വൈദ്യമഠം ചെറിയ നാരായണന്‍ നമ്പൂതിരിയുടെ മൃതദേഹം സംസ്കരിച്ചു

October 19th, 2013

കൂറ്റനാട്: പ്രസിദ്ധ അഷ്ടവൈദ്യന്‍ മേഴത്തൂര്‍ വൈദ്യമഠം ചെറിയ നാരായണന്‍ നമ്പൂതിരിയുടെ മൃതദേഹം സംസ്കരിച്ചു. ശനിയാഴ്ച ഉച്ചക്ക് ഒരുമണിയോടെ വന്‍ ജനാവലിയുടെ സാന്നിദ്ധ്യതില്‍ ഔദ്യോഗിക ബഹുമതികളോടെ സ്വന്തം വീട്ടു വളപ്പില്‍ ആയിരുന്നു സംസ്കാരം. ആരോഗ്യ മന്ത്രി ശിവകുമാര്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ അന്ത്യോപചാരം അര്‍പ്പിക്കുവാന്‍ എത്തിയിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചെറിയ നാരായണന്‍ നമ്പൂതിരി വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് നാലുമണിയോടെ ആണ് അന്തരിച്ചത്.

1930 ഏപ്രിലില്‍ അഷ്ടവൈദ്യന്‍ വൈദ്യമഠം വലിയ നാരായണന്‍ നമ്പൂതിരിയുടേയും ഉണിക്കാളി അന്തര്‍ജ്ജനത്തിന്റേയും മകനായി ജനിച്ച ചെറിയ നാരായണന്‍ നമ്പൂതിരി ചെറുപ്പം മുതലേ ആയുര്‍വ്വേദവും സംസ്കൃതവും അഭ്യസിച്ചു. മുത്തച്‌ഛന്‍ വൈദ്യമഠം വലിയ നാരായണന്‍ നമ്പൂതിരിയുടെ കീഴില്‍ ആയിരുന്നു ആയുര്‍വ്വേദത്തില്‍ ഉപരിപഠനം നടത്തിയത്. മികച്ച ആയുര്‍വ്വേദ ഭിഷഗ്വരന്‍ എന്ന നിലയില്‍ മാത്രമല്ല എഴുത്തുകാരന്‍ എന്ന നിലയിലും ചെറിയ നാരായണന്‍ നമ്പൂതിരി പ്രസിദ്ധനാണ്. ദീര്‍ഘായുസ്സും ആയുര്‍വ്വേദവും എന്ന ഗ്രന്ഥം ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടു. നിരവധി വിവര്‍ത്തനങ്ങളും ലേഖനങ്ങളും അദ്ദേഹത്തിന്റേതായി വന്നിട്ടുണ്ട്. ആന ചികിത്സയെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന പാലകാപ്യത്തിന്റെ വിവര്‍ത്തനം ഹസ്ത്യായുര്‍വ്വേദം എന്ന പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. കേരള സര്‍ക്കാരിന്റെ ആയുര്‍വ്വേദാചാര്യ പുരസ്കാരം ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങളും പുരസ്കാരങ്ങളും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.

ശാന്ത അന്തര്‍ജ്ജനമാണ് ഭാര്യ. വി.എം. നാരായണന്‍ നമ്പൂതിരി, വി.എന്‍.നീലകണ്ഠന്‍ നമ്പൂതിരി, ഡോ.വി.എന്‍ പ്രസന്ന, വി.എം.ലത, ഡോ.വി.എന്‍.വാസുദേവന്‍ നമ്പൂതിരി എന്നിവര്‍ മക്കളാണ്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മെഡിക്കല്‍ യോഗ്യതാ പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ മലപ്പുറം സ്വദേശി പിടിയില്‍

April 4th, 2013

ന്യൂഡെല്‍ഹി: ഡോക്ടറായി പ്രാക്ടീസ് ചെയ്യുവാന്‍ വിദേശത്തു നിന്നും മെഡിക്കല്‍ ബിരുധം നേടിയവര്‍ക്ക് ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യാനുള്ള യോഗ്യതാ
പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ മലപ്പുറം സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. തിരൂര്‍ പോയിലിശ്ശേരി നാലകത്ത് വീട്ടില്‍ ഷുഹൈബ് ഖാദര്‍ (31) ആണ് അറസ്റ്റിലായത്. 2008-ല്‍ താജിക്കിസ്ഥാനില്‍ നിന്നും മെഡിക്കല്‍ ബിരുധം നേടിയ ഷുഹൈബ് ഡെല്‍ഹിയിലെ കന്റോണ്‍മെന്റ് കേന്ദ്രീയ വിദ്യാലയത്തില്‍ ഞായറാഴ്ച നടന്ന യോഗ്യതാ പരീക്ഷയായ ഫോറിന്‍ മെഡിക്കല്‍ ഗ്രാജുവേറ്റ് എക്സാമിനേഷന്‍ സ്ക്രീനിങ്ങ് ടെസ്റ്റില്‍ ആള്‍മാ‍റാട്ടം നടത്തുകയായിരുന്നു. നേരത്തെ നാലു തവണ ഇതേ പരീക്ഷ എഴുതിയെങ്കിലും ഇയാള്‍ പരാജയപ്പെടുകയായിരുന്നു. ഇയാള്‍ക്ക് വേണ്ടി പരീക്ഷയെഴുതുവാന്‍ ഹാജരായ ബീഹാര്‍ സ്വദേശി ഡോ.രാജേഷ് കുമാര്‍ ഗുപ്തയും അറസ്റ്റിലായിട്ടുണ്ട്. ആള്‍മാറാട്ടം നടത്തി പരീക്ഷയെഴുതുന്നതിന് രണ്ടര ലക്ഷം രൂപയാണ് പ്രതിഫലമായി നിശ്ചയിച്ചിരുന്നത്. പിടിക്കപ്പെട്ടില്ലായിരുന്നു എങ്കില്‍ ഈ ആള്‍മാറാട്ടം നടത്തി പരീക്ഷ പാസാകുകയും ചെയ്തിരുന്നു എങ്കില്‍ ഷുഹൈബിന് ഡോക്ടറായി പ്രാക്ടീസ് ചെയ്യുവാന്‍ ഒരു പക്ഷെ അവസരം ഉണ്ടായേനെ.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അശ്ലീല ചിത്രം കണ്ടതായി ആരോപണം: മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ രാജി വെച്ചു

November 29th, 2012

jnu-mms-clip-epathram

കൊച്ചി: കൊച്ചി മെഡിക്കല്‍ കോളേജ് പ്രിസിപ്പല്‍ ഡോ. ആര്‍. ഗീരീശന്‍ തന്റെ ഔദ്യോഗിക കമ്പ്യൂട്ടറില്‍ അശ്ലീല ചിത്രങ്ങള്‍ കണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് രാജി വെച്ചു. കോളേജ് യൂണിയന്‍ പ്രതിനിധികളും ചില ജീവനക്കാരുമാണ് പ്രിസിപ്പലിന്റെ ഓഫീസില്‍ എത്തിയപ്പോള്‍ അശ്ലീല ദൃശ്യങ്ങള്‍ കണ്ടതായി ആരോപണങ്ങള്‍ ഉന്നയിച്ചത്. ഇതു സംബന്ധിച്ച പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് അദ്ദേഹത്തോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കുവാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനിടയില്‍ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പ്രതിഷേധ ജാഥയുമായി വന്നു. രംഗം വഷളാകുവാന്‍ തുടങ്ങിയപ്പോള്‍ പ്രിസിപ്പല്‍ രാജി വെയ്ക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ഔദ്യോഗിക കമ്പ്യൂട്ടര്‍ പരിശോധനകള്‍ക്കായി പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

തൃശ്ശൂരിലെ നേഴ്സുമാരുടെ സമരം സംസ്ഥാന തലത്തിലേക്ക്

November 19th, 2012

thrissur-nurses-strike-epathram

തൃശ്ശൂര്‍:  ജില്ലയിലെ മദര്‍ ഹോസ്പിറ്റലില്‍ ആരംഭിച്ച സ്വകാര്യ ആശുപത്രി നേഴ്സുമാരുടെ സമരം ഒത്തുതീര്‍പ്പാകാത്ത പക്ഷം സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിക്കുവാന്‍ യുണൈറ്റഡ് നേഴ്സസ് അസോസിയേഷന്‍ തീരുമാനിച്ചു. ഡിസംബര്‍ ആദ്യം മുതല്‍ ആണ് സംസ്ഥാന വ്യാപകമായി അനിശ്ചിത കാല സമരം തുടങ്ങുവാന്‍ തീരുമാനിച്ചിരിക്കുന്നത്. മദര്‍ ഹോസ്പിറ്റലിലെ സമരം ഒത്തുതീര്‍പ്പാക്കുവാന്‍ സംസ്ഥാന സര്‍ക്കാറും  ഹൈക്കോടതി നിയോഗിച്ച മീഡിയേഷന്‍ സമിതിയും നടത്തിയ ശ്രമങ്ങള്‍ വിജയം കണ്ടില്ല. സമരം ചെയ്തതിനെ തുടര്‍ന്ന് പുറത്താക്കിയവരെ തിരിച്ചെടുക്കില്ല എന്ന നിലപാടില്‍ ആശുപത്രി മാനേജ്മെന്റ് ഉറച്ചു നില്‍ക്കുകയാണ്. 12, 6, 6 മണിക്കൂര്‍ ഉള്ള ഷെഡ്യൂളില്‍ ജോലി സമയം ആക്കണം എന്നാവശ്യപ്പെട്ട് നടത്തുന്ന സമരം 75 ദിവസം പിന്നിട്ടു. സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് പി. രശ്മി എന്ന നേഴ്സ് നടത്തുന്ന നിരാഹാര സമരം എട്ടു ദിവസം പിന്നിട്ടു. രോഗികള്‍ ദുരിതത്തിലാകുന്നു എങ്കിലും നേഴ്സുമാരുടെ സമരത്തിനു അനുദിനം ജനങ്ങളുടെ പിന്തുണ വര്‍ദ്ധിച്ചു വരികയുമാണ്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഓക്സിജന്‍ ലഭിക്കാതെ രോഗികള്‍ മരിച്ചു

July 20th, 2012
Oxygen-Shortage-epathram
കൊച്ചി: വേണ്ട സമയത്ത് ഓക്സിജന്‍ ലഭിക്കാത്തതിനെത്തുടര്‍ന്ന്‌ കൊച്ചി സഹകരണ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന മൂന്നു രോഗികള്‍ മരണമടഞ്ഞു. കടവന്ത്ര കൊഴുപ്പിള്ളി ദീപാലയത്തില്‍ ജയചന്ദ്രന്‍ (67)ഞായറാഴ്ച്ച പുലര്‍ച്ചയും തൃപ്പൂണിത്തുറ തിരുവാണിയൂര്‍ തോട്ടത്തില്‍ പാപ്പു (78 ) നെടുമ്പാശ്ശേരി മേക്കാട് ആലുക്ക വര്‍ഗീസ് (62) എന്നിവര്‍ ചൊവ്വാഴ്ച ഉച്ചയോടെയുമാണ് മരിച്ചത്.
രോഗികള്‍ക്ക് ഓക്സിജന്‍ നല്‍കുന്നതിന് കേന്ദ്രീകൃത ഓക്സിജന്‍ പ്ലാന്റില്‍ ഘടിപ്പിച്ചിരുന്ന സിലിണ്ടര്‍ കാലിയായിട്ടും മാറ്റാതിരുന്നതാണ് രോഗികളുടെ മരണത്തിന് ഇടയാക്കിയത്. ആശുപത്രി അധികൃതര്‍ സംഭവം മൂടിവെയ്ക്കാന്‍ ശ്രമിച്ചെങ്കിലും നേഴ്സുമാരുടെ സംഘടന ഇടപെട്ടതിനെത്തുടര്‍ന്നാണ് ഞെട്ടിക്കുന്നു ഈ സംഭവം വെളിച്ചത്തു വന്നത്.
ചെസ്റ്റ്‌ ആന്‍ഡ്‌ ടിബി വിഭാഗത്തില്‍ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്ന ജയച്ചന്ദ്രന്റെയും പാപ്പുവിന്റെയും നില വഷളായതിനെ തുടര്‍ന്ന് പ്ലാന്റില്‍ ഓക്സിജന്‍ ഇല്ലാത്ത വിവരം ആശുപത്രി സൂപ്രണ്ടിനെയും മറ്റും ഫോണില്‍ അറിയിക്കാന്‍ ശ്രമിച്ചെങ്കിലും അതിനു കഴിഞ്ഞില്ലെന്നു നേഴ്സുമാരുടെ സംഘടന മുഖ്യമന്ത്രിയ്ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. ഇതെത്തുടര്‍ന്ന് സഹകരണ അക്കാദമി എക്സിക്യൂട്ടീവ് യോഗത്തിലായിരുന്ന മെഡിക്കല്‍ ഡയറക്റ്ററേ വിവരമറിയിച്ചു പുതിയ സിലിണ്ടര്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും രോഗികളുടെ മരണം സംഭവിച്ചിരുന്നു.
ഓക്സിജന്‍ തീരാറാവുമ്പോള്‍ മുന്നറിയിപ്പ്‌ സിഗ്നല്‍ നല്‍കുന്ന സംവിധാനം ഐ. സി. യുവില്‍ ഉണ്ട്‌. ഇതനുസരിച്ച് സ്റ്റാഫ്‌ നേഴ്സ്‌ കൃത്യസമയത്ത് ബന്ധപ്പെട്ടവരെ വിവരം അറിയിച്ചെങ്കിലും നടപടി ഒന്നും ഉണ്ടായില്ല. ഓക്സിജന്‍ മുടങ്ങിയ സംഭവങ്ങള്‍ ഇതിനു മുന്‍പും ഉണ്ടായിട്ടുണ്ടെന്ന് നേഴ്സുമാരുടെ പരാതിയില്‍ പറയുന്നു. രോഗികള്‍ ഓക്സിജന്‍ കിട്ടാതെ മരിക്കുന്നതിനു സാക്ഷ്യം വഹിച്ച നേഴ്സുമാരും മറ്റും ഞെട്ടലില്‍ നിന്നും മോചിതരായിട്ടില്ല. അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കാന്‍ നേഴ്സുമാരുടെ സംഘടന മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്.

- ലിജി അരുണ്‍

വായിക്കുക: , , ,

Comments Off on ഓക്സിജന്‍ ലഭിക്കാതെ രോഗികള്‍ മരിച്ചു

19 of 2410181920»|

« Previous Page« Previous « ട്രെയിനില്‍ യുവതിക്ക് നേരെ പീഡന ശ്രമം
Next »Next Page » വി.എസിന് പരസ്യ ശാസന »



  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട
  • ഗായിക റംലാ ബീഗം അന്തരിച്ചു
  • ആരോഗ്യ മന്ഥൻ 2023 പുരസ്‌കാരം കേരളത്തിന്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine