ക്ഷേത്രത്തിലെ വിവാഹം : അനുമതി പിന്‍വലിച്ചു

May 19th, 2020

guruvayoor-marriage-epathram
ഗുരുവായൂര്‍ : സര്‍ക്കാരിന്റെ അനുമതി ലഭിക്കാത്തതു കാരണം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ച് വിവാഹം നടത്തുന്നതിനുള്ള അനുമതി നൽകി എന്നുള്ള തീരുമാനം പിന്‍വലിച്ചു എന്ന് ദേവസ്വം ചെയര്‍മാന്‍.

ലോക്ക് ഡൗണ്‍ നിയമങ്ങളില്‍ സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ ഗുരുവായൂര്‍ ക്ഷേത്രത്തിന് പുറത്തു വെച്ച് നിയന്ത്രണങ്ങളോടെ വിവാഹ ചടങ്ങുകള്‍ നടത്താം എന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചിരുന്നു.

ഈ മാസം 21 മുതല്‍ വിവാഹങ്ങള്‍ നടത്തുവാന്‍ അനുമതിയും നല്‍കിയിരുന്നു. എന്നാല്‍ ഈ അനുമതി പിന്‍വലിച്ചു എന്നാണ് ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ ഇപ്പോള്‍ അറിയിച്ചത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അങ്കണവാടി ജീവന ക്കാരുടെ സർവ്വേ : സഹകരണം അഭ്യര്‍ത്ഥിച്ച് അധികൃതര്‍

January 20th, 2020

logo-wcd-ministry-of-women-and-child-development-ePathram

തൃശ്ശൂര്‍ : സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് നടപ്പില്‍ കൊണ്ടു വരുന്ന ‘സമ്പുഷ്ട കേരളം’ പദ്ധതി യുടെ ഭാഗമായി നടന്നു വരുന്ന കുടുംബ സർവ്വേയോട് എല്ലാ വരും സഹ കരിക്കണം എന്ന് ജില്ലാ ഭരണകൂടം അഭ്യർത്ഥിച്ചു. അമ്മമാരിലും കുട്ടികളിലും ഉണ്ടാകുന്ന പോഷണ ക്കുറവ് പരിഹരിക്കുക എന്ന ലക്ഷ്യ ത്തോടെ ഉള്ള താണ് ‘സമ്പുഷ്ട കേരളം’ പദ്ധതി.

അങ്കണ വാടി ജീവന ക്കാർ വീടു കളില്‍ എത്തി സ്മാർട്ട് ഫോൺ ആപ്ലിക്കേഷൻ വഴി യാണ് വിവര ശേഖരണം നടത്തുന്നത്. കുട്ടികളിലെ വളർച്ച മുരടിപ്പ്, പോഷക ആഹാര ക്കുറവ് തുടങ്ങിയവ മനസ്സി ലാക്കുന്ന തിനും പരിഹാര നടപടികൾ സ്വീകരിക്കുകയു മാണ് ഇതി ലൂടെ ഉദ്ദേശിക്കുന്നത്.

ഈ കുടുംബ സർവ്വേ യിൽ കൃത്യമായ വിവര ങ്ങൾ നൽകണം. പൗരത്വ രജി സ്റ്റർ വിഷയ വുമായി ഈ സർവ്വേ ക്ക് യാതൊരു ബന്ധവും ഇല്ല എന്നും ആശങ്ക പ്പെടേണ്ട യാതൊരു സാഹചര്യവും ഇല്ലാ എന്നും ബന്ധ പ്പെട്ട ഉദ്യോഗസ്ഥർ വ്യക്തമാക്കി.

സർവ്വേ യുമായി ബന്ധപ്പെട്ട് ചില കേന്ദ്ര ങ്ങളിൽ നിന്നും ആശങ്ക കളും തെറ്റി ദ്ധാരണ കളും പ്രകടി പ്പിച്ച തിനെ തുടർന്ന് ബന്ധപ്പെട്ട വകുപ്പു കളുടെ യോഗം തൃശ്ശൂര്‍ കളക്ട റേറ്റിൽ ചേർന്നു. എ. ഡി. എം. റെജി പി. ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വനിതാ ശിശു വികസന ഓഫീസർ സുരക്ഷണ, സീനിയർ സൂപ്രണ്ട് ഷറഫുദ്ദീൻ എന്നിവർ സംബന്ധിച്ചു.

* പബ്ലിക് റിലേഷന്‍ വകുപ്പ്

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

വിദേശ രാജ്യ ങ്ങളിലെ നഴ്സിംഗ് ലൈസന്‍സ് : കേരള ത്തിൽ നോര്‍ക്ക യുടെ പരിശീലനം

January 20th, 2020

ogo-norka-roots-ePathram
തിരുവനന്തപുരം : ഗള്‍ഫ് രാജ്യങ്ങളില്‍ നഴ്സിംഗ് മേഖല യില്‍ തൊഴില്‍ നേടു ന്നതിന് ആവശ്യ മായ സര്‍ക്കാര്‍ ലൈസന്‍സിംഗ് പരീക്ഷക്കു വേണ്ടി യുള്ള പരിശീലനം നോര്‍ക്ക – റൂട്ട്സ് നല്‍കുന്നു. സംസ്ഥാന സര്‍ക്കാറിന്റെ കീഴിലുള്ള കേരള അക്കാദമി ഫോര്‍ സ്കില്‍സ് എക്സ ലന്‍സിന്റെ അംഗീകൃത സ്ഥാപനം നഴ്സിംഗ് ഇന്‍സ്റ്റി റ്റ്യൂട്ട് ഫോര്‍ കരി യര്‍ എന്‍ ഹാന്‍സ് മെന്റ് മുഖാന്തരം ആയി രിക്കും നഴ്സിംഗ് പരിശീലനം നല്‍കുക.

ജി. എന്‍. എം. / ബി. എസ്‌. സി. / എം. എസ്‌. സി. യോഗ്യത യും രണ്ടു വര്‍ഷ ത്തെ പ്രവൃത്തി പരിചയവും ഉളള ഉദ്യോഗാർത്ഥി കള്‍ക്ക് അപേക്ഷിക്കാവു ന്നതാണ്. ഇവരില്‍ നിന്നും യോഗ്യതാ പരീക്ഷ യിലൂടെ തെര ഞ്ഞെടു ക്കപ്പെടുന്ന വര്‍ക്ക് പ്രവേശനം ലഭിക്കും.

ഫീസ് തുകയുടെ 75% നോര്‍ക്ക വഹിക്കും. ഗള്‍ഫ് രാജ്യ ങ്ങളിലെ സര്‍ക്കാര്‍ ലൈസന്‍സിംഗ് സംവിധാന ങ്ങളായ MOH / HAAD / PROMETRIC / DOH തുടങ്ങിയ പരീക്ഷകള്‍ പാസ്സാകുന്നതിനു വേണ്ടിയാണ് ഈ പരിശീലനം എന്നും നോര്‍ക്ക അറിയിച്ചു.

താല്‍പ്പര്യമുളളവര്‍ 2020 ജനുവരി 31 ന് മുന്‍പ് നോര്‍ക്ക – റൂട്ട്സ് വെബ് സൈറ്റി ല്‍ പേരു വിവര ങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം.

വിശദ വിവരങ്ങള്‍ക്ക് 94 97 31 96 40, 98 95 76 26 32, 98 95 36 42 54 എന്നീ നമ്പരു കളില്‍ ബന്ധപ്പെടാം.

* പി. എൻ. എക്സ്. 264/2020

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

അതിക്രമിച്ചു കയറി വിദ്യാര്‍ത്ഥിനിയെ തീ വച്ചു കൊന്നു

October 10th, 2019

fire-ePathram
കൊച്ചി : പ്ലസ്‌ടു വിദ്യാർത്ഥിനിയെ പെട്രോള്‍ ഒഴിച്ച് തീ കൊളു ത്തി കൊന്നു. പൊള്ളലേറ്റ യുവാവും മരിച്ചു. കാക്കനാട് അത്താണി പദ്മാലയ ത്തിൽ ഷാല ൻെറ മകൾ ദേവിക യാണ് (17) കൊല്ലപ്പെട്ടത്. ബുധനാഴ്ച അര്‍ദ്ധ രാത്രി യോടെ യാണ് സംഭവം.

ബൈക്കിൽ എത്തിയ പറവൂർ സ്വദേശി മിഥുൻ എന്ന യുവാവ് വീട്ടിൽ അതി ക്രമിച്ചു കയറി പെൺകുട്ടി യുടെ മേൽ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുക യായി രുന്നു. ഇതിനിടെ തീ ദേഹ ത്തേക്ക് പടർന്ന് പൊള്ളലേറ്റ യുവാവും മരിച്ചു.

നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി ഇവരെ ആശു പത്രി യില്‍ എത്തിച്ചു എങ്കിലും മരണ പ്പെടുക യായിരുന്നു. പെൺ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്ന തിനിടെ അച്ഛനും അമ്മക്കും പരിക്കേറ്റു. ഇവർ കളമശ്ശേരി മെഡിക്കൽ കോളജിലും തൃക്കാക്കര സഹകരണ ആശുപത്രിയിലും ചികിൽസയിലാണ്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കൂടത്തായി കൂട്ട ക്കൊല : അറസ്റ്റു ചെയ്ത മൂന്നു പ്രതി കളേയും പോലീസ് കസ്റ്റഡി യില്‍ വിട്ടു

October 10th, 2019

jolly-joseph-koodathai-accused-in-police-custody-ePathram
കോഴിക്കോട് : താമരശ്ശേരി കൂടത്തായി കൂട്ടക്കൊല ക്കേസില്‍ അറസ്റ്റു ചെയ്ത മൂന്നു പ്രതി കളേയും പോലീസ് കസ്റ്റഡി യില്‍ വിട്ടു. കേസിലെ മുഖ്യ പ്രതി ജോളി ജോസഫ്, കേസിലെ മറ്റു പ്രതികളായ എം. എസ്. മാത്യു, പ്രജി കുമാർ എന്നിവരെ ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടുകൊണ്ട് താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവ് ഇട്ടത്.

പ്രതികളെ കസ്റ്റഡിയിൽ വിടുമ്പോള്‍ വ്യവസ്ഥകള്‍ ഒന്നും തന്നെ കോടതി മുന്നോട്ടു വെച്ചി ട്ടില്ല. കസ്റ്റഡിയിൽ പോകു ന്നതിന് എന്തെങ്കിലും തടസ്സ ങ്ങള്‍ ഉണ്ടോ എന്നും കോടതി ആരാഞ്ഞു.

താമരശ്ശേരി താലൂക്ക് ആശുപത്രി യില്‍ കൊണ്ടു പോയി വൈദ്യ പരിശോധന നടത്തി യാണ്‌ എം. എസ്. മാത്യു വിനെ കോടതി യില്‍ എത്തി ച്ചത്. ജോളി ജോസഫിനേ യും പ്രജി കുമാറി നേയും വൈദ്യ പരിശോധന നടത്തി യില്ല.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വേമ്പനാട്ടു കായൽ ചതുപ്പ് നിലമായി മാറും എന്നു പഠന റിപ്പോര്‍ട്ട്
Next »Next Page » അതിക്രമിച്ചു കയറി വിദ്യാര്‍ത്ഥിനിയെ തീ വച്ചു കൊന്നു »



  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine