പ്രമുഖ നടി മദ്യപിച്ച് ചടങ്ങിനെത്തി; സ്പീക്കര്‍ വേദി വിട്ടു

April 26th, 2015

woman-alcohol-abuse-epathram

തിരുവനന്തപുരം: സ്ഫടികം സിനിമയില്‍ മോഹന്‍ ലാല്‍ അവതരിപ്പിച്ച ആടുതോമയ്ക്കൊപ്പം കള്ളുകുടിച്ച് നിയന്ത്രണം വിട്ടഭിനയിച്ച നടിയെ മലയാളികള്‍ മറന്നു കാണാ‍ന്‍ ഇടയില്ല. എന്നാല്‍ യദാര്‍ഥ ജീവിതത്തില്‍ അതും നിയമസഭാ സെക്രട്ടേറിയേറ്റില്‍ മദ്യപിച്ച് ലക്കുകെട്ട് എത്തിയ നടി അതിലും വലിയ പ്രകടനമാണ് കാഴ്ചവെച്ചത്. ഇടതു സംഘടനയുടെ വാര്‍ഷിക ഫോറത്തില്‍ ഉദ്ഘാടകകയായി എത്തിയ താരം സ്പീക്കര്‍ ഉള്‍പ്പെടെ ഉള്ളവര്‍ പങ്കെടുത്ത ചടങ്ങിനെ അലങ്കോലപ്പെടുത്തി. നിശ്ചയിച്ചതിലും ഒരുമണിക്കൂര്‍ വൈകി എത്തിയ നടി സാമാന്യം നന്നായി തന്നെ മദ്യപിച്ചിരുന്നു. പ്രസംഗിക്കാന്‍ ആരംഭിച്ചപ്പോള്‍ നാക്കു കുഴഞ്ഞു. സുബോധമില്ലാതെ അതുമിതും പറയുവാന്‍ തുടങ്ങിയതോടെ സംഘാടകര്‍ വെട്ടിലായി. ഫിറ്റായ നടിയുടെ “കുഴഞ്ഞ് മറിഞ്ഞ“ പ്രസംഗം കേള്‍ക്കാന്‍ നില്‍ക്കാതെ സ്പീക്കര്‍ ശക്തന്‍ വേദി വിട്ടു. ‘താന്‍ പ്രസംഗിക്കുമ്പോള്‍ സ്പീക്കര്‍ക്ക് ഇരുന്നാല്‍ എന്താ’ എന്നായി നടിയുടെ പ്രതികരണം. ഒടുവില്‍ സംഘാടകര്‍ നടിയെ കാറില്‍ കയറ്റി വിടുകയായിരുന്നു.

മോഹന്‍ ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങി പ്രമുഖ താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിട്ടുള്ള നടി മികച്ച അഭിനേത്രിക്കുള്ള നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. ഒരു പ്രമുഖ നടന്റെ ഭാര്യയായിരുന്ന നടി പിന്നീട് അദ്ദേഹവുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തി അടുത്തിടെ മറ്റൊരു വിവാഹം കഴിച്ചു. നടിയുടെ അമിത മദ്യപാനത്തെ കുറിച്ച് വിവാഹ ബന്ധം വേര്‍പെടുത്തിയപ്പോള്‍ നടന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സിനിമയില്‍ അവസരം കുറഞ്ഞതൊടെ ടെലിവിഷന്‍ പരിപാടികളില്‍ അവതാരകയായും, മത്സരങ്ങളുടെ ജഡ്ജിയായും പങ്കെടുത്തു വരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

1 അഭിപ്രായം »

വിവാദങ്ങള്‍ക്കിടെ അഡ്വ. ടി.സിദ്ദിഖ് വീണ്ടും വിവാഹിതനായി

March 25th, 2015

കണ്ണൂര്‍: ആദ്യ ഭാര്യ നസീമയെ തലാഖ് ചെയ്തതിന്റെ വിവാദങ്ങള്‍ കത്തിപ്പടരുന്നതിനിടയില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി വീണ്ടും വിവാഹിതനായി. കണ്ണൂര്‍ സ്വദേശിനി ഷറഫുന്നിസയെയാണ് ടി.സിദ്ദിഖ് നിക്കാഹ് ചെയ്തത്. വിവാഹ വിവരം ഫേസ്ബുക്ക് വഴിയാണ് അറിയിച്ചത്. കോഴിക്കോട് അദ്യാപികയായ കൊല്ലം കരുനാഗപ്പള്ളി സ്വദേശിനി നസീമയെ കത്തിലൂടെ മൊഴി ചൊല്ലിയതായി അറിയിക്കുകയായിരുന്നു. ജീവിതം എന്താണെന്നും എങ്ങിനെ ജീവിക്കണമെന്നും ഞങ്ങള്‍ കാണിച്ചു തരാമെന്ന് മക്കളുടെ ചിത്രത്തോടൊപ്പം നസീമ തന്റെ ഫേസ് ബുക്കില്‍ കഴിഞ്ഞ ദിവസം പോസ്റ്റു ചെയ്തിരുന്നു.

കഴിഞ്ഞ ലോക്‍സഭാ തിരഞ്ഞെടുപ്പില്‍ കാസര്‍കോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന സിദ്ദിഖിന്റെ ഭാര്യ നസീമയുടെ അര്‍ബുദ രോഗത്തിന്റെ വിവരങ്ങള്‍ വലിയ പ്രാധാന്യത്തോടെ പ്രചരിപ്പിക്കപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് ചൂടിനിടയിലും തിരുവനന്തപുരത്തെ റീജണല്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയില്‍ കഴിയുന്ന ഭാര്യയെ സുശ്രൂഷിക്കുവാന്‍ ഓടിയെത്തുന്നതിന്റെയും അവരുടെ രോഗാ‍വസ്ഥയെ കുറിച്ചുള്ള ആശങ്കകള്‍ പങ്കുവെക്കുന്നതിന്റേയും വാര്‍ത്തകള്‍ വോട്ടര്‍മാരില്‍ പ്രത്യേകിച്ച് സ്ത്രീ വോട്ടര്‍മാരില്‍ സഹതാപമുണര്‍ത്തി. എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന പി.കരുണാകരന്റെ വിജയത്തിന്റെ തിളക്കം കുറച്ചതില്‍ നസീമയുടെ കാന്‍സര്‍ രോഗവും ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞ് വീട്ടില്‍ പോയ ആളെ ഫോണ്‍ വിളീച്ചാല്‍ എടുക്കുന്നില്ല എന്നാണ് നസീമ പറയുന്നത്. തിരഞ്ഞെടുപ്പിനു ശേഷം ആറു മാസം കഴിഞ്ഞപ്പോള്‍ തലാഖ് ചൊല്ലുന്നതായി എഴുതിയ കത്ത് ലഭിച്ചു. ഒരു വര്‍ഷം തികയും മുമ്പ് ഭാര്യയേയും മക്കളേയും ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചിരിക്കുകയാണ് സിദ്ദിഖിപ്പോള്‍.

സിദ്ദിഖിനെതിരെ സൈബര്‍ ലോകത്ത് വന്‍ വിമര്‍ശനങ്ങളാണ് ഉയര്‍ന്നിട്ടുള്ളത്. ഭാര്യയുടെ അസുഖത്തെ തിരഞ്ഞെടുപ്പ് കാലത്ത് പ്രചാരണത്തിനു ഉപയോഗിച്ചുവെന്നും അതു കഴിഞ്ഞപ്പോള്‍ അവരെയും മക്കളെയും ഉപേക്ഷിച്ചു എന്നുമാണ് പ്രധാന വിമര്‍ശനം.

- എസ്. കുമാര്‍

വായിക്കുക: , , ,

1 അഭിപ്രായം »

ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു;മലയാളത്തിന് 5 പുരസ്കാരങ്ങള്‍

March 24th, 2015

ന്യൂഡെല്‍ഹി: അന്‍പത്തി രണ്ടാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മറാഠി ചിത്രമായ കോര്‍ട്ട് ആണ് മികച്ച ചിത്രം. നാനു അവനല്ല, അവളു എന്ന കന്നട ചിത്രത്തിലെ അഭിനയത്തിന് സഞ്ചാരി വിജയ് മികച്ച നടനുള്ള അവാര്‍ഡ് കരസ്ഥമാക്കി. ക്വീന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് കങ്കണ റൌഠ് മികച്ച നടിയായി.ബോബി സിംഹയാണ് മികച്ച സഹനടന്‍. മികച്ച സംവിധായകന്‍- ശ്രീജിത് മുഖര്‍ജി (ചതുഷ്‌ക്കോണ്‍), മേരി കോം ആണ് മികച്ച ജനപ്രിയ ചിത്രം.
മലയാളത്തിന് മുന്‍ നിര പുരസ്കാരങ്ങള്‍ ഒന്നും നേടാനായില്ല. നടനും സംവിധായകനുമായ സിദ്ധാര്‍ഥ് ശിവയുടെ ‘ഐന്‍” ആണ് മികച്ച മലയാള ചലച്ചിത്രം. ഈ ചിത്രത്തിലെ അഭിനയത്തിന് മുസ്തഫയ്ക്ക് പ്രത്യെക ജൂറി പരാമര്‍ശം ലഭിച്ചു. തിരക്കഥ- ജോഷി മംഗലത്ത്(ഒറ്റാല്‍), മികച്ച പരിസ്ഥിതി ചിത്രം – ഒറ്റാല്‍(സംവിധാനം ജയരാജ്), പശ്ചാത്തല സംഗീതം – ഗോപീ സുന്ദര്‍ (1983) എന്നീ അഞ്ച് പുരസ്കാരങ്ങളാണ് മലയാളത്തിനു ലഭിച്ചത്. ഭാരതി രാജ അധ്യക്ഷനായ ജൂറിയാണ് അവാ‍ര്‍ഡു നിര്‍ണ്ണയം നടത്തിയത്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇന്ത്യയിലെ പ്രായം ചെന്ന മുത്തശ്ശി തൃശ്ശൂരില്‍ അന്തരിച്ചു

March 24th, 2015

തൃശ്ശൂര്‍:ഇന്ത്യയിലെ ഏറ്റവും പ്രായമുള്ള മുത്തശ്ശിയെന്ന റെക്കോര്‍ഡിനുടമ കുഞ്ഞന്നം (112) തൃശ്ശൂരില്‍ അന്തരിച്ചു. പ്രായാധിക്യത്തെ തുടര്‍ന്ന് ആരോഗ്യ സ്ഥിതി മോശമായ അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചൊവ്വാഴ്ച രാവിലെ ആയിരുന്നു അന്ത്യം. ശവസംസ്കാരം ബുധനാഴ്ച നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. തൃശ്ശൂര്‍ ചൂണ്ടലിനു സമീപം പാറന്നൂരില്‍ ആണ് കുഞ്ഞന്നം താമസിച്ചിരുന്നത്. 1903 മെയ് മാസം നടന്ന ജ്ഞാനസ്നാനത്തിന്റെ രേഖകള്‍ ഔവര്‍ ലേഡി ഓഫ് റോസറി ചര്‍ച്ച് അധികൃതര്‍ ലിംക ബുക്സ് ഓഫ് റെക്കോര്‍ഡ്സിനു നല്‍കിയിരുന്നു. തുടര്‍ന്നാണ് ഇന്ത്യയിലെ ഏറ്റവും പ്രായം ചെന്ന മുത്തശ്ശിയെന്ന് അവര്‍ അംഗീകരിച്ചത്.
മെയ് 20 നു കുഞ്ഞന്നത്തിന്റെ 113 ആം ജന്മദിനം ആഘോഷിക്കുവാന്‍ ബന്ധുക്കള്‍ തയ്യാറെടുക്കവെയാണ് കുഞ്ഞന്നം അന്തരിച്ചത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എതിര്‍പ്പുകള്‍ ഫലം കണ്ടു; കൊച്ചി മെട്രോക്കായി ശ്രീമാട്ടിയുടെ സ്ഥലം ഏറ്റെടുത്തു

March 24th, 2015

കൊച്ചി: എതിര്‍പ്പുകള്‍ ശക്തമായതോടെ കൊച്ചി മെട്രോയ്ക്കായി സ്ഥലം വിട്ടു നല്‍കുവാന്‍ പ്രമുഖ വസ്ത്ര വിപണന സ്ഥാപനമായ ശീമാട്ടിയുടെ ഉടമ ബീന കണ്ണന്‍ തയ്യാറായി. ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിലുള്ള റവന്യൂ ഉദ്യോഗസ്ഥരുടെ സംഘം ബീനാകണ്ണനുമയി ചര്‍ച്ച നടത്തിയശേഷമാണ് അവര്‍ സമ്മത പത്രം നല്‍കിയത്. ശീമാട്ടിയുടെ സ്ഥലം ഏറ്റെടുത്തതോടെ കൊച്ചി മെട്രോ ഉന്നാം ഘട്ട നിര്‍മ്മാണത്തിനുള്ള തടസ്സങ്ങള്‍ നീങ്ങി.

എം.ജി.റോഡിലെ ശീമാട്ടിയുടെ 32 സെന്റ് സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച് പ്രതിസന്ധി നിലനിന്നിരുന്നു. സ്ഥലം ഏറ്റെടുത്ത് കൈമാറേണ്ടത് റവന്യൂ വകുപ്പിനും ജില്ലാ ഭരണ കൂടത്തിനുമാണെന്ന് കെ.എം.ആര്‍.എല്‍ വ്യക്തമാക്കിയിരുന്ന്നു. സ്ഥലം ഏറ്റെടുക്കുന്നത് ശീമാട്ടി എതിര്‍ത്തതോടെയാണ് പ്രതിസന്ധിക്ക് കാരണമായത്. സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നെങ്കിലും ഫലം കണ്ടില്ല. സാധാരണക്കാരുടെ ഭൂമി ഏറ്റെടുക്കുവാന്‍ തിടുക്കം കാട്ടിയ അധികൃതര്‍ ശീമാട്ടിയുടെ സ്ഥലം ഏറ്റെടുക്കുന്നതില്‍ കാല താമസം വരുത്തുന്നതായി വ്യാപകമായ വിമര്‍ശനം ഉയര്‍ന്നു. മുഖ്യ ധാരാ മാധ്യമങ്ങള്‍ ഈ വാര്‍ത്തയ്ക്ക് പ്രാധാന്യം നല്‍കാതെ ഇരുന്നതോടെ സോഷ്യല്‍ മീഡിയ അതേറ്റെടുക്കുകയായിരുന്നു.‘മെട്രോ അവിടെ നില്‍ക്കട്ടെ, ശീമാട്ടി പറ! ‘ എന്ന എന്ന സംവിധായകന്‍ ആശിഖ് അബുവിന്റെ പ്രതിഷേധ പോസ്റ്റ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

10 of 47910112030»|

« Previous Page« Previous « റിപ്പോര്‍ട്ടര്‍ ചാനല്‍ മേധാവി എം.വി.നികേഷ് കുമാറിനെ അറസ്റ്റു ചെയ്ത് ജാമ്യത്തില്‍ വിട്ടു
Next »Next Page » ചന്ദ്രബോസ് വധക്കേസ് പ്രതി നിസാമിന് കണ്ണൂര്‍ ജയിലില്‍ അതീവ സുരക്ഷ » • തദ്ദേശ തെരഞ്ഞെടുപ്പ് : തിങ്കളാഴ്ച കരട് വോട്ടര്‍ പട്ടിക പുറത്തിറക്കും
 • മകര വിളക്ക് തെളിഞ്ഞു; ദര്‍ശന സായൂജ്യമടഞ്ഞ് ഭക്തര്‍
 • ജെയ്ന്‍ കോറല്‍കോവും നിലംപതിച്ചു; ഇനി ഗോള്‍ഡന്‍ കായലോരം
 • സെൻകുമാറിനെ ഡി. ജി. പി. ആക്കിയത് ജീവിത ത്തിലെ വലിയ തെറ്റ് : ചെന്നിത്തല
 • രാജി വെച്ച് പോകാന്‍ തയ്യാറായില്ല എങ്കില്‍ ഗവര്‍ണ്ണര്‍ക്ക് തെരുവില്‍ ഇറങ്ങി നടക്കാന്‍ കഴിയില്ല : കെ. മുരളീധരന്‍
 • മരട് ഫ്ലാറ്റുകൾ പൊളിക്കാന്‍ ദിവസങ്ങള്‍ ബാക്കി; നിരാഹാര സമരവുമായി പ്രദേശവാസികള്‍
 • ഉപതെരഞ്ഞെടുപ്പ് ; സിപിഎം, കോണ്‍ഗ്രസ് സിറ്റിംഗ് സീറ്റുകള്‍ പിടിച്ചെടുത്ത് ബിജെപി
 • ഐഐടി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി പിതാവ് ലത്തീഫ്
 • സ്കൂള്‍ കലോത്സവ ത്തിനു തിരശ്ശീല ഉയര്‍ന്നു
 • നിരോധിച്ച പ്ലാസ്റ്റിക് ഉപയോഗിച്ചാൽ പിഴ
 • മാലിന്യ വിമുക്ത ജലാശയ ങ്ങൾ : മുല്ലപ്പുഴ യില്‍ കയാക്കിംഗ് മത്സരം
 • അനുസ്മരണം സംഘടിപ്പിച്ചു
 • അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവം; പ്രധാനധ്യാപകന് സസ്പെന്‍ഷന്‍, പി.ടി.എ പിരിച്ചുവിട്ടു
 • പിന്‍ സീറ്റ് യാത്ര ക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബ്ബന്ധം : ഹൈക്കോടതി
 • ഗുണ നിലവാരം ഇല്ലാത്ത വെളിച്ചെണ്ണ : കമ്പനിക്ക് പിഴ ചുമത്തി
 • 2020 വർഷത്തെ അവധി ദിന ങ്ങൾ പ്രഖ്യാപിച്ചു
 • ഫാത്തിമയുടെ മരണം; സുദർശൻ പത്മനാഭൻ IIT വിട്ട് പുറത്തു പോകരുതെന്ന് അന്വേഷണ സംഘം
 • വിദ്യാർത്ഥി കൾക്ക് സ്കൂളില്‍ മൊബൈൽ  ഫോണ്‍ നിരോധനം
 • ജീവനക്കാര്‍ പണി മുടക്കി : യാത്രക്ലേശം രൂക്ഷം
 • യുഎപിഎയോട് യോജിപ്പില്ല; പരിശോധിച്ച് നിലപാട് എടുക്കും: മുഖ്യമന്ത്രി • സമ്മേളന വേദിയില്‍ ശ്രീമതി...
  കൊച്ചി മെട്രോ : അഴിമതിയുട...
  മുല്ലപ്പെരിയാര്‍ : സംയുക്...
  ലൈംഗികപീഢനം: സന്തോഷ് മാധവ...
  മന്ത്രി മോഹനനൊപ്പം വനിതാ ...
  കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
  പ്ലാച്ചിമട കൊക്കക്കോള കമ്...
  മുല്ലപ്പെരിയാര്‍: വരാനിരി...
  കൊച്ചുബാവ കഥാലോകത്തെ വലിയ...
  ‘നോക്കുകൂലി’ ലോഡിറക്കാത...
  സാമ്പത്തിക അസമത്വം കര്‍ഷക...
  സ്ക്കൂളിലെ ക്യാമറ : വിദ്യ...
  ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
  മിതഭാഷിയായി കര്‍മ്മ കുശലത...
  മന്ത്രി ഗണേഷ്‌ കുമാറും മു...
  വി.എസ്. അച്യുതാനന്ദന്‍ കാ...
  അയ്യപ്പന്‍ എന്ന കവി...
  കാക്കനാടന്‍ അന്തരിച്ചു...
  ലോക്കപ്പ് മര്‍ദ്ദനം : തച്...
  ഗ്രോ വാസു പോലീസ്‌ കസ്റ്റഡ...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine