കെ – ഫോണ്‍ പദ്ധതി നാടിന് സമര്‍പ്പിച്ചു

June 6th, 2023

k-fon-kerala-s-internet-wifi-k-phone-ePathram
തിരുവനന്തപുരം : എല്ലാവര്‍ക്കും ഇന്‍റര്‍ നെറ്റ് എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന കെ – ഫോണ്‍ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ്‌ വര്‍ക്ക്, അഥവാ കെ – ഫോണ്‍ പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ 30,000 സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഒരു നിയമ സഭാ മണ്ഡലത്തില്‍ 100 വീടുകള്‍ എന്ന കണക്കില്‍ 14,000 വീടുകളിലും കെ – ഫോണ്‍ ഇന്‍റര്‍ നെറ്റ് എത്തും.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സംസ്ഥാനത്തെ 20 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് സൗജന്യം ആയും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും അതിവേഗ ഇന്‍റര്‍ നെറ്റ് സൗകര്യം ലഭ്യമാക്കുകയാണ് കെ – ഫോണ്‍ പദ്ധതിയിലൂടെ.

ജനങ്ങളുടെ അവകാശമാണ് ഇന്‍റര്‍ നെറ്റ് എന്ന് പ്രഖ്യാപിച്ച ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം. അത് കേവലം പ്രഖ്യാപനം മാത്രമായി ഒതുങ്ങുന്നില്ല എന്ന് ഉറപ്പു വരുത്തുവാന്‍ കൂടിയാണ് സര്‍ക്കാര്‍ കെ – ഫോണ്‍ പദ്ധതി നടപ്പാക്കുന്നത്. അതിലൂടെ എല്ലാവര്‍ക്കും ഇന്‍റര്‍ നെറ്റ് ലഭ്യമാക്കുന്നതിനു അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയാണ്. അങ്ങനെ ഇന്‍റര്‍ നെറ്റ് എന്ന അവകാശം എല്ലാവര്‍ക്കും പ്രാപ്യമാകുന്നു.

ടെലികോം മേഖലയിലെ കോര്‍പ്പറേറ്റ് ശക്തികള്‍ക്ക് എതിരെയുള്ള ജനകീയ ബദല്‍ മാതൃക കൂടിയാണ് കെ – ഫോണ്‍ പദ്ധതി. സ്വകാര്യ മേഖലയിലെ കേബിള്‍ ശൃംഖലകളുടെയും മൊബൈല്‍ സേവന ദാതാക്കളു ടെയും ചൂഷണത്തില്‍ നിന്ന് ജനങ്ങള്‍ക്ക് മോചനം നല്‍കണം എന്ന നിശ്ചയ ദാര്‍ഢ്യത്തോടെയാണ് കെ – ഫോണ്‍ പദ്ധതിക്ക് തുടക്കം കുറിച്ചത്.

മറ്റ് സര്‍വ്വീസ് പ്രൊവൈഡര്‍മാര്‍ നല്‍കുന്നതിനെ അപേക്ഷിച്ച് കുറഞ്ഞ നിരക്കില്‍ കെ – ഫോണ്‍ സേവനങ്ങള്‍ ലഭ്യമാകും. നഗര-ഗ്രാമ വ്യത്യാസം ഇല്ലാതെ കേരളത്തില്‍ ആകമാനം ഉയര്‍ന്ന സ്പീഡിലും ഒരേ ഗുണ നിലവാര ത്തോടു കൂടിയും കെ-ഫോണ്‍ സേവനങ്ങള്‍ ലഭ്യമാക്കാനും കഴിയും എന്നും മുഖ്യ മന്ത്രി പറഞ്ഞു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

കെല്‍ട്രോണില്‍ മാധ്യമ പഠനം : പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു

November 23rd, 2022

keltron-digital-media-journalism-courses-ePathram
തിരുവനന്തപുരം : കെല്‍ട്രോണില്‍ ഡിജിറ്റല്‍ മീഡിയ ജേര്‍ണലിസം, ടെലിവിഷന്‍ ജേര്‍ണലിസം, മൊബൈല്‍ ജേര്‍ണലിസം എന്നിവയില്‍ പരിശീലനം നല്‍കുന്ന മാധ്യമ കോഴ്സിന്‍റെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പഠന സമയത്ത് ചാനലില്‍ പരിശീലനം, പ്ലേസ്‌ മെന്‍റ് സഹായം, ഇന്‍റേണ്‍ ഷിപ്പ് എന്നിവ ലഭിക്കും.

യോഗ്യത : ബിരുദം. പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. 2022 ഡിസംബര്‍ ആറിന് മുമ്പ് അപേക്ഷിക്കണം. ഉയര്‍ന്ന പ്രായ പരിധി 30 വയസ്സ്. തിരുവനന്തപുരം കെല്‍ട്രോണ്‍ നോളേജ് സെന്‍ററില്‍ പരിശീലനം.

അപേക്ഷാ ഫോമിനും മറ്റു വിശദ വിവരങ്ങള്‍ക്കും ഫോണ്‍ : 95 44 95 81 82.  PRD

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കേരള സവാരി : ഡ്രൈവർമാർക്ക് രജിസ്റ്റർ ചെയ്യാം

October 22nd, 2022

kerala-savaari-online-auto-taxi-ePathram
തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്‍റെ ഉടമസ്ഥത യിലുള്ള ഓൺ ലൈൻ ഓട്ടോ – ടാക്സി സംവിധാനം ‘കേരള സവാരി’ യിൽ ഡ്രൈവർമാർക്ക് പ്ലേ-സ്റ്റോർ വഴി രജിസ്റ്റർ ചെയ്യാം.

പ്ലേ സ്റ്റോറിൽ നിന്ന് കേരള സവാരി ഡ്രൈവർ ആപ്പ് ഡൗൺലോഡ് ചെയ്ത് മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്ത ശേഷം വാഹനത്തിന്‍റേ രേഖകൾ, ഡ്രൈവർ ലൈസൻസ് എന്നിവ അപ് ലോഡ് ചെയ്യണം.

തുടർന്ന് രജിസ്‌ട്രേഷൻ ഫീസ് അടക്കണം. നിലവിൽ കേരള സവാരി യിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർ ഉപയോഗിക്കുന്ന ആപ്പ് അപ് ലോഡ് ചെയ്യേണ്ടതാണ്.

ആപ്പ് ഉപയോഗിക്കുവാൻ ആവശ്യമായ പരിശീലന ത്തിനും കൂടുതൽ വിവരങ്ങൾക്കും : 90722 72208 എന്ന നമ്പരില്‍ ബന്ധപ്പെടാം. PRD

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സ്മാർട്ട് ട്രാവൽ കാർഡ് പുറത്തിറക്കി

September 7th, 2022

ksrtc-smart-travel-card-ePathram

തിരുവനന്തപുരം : കെ. എസ്. ആര്‍. ടി. സി. സ്മാർട്ട് ട്രാവൽ കാർഡ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഔദ്യോഗികമായി പുറത്തിറക്കി. ആർ. എഫ്. ഐ. ഡി. (RFID) സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ സുരക്ഷാ സംവിധാനങ്ങളോട് കൂടിയ ട്രാവൽ കാർഡ് ആണിത്. മുൻകൂറായി പണം അടച്ച് കാര്‍ഡ് റീ ചാർജ്ജ് ചെയ്ത് യാത്ര ചെയ്യാന്‍ കഴിയും. പണം അടച്ചു റീ ചാർജ്ജ് ചെയ്യുന്നതിന് ആനുപാതികമായ ഓഫറുകളും ലഭിക്കും.

കണ്ടക്ടർക്ക് പണം കൈകാര്യം ചെയ്യുന്നതിനും സൂക്ഷിക്കുന്നതിനും ഉള്ള ബുദ്ധിമുട്ടുകള്‍, ചില്ലറ ഇല്ലാതെയുള്ള ബുദ്ധി മുട്ടുകളും പരിഹരിക്കപ്പെടും. കണ്ടക്ടർമാർ, ഡിപ്പോകൾ, മറ്റ് അംഗീകൃത ഏജന്‍റുമാർ എന്നിവർ വഴി ട്രാവല്‍ കാർഡുകൾ ലഭിക്കും.

100 രൂപക്ക് സ്മാർട്ട് ട്രാവൽ കാർഡ് വാങ്ങുമ്പോൾ പ്രാരംഭ ഓഫര്‍ എന്ന നിലയില്‍ 150 രൂപയുടെ മൂല്യം ലഭിക്കും. അത് പൂർണ്ണമായി ഉപയോഗിക്കുവാനും കഴിയും. 250 രൂപയിൽ കൂടുതൽ തുകക്ക് കാര്‍ഡ് റീചാര്‍ജ്ജ് ചെയ്യുന്നവർക്ക് 10 ശതമാനം അധിക മൂല്യം ലഭിക്കും.

കാർഡ് വാങ്ങുന്നവർ അപ്പോൾ തന്നെ കാർഡിന്‍റെ പ്രവർത്തന ക്ഷമത പരിശോധിച്ച് ബാലൻസ് ഉൾപ്പടെ ഉറപ്പു വരുത്തണം. ഇ. ടി. എം. ഉപയോഗിച്ച് ട്രാവല്‍ കാർഡു കളിലെ ബാലൻസ് പരിശോധിക്കാം. പരമാവധി 2000 രൂപ വരെ ഒരു സമയം റീ ചാർജ്ജ് ചെയ്യാൻ കഴിയും. കാർഡിലെ തുകക്ക് ഒരു വർഷം വാലിഡിറ്റി യും ലഭിക്കും.

ആദ്യഘട്ടത്തിൽ സിറ്റി സർക്കുലർ ബസ്സ് സര്‍വ്വീസു കളില്‍ സ്മാർട്ട് ട്രാവൽ കാർഡ് നടപ്പാക്കും. അതിന് ശേഷം സിറ്റി ഷട്ടിൽ, സിറ്റി റേഡിയൽ സർവ്വീസു കളിലും തുടർന്ന് സംസ്ഥാന വ്യാപകമായി എല്ലാ ബസ്സുകളിലും കാർഡുകൾ ലഭ്യമാക്കും.

ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കുക, യാത്ര ക്കാര്‍ക്ക് ടിക്കറ്റ് വേഗത്തിൽ ലഭ്യമാക്കുക എന്നീ ഉദ്ദേശങ്ങളോടെ നടപ്പാക്കുന്ന സ്മാർട്ട് ട്രാവൽ കാർഡ് പദ്ധതി ഈ മാസം 29 മുതല്‍ പ്രാബല്ല്യത്തില്‍ വരും.

കൂടുതൽ വിവരങ്ങൾക്ക് കെ. എസ്. ആര്‍. ടി. സി. കൺട്രോൾ റൂം മൊബൈൽ : 94470 71021, ലാൻഡ്‌ ലൈൻ 0471-2463799, ടോൾ ഫ്രീ :1800 5994 011 എന്നീ നമ്പറുകളിലേക്ക് വിളിക്കാം.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

ഗുരുവായൂരിലെ മുഴുവൻ വില്ലേജ് ഓഫീസുകളും സ്മാര്‍ട്ട് ആക്കും : എൻ. കെ. അക്ബർ എം. എൽ. എ.

September 18th, 2021

internet-for-every-one-kerala-governments-k-phone-project-ePathram
തൃശ്ശൂര്‍ : ഗുരുവായൂർ നിയോജക മണ്ഡലത്തിലെ മുഴുവൻ വില്ലേജ് ഓഫീസുകളും സ്മാർട്ട് വില്ലേജ് ഓഫീസുകള്‍ ആക്കും എന്ന് എൻ. കെ. അക്ബർ എം. എൽ. എ. അതിനായി എം. എൽ. എ. ഫണ്ട് അനുവദി ക്കും. മണ്ഡലത്തിലെ പട്ടയ വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുക യായി രുന്നു എൻ. കെ. അക്ബർ എം. എൽ. എ. നാട്ടിലെ ജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് വില്ലേജ് ഓഫീസു കളെയാണ്. അത് കൊണ്ട് തന്നെ ജനകീയ ഇട ങ്ങളിൽ ഒന്നാണ് എന്നതിനാൽ വില്ലേജ് ഓഫീസുകൾ ആധുനീക വത്ക്കരിക്കേണ്ടത് അനിവാര്യമാണ് എന്നും അദ്ദേഹം പറഞ്ഞു.

ഗുരുവായൂർ നിയോജക മണ്ഡലത്തിൽ ആകെ 15 പട്ടയ ങ്ങള്‍ വിതരണം ചെയ്തു. ഇതില്‍ 7 സുനാമി പട്ടയ ങ്ങളും 8 റവന്യൂ പട്ടയങ്ങളുമാണ്.

സുനാമി പട്ടയങ്ങൾ മുഴുവനും കടപ്പുറം വില്ലേജിലാണ്. റവന്യു പട്ടയങ്ങൾ നല്‍കിയത് കടിക്കാട് വില്ലേജില്‍ 4, പൂക്കോട് വില്ലേജിൽ 2, ചാവക്കാട്, ഇരിങ്ങപ്പുറം വില്ലേജുകളിൽ ഒന്നു വീതം വിതരണം ചെയ്തു.

ചാവക്കാട് നഗരസഭാ ചെയർപേഴ്‌സൺ ഷീജ പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. കടപ്പുറം പഞ്ചായത്ത് പ്രസിഡണ്ട് ഹസീന താജുദ്ദീൻ, ചാവക്കാട് തഹസിൽദാർ എം. സന്ദീപ്, ഡെപ്യൂട്ടി തഹസിൽദാർ എം. ജെ. ജോസഫ് എന്നിവർ സംസാരിച്ചു.

*പബ്ലിക്ക് റിലേഷന്‍  

 

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

1 of 6123»|

« Previous « ചാവക്കാട് ഹാർബർ വരുന്നു
Next Page » പ്രതികളെ തിരിച്ചറിയാന്‍ വിരല്‍ അടയാളം : കേരള പൊലീസ്‌ ഒന്നാം സ്ഥാനത്ത് »



  • ഗായിക റംലാ ബീഗം അന്തരിച്ചു
  • ആരോഗ്യ മന്ഥൻ 2023 പുരസ്‌കാരം കേരളത്തിന്
  • വിഴിഞ്ഞം പോർട്ടിന്‍റെ ഔദ്യോഗിക പേര് പ്രഖ്യാപിച്ചു
  • ടൂറിസം മേഖലക്ക് കുതിപ്പേകി ചാവക്കാട് ബീച്ച് : തൃശൂര്‍ ജില്ലയിലെ ആദ്യ ഫ്ലോ‌ട്ടിംഗ് ബ്രിഡ്ജ് ഒരുങ്ങി
  • ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം : സംസ്ഥാനത്ത് മഴ തുടരും
  • എസ്. എസ്. എൽ. സി. പരീക്ഷ മാർച്ച് നാലു മുതൽ
  • ക്ഷേത്ര പരിസരത്ത് ആയുധ പരിശീലനവും കായിക അഭ്യാസവും അനുവദിക്കില്ല : ഹൈക്കോടതി
  • റെക്കോര്‍ഡ് ഭൂരിപക്ഷം നേടി ചാണ്ടി ഉമ്മന്‍ നിയമ സഭയിലേക്ക്
  • ജനകീയ ഹോട്ടലുകളിൽ ഉച്ച ഭക്ഷണ നിരക്ക് 30 രൂപയായി നിശ്ചയിച്ചു
  • ജേണലിസം പഠനത്തിന് കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു
  • വിദ്യാര്‍ത്ഥി കൂട്ടായ്മ ‘ഗ്ലോബൽ അലൂംനി ഓഫ് ജി. എച്ച്. എസ്. എസ്. മണത്തല’ ലോഗോ പ്രകാശനം ചെയ്തു
  • സർഗ്ഗ സമീക്ഷ സാഹിത്യ രചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു
  • ഗായിക വിളയില്‍ ഫസീല അന്തരിച്ചു
  • കേര തീരം പദ്ധതിയുമായി കടപ്പുറം പഞ്ചായത്ത്
  • ദേശീയ പതാക : ഫ്ലാഗ് കോഡ് കർശ്ശമായി പാലിക്കണം
  • ദേശ ഭക്തി ഗാന മത്സരം
  • പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സെപ്തംബര്‍ അഞ്ചിന്
  • വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ശിക്ഷാര്‍ഹം : കേരളാ പോലീസ്
  • വക്കം പുരുഷോത്തമൻ അന്തരിച്ചു
  • സോഷ്യൽ മീഡിയ പരസ്യത്തിലൂടെ ക്ലിക്ക് ചെയ്ത യുവതിക്ക് നഷ്ടമായത് 9.5 ലക്ഷം രൂപ



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine