കൊച്ചി മെട്രോ കുതിക്കുന്നു : തൈക്കൂടം വരെ ദീര്‍ഘിപ്പിച്ചു

September 3rd, 2019

kochi-metro-maharajas-junction-thaikkudam-route-ePathram

കൊച്ചി : മഹാരാജാസ് ജംഗ്ഷന്‍ മുതല്‍ തൈക്കൂടം വരെ യുള്ള കൊച്ചി മെട്രോ യുടെ ദീര്‍ഘിപ്പിച്ച സര്‍വ്വീസ്, മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. രാവിലെ 11.30 ന് കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയ ത്തിൽ നടന്ന ചടങ്ങിൽ കേന്ദ്ര നഗര വികസന വകുപ്പു മന്ത്രി ഹർദീപ് സിംഗ് പുരി അദ്ധ്യക്ഷത വഹിച്ചു.

5.65 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള മഹാ രാജാസ്-തൈക്കൂടം റൂട്ടില്‍ എറണാ കുളം സൗത്ത്, കടവന്ത്ര, എളംകുളം. വൈറ്റില. തൈക്കൂടം എന്നീ അഞ്ച് സ്റ്റേഷനു കള്‍ ഉണ്ട്. ഏഴ് മിനിറ്റ് കൂടു മ്പോഴാണ് സര്‍വ്വീസ്. മെട്രോ തുടക്കം കുറിക്കുന്ന ആലുവ യില്‍ നിന്ന് മഹാ രാജാസ് വരെ എത്തുവാന്‍ 33 മിനിറ്റ് എടുക്കും. തൈക്കൂടത്തേ ക്കുള്ള യാത്ര ഒരു മാസ ത്തോളം വേഗത കുറവായി രിക്കും.

-Image Credit : Rail Analysis India

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കൊച്ചി മെട്രോ: ഉദ്ഘാടന വേദിയില്‍ ഇ. ശ്രീധരനില്ല

June 15th, 2017

metro

കൊച്ചി: കൊച്ചി മെട്രോയുടെ ഉദ്ഘാടന വേദിയില്‍ പ്രധാനമന്ത്രിയുള്‍പ്പെടെ വെറും ഏഴുപേര്‍ മാത്രം. മെട്രോയുടെ ശില്‍പ്പി ഇ.ശ്രീധരനെയും മറ്റു ജനപ്രതിനിധികളെയും വേദിയില്‍ നിന്നു ഒഴിവാക്കിയതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു.

ഇ.ശ്രീധരന്‍, പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല തുടങ്ങിയവരെ വേദിയില്‍ ഉള്‍പ്പെടുത്താനാവശ്യപ്പെട്ടാണ് കത്തയച്ചിരിക്കുന്നത്. പല മേഖലകളില്‍ നിന്നുമുള്ള സമ്മര്‍ദ്ദം കാരണമാണ് ശ്രീധരനെ ഒഴിവാക്കിയതെന്ന് കരുതുന്നു. പ്രധാനമന്ത്രിക്കൊപ്പം ഗവര്‍ണറും മുഖ്യമന്ത്രിയും കൂടാതെ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, ഗതാഗത മന്ത്രി തോമസ് ചാണ്ടി, കെ.വി തോമസ് എം. പി, മേയര്‍ സൗമിനി ജെയിന്‍ എന്നിവര്‍ക്കാണ് വേദിയില്‍ ഇടം ലഭിക്കുക.

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കൊച്ചി മെട്രോയുടെ ഉദ്ഘാടനം കലൂര്‍ സ്റ്റേഡിയത്തില്‍

June 10th, 2017

metro

കൊച്ചി : കൊച്ചി മെട്രോയുടെ ഉദ്ഘാടനം സംബന്ധിച്ച് അന്തിമ തീരുമാനമായി. ഉദ്ഘാടനം കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കും. ജൂണ്‍ 17 ന് പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വ്വഹിക്കും. അതിനു ശേഷം അദ്ദേഹം മെട്രോയില്‍ യാത്ര ചെയ്യും.

പ്രധാനമന്ത്രിയുടെ സുരക്ഷാസംഘം വിവിധ വേദികള്‍ പരിശോധിച്ച ശേഷമാണ് കലൂര്‍ സ്റ്റേഡിയത്തിന് അനുമതി നല്‍കിയത്. ആദ്യം ഉദ്ഘാടനം ആലുവയില്‍ നടത്താനായിരുന്നു തീരുമാനം. എന്നാല്‍ സുരക്ഷാ പ്രശ്നങ്ങള്‍ കാരണം അതു മാറ്റിവെയ്ക്കുകയായിരുന്നു.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« മദ്യശാലകള്‍ തുറക്കാനുള്ള നീക്കം : കെസിബിസി സുപ്രീം കോടതിയിലേക്ക്
പെട്രോളിയം കമ്പനി കളുടെ തീരു മാനം ജന ങ്ങളെ ബുദ്ധി മുട്ടിക്കും »



  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു
  • സ്വകാര്യ ട്യൂഷന്‍ : സര്‍ക്കാര്‍-എയ്ഡഡ് അദ്ധ്യാപകർക്ക് എതിരെ കർശ്ശന നടപടി സ്വീകരിക്കും
  • ഷവർമ്മ കടകളിൽ പരിശോധന : 45 സ്ഥാപനങ്ങൾ അടച്ചു
  • അറിയിപ്പുകളും ഉത്തരവുകളും മലയാളത്തിൽ നൽകണം
  • സർക്കാർ സർവ്വീസിൽ നിന്നും 51 ഡോക്ടർമാരെ പിരിച്ചു വിട്ടു
  • ഗുണ നിലവാരം ഇല്ല എന്ന് കണ്ടെത്തിയ മരുന്നുകൾ നിരോധിച്ചു
  • അതിതീവ്ര മഴ : അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടും
  • അതിശക്ത മഴയും കാറ്റും തുടരും : ജാഗ്രതാ നിർദ്ദേശം
  • പ്രൊഫ. എം. കെ. സാനു അന്തരിച്ചു
  • കലാഭവൻ നവാസ് അന്തരിച്ചു
  • ഡിജിറ്റൽ ഹെൽത്ത് : ഒ. പി. ടിക്കറ്റിന് ക്യൂ ഒഴിവാക്കാം
  • ഭിന്ന ശേഷിക്കാർക്ക് എയ്ഡഡ് സ്കൂളുകളിൽ ജോലി
  • വി. എസ്. വിട വാങ്ങി
  • എലിപ്പനി : ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്‌



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine