കൊച്ചി: മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ ഷുക്കൂറിന്റെ വധവുമായി ബന്ധപ്പെട്ട് റിമാന്റില്‍ കഴിഞ്ഞിരുന്ന സി. പി. എം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി.ജയരാജന് വ്യവസ്ഥകളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഇരുപത്തയ്യായിരം രൂപയും തുല്യമായ തുക കെട്ടിവച്ച് രണ്ട് ആള്‍ ജാമ്യവുമാണ് ഇതില്‍ ഒന്ന്. ജയരാജന്‍ നേരത്തെ സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഇതേ കേസില്‍ പ്രതിയായ ടി.വി.രാജേഷ് എം.എല്‍.എയ്ക്കു കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു. ഇതിനേതുടര്‍ന്നാണ് ജയരാജന്‍ വീണ്ടും ജാമ്യാപേക്ഷ നല്‍കിയത്. ജാമ്യ ഉത്തരവ് കണ്ണൂരിലെ കോടതിയെ അറിയിച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് ജയരാജന്‍ മോചിതനായി. ഷുക്കൂര്‍ വധക്കേസില്‍ റിമാന്റ് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് 27 ദിവസമാണ് ജയരാജന്‍ ജയില്‍ വാസമനുഭവിച്ചത്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, കേരള രാഷ്ട്രീയം, കേരള ഹൈക്കോടതി