തെരുവോരത്ത്‌ ഇനി സമരപന്തല്‍ പാടില്ല : ഹൈക്കോടതി

July 20th, 2011

കൊച്ചി: റോഡുവക്കിലും, ഫുഡ്‌പാത്തിലും യോഗം ചേരുന്നതും, പ്രകടനം, കച്ചവടം എന്നിവ നടത്തുന്നതും ഹൈക്കോടതി നിരോധിച്ചു. ഇതു പ്രകാരം പൊതു യോഗങ്ങള്‍ക്കൊ, പ്രതിഷേധപ്രകടനങ്ങള്‍ക്കായോ, ഘോഷയാത്രകള്‍ക്കായോ മറ്റോ സ്ഥിരമായോ താല്‍ക്കാലികമായോ പന്തലുകളോ ഷെഡ്ഡുകളോ കെട്ടുവാന്‍ പാടില്ല. ഒരു പൊതു താല്പര്യ ഹര്‍ജിയെ തുടര്‍ന്ന് 2010-ല്‍ റോഡരികില്‍ പൊതു യോഗം ചേരുന്നത് കോടതി നിരോധിച്ചിരുന്നു. പൊതു നിരത്ത് സംബന്ധിച്ച നിയമ പ്രകാരം പൊതുറോഡില്‍ സഞ്ചരിക്കുന്നതിനു തടസ്സമുണ്ടാക്കരുതെന്ന് വ്യവസ്ഥയുണ്ട് റോഡ് വക്ക് അഥവാ ഫുട്പാത്തും ഇതിന്റെ പരിധിയില്‍ പെടുമെന്ന് കോടതി നിരീക്ഷിച്ചു .
കുറ്റിപ്പുറത്ത് ഒരു ബാറിനു മുമ്പിലെ നടപ്പാതയില്‍ ഉയര്‍ത്തിയ സമരപ്പന്തല്‍ പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട് ഉടമ കോടതിയെ സമീപിച്ചിരുന്നു. അടുത്തിടെ ബാറില്‍ ഉണ്ടായ പ്രശ്നങ്ങളെ തുടര്‍ന്ന് ഒരാള്‍ മരിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് നാട്ടുകാര്‍ അവിടെ പ്രതിഷേധപന്തല്‍ ഉയര്‍ത്തി സമരം നടത്തിവന്നിരുന്നത്. ഇത് ബാറിലേക്കുള്ള പ്രവേശന കവാടത്തിലായതിനാല്‍ ഉപഭോക്താക്കള്‍ക്ക് ബാറിലേക്ക് വരുന്നതിനു ബുദ്ധിമുട്ടുക്കാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പൊതു നിരത്തില്‍ തടസ്സം സൃഷ്ടിക്കുന്നതായി ചൂണ്ടിക്കാട്ടി ഉടമ ഹര്‍ജി നല്‍കിയത്. ഈ ഷെഡ്ഡ് 24 മണിക്കൂറിനകം പൊളിച്ചു മാറ്റുവാന്‍ പോലീസിനോട് കോടതി നിര്‍ദ്ദേശിച്ചു.

-

വായിക്കുക:

അഭിപ്രായം എഴുതുക »

ജസ്‌റ്റിസ്‌ കെ.കെ. നരേന്ദ്രന്‍ അന്തരിച്ചു

July 9th, 2011

കൊച്ചി: ഹൈക്കോടതി മുന്‍ ജസ്‌റ്റിസ്‌ കെ.കെ. നരേന്ദ്രന്‍(88) അന്തരിച്ചു. ഇന്നലെ രാത്രി 8.15 നായിരുന്നു അന്ത്യം. ഭാര്യ: സുജന നന്ദിനി. മക്കള്‍: കെ.എന്‍. സുനില്‍ (കൊച്ചിന്‍ സ്‌റ്റോക്ക്‌ എക്‌സ്ചേഞ്ച്‌), അഡ്വ. അനില്‍ കെ. നരേന്ദ്രന്‍ (ഹൈക്കോടതി അഭിഭാഷകന്‍), കെ.എന്‍. മിനി. മരുമക്കള്‍: ജയകുമാര്‍ (എന്‍ജിനീയര്‍), സന്ധ്യ. എറണാകുളം ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഷാര്‍ജ പെണ്‍വാണിഭ കേസിലെ മുഖ്യപ്രതി സൗദ പോലീസില്‍ കീഴടങ്ങി

June 21st, 2011

girl-racket-sharjah-epathram

പത്തനംതിട്ട: ഇരുപത്തെട്ടുകാരിയെ ജോലി വാഗ്ദാനം ചെയ്ത് ഷാര്‍ജയിലെത്തിച്ച് പെണ്‍വാണിഭ സംഘത്തിനു കൈമാറിയ കേസിലെ മുഖ്യപ്രതി പത്തനംതിട്ട കൊപ്ല വീട്ടില്‍ ഷഹന മന്‍സിലില്‍ സൗദ ബീവി പത്തനംതിട്ട സി. ഐ. മുമ്പാകെ കീഴടങ്ങി. ഇവര്‍ ഡല്‍ഹി, ഭൂട്ടാന്‍, മുംബൈ എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. കേസിലെ രണ്ടാം പ്രതിയും പെണ്‍വാണിഭ സംഘത്തിലെ മുഖ്യ സൂത്രധാരനുമായ കാസര്‍കോഡ് ആലമ്പാടി അഹമ്മദ്കുട്ടി, സൗദയുടെ മകളും മൂന്നാം പ്രതിയുമായ ഷെമിയ എന്നിവരെ കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് അറസ്റ്റു ചെയ്തിരുന്നു.

2007 ജൂലൈ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി വാഗ്ദാനം ചെയ്ത് 2007 ജൂലൈ 19ന് സൗദയുടെ അയല്‍വാസിയായ യുവതിയെ കൊണ്ടു പോയി സെക്‌സ് റാക്കറ്റിന് കൈമാറുകയായിരുന്നു. വാഗ്ദാനം ചെയ്ത ജോലിക്കു പകരം സെക്‌സ് റാക്കറ്റിന്റെ കൈയിലാണ് അകപ്പെട്ടിരിക്കുന്നതെന്നു മനസ്സിലാക്കിയ യുവതി ബന്ധുക്കളെ വിവരം അറിയിച്ചു. അതിനു ശേഷം ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ 2007 ആഗസ്റ്റ് 13ന് നാട്ടിലെത്തിയ യുവതി സൗദ ബീവിയ്ക്ക് എതിരെ പത്തനംതിട്ട പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പല ഉന്നതര്‍ക്കും ബന്ധമുള്ള ഈ കേസ്‌ തേച്ചു മാച്ചു കളയാന്‍ പല ശ്രമങ്ങളും ഉണ്ടായതിനെ തുടര്‍ന്ന് ഹൈക്കോടതി ഇടപെട്ടാണ് വീണ്ടും കേസ് അന്വേഷിക്കാന്‍ ഉത്തരവിട്ടതും മുന്‍ അന്വേഷണ ഉദ്യോഗസ്ഥരെ സസ്‌പെന്റു ചെയ്തതും. പത്തനംതിട്ടയിലെ മുന്‍ സി. ഐ., രണ്ട് എസ്. ഐ. മാര്‍ എന്നിവരെ ഇതു സംബന്ധിച്ച് ഇപ്പോള്‍ സസ്‌പെന്റ് ചെയ്തിരിക്കുകയുമാണ്.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വര്‍ഗീസ്‌ വധം: നാല്‍പത്‌ വര്‍ഷത്തിനു ശേഷം ഐ. ജി ലക്ഷ്മണക്ക് ജീവപര്യന്തം

June 14th, 2011

കൊച്ചി: ജീവപര്യന്തം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ലക്ഷ്മണ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളികൊണ്ട്  നക്‌സല്‍ വര്‍ഗീസ്‌ വധക്കേസില്‍ മുന്‍ ഐ ജി ലക്ഷ്‌മണയുടെ ജീവപര്യന്തം ഹൈക്കോടതി  ശരിവച്ചു. ജീവപര്യന്തം ശിക്ഷ വിധിച്ച സി ബി ഐ കോടതിയുടെ വിധിയില്‍ അപാകതയില്ലെന്നും ഹൈക്കോടതി വ്യക്‌തമാക്കി. കേസിലെ  മൂന്നാം പ്രതി ഡി ജി പി പി വിജയനെ വെറുതെവിട്ട നടപടിയും കോടതി ശരിവച്ചു. ജസ്റ്റിസുമാരായ തോട്ടത്തില്‍ രാധാകൃഷ്ണന്‍, എസ് സതീഷ്‌ ചന്ദ്ര  എന്നിവര്‍ ഉള്‍പ്പെട്ടെ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഈ ഉത്തരവ്. 1970 ഫെബ്രുവരി 18-ന് തിരുനെല്ലി കാട്ടില്‍ വെച്ചാണ്  നക്‌സല്‍ വര്‍ഗീസിനെ മേലുദ്യോഗസ്ഥരുടെ നിര്‍ബന്ധപ്രകാരം കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ വെടിവെച്ച് കൊന്നത്. കേസിലെ ഒന്നാം പ്രതിയായ രാമചന്ദ്രന്‍  നായരുടെ വെളിപ്പെടുത്തലുകളിലൂടെയാണ് സംഭവങ്ങള്‍ പുറംലോകം അറിഞ്ഞത്. 40 വര്‍ഷത്തിന് ശേഷമാണ് കോടതിവിധി വന്നത്. എന്നാല്‍  ലക്ഷ്മണയുടെ ജീവപര്യന്തം വധശിക്ഷയാക്കണമെന്ന ഹര്‍ജി കോടതി തള്ളി. വര്‍ഗീസിന്റെ സഹോദരന്‍ തോമസ്‌ ആണ് ഈ ആവശ്യം ഉന്നയിച്ച് ഹര്‍ജി സമര്‍പ്പിച്ചത്.

- ഫൈസല്‍ ബാവ

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മകര വിളക്ക് മനുഷ്യ നിര്‍മ്മിതമെന്ന് ദേവസ്വം ബോര്‍ഡ്

April 25th, 2011

makara-jyoti-epathram
കൊച്ചി: ശബരിമലയിലെ മകര വിളക്ക് മനുഷ്യ നിര്‍മ്മിതമാണെന്ന് ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. പൊന്നമ്പല മേട്ടില്‍ കാലങ്ങളായി ആദിവാസികള്‍ നടത്തുന്ന ദീപാ‍രാധന യാണിതെന്നും മകര ജ്യോതിയെന്നത് ആകാശത്ത് ഉദിക്കുന്ന നക്ഷത്രമാണെന്നും ദേവസ്വം ബോര്‍ഡിന്റെ സത്യവാങ്ങ് മൂലത്തില്‍ പറയുന്നു. എന്നാല്‍ ദീപം തെളിക്കുന്നത് ആരാധനയെ ബാധിക്കുമെന്നതിനാല്‍ വനം വകുപ്പിന്റേയും കെ. എസ്. ഈ.ബി. യുടെയും  സഹകരണം തേടുമെന്നും ഇതില്‍ പറയുന്നുണ്ട്.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

18 of 2110171819»|

« Previous Page« Previous « എന്‍ഡോസള്‍ഫാനെതിരെ ഉപവാസ സമരം ആരംഭിച്ചു
Next »Next Page » മുഖ്യമന്ത്രിയുടെ നിരാഹാരം ആവേശമായി » • ഒഫ്താൽമോളജി ഡോക്ടര്‍മാര്‍ക്ക് സൗദിയില്‍ ജോലി
 • പ്രവാസി ദുരിതാശ്വാസ നിധി യിലേക്ക് അപേക്ഷിക്കാം
 • അന്താരാഷ്ട്ര യാത്രക്കാർക്ക് ഏഴു ദിവസം ഹോം ക്വാറന്‍റൈന്‍
 • പ്രവാസി സംരംഭകർക്ക് ജനുവരി 24 ന് നോർക്ക പരിശീലന ക്യാമ്പ്
 • ഒഡെപെക് മുഖേന ഐ. ഇ. എൽ. ടി. എസ്. പരിശീലനം
 • പോസ്റ്റോഫീസ് നിക്ഷേപകരുടെ ശ്രദ്ധക്ക്
 • തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ സൗജന്യ പരിശീലനം
 • കൺസോൾ സാന്ത്വന സംഗമം
 • ഫീച്ചർ ഫിലിം നിർമ്മിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു
 • കേര സംരക്ഷണം : എളവള്ളി മോഡൽ വരുന്നു
 • നഗര സഭയിൽ കുടിവെള്ള വിതരണ യന്ത്രം സ്ഥാപിച്ചു
 • കുട്ടികള്‍ക്കുള്ള കൊവിഡ് വാക്സിന്‍ കുത്തിവെപ്പിനു തുടക്കമായി
 • പച്ചത്തേങ്ങ സംഭരണം ജനുവരി അഞ്ചു മുതൽ
 • ന്യൂനപക്ഷ വിദ്യാർത്ഥിനികൾക്ക് സ്കോളര്‍ ഷിപ്പ് : അപേക്ഷ ക്ഷണിച്ചു
 • ഒമിക്രോൺ ഭീതി : പുതുവത്സര ആഘോഷങ്ങൾക്ക് നിയന്ത്രണം
 • കെ. എസ്. സേതു മാധവൻ -ചലച്ചിത്ര രംഗത്തെ രാജ ശില്പി : ഇൻസൈറ്റ്
 • വിദ്യാര്‍ത്ഥികള്‍ക്കായി ഷോര്‍ട്ട് ഫിലിം മത്സരം
 • എസ്​. എസ്​. എൽ. സി., പ്ലസ്​ടു പരീക്ഷകളുടെ തിയ്യതി പ്രഖ്യാപിച്ചു
 • വയോസേവന അവാർഡ് – 2021
 • ഗ്ലൂക്കോമീറ്റര്‍ സൗജന്യമായി നല്‍കുന്നു • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
  ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
  ഗുണ നിലവാരം ഇല്ലാത്ത വെളി...
  വിദ്യാർത്ഥി കൾക്ക് സ്കൂളി...
  പഴങ്ങളില്‍ നിന്നും വീര്യം...
  സമ്മേളന വേദിയില്‍ ശ്രീമതി...
  കൊച്ചി മെട്രോ : അഴിമതിയുട...
  മുല്ലപ്പെരിയാര്‍ : സംയുക്...
  ലൈംഗികപീഢനം: സന്തോഷ് മാധവ...
  മന്ത്രി മോഹനനൊപ്പം വനിതാ ...
  കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
  പ്ലാച്ചിമട കൊക്കക്കോള കമ്...
  മുല്ലപ്പെരിയാര്‍: വരാനിരി...
  കൊച്ചുബാവ കഥാലോകത്തെ വലിയ...
  ‘നോക്കുകൂലി’ ലോഡിറക്കാത...
  സാമ്പത്തിക അസമത്വം കര്‍ഷക...
  സ്ക്കൂളിലെ ക്യാമറ : വിദ്യ...
  ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
  മിതഭാഷിയായി കര്‍മ്മ കുശലത...
  മന്ത്രി ഗണേഷ്‌ കുമാറും മു...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine