മുഖ്യമന്ത്രിയുടെ നിരാഹാരം ആവേശമായി

April 26th, 2011

vs-achuthanandan-fasting-epathram

തിരുവനന്തപുരം: പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും എന്‍ഡോസല്‍ഫാന്‍ ഇരകള്‍ക്കും സമരാവേശം വര്‍ദ്ധിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ നിരാഹാര സമരത്തിനായി. സൈലന്റ്വാലി സമരത്തിനു ശേഷം ആദ്യമായാണ് ഒരു പാരിസ്ഥിതിക വിഷയത്തില്‍ ഇത്ര വിപുലമായ ഒരു സമരം കേരളമൊട്ടുക്കും ഏറ്റെടുക്കുന്നത്. സ്റ്റോക്ക് ഹോമില്‍ ലോക പരിസ്ഥിതി സമ്മേളനം നടക്കുമ്പോള്‍ ഇവിടെ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് രക്തസാക്ഷി മണ്ഡപത്തിനു മുന്നില്‍ എട്ടു മണിക്കൂര്‍ നീണ്ട ഉപവാസത്തിനു ശേഷവും തളരാത്ത ആവേശവുമായി എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതിനായി ഇനിയും സമര മുഖത്ത് ശക്തിയോടെ തന്നെ നിലനില്‍ക്കുമെന്ന് പ്രഖ്യാപിച്ചപ്പോള്‍ കേരളമാകെ എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന ആവശ്യമുന്നയിച്ചു കൊണ്ട് വിവിധ സംഘടനകള്‍ ഉപവാസത്തിനു പിന്തുണ നല്‍കി.  ഏപ്രില്‍ 25നു കേരളമൊട്ടുക്കും എന്‍ഡോസള്‍ഫാന്‍ വിരുദ്ധ ദിനമായി ആചരിക്കുമെന്നു എന്‍ഡോസള്‍ഫാന്‍ എന്ന കീടനാശിനി നിരോധിക്കാന്‍ തയ്യാറാകാത്ത കേന്ദ്രസര്‍ക്കാരിന്റെ നടപടി അത്യന്തം ക്രൂരവും നിന്ദ്യവുമാണെന്നും ഇക്കാര്യത്തില്‍ കേരളത്തിന്റെ ശക്തമായ പ്രധിഷേധിക്കുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു. ഉപവാസ സമരത്തില്‍ നിന്നും യു. ഡി. എഫ്. വിട്ടുനിന്നപ്പോള്‍ ബി. ജെ. പി. യടക്കം മുഖ്യമന്ത്രിയുടെ ഉപവാസത്തിനു പിന്തുണ നല്‍കിയത് ശ്രദ്ധേയമായി.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എന്‍ഡോസള്‍ഫാനെതിരെ ഉപവാസ സമരം ആരംഭിച്ചു

April 25th, 2011

vs-achuthanandan-epathram
തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത്  രക്തസാക്ഷി മണ്ഡപത്തിനു മുമ്പില്‍ ഉപവാസ സമരം രാവിലെ ആരംഭിച്ചു. രാഷ്ടീയ സാമൂഹിക സാംസ്കാരിക രംഗങ്ങളില്‍ നിന്നുള്ളവരടക്കം ഉള്ള വലിയ ഒരു സംഘമാണ് ഉപവാസത്തില്‍ സംബന്ധിക്കുന്നത്. കീടനാശിനി ക്കമ്പനിക്ക് അനുകൂലമായ കേന്ദ്ര നിലപാട് ജനങ്ങളോടുള്ള വെല്ലുവിളി യാണെന്നും എന്‍ഡോസള്‍ഫാന്‍  നിരോധിക്കുവാന്‍ എല്ലാ സംസ്ഥാനങ്ങളും ആവശ്യപ്പെട്ടാ‍ലേ നടപടിയെടുക്കൂ എന്ന നിലപാട് തിരുത്തുവാന്‍ കേന്ദ്രം തയ്യാറാകണമെന്നും ഉപവാസം ഉല്‍ഘാടനം ചെയ്തു കൊണ്ട് മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ പറഞ്ഞു. എന്‍ഡോസള്‍ഫാന് എതിരെ എല്ലാവരും ഒരുമിച്ച് രംഗത്തിറങ്ങണമെന്നും നിലപാട് പരസ്യമാക്കുവാന്‍ ചിലര്‍ മടി കാണിക്കുന്നത് ഖേദകരമാണെന്ന് ബി. ജെ. പി. നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ഓ. രാജഗോപാല്‍ പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ നിരോധനം ദുരിതമനുഭവിക്കുന്ന ആയിരക്കണക്കിനു ആളുകളുടെ പൊതുവായ ആവശ്യമാണെന്നിരിക്കെ യു. ഡി. എഫ്. നേതാക്കള്‍ ഉപവാസത്തില്‍ നിന്നും വിട്ടു നിന്നത് പ്രതിഷേധത്തിനിടയാക്കി.

