗമനത്തെ ചോദ്യം ചെയ്തു കൊണ്ട് പിതാവ് രാജന്‍ മാത്യു ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് ക്രൈം ബ്രാഞ്ച് കേസന്വേഷണം ഏറ്റെടുത്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഗ്രീഷ്മയുടെ കൊലക്ക് പിന്നില്‍ സഹോദരിയും കാമുകനുമാണെന്ന് വ്യക്തമായത്.

സംഭവം നടക്കുമ്പോള്‍ രേഷ്മക്ക് പതിനാലും കണ്ണന് ഇരുപതും വയസ്സായിരുന്നു. രേഷ്മയുടെ വീട്ടില്‍ നിത്യ സന്ദര്‍ശകനായിരുന്നു കണ്ണന്‍. ഇരുവരും തമ്മിലുള്ള പ്രണയത്തെ പറ്റി ഗ്രീഷ്മ പിതാവിനോട് പറഞ്ഞിരുന്നു. തുടര്‍ന്ന് ഇരുവര്‍ക്കും താക്കീതു നല്‍കുകയും കണ്ണനോട് തന്റെ വീട്ടില്‍ വരരുതെന്നും രേഷ്മയുമായി സംസാരിക്കരുതെന്നും രാജന്‍ മാത്യു വിലക്കി. എന്നാല്‍ വീട്ടുകാര്‍ ഇല്ലാത്ത സമയം കണ്ണന്‍ രേഷ്മയെ തേടിയെത്തി. ഇത് ഗ്രീഷമയുടെ ശ്രദ്ധയില്‍ പെട്ടു. ഇക്കാര്യം വീട്ടുകാരോട് പറയുമെന്ന് ഗ്രീഷ്മ പറഞ്ഞു. ഇതേ തുടര്‍ന്ന് ഗ്രീഷ്മയെ അനുനയിപ്പിക്കുവാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ കണ്ണന്‍ അവളുടെ കഴുത്ത് ഞെരിച്ചു. അബോധാവസ്ഥയിലായ ഗ്രീഷ്മയെ കട്ടിലില്‍ എടുത്ത് കിടത്തി. വെള്ളം ആവശ്യപ്പെട്ടപ്പോള്‍ കയ്യില്‍ ഉണ്ടായിരുന്ന കുപ്പിയില്‍ നിന്നും വിഷം വെള്ളത്തില്‍ കലക്കി വായിലേക്ക് ഒഴിച്ചു കൊടുത്തു. ഇതിനായി ഉപയോഗിച്ച ഗ്ലാസ് രേഷ്മയും കണ്ണനും ചേര്‍ന്ന് നശിപ്പിച്ചു കളഞ്ഞു. വീട്ടുകാര്‍ക്ക് യാതൊരു സംശയവും തോന്നാത്ത രീതിയില്‍ ആയിരുന്നു രേഷ്മയുടെ പ്രതികരണം.

താന്‍ കുളി കഴിഞ്ഞ് എത്തിയപ്പോള്‍ ഗ്രീഷ്മ തൂങ്ങി നില്‍ക്കുകയായിരുന്നു എന്നും ഉടനെ അഴിച്ചു താഴെ കിടത്തിയതാണെന്നും രേഷ്മ മറ്റുള്ളവരെ അറിയിച്ചു. ഇതേ തുടര്‍ന്നാണ് വിഷം കഴിച്ചതിനു ശേഷം ഗ്രീഷ്മ തൂങ്ങി മരിച്ചതാകും എന്ന നിഗമനത്തില്‍ ലോക്കല്‍ പോലീസ് എത്തിയത്. എന്നാല്‍ മകളുടെ മരണത്തില്‍ ദുരൂഹത തോന്നിയ പിതാവ് അന്വേഷണം ക്രൈം ബ്രാഞ്ചിനെ ഏല്‍പ്പിക്കുവാന്‍ ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു. കൊല നടന്ന് അധിക കാലം കഴിയും മുമ്പെ രേഷ്മയുടേയും കണ്ണന്റേയും പ്രണയ ബന്ധം തകര്‍ന്നു. അടുത്ത ആഴ്ച പെണ്ണു കാണല്‍ ചടങ്ങ് നിശ്ചയിച്ചിരി ക്കുമ്പോളാണ് അനിയത്തി ഗ്രീഷ്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ചേച്ചി രേഷ്മ അറസ്റ്റിലാകുന്നത്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

വി. എസിനെതിരായ ഹര്‍ജി കോടതി തള്ളി

March 1st, 2011

vs-achuthanandan-epathram

തിരുവനന്തപുരം: കല്ലുവാതുക്കല്‍ മദ്യ ദുരന്തം അന്വേഷിച്ച ജ‌സ്റ്റിസ് മോഹന്‍ കുമാര്‍ കമ്മീഷനെ സ്വാധീനിക്കുവാന്‍ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ ശ്രമിച്ചെന്ന് ആരോപിച്ച് നല്‍കിയ സ്വകാര്യ ഹര്‍ജി തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി തള്ളി. കേരള കണ്‍സ്യൂമര്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് അഡ്വ. ഷാഹുല്‍ ഹമീദായിരുന്നു ഹര്‍ജിക്കാരന്‍. മുഖ്യമന്ത്രിയെ പോലെ ഉന്നത പദവിയില്‍ ഇരിക്കുന്ന വര്‍ക്കെതിരെ ഹര്‍ജി നല്‍കുമ്പോള്‍ വേണ്ടത്ര നിയമോപദേശം തേടണമായിരുന്നു എന്ന് പറഞ്ഞു കൊണ്ടാണ് മജിസ്ട്രേട്ട് ചെറിയാന്‍ വര്‍ഗ്ഗീസ് ഹര്‍ജി തള്ളിയത്. ഇതു സംബന്ധിച്ച് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ അതിന്റെ പേരില്‍ ഹര്‍ജി നല്‍കേണ്ടി യിരുന്നത് ജ‌സ്റ്റിസ് മോഹന്‍ കുമാര്‍ കമ്മീഷനായിരുന്നു എന്നും ഹര്‍ജിക്കാരന് അതിനു നിയമപരമായി അവകാശം ഇല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

മുന്‍ മുഖ്യമന്ത്രി ഇ. കെ. നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയും  സി. പി. എം. മുന്‍ കണ്ണൂര്‍ സെക്രട്ടറിയുമായിരുന്ന പി. ശശി ഒരു കത്തിലൂടെ വി. എസിനെതിരെ ഉന്നയിച്ചതെന്ന് പറയപ്പെടുന്ന ആരോപണങ്ങളുടെ പേരിലായിരുന്നു ഹര്‍ജി നല്‍കിയത്. ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി ക്കെതിരെ കേസെടുക്കുവാന്‍ പോലീസിനു നിര്‍ദ്ദേശം നല്‍കണമെന്ന് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കേസ് പരിഗണിക്കുമ്പോള്‍ കോടതിയുടെ പല ചോദ്യങ്ങള്‍ക്കും ഹര്‍ജിക്കാരനു വ്യക്തമായ മറുപടി നല്‍കുവാന്‍ സാധിച്ചില്ല.

- എസ്. കുമാര്‍

വായിക്കുക: ,

1 അഭിപ്രായം »


« Previous Page« Previous « നാദാപുരം സ്ഫോടനം : അഞ്ച് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ മരിച്ചു
Next »Next Page » പന്ത്രണ്ടുകാരിയുടെ കൊല : സഹോദരിയും മുന്‍ കാമുകനും പിടിയില്‍ »



  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine