ഇടുക്കി : എമര്‍ജിങ് കേരളയില്‍ വാഗമണിലെ പുല്‍മേട് അടക്കം നൂറു ഏക്കറോളം സ്വകാര്യ ടൂറിസം പദ്ധതിക്ക് കൈമാറാന്‍ സര്‍ക്കാരിന്റെ അറിവോടെകൂടി തന്നെ നിര്‍ദേശം ഉണ്ടായതായി വ്യക്തമായി. നൂറ് ഏക്കറില്‍ 120 കോടിയുടെ വിപുലമായ ടൂറിസം പദ്ധതിക്കാണ് ഒരുങ്ങുന്നത് . 40 കോട്ടേജ്, ഗോള്‍ഫ് കോഴ്സ്, ട്രെക്കിങ്, ഗൈ്ളഡിങ് എന്നിവ അടങ്ടിയതാണ് പദ്ധതി. അത്യപൂര്‍വ പാരിസ്ഥിതികാവസ്ഥകളുള്ള പ്രദേശമാണ് വാഗമണ്. ഇവിടെ എന്ത് നിര്‍മാണ പ്രവൃത്തി നടക്കണമെങ്കിലും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വേണം എന്നാല്‍ ഇക്കാര്യം സര്‍ക്കാരിനു അറിയാമെന്നിരിക്കെയാണ് ടൂറിസം വകുപ്പ് എമര്‍ജിങ് കേരളയിലേക്ക് പദ്ധതി സമര്‍പ്പിക്കുന്നത്. വ്യവസായ വകുപ്പിന്റെ മുന്‍കൈയിലാണ് എമര്‍ജിങ് കേരള സംഘടിപ്പിക്കുന്നത്. ഈ നീക്കത്തിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ രംഗത്ത് വന്നു കഴിഞ്ഞു.
- ഫൈസല്‍ ബാവ
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, പരിസ്ഥിതി, വിവാദം