തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം

September 30th, 2025

election-ink-mark-epathram
തിരുവനന്തപുരം : തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളി ലേക്കുള്ള പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി 2025 സെപ്റ്റംബർ 29 മുതൽ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനും വോട്ടര്‍ പട്ടിക പുതുക്കാനും അവസരം.

ഈ വര്‍ഷം ജനുവരി ഒന്നിനു മുന്‍പായി 18 വയസ്സു തികഞ്ഞവര്‍ക്ക് ഒക്ടോബര്‍ 14 വരെ ഓണ്‍ ലൈനായി അപേക്ഷ സമര്‍പ്പിക്കാം. അന്തിമ വോട്ടര്‍ പട്ടിക ഒക്ടോബര്‍ 25 ന് പ്രസിദ്ധീകരിക്കും.

കരട് വോട്ടര്‍ പട്ടിക എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ് സൈറ്റിലും പരിശോധനയ്ക്ക് ലഭിക്കും. ഉള്‍ക്കുറിപ്പുകള്‍ തിരുത്തുന്നതിനും സ്ഥാന മാറ്റം വരുത്തുന്നതിനും പേര് ഒഴിവാക്കുന്നതിനും അപേക്ഷ സമര്‍പ്പിക്കാം.

പുതുതായി പേരു ചേര്‍ക്കുന്നതിനും (ഫാറം 4), ഉള്‍ക്കുറിപ്പുകള്‍ തിരുത്തുന്നതിനും (ഫാറം 6), സ്ഥാന മാറ്റം വരുത്തുന്നതിനും (ഫാറം 7) സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ് സൈറ്റില്‍ ഓണ്‍ ലൈനായി അപേക്ഷിക്കണം. ഹിയറിംഗിനുള്ള കമ്പ്യൂട്ടര്‍ ജനറേറ്റഡ് നോട്ടീസ് ലഭിക്കും. നോട്ടീസില്‍ പറഞ്ഞിട്ടുള്ള തീയതി യില്‍ ആവശ്യമായ രേഖകള്‍ സഹിതം ഹിയറിംഗിന് നേരിട്ട് ഹാജരാകണം.

വോട്ടര്‍ പട്ടികയില്‍ പേര് ഒഴിവാക്കുന്നത് സംബന്ധിച്ച ആക്ഷേപങ്ങള്‍ (ഫാറം 5) ഓണ്‍ ലൈനായി രജിസ്റ്റര്‍ ചെയ്ത്, അതിന്റെ പ്രിന്റൗട്ടില്‍ അപേക്ഷകനും ആ വാര്‍ഡിലെ ഒരു വോട്ടറും ഒപ്പിട്ട് നേരിട്ടോ തപാലി ലൂടെയോ ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ക്ക് സമര്‍പ്പിക്കണം.

ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ക്ക് നേരിട്ടു അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം

September 10th, 2025

pseudovirion-detect-nipah-virus-ePathram
തിരുവനന്തപുരം : സംസ്ഥാനത്തെ നിപ വൈറസ് ബാധ കണ്ടെത്തുന്നതിനുള്ള സ്യൂഡോ വൈറസ് പരിശോധനാ സംവിധാനം തിരുവനന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി (IAV) വികസിപ്പിച്ചു. നിപ സമ്പർക്ക പട്ടിക യിലുള്ളവർക്ക് രോഗ ലക്ഷണങ്ങൾ പ്രകടമാകാതെ അണു ബാധ ഉണ്ടോ എന്ന് അറിയാൻ ഈ സാങ്കേതിക വിദ്യ ഉപയോഗിക്കാം. നിപ മാത്രമല്ല, ഡെങ്കിപ്പനിയുടെ നാല് വക ഭേദങ്ങൾ, റാബിസ് വൈറസ് എന്നിവയുടെയും സ്യൂഡോ വൈറസുകൾ IAV വികസിപ്പിച്ച് എടുത്തിട്ടുണ്ട്.

മനുഷ്യരിലും മൃഗങ്ങളിലും നിപ ബാധ കണ്ടെത്താൻ ഈ സംവിധാനം സഹായകമാകും. വവ്വാലുകളിൽ നിന്നും മൃഗങ്ങളിലേക്കും തുടർന്ന് മനുഷ്യരിലേക്കും രോഗം പകരുവാൻ ഉള്ള സാദ്ധ്യത അനുസരിച്ച് രോഗവാഹകരായ മൃഗങ്ങളെ കണ്ടെത്താൻ ഈ പരിശോധന പ്രയോജനപ്പെടും.

വവ്വാലുകളിൽ നിന്ന് പന്നികളിലേക്കും തുടർന്ന് മനുഷ്യരിലേക്കും നിപ പകർന്ന സാഹചര്യം ഒഴിവാക്കാൻ സ്യൂഡോ വൈറസ് പരിശോധന സഹായിക്കും.

കേരളത്തിന്റെ ആരോഗ്യ രംഗത്തെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് കരുത്തേകുന്ന ഗവേഷണ-സാങ്കേതിക മുന്നേറ്റമാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയുടെ ഈ നേട്ടം.

രോഗ നിർണ്ണയത്തിലെ കൃത്യതയും വേഗതയും വർദ്ധിപ്പിക്കുന്ന ഇത്തരം കണ്ടെത്തലുകൾ സംസ്ഥാനത്തെ പൊതു ജനാരോഗ്യ സുരക്ഷിതത്വം കൂടുതൽ ഉറപ്പാക്കുന്നു എന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. PRD

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ഷവർമ്മ കടകളിൽ പരിശോധന : 45 സ്ഥാപനങ്ങൾ അടച്ചു

August 8th, 2025

chicken-shawarma-ePathram

തിരുവനന്തപുരം: സംസ്ഥാനത്ത് ഷവർമ്മ വിൽപന നടത്തുന്ന സ്ഥാപനങ്ങൾ സർക്കാർ മാർഗ്ഗ നിർദ്ദേശ ങ്ങളും മാന ദണ്ഡങ്ങളും പാലിക്കുന്നുണ്ടോ എന്ന് അറിയുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് 1557 പ്രത്യേക പരിശോധനകൾ നടത്തിയതായി ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോർജ്.

ആഗസ്റ്റ് 5, 6 തീയ്യതി കളിലായി രാത്രി കാലങ്ങളിൽ 59 സ്‌ക്വാഡുകളാണ് പരിശോധനകൾ നടത്തിയത്. 256 സ്ഥാപന ങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസും 263 സ്ഥാപനങ്ങൾക്ക് കോമ്പൗണ്ടിംഗ് നോട്ടീസും നൽകി. വീഴ്ചകൾ കണ്ടെത്തിയ 45 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തി വെപ്പിച്ചു.

ഷവർമ്മക്കുള്ള ഉപകരണങ്ങൾ, തയ്യാറാക്കുന്ന സ്ഥലം, വ്യക്തി ശുചിത്വം എന്നിവ സംബന്ധിച്ചുള്ള വിശദമായ ഷവർമ മാർഗ്ഗ നിർദേശ ങ്ങൾ സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് പുറത്തിറക്കിയിരുന്നു.

പച്ച മുട്ട കൊണ്ടുള്ള മയോണൈസ് നിരോധിച്ചിട്ടുണ്ട്. അത് സംബന്ധിച്ചുള്ള പരിശോധന കളും നടന്നു. വൃത്തി ഹീനമായ സാഹചര്യത്തിൽ ഷവർമ പാകം ചെയ്യുവാനോ വിൽക്കാനോ പാടില്ല. മാത്രമല്ല പാഴ്സലിൽ തീയ്യതി, സമയവും കൃത്യമായി രേഖപ്പെടുത്തണം.

എഫ്. എസ്. എസ്. ആക്ട് പ്രകാരം ലൈസൻസോ രജിസ്‌ട്രേഷനോ ഇല്ലാതെ ഒരു വ്യക്തിയും ഏതെങ്കിലും ഭക്ഷ്യ ബിസിനസ് ആരംഭിക്കുകയോ നടത്തുകയോ ചെയ്യരുത്. ഭക്ഷണം കൈകാര്യം ചെയ്യുന്നവർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാണ്. പരാതിയുള്ളവർ ഭക്ഷ്യ സുരക്ഷാ വകുപ്പിനെ വിവരം അറിയിക്കേണ്ടതാണ്. P R D

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

സർക്കാർ സർവ്വീസിൽ നിന്നും 51 ഡോക്ടർമാരെ പിരിച്ചു വിട്ടു

August 6th, 2025

kerala-govt-dismissed-doctors-medical-education-department-ePathram
തിരുവനന്തപുരം : മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 51 ഡോക്ടർമാരെ സർവ്വീസിൽ നിന്നും നീക്കം ചെയ്തു കൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവ്. അനധികൃതമായി സേവനങ്ങളിൽ നിന്നും വിട്ടു നിൽക്കുന്നവരും പല തവണ അവസരം നൽകിയിട്ടും തിരികെ സർവ്വീസിൽ പ്രവേശിക്കാൻ താല്പര്യം ഇല്ലാത്ത ജീവനക്കാരെയാണ് നീക്കം ചെയ്തത്.

അനധികൃതമായി ജോലിക്ക് ഹാജരാകാത്തവരെ കണ്ടെത്തി റിപ്പോർട്ട് നൽകുന്നതിനും കർശനമായ അച്ചടക്ക നടപടി സ്വീകരിക്കുന്നതിനും വകുപ്പിന് കർശന നിർദ്ദേശം നൽകിയിരുന്നു. ഇതിനെ ത്തുടർന്നാണ് നടപടി. അധിക കാലം ജോലിയിൽ നിന്നും വിട്ടു നില്‍ക്കുന്നത് വകുപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും.

ഇത്തരം ജീവനക്കാരെ സർവ്വീസിൽ തുടരാൻ അനുവദിക്കുന്നതിലൂടെ സേവന തല്പരായ അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം നഷ്ടപ്പെടുത്തുന്നതിന് ഇടയാക്കും. അതു കൊണ്ടാണ് കര്‍ശന നടപടി സ്വീകരിച്ചത് എന്നും ആരോഗ്യ വകുപ്പ് മന്ത്രി വ്യക്തമാക്കി. PRD

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

ഭിന്ന ശേഷിക്കാർക്ക് എയ്ഡഡ് സ്കൂളുകളിൽ ജോലി

July 28th, 2025

special-driving-test-for-differently-specially-abled-persons-ePathramതിരുവനന്തപുരം : സംസ്ഥാനത്തെ എയ്ഡഡ് സ്കൂളു കളിലെ അദ്ധ്യാപക / അനദ്ധ്യാപക നിയമനങ്ങളിൽ പരിഗണിക്കുന്നതിന് വേണ്ടി നാളിതു വരെ പേര് രജിസ്റ്റർ ചെയ്തിട്ടില്ലാത്ത ഭിന്ന ശേഷി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ മതിയായ യോഗ്യത തെളിയിക്കുന്ന രേഖകളുടെ ഒറിജിനലുകൾ സഹിതം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഹാജരായി രജിസ്ട്രേഷൻ നടത്തണം. PRD

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

2 of 491231020»|

« Previous Page« Previous « വി. എസ്. വിട വാങ്ങി
Next »Next Page » ഡിജിറ്റൽ ഹെൽത്ത് : ഒ. പി. ടിക്കറ്റിന് ക്യൂ ഒഴിവാക്കാം »



  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു
  • സ്വകാര്യ ട്യൂഷന്‍ : സര്‍ക്കാര്‍-എയ്ഡഡ് അദ്ധ്യാപകർക്ക് എതിരെ കർശ്ശന നടപടി സ്വീകരിക്കും



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine