കൊച്ചി: ഭരണ ഘടനാ വിദഗ്ദനും പ്രമുഖ അഭിഭാഷകനുമായ ടി.പി.കേളു നമ്പ്യാര്‍ (85) അന്തരിച്ചു. ഇന്നലെ വൈകീട്ട് കൊച്ചിയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. നിയമ അദ്യാപകന്‍, എഴുത്തുകാരന്‍, പ്രഭാഷകന്‍ എന്നീ നിലകളിലും അദ്ദേഹം തന്റെ വ്യക്തിമുദ്ര പ്രതിപ്പിച്ചിട്ടുണ്ട്. നമ്പ്യാര്‍ മിസെലനി എന്ന പേരില്‍ ഒരു പുസ്തകവും അദ്ദേഹം എഴുതിയിട്ടുണ്ട്.
കണ്ണൂര്‍ പുഴാതി ചെറുകുന്ന് സ്വദേശിയായ കേളു നമ്പ്യാര്‍ 1949-ല്‍ മാംഗ്ലൂരിലെ സെന്റ് അലോഷ്യസ് കോളേജില്‍ നിന്നും ഇക്കണൊമിക്സില്‍ ബിരുധം നേടിയ ശേഷം കണ്ണൂര്‍ ചിറക്കല്‍ രാജാസ് സ്കൂളില്‍ കുറച്ചു കാലം അധ്യാപകനായി ജോലി നോക്കി. പിന്നീട് 1953-ല്‍ മദ്രാസ് ലോ കോളേജില്‍ നിന്നും നിയമ ബിരുധമെടുത്തു. മദ്രാസ് ഹൈക്കോടതിയില്‍ പ്രാക്ടീസ് ആരംഭിച്ചു. 1956 നു ശേഷം കേരള ഹൈക്കോടതിയി നിലവില്‍ വന്നതോടെ പിന്നീട് അവിടെയായി പ്രാക്ടീസ്. അദ്ദേഹത്തിന്റെ അപാരമായ നിയമ പാണ്ഡിത്യം പല കേസുകളുടേയും വഴിതിരിച്ചു വിട്ടു.
നിരവധി കമ്പനികളുടെ നിയമോപദേശകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കാവേരി ട്രിബ്യൂണലില്‍കേരള സര്‍ക്കാറിന്റെ നിയമോപദേശകനായിരുന്നു. അഞ്ചുവര്‍ഷത്തോളം എറണാകുളം ഗവ.ലോകോളേജില്‍ പാര്‍ട്ട് ടൈം അധ്യാപകനായി ജോലി നോക്കിയിട്ടുണ്ട്. കൂടാതെ ബാര്‍ കൌണ്‍സില്‍ ഓഫ് കേരളയും ഹൈക്കോടതിയും അപ്രന്റീസുകള്‍ക്കും ട്രെയ്‌നി മുന്‍സിഫുമാര്‍ക്കും മറ്റും നല്‍കുന്ന ടെയ്‌നിങ്ങുകളില്‍ ലക്ചററര്‍ ആയി സേവനം അനുഷ്ടിച്ചിട്ടുണ്ട്. 983-84 കാലഘട്ടത്തില്‍ഹൈക്കോര്‍ട്ട് അഡ്വക്കേറ്റ്സ് അസോസിയേഷന്‍ പ്രസിഡണ്ടായിരുന്നു .
ഡോ.ഹേമലതയാണ് ഭാര്യ, ചന്ദമോഹന്‍,ശ്യാമള, രാധിക എന്നിവര്‍ മക്കളാണ്.