തിരുവനന്തപുരം : കെ. എസ്. ആർ. ടി. സി. ബസ്സുകളിൽ വയോജനങ്ങൾക്കായി റിസർവ്വ് ചെയ്ത സീറ്റുകൾ അവർക്ക് ലഭ്യമാക്കുന്നതിനുള്ള കർശ്ശന നടപടികൾ സ്വീകരിക്കും എന്നും ബസ്സുകളിൽ നിലവിലുള്ള ഓൺ ലൈൻ രജിസ്ട്രേഷനുകളിൽ വയോജനങ്ങൾക്കായി സീറ്റ് റിസർവ്വ് ചെയ്യുന്നതിനുള്ള സംവിധാനം ഒരുക്കും എന്നും കെ. എസ്. ആർ. ടി. സി. മാനേജിംഗ് ഡയറക്ടർ ഡോ. പ്രമോജ് ശങ്കർ ഉറപ്പു നൽകി.
വയോജന സൗഹൃദമായി സ്വീകരിക്കേണ്ട പരിഷ്കരണ നടപടികളെ സംബന്ധിച്ച് സംസ്ഥാന വയോജന കമ്മിഷനുമായി നടത്തിയ ചർച്ചയിലാണ് ഡോ. പ്രമോജ് ശങ്കർ ഈ ഉറപ്പ് നൽകിയത്.
കെ. എസ്. ആർ. ടി. സി. ബസ്സുകളിൽ വാതിൽ പ്പടികളുടെ ഉയരം കുറക്കുക, ബസ്സുകളിൽ വയോജനങ്ങൾക്കായി റിസർവ്വ് ചെയ്തിരിക്കുന്ന സീറ്റുകളുടെ സ്ഥാനം ടയറിനു മുകളിൽ നിന്നും മാറ്റുക എന്നീ നിർദ്ദേശങ്ങൾ പരിശോധിക്കും എന്നും അധികൃതർ വ്യക്തമാക്കി. P. R. D.
