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ലാറി ബേക്കറുടെ ഭാര്യ എലിസബത്ത് അന്തരിച്ചു

March 12th, 2011

elizabeth-baker-epathram

തിരുവനന്തപുരം : പ്രശസ്ത വാസ്തു ശില്പി ആയിരുന്ന ലാറി ബേക്കറുടെ ഭാര്യ എലിസബത്ത് ബേക്കര്‍ (95) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രി യിലായിരുന്നു അന്ത്യം. ആതുര സേവന രംഗത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള എലിസബത്ത് ബേക്കര്‍ നാല്പതു വര്‍ഷമായി തിരുവനന്തപുരത്താണ് താമസം.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ജാതി വേണ്ടാ, മതം വേണ്ടാ, ദൈവം വേണ്ടാ മനുഷ്യന്

March 6th, 2011

sahodaran-ayyappan-epathram

സഹോദര സംഘം സ്ഥാപകന്‍ സഹോദരന്‍ അയ്യപ്പന്റെ ചരമ ദിനമാണിന്ന്. സാമൂഹിക പരിഷ്കര്‍ത്താവ്, ചിന്തകന്‍, പത്ര പ്രവര്‍ത്തകന്‍, രാഷ്ട്രീയ നേതാവ് എന്നിങ്ങനെ നിരവധി മുഖങ്ങളുള്ള ഇദ്ദേഹം ശ്രീനാരായണ ഗുരുവിന് ഏറെ അടുപ്പമുള്ള ശിഷ്യനുമായിരുന്നു. തന്റെ കാഴ്ച്ചപ്പാട് വെട്ടിത്തുറന്നു പറയുന്ന അയ്യപ്പന്‍ ഗുരുവിന്റെ പ്രസിദ്ധമായ “ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്” എന്ന മുദ്രാവാക്യത്തെ “ജാതി വേണ്ടാ, മതം വേണ്ടാ, ദൈവം വേണ്ടാ മനുഷ്യന്” എന്ന് മാറ്റി എഴുതി.

ജാതി വ്യവസ്ഥിതിയ്ക്കെതിരെ വിപ്ലവകരമായ മുന്നേറ്റങ്ങള്‍ നടത്തി സാമൂഹിക പരിഷ്കരണത്തിനായി അവിരാമം പ്രവര്‍ത്തിച്ചു വരുന്നതിനിടയിലും തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനും തൊഴിലാളി പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിനും അദ്ദേഹം സമയം കണ്ടെത്തി. 1928 ല്‍ കൊച്ചി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സഹോദരന്‍ അയ്യപ്പന്‍ രണ്ടു തവണ കൊച്ചിയുടെയും ഒരു തവണ തിരു – കൊച്ചിയുടെയും മന്ത്രിയായി സേവനം അനുഷ്ഠിച്ചു. ഒട്ടേറെ പുരോഗമനപരമായ പരിപാടികള്‍ക്ക്‌ അദ്ദേഹം നേതൃത്വം നല്‍കി. ജാതി വ്യവസ്ഥയ്ക്കെതിരെ എല്ലാ ജാതിയിലും പെട്ടവരെ സംഘടിപ്പിച്ച് 1917ല്‍ ചെറായിയില്‍ നടത്തിയ മിശ്ര ഭോജനം മുതല്‍ 1928ല്‍ കൊച്ചി നിയമ സഭാംഗം ആയിരിക്കെ പ്രണയ വിവാഹങ്ങള്‍ക്ക് നിയമ സാധുത നല്‍കണം എന്ന് വാദിച്ചത് വരെ ഇതില്‍ പെടുന്നു.

സംശുദ്ധമായ രാഷ്ട്രീയത്തിന്റെ ഉത്തമ മാതൃക ആയിരുന്ന സഹോദരന്‍ അയ്യപ്പന്‍, വ്യക്തി ജീവിതത്തില്‍ പുലര്‍ത്തിയ ഉയര്‍ന്ന മൂല്യങ്ങള്‍ അദ്ദേഹത്തെ സമൂഹത്തിന്റെ എല്ലാ വിഭാഗം ആളുകളുടെ ഇടയിലും ഏറെ ആരാധ്യനാക്കി. 1968 മാര്‍ച്ച് 6ന് ആയിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നമ്മുടെ ചെലവില്‍ ആന്റണിയുടെയും വയലാര്‍ രവിയുടെയും പരസ്യം വേണ്ട: മുഖ്യമന്ത്രി

February 13th, 2011

തിരുവനന്തപുരം: നമ്മുടെ ചെലവില്‍ ആന്റണിയുടെയും വയലാര്‍ രവിയുടെയും പരസ്യം വേണ്ടെന്ന് മുഖ്യമന്ത്രി. കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാരിനുണ്ടായ അവഗണനയില്‍ പ്രതിഷേധിച്ചായിരുന്നു മുഖ്യമന്ത്രിയുടെ ഈ നിലപാട്. പത്രങ്ങളില്‍ തിരുവനന്തപുരം വിമാനത്താവള ടെര്‍മിനലിനെക്കുറിച്ച് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ ഒരുപേജ് കളര്‍ പരസ്യം അവസാന നിമിഷം വേണ്ടെന്നുവെച്ചു.

വല്ലാര്‍പാടം അന്താരാഷ്ട്ര ടെര്‍മിനലിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പരസ്യത്തില്‍ മുഖ്യമന്ത്രിയുടെ ചിത്രം ഉള്‍പ്പെടുത്തിയിരുന്നില്ല. ചടങ്ങിന്റെ അധ്യക്ഷന്‍ മുഖ്യമന്ത്രിയായിരുന്നെങ്കിലും കേന്ദ്രം നല്‍കിയ പരസ്യത്തില്‍ അദേഹത്തിന് സ്ഥാനം ഉണ്ടായിരുന്നില്ല. പ്രധാനമന്ത്രി, സോണിയാ ഗാന്ധി,കേന്ദ്ര മന്ത്രിമാരായ ഏ. കെ. ആന്റണി, വയലാര്‍ രവി, ജി. കെ. വാസന്‍, സി. പി. ജോഷി, മുകുള്‍ റോയ്, കെ.വി. തോമസ് എന്നിവരുടെ ചിത്രങ്ങളായിരുന്നു കേന്ദ്രം നല്‍കിയ പരസ്യത്തില്‍ ഉണ്ടായിരുന്നത്. കേന്ദ്രത്തിലെ സഹമന്ത്രിമാരുടെവരെ ചിത്രം ഉള്‍ക്കൊള്ളിച്ചിട്ടും സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രിയുടെ പോലും ചിത്രം വയ്ക്കാത്തതിലായിരുന്നു വി. എസ്സിന് അമര്‍ഷം. വല്ലാര്‍പാടത്തിന്റെ ശിലാഫലകത്തിലും മുഖ്യമന്ത്രിയുടെ പേരുണ്ടായിരുന്നില്ല. പ്രധാനമന്ത്രിയുടെ പേരുമാത്രമേ ഫലകത്തിലുണ്ടായിരുന്നുള്ളൂ. സംസ്ഥാന മന്ത്രിമാരും എറണാകുളം ജില്ലക്കാരുമായ എസ്. ശര്‍മ,ജോസ് തെറ്റയില്‍ എന്നിവര്‍ക്ക് വേദിയില്‍ ഇരിപ്പിടം ലഭിക്കാഞ്ഞതിനെതിരെ ഇരുവരും ചടങ്ങ് കഴിഞ്ഞപ്പോള്‍ ത്തന്നെ രംഗത്തുവരികയും ചെയ്തിരുന്നു.

‘പുതിയ ആകാശം പുതിയ ഭൂമി’ എന്ന അടിക്കുറിപ്പോടെ അനന്തമായ ആകാശവും അടിസ്ഥാന സൗകര്യങ്ങള്‍ താഴെ ഒരുക്കിയിരിക്കുന്നതും ചിത്രീകരിക്കുന്ന പരസ്യത്തില്‍ കേന്ദ്രമന്ത്രിമാരായ എ. കെ. ആന്റണിയുടെയും വയലാര്‍ രവിയുടെയും ചിത്രങ്ങളും പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും മറ്റും ചിത്രങ്ങള്‍ക്ക് പുറമെ ചേര്‍ത്തിരുന്നു. ഈ പരസ്യമാണ് മുഖ്യമന്ത്രി തടഞ്ഞത്. കേന്ദ്രത്തിന്റെ അവഗണനയ്‌ക്കെതിരെ മുഖ്യമന്ത്രി ഉദ്ഘാടന വേളയില്‍ സംസ്ഥാനത്തോട് കാട്ടുന്ന അവഗണനക്കെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിക്കുകയും ചെയ്തു.

സാധാരണ പ്രധാനമന്ത്രി വരുമ്പോള്‍ ചടങ്ങുകളെപ്പറ്റിയും സര്‍ക്കാര്‍ ചടങ്ങുകളില്‍ പങ്കെടുപ്പിക്കേണ്ടവരെക്കുറിച്ചുംസംസ്ഥാന അധികൃതരുമായി അനൗപചാരികമായി ചര്‍ച്ച നടക്കാറുണ്ട്. എന്നാല്‍ ഇക്കുറി അതുണ്ടായില്ല. ആദ്യം അംഗീകരിച്ചതുപ്രകാരം എയര്‍ ഇന്ത്യയുടെ ഹാംഗര്‍ യൂണിറ്റ്, രാജീവ്ഗാന്ധി ഏവിയേഷന്‍ ഇന്‍സ്റ്റിട്യൂട്ടിന്റെ കെട്ടിട ശിലാസ്ഥാപനം എന്നിവയും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് അതൊഴിവാക്കപ്പെടുകയായിരുന്നു. ടെര്‍മിനലിന്റെ ഉദ്ഘാടന പരിപാടിയില്‍ പ്രസംഗിക്കാന്‍ മന്ത്രിമാരായ എം. വിജയകുമാര്‍, വി. സുരേന്ദ്രന്‍പിള്ള എന്നിവരുടെ പേരുകളും അംഗീകരിച്ചിരുന്നു. എന്നാല്‍ പിന്നീട് അതും ഒഴിവാക്കപ്പെട്ടു. സമ്മതിച്ച രണ്ട് പരിപാടികളില്‍ നിന്ന് പ്രധാനമന്ത്രിയെ പിന്‍മാറ്റിച്ചതിനുപിന്നില്‍ രാഷ്ട്രീയ സമ്മര്‍ദമാണെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.

-

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

19 of 2310181920»|

« Previous Page« Previous « സ്മാര്‍ട്ട് കരാര്‍ ; പാട്ടകരാര്‍ ഈ മാസം 16-ന് ഒപ്പുവെക്കും
Next »Next Page » ജഡ്ജിയ്‌ക്കെതിരെയുള്ള പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കും കെ.സുധാകരന്‍ »



  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു
  • സ്വകാര്യ ട്യൂഷന്‍ : സര്‍ക്കാര്‍-എയ്ഡഡ് അദ്ധ്യാപകർക്ക് എതിരെ കർശ്ശന നടപടി സ്വീകരിക്കും
  • ഷവർമ്മ കടകളിൽ പരിശോധന : 45 സ്ഥാപനങ്ങൾ അടച്ചു
  • അറിയിപ്പുകളും ഉത്തരവുകളും മലയാളത്തിൽ നൽകണം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine