വേനൽചൂട് കൂടുന്നു : പകൽ 11 മുതൽ 3 വരെ സൂര്യ പ്രകാശം നേരിട്ട് ഏൽക്കരുത്

April 28th, 2023

sun-hot-epathram
തിരുവനന്തപുരം : താപനില ക്രമാതീതമായി ഉയരുന്നതിനാൽ പകൽ 11 മണി മുതൽ 3 മണി വരെയുള്ള സമയത്ത് സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണം എന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയുടെ മുന്നറിയിപ്പ്.

പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്ന ശേഷിക്കാർ, മറ്റ് രോഗങ്ങളാൽ അവശത അനുഭവിക്കുന്നവർ ഈ സമയത്ത് സൂര്യ പ്രകാശം നേരിട്ട് ഏൽക്കാതെ ശ്രദ്ധിക്കണം.

അംഗന വാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം അതത് പഞ്ചായത്ത് അധികൃതരും അംഗന വാടി ജീവന ക്കാരും നടപ്പാക്കണം. കുട്ടികളെയും വളർത്തു മൃഗങ്ങളെയും പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകരുത് എന്നും ജാഗ്രതാ നിർദ്ദേശത്തിൽ പറയുന്നു.

നിർമ്മാണ തൊഴിലാളികൾ, കർഷക തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ, കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ ജോലി സമയം ക്രമീകരിക്കണം. ഉച്ച വെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും വളർത്തു മൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജല ലഭ്യത ഉറപ്പാക്കണം.

നിർജ്ജലീകരണം തടയാൻ ധാരാളം വെള്ളം കുടിക്കണം. കുടി വെള്ളം എപ്പോഴും കയ്യിൽ കരുതണം. കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ, മദ്യം എന്നീ നിർജ്ജലീകരണം ഉണ്ടാക്കുന്ന പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കണം.

പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കണം. ഒ. ആർ. എസ്. ലായനി, സംഭാരം തുടങ്ങിയവ ഉപയോഗിക്കണം. ഇരുചക്ര വാഹനങ്ങളിൽ ഓൺ ലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ചൂട് ഏൽക്കാത്ത തരത്തിൽ വസ്ത്ര ധാരണം നടത്തേണ്ടതും ആവശ്യമെങ്കിൽ യാത്രക്കിടയിൽ വിശ്രമിക്കാനുള്ള അനുവാദം അതത് സ്ഥാപനങ്ങൾ നൽകേണ്ടതുമാണ്.

ദീര്‍ഘ ദൂര യാത്രക്കാര്‍ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാണ് ഉചിതം. കയ്യിൽ വെള്ളം കരുതണം. അസ്വസ്ഥകൾ അനുഭവപ്പെട്ടാല്‍ ഉടൻ വിശ്രമിക്കുകയും വൈദ്യ സഹായം തേടണം എന്നും നിര്‍ദ്ദേശങ്ങളില്‍ പറയുന്നു. PRD

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അഞ്ച് ദിവസം മഴക്കു സാദ്ധ്യത : ജാഗ്രതാ നിര്‍ദ്ദേശം

October 2nd, 2022

rain-in-kerala-monsoon-ePathram
കൊച്ചി : കേരളത്തില്‍ അടുത്ത അഞ്ച് ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാദ്ധ്യത എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

24 മണിക്കൂറില്‍ 64.5 മില്ലി മീറ്റര്‍ മുതല്‍ 115.5 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണു ശക്തമായ മഴ എന്നതു കൊണ്ട് അര്‍ത്ഥമാക്കുന്നത്.

മലമ്പുഴ അണക്കെട്ടിന്‍റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ പെയ്തു ഡാമിലേക്ക് നീരൊഴുക്ക് വര്‍ദ്ധിച്ചതിനാല്‍ അണക്കെട്ടിന്‍റെ നാലു ഷട്ടറുകള്‍ 15 സെന്‍റിമീറ്റര്‍ വീതം തുറന്നു. കല്‍പ്പാത്തിപ്പുഴ, മുക്കൈപ്പുഴ തീരങ്ങളില്‍ ഉള്ളവര്‍ ജാഗ്രത പാലിക്കണം എന്നും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. റൂള്‍ കര്‍വ് പ്രകാരം ജല നിരപ്പ് ക്രമീകരിക്കുവാന്‍ വേണ്ടിയാണ് ഷട്ടറുകള്‍ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കുന്നത് എന്ന് കെ. എസ്. ഇ. ബി. അധികൃതര്‍ അറിയിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അടുത്ത അഞ്ച് ദിവസങ്ങളില്‍ അതിശക്ത മഴക്കു സാദ്ധ്യത : ജാഗ്രതാ നിര്‍ദ്ദേശം

August 4th, 2022

rain-in-kerala-monsoon-ePathram
തിരുവനന്തപുരം : ഇന്നു മുതൽ ആഗസ്റ്റ് 8 വരെയുള്ള അഞ്ച് ദിവസം സംസ്ഥാനത്ത് അതിശക്ത മഴക്ക് സാദ്ധ്യത എന്നു കാലാവസ്ഥാ വകുപ്പ്. ഇന്നലെ രാത്രി മുതല്‍ തുടര്‍ച്ചയായി മഴ പെയ്യുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപന ങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം, പത്തനം തിട്ട, തൃശ്ശൂര്‍ ജില്ലകളിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ യുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി നല്‍കി യിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിള്‍ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു.

എം. ജി. യൂണിവേഴ്സിറ്റി ഇന്ന് നടത്താനിരുന്ന പരീക്ഷ കള്‍ മാറ്റി. കനത്ത മഴയെ തുടർന്ന് കേന്ദ്ര സര്‍വ്വ കലാശാല ബിരുദ പ്രവേശന പൊതു പരീക്ഷ മാറ്റി വച്ചു. ഇന്നു മുതല്‍ വെള്ളിയാഴ്ച വരെയുള്ള പരീക്ഷ കളാണ് മാറ്റിയത്.

തെക്കൻ ആന്ധ്രാപ്രദേശിനും വടക്കൻ തമിഴ്നാടിനും സമീപത്തായി മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾ ക്കടലിൽ ചക്രവാതചുഴി നില നിൽക്കുന്നു. അറബി ക്കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുന്നു. അതിനാല്‍ അഞ്ച് ദിവസം വ്യാപകമായ മഴയും ഒറ്റപ്പെട്ട അതി ശക്ത മഴയും പ്രതീക്ഷിക്കാം എന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

കേരളത്തില്‍ ഇടി മിന്നലോടു കൂടിയ മഴ : ജാഗ്രതാ നിര്‍ദ്ദേശം

May 16th, 2022

lightning-rain-thunder-storm-kerala-ePathram
തൃശൂര്‍ : സംസ്ഥാനത്ത് മെയ് 19 വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴക്ക് സാദ്ധ്യത എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇടി മിന്നല്‍ ദൃശ്യമല്ല എങ്കിലും മുന്‍കരുതലുകള്‍ എടുക്കുന്നതില്‍ നിന്നും ആരും വിട്ടു നില്‍ക്കരുത് എന്നും ജാഗ്രതാ നിര്‍ദ്ദേശത്തില്‍ പറയുന്നു.

* അന്തരീക്ഷം മേഘാവൃതം ആണെങ്കില്‍ തുറസ്സായ സ്ഥലത്തും ടെറസ്സിലും കുട്ടികള്‍ കളിക്കുന്നത് ഒഴിവാക്കുക.

* ഇടിമിന്നലുള്ള സമയത്ത് ടെലിഫോണ്‍ ഉപയോഗം ഒഴിവാക്കണം.

* ഇടിമിന്നലുള്ള സമയത്ത് ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതി ഉപകരണ ങ്ങളുടെ സാമീപ്യവും ഒഴിവാക്കുക.

* ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നില്‍ക്കരുത്.

* ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. വാഹനങ്ങള്‍ മരച്ചുവട്ടില്‍ പാര്‍ക്ക് ചെയ്യരുത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് പബ്ലിക് റിലേഷന്‍സ് വാര്‍ത്താക്കുറിപ്പ് വായിക്കാം. പൊതുജനങ്ങൾക്കായി സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന പ്രത്യേക നിർദ്ദേശങ്ങൾ ഇവിടെ വായിക്കാം

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇടിമിന്നലോടു കൂടിയ വ്യാപകമായ മഴ തുടരും

April 13th, 2022

rain-in-kerala-monsoon-ePathram
തിരുവനന്തപുരം : കേരളത്തില്‍ ശനിയാഴ്ച വരെ ശക്തമായ വേനല്‍ മഴ തുടരും. തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴിയെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴ ലഭിച്ചത്. ഇടിമിന്നലിന്‍റെ അകമ്പടിയോടെയുള്ള മഴയും ശക്തമായ കാറ്റും വീശും എന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. 60 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിന് സാദ്ധ്യതയുണ്ട്. ഉച്ചക്ക് രണ്ടു മണി മുതല്‍ രാത്രി പത്തു മണി വരെ കൂടുതല്‍ ജാഗ്രത പാലിക്കണം. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

 

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

1 of 9123»|

« Previous « തൃശൂർ പൂരം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആഘോഷിക്കും
Next Page » കോഴ വിവാദം : കെ. എം. ഷാജിയുടെ ഭാര്യയുടെ സ്വത്ത് കണ്ടു കെട്ടി »



  • കെ – ഫോൺ പദ്ധതിയുടെ ഉദ്ഘാടനം ജൂൺ 5 ന്
  • 2000 രൂപാ നോട്ട് കൈമാറ്റം ചെയ്യുവാന്‍ തിരിച്ചറിയല്‍ രേഖ ആവശ്യമില്ല
  • മുഖ്യമന്ത്രിയുടെ യു. എ. ഇ. സന്ദര്‍ശനം റദ്ദാക്കിയതില്‍ ദുരൂഹത : കെ. സുധാകരന്‍
  • വേനലവധി ക്ലാസ്സുകൾക്ക് നിരോധനം ഏർപ്പെടുത്തി പൊതു വിദ്യാഭ്യാസ വകുപ്പ്
  • വേനൽചൂട് കൂടുന്നു : പകൽ 11 മുതൽ 3 വരെ സൂര്യ പ്രകാശം നേരിട്ട് ഏൽക്കരുത്
  • വീട്ടിലെ സൗജന്യ ഡയാലിസിസ് ഇനി എല്ലാ ജില്ലകളിലും : മന്ത്രി വീണാ ജോർജ്ജ്
  • കൊച്ചി വാട്ടര്‍ മെട്രോ നാടിനു സമര്‍പ്പിച്ചു
  • വന്ദേ ഭാരത് ഫ്ലാഗ് ഓഫ് ചെയ്തു
  • മതം ഏതായാലും പിതാവിൽ നിന്നുള്ള വിവാഹ ധന സഹായത്തിന് പെൺ മക്കൾക്ക് അർഹത
  • കുപ്പികളില്‍ പെട്രോള്‍ ലഭിക്കില്ല ; സ്വകാര്യ – ടാക്സി വാഹനങ്ങളില്‍ പെട്രോളിയം ഉൽപന്നങ്ങള്‍ കൊണ്ടു പോകുന്നതിന് വിലക്ക്
  • യു. എ. ഇ. സർക്കാറിന്‍റെ ക്ഷണം സ്വീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ അബുദാബിയിലേക്ക്
  • അട്ടപ്പാടി മധു കൊലക്കേസ് : 14 പേർ കുറ്റക്കാർ
  • ആധാര്‍ – പാന്‍ കാര്‍ഡ് ബന്ധിപ്പിക്കല്‍ : തട്ടിപ്പുകളില്‍ പെടരുത് എന്ന് പോലീസ്
  • ഇന്ത്യക്ക് വഴി കാട്ടിയ സമരം ആയിരുന്നു വൈക്കം സത്യഗ്രഹം : എം. കെ. സ്റ്റാലിന്‍
  • നാടൻ പാട്ട് മത്സരം ‘മണി നാദം’ ചാലക്കുടിയില്‍
  • കൃത്രിമ നിറങ്ങള്‍ ചേര്‍ത്ത മിഠായി കൾ കഴിക്കരുത് : ഭക്ഷ്യ സുരക്ഷാ വകുപ്പ്
  • പത്താം തരം മോഡൽ പരീക്ഷ ഫെബ്രുവരി 27 നും പൊതു പരീക്ഷ മാർച്ച് 9 നും തുടങ്ങും
  • ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പ് ഇല്ലാത്ത ഭക്ഷണ പൊതികള്‍ നിരോധിക്കും
  • കൊവിഡ് വ്യാപന ഭീതി : സംസ്ഥാനത്ത് മാസ്ക് നിർബ്ബന്ധമാക്കി
  • നീലക്കുറിഞ്ഞി ഇനി മുതല്‍ സംരക്ഷിത സസ്യം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine