വിളപ്പില്‍ശാല : സുഗതകുമാരിയുടെ ഒത്തു തീര്‍പ്പ് ശ്രമം സമരക്കാര്‍ തള്ളി

October 15th, 2012

sugathakumari-epathram

തിരുവനന്തപുരം: വിളപ്പില്‍ ശാലയിലെ സമരക്കാരുമായി ചര്‍ച്ചയ്ക്കെത്തിയ കവയത്രിയും സാമൂഹ്യ പ്രവര്‍ത്തകയുമായ സുഗതകുമാരിയുടെ ഒത്തു തീര്‍പ്പ് ശ്രമങ്ങള്‍ പരാജയപ്പെട്ടു. താനും വി. എം. സുധീരനും മന്ത്രി മഞ്ഞളാകുഴി അലിയുമായി ചര്‍ച്ച നടത്തിയെന്നും വിളപ്പില്‍ ശാലയിലേക്ക് ഇനിയും മാലിന്യ വണ്ടികള്‍ പ്രവേശിക്കില്ലെന്നും മലിന ജല ശുദ്ധീകരണ പ്ലാന്റ് പ്രവര്‍ത്തിക്കില്ലെന്നും സുഗതകുമാരി സമരക്കാരെ അറിയിച്ചെങ്കിലും മന്ത്രി നേരിട്ടോ രേഖാമൂലമോ അറിയിച്ചാ‍ൽ മാത്രമേ സമരത്തില്‍ നിന്നും പിന്‍‌വാങ്ങൂ എന്ന് സമരക്കാര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം അര്‍ദ്ധ രാത്രിയില്‍ വിളപ്പില്‍ ശാലയില്‍ ലീച്ച് ലീച്ചേറ്റ് ട്രീറ്റ്മെന്റ് ഉപകരണങ്ങള്‍ വന്‍ പോലീസ് അകമ്പടിയോടെ എത്തിച്ച പശ്ചാത്തലത്തില്‍ ഇനിയും സര്‍ക്കാരിന്റെ വാക്ക് വിശ്വസിക്കുക പ്രയാസമാണെന്ന് സമരക്കാര്‍ പറഞ്ഞു. ഹൈക്കോടതിയുടെ ഉത്തരവുള്ളതിനാല്‍ മന്ത്രിക്കും എം. എല്‍. എ. യ്ക്കും ഇവിടെ വന്ന് ഇക്കാര്യങ്ങള്‍ നേരിട്ടു പറയുവാന്‍ ബുദ്ധിമുട്ടുണ്ടെന്ന് സുഗതകുമാരി അറിയിച്ചു. സര്‍ക്കാര്‍ ഉറപ്പ് ലംഘിച്ചാല്‍ താനും വി. എം. സുധീരനും ഇവിടെ വന്ന് സമരത്തില്‍ പങ്കാളികളാകും എന്ന് സുഗതകുമാരി പറഞ്ഞെങ്കിലും സമരക്കാര്‍ അവരുടെ ഒത്തു തീര്‍പ്പ് വാഗ്ദാനം തള്ളുകയായിരുന്നു.

സര്‍ക്കാരില്‍ നിന്നും രേഖാമൂലം ഉറപ്പു ലഭിക്കാതെ താന്‍ നിരാഹാരം നിര്‍ത്തില്ലെന്ന് വിളപ്പില്‍ പഞ്ചായത്ത് പ്രസിഡണ്ട് ശോഭന കുമാരി വ്യക്തമാക്കി. രണ്ടു ദിവസമായി നിരാഹാര സമരം നടത്തുന്ന ശോഭന കുമാരിയുടെ ആരോഗ്യ നില വഷളായി ക്കൊണ്ടിരിക്കുകയാണ്. പ്രതിഷേധത്തിന്റെ ഭാഗമായി വിളപ്പില്‍ ശാലയില്‍ ഹര്‍ത്താല്‍ നടന്നു വരികയാണ്.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

നവാബ് രാജേന്ദ്രന്‍ വിടപറഞ്ഞിട്ട് ഒമ്പത് വര്‍ഷം

October 10th, 2012
അഴിമതിയ്ക്ക്തിരെ നിയമത്തെ ആയുധമാക്കി പോരാടിയ നവാബ് രാജേന്ദ്രന്‍ അന്തരിച്ചിട്ട് ഒമ്പത് വര്‍ഷം. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന നവാബ് എന്ന പത്രത്തിന്റെ പേരാണ് പിന്നീട് നവാബ് രാജേന്ദ്രന്‍ എന്ന പേരില്‍ അദ്ദേഹം അറിയപ്പെടുവാന്‍ ഇടയാക്കിയത്. നിയമ ബിരുധദാരിയാല്ലാതിരുന്നിട്ടു കൂടെ അദ്ദേഹം സ്വന്തമായി വാദിച്ച നിരവധി കേസുകള്‍ ഇന്ത്യന്‍ നിമചരിത്രത്തില്‍ തന്നെ ഇടം നേടി. അഴിമതിയുമായി ബന്ധപ്പെട്ട് കെ.കരുണാകരനെതിരെ നവാബ് നടത്തിയ നിയമപോരാട്ടം ഏറേ ശ്രദ്ധിക്കപ്പെട്ടു.  പ്രായപൂര്‍ത്തിയകാത്ത മകളെ വിവാഹം കഴിപ്പിച്ചു എന്നതിന്റെ പേരില്‍ കരുണാകരന്‍ മന്ത്രി സഭയില്‍ അംഗമായിരുന്ന പി.ഗംഗധരന് മന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്നു. രാഷ്ടീയ ഉദ്യോഗസ്ഥ തലങ്ങളില്‍ ഉള്ള പലര്‍ക്കും നവാബ് എന്ന ഒറ്റയാള്‍ പോരാളിയെ ഭയപ്പെടേണ്ട അവസ്ഥയുണ്ടായി. ഒടുവില്‍ ശല്യക്കാരിയായ വ്യവഹാരിയായി നവാബ് രാജേന്ദ്രനെ പ്രഖ്യാപിക്കണെമെന്ന അഡ്വക്കേറ്റ് ജനറലിന്റെ അപേക്ഷ പരിഗണിക്കവെ നവാബ് നടത്തിയ നിയമപോരാട്ടങ്ങളെ പരിഗണിച്ച്  അദ്ദേഹത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജി ഫയലില്‍ പോലും സ്വീകരിക്കതെ മടക്കി.
തട്ടില്‍ എസ്റ്റേറ്റ് മാ‍നേജര്‍ ആയിരുന്ന ജോണിന്റെ കൊലപാതകത്തെ കുറിച്ച് നബാവ് എഴുതിയ റിപ്പോര്‍ട്ട് വലിയ രാഷ്ടീയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് സുപ്രധാനമായ തെളിവുകള്‍ കൈവശം ഉണ്ടെന്നതിന്റെ പേരില്‍ നവാബിനു പോലീസ് മര്‍ദ്ദനമേല്‍ക്കേണ്ടി വന്നു. പത്രസ്ഥാപനം ചിലര്‍ തല്ലിത്തകര്‍ത്തു. പത്രം മുടങ്ങിയെങ്കിലും നവാബ് പൊതുജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങുകയായിരുന്നു.
ക്യാന്‍സര്‍ രോഗബാധയെ തുടര്‍ന്ന് 2003 ഒക്ടോബര്‍ 10-ആം തിയതിയാണ് നവാബ് രാജേന്ദ്രന്‍ മരിച്ചത്. മൃതദേഹം മെഡികല്‍ വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനായി വിട്ടു നല്‍കണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹം പക്ഷെ അധികൃതരുടെ അനാസ്ഥ കാരണം നടന്നില്ല. യഥാസമയം വേണ്ട നടപടികള്‍ സ്വീകരിക്കാഞ്ഞതിനെ തുടര്‍ന്ന് മൃതദേഹം അഴുകിപ്പോയി.
തനിക്ക് ലഭിച്ച  മാനവസേവാ അവാര്‍ഡ് തുകയായ രണ്ട് ലക്ഷം രൂപ എറണാകുളം ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുകയായിരുന്നു.ഒരു മനുഷ്യാവകാശ പോരാട്ടത്തിന്റെ ചരിത്രം എന്ന പേരില്‍ നവാബിന്റെ അനുഭവങ്ങള്‍ പ്രശസ്ത പത്ര പ്രവര്‍ത്തകനായ കമല്‍‌റാം സജീവ് പുസ്തകമാക്കിയിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കള്ള് നിരോധനം: എക്സൈസ് മന്ത്രി കെ.ബാബുവിനു ഹൈക്കോടതി വിമര്‍ശനം

October 4th, 2012

alcoholism-kerala-epathram

കൊച്ചി: കള്ളു നിരോധിക്കണമെന്ന ഹൈക്കോടതി പരാമരശത്തെ വിമര്‍ശിച്ച എക്സൈസ് മന്ത്രി കെ. ബാബുവിനു ഹൈക്കോടതിയുടെ വിമര്‍ശനം. എന്തു കള്ളാണ് കുടിക്കേണ്ടതെന്ന് ഹൈക്കോടതിയല്ല ജനങ്ങളാണ് തീരുമാനിക്കുന്നതെന്ന് എക്സൈസ് മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കള്ളു നിരോധിക്കുവാന്‍ ആയില്ലെങ്കില്‍ മായം ചേര്‍ക്കാത്ത കള്ള് നല്‍കുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പു വരുത്തണമെന്ന് പറഞ്ഞ കോടതി ജനങ്ങള്‍ തന്നിഷ്ട പ്രകാരം ജീവിക്കുകയാണെങ്കില്‍ നിയമങ്ങള്‍ക്ക് എന്ത് പ്രസക്തിയാണ് ഉള്ളതെന്ന് ചോദിച്ചു. കൊടിയുടെ നിറമേതായാലും എല്ലാ രാഷ്ടീയക്കാര്‍ക്കും വോട്ടു ബാങ്കാണ് പ്രധാനമെന്ന് ജസ്റ്റിസ് എസ്. സിരിജഗന്‍ അഭിപ്രായപ്പെട്ടു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

അഡ്വ.ടി.പി.കേളു നമ്പ്യാര്‍ അന്തരിച്ചു

September 17th, 2012
കൊച്ചി: ഭരണ ഘടനാ വിദഗ്ദനും പ്രമുഖ അഭിഭാഷകനുമായ ടി.പി.കേളു നമ്പ്യാര്‍ (85) അന്തരിച്ചു. ഇന്നലെ വൈകീട്ട് കൊച്ചിയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം.  നിയമ അദ്യാപകന്‍, എഴുത്തുകാരന്‍, പ്രഭാഷകന്‍ എന്നീ നിലകളിലും അദ്ദേഹം തന്റെ വ്യക്തിമുദ്ര പ്രതിപ്പിച്ചിട്ടുണ്ട്. നമ്പ്യാര്‍ മിസെലനി എന്ന പേരില്‍ ഒരു പുസ്തകവും അദ്ദേഹം എഴുതിയിട്ടുണ്ട്.
കണ്ണൂര്‍ പുഴാതി ചെറുകുന്ന് സ്വദേശിയായ കേളു നമ്പ്യാര്‍ 1949-ല്‍ മാംഗ്ലൂരിലെ സെന്റ് അലോഷ്യസ് കോളേജില്‍ നിന്നും ഇക്കണൊമിക്സില്‍ ബിരുധം നേടിയ ശേഷം കണ്ണൂര്‍ ചിറക്കല്‍ രാജാസ് സ്കൂളില്‍ കുറച്ചു കാലം അധ്യാപകനായി ജോലി നോക്കി. പിന്നീട് 1953-ല്‍ മദ്രാസ് ലോ കോളേജില്‍ നിന്നും നിയമ ബിരുധമെടുത്തു. മദ്രാസ് ഹൈക്കോടതിയില്‍ പ്രാക്ടീസ് ആരംഭിച്ചു. 1956 നു ശേഷം കേരള ഹൈക്കോടതിയി നിലവില്‍ വന്നതോടെ പിന്നീട് അവിടെയായി പ്രാക്ടീസ്.  അദ്ദേഹത്തിന്റെ അപാരമായ നിയമ പാണ്ഡിത്യം പല കേസുകളുടേയും വഴിതിരിച്ചു വിട്ടു.
നിരവധി കമ്പനികളുടെ നിയമോപദേശകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കാവേരി ട്രിബ്യൂണലില്‍കേരള സര്‍ക്കാറിന്റെ നിയമോപദേശകനായിരുന്നു. അഞ്ചുവര്‍ഷത്തോളം എറണാകുളം ഗവ.ലോകോളേജില്‍ പാര്‍ട്ട് ടൈം അധ്യാപകനായി ജോലി നോക്കിയിട്ടുണ്ട്. കൂടാതെ ബാര്‍ കൌണ്‍സില്‍ ഓഫ് കേരളയും ഹൈക്കോടതിയും അപ്രന്റീസുകള്‍ക്കും ട്രെയ്‌നി മുന്‍സിഫുമാര്‍ക്കും മറ്റും നല്‍കുന്ന ടെയ്‌നിങ്ങുകളില്‍ ലക്ചററര്‍ ആയി സേവനം അനുഷ്ടിച്ചിട്ടുണ്ട്. 983-84 കാലഘട്ടത്തില്‍ഹൈക്കോര്‍ട്ട് അഡ്വക്കേറ്റ്സ് അസോസിയേഷന്‍ പ്രസിഡണ്ടായിരുന്നു .
ഡോ.ഹേമലതയാണ് ഭാര്യ, ചന്ദമോഹന്‍,ശ്യാമള, രാധിക എന്നിവര്‍ മക്കളാണ്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഷുക്കൂര്‍ വധം: പി.ജയരാജന് ജാമ്യം

August 28th, 2012
Jayarajan.P-epathram
കൊച്ചി: മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ ഷുക്കൂറിന്റെ വധവുമായി ബന്ധപ്പെട്ട് റിമാന്റില്‍  കഴിഞ്ഞിരുന്ന സി. പി. എം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി.ജയരാജന് വ്യവസ്ഥകളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഇരുപത്തയ്യായിരം രൂപയും തുല്യമായ തുക കെട്ടിവച്ച് രണ്ട് ആള്‍ ജാമ്യവുമാണ് ഇതില്‍ ഒന്ന്.  ജയരാജന്‍ നേരത്തെ സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഇതേ കേസില്‍ പ്രതിയായ ടി.വി.രാജേഷ് എം.എല്‍.എയ്ക്കു കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു. ഇതിനേതുടര്‍ന്നാണ് ജയരാജന്‍ വീണ്ടും ജാമ്യാപേക്ഷ നല്‍കിയത്.  ജാമ്യ ഉത്തരവ് കണ്ണൂരിലെ കോടതിയെ അറിയിച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് ജയരാജന്‍ മോചിതനായി. ഷുക്കൂര്‍ വധക്കേസില്‍ റിമാന്റ് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന്  27 ദിവസമാണ് ജയരാജന്‍ ജയില്‍ വാസമനുഭവിച്ചത്.

- എസ്. കുമാര്‍

വായിക്കുക: , ,

Comments Off on ഷുക്കൂര്‍ വധം: പി.ജയരാജന് ജാമ്യം

16 of 231015161720»|

« Previous Page« Previous « വാഗമണ്‍ സര്‍ക്കാര്‍ വില്‍ക്കാന്‍ ഒരുങ്ങുന്നു
Next »Next Page » ഐസ്ക്രീം പെണ്‍‌വാണിഭ കേസ്: മന്ത്രി കുഞ്ഞാലിക്കുട്ടി വഞ്ചിച്ചെന്ന് ഇരകള്‍ »



  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine