വിവാദ അറബിക്കല്ല്യാണം; യത്തീംഖാന ഭാരവാഹികള്‍ രാജി വെച്ചു

September 1st, 2013

child-marriage-epathram

കോഴിക്കോട്: യത്തീംഖാന അന്തേവാസിയായ പതിനേഴുകാരിയെ അറബിക്ക് വിവാഹം കഴിച്ച് ആഴ്ചകള്‍ക്കകം ഉപേക്ഷിച്ച കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട സിയസ്കോ യത്തീംഖാന ഭാരവാഹികള്‍ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജി വെച്ചു. യത്തീം ഖാന ചെയര്‍മാന്‍ പി. എൻ. ഹംസക്കോയ, സെക്രട്ടറി പി. ടി. മുഹമ്മദലി, കോ-ഓര്‍ഡിനേറ്റര്‍ ബി. വി. മാമുക്കോയ എന്നിവരാണ് രാജി വെച്ചത്. അടിയന്തിരമായി ചേര്‍ന്ന സിയെസ്കോ യോഗത്തില്‍ സത്യം തെളിയുന്നത് വരെ മാറി നില്‍ക്കുന്നതാണ് നല്ലത് എന്ന അഭിപ്രായം ഉയര്‍ന്നതിനെ തുടര്‍ന്ന് ഇവരുടെ രാജി അംഗീകരിക്കുകയായിരുന്നു.

ജുണ്‍ 13 നാണ് യു. എ. ഈ. പൌരത്വമുള്ള ജാസി മുഹമ്മദ് അബ്ദുള്‍ കരീം എന്ന അറബി യത്തീംഖാനയിലെ അന്തേവാസിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ചത്. രേഖകളില്‍ അറബിയാണെന്ന കാര്യം മറച്ചു വെച്ചായിരുന്നു വിവാഹം നടത്തിയത്. വിവാഹ ശേഷം ഏതാനും ആഴ്ചകള്‍ക്ക് ശേഷം ഇയാള്‍ സ്വദേശമായ യു. എ. ഈ. യിലേക്ക് മടങ്ങിപ്പോയി. പെണ്‍കുട്ടിയെ താന്‍ മൊഴി ചൊല്ലിയതായി മധ്യസ്ഥന്‍ വഴി അറിയിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ ഭാഗത്തു നിന്നും പരാതി നല്‍കുകയായിരുന്നു. കേരളത്തിലെ പല റിസോര്‍ട്ടുകളിലും മറ്റും താമസിപ്പിച്ച് ഏതാനും ദിവസം ലൈംഗികമായി പീഡിപ്പിച്ച ശേഷം മൊഴി ചൊല്ലുകയായിരുന്നു എന്നാണ് പരാതി. പരാതിയെ തുടര്‍ന്ന് അറബി, അറബിയുടെ മാതാവ്, രണ്ടാനച്ഛന്‍ മറ്റൊരു ബന്ധു എന്നിവരെയും ഓര്‍ഫനേജ് അധികൃതരേയും പ്രതിയാക്കി പോലീസ് കേസെടുത്തു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അറബിക്കല്ല്യാണം: വരന്റെ മാതാവടക്കം3 പേര്‍ പോലീസ് കസ്റ്റഡിയില്‍

August 28th, 2013

മലപ്പുറം: കോഴിക്കോട് സിസ്കോ യത്തീം ഖാനയിലെ പതിനേഴുകാരിയായ അന്തേവാസിയെ യു.എ.ഈ പൌരനായ ജാസിം മുഹമ്മദ് അബ്ദുല്‍ കരീമിനു വിവാഹം ചെയ്തു കൊടുത്ത സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. അറബിയുടെ മാതാവ് സുലൈഖ, സുലൈഖയുടെ രണ്ടാം ഭര്‍ത്താവ് , ഒരു ബന്ധു എന്നിവരാണ് അറസ്റ്റിലായത്. ഇതുമായി ബന്ധപ്പെട്ട് യത്തീം ഖാന അധികൃതര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.

28 കാരനായ ജാസി മുഹമ്മദ് അബ്ദുള്‍ കരീം എന്ന യു.എ.ഈ പൌരനുമായുള്ള വിവാഹത്തിനു യത്തീംഖാനാ അധികൃതര്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ചതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. വിവാഹശേഷം പെണ്‍കുട്ടിയുമായി പലയിടങ്ങളിലെ റിസോര്‍ട്ടുകളിലും ഹോട്ടലുകളിലും താമസിച്ച അറബി പെണ്‍കുട്ടിയെ ലൈംഗികമായി പലതവണ പീഡിപ്പിച്ചു. പിന്നീട് മൂന്നാഴ്ചക്ക് ശേഷം വിദേശത്തേക്ക് മടങ്ങി. ഇക്കാര്യങ്ങള്‍ പെണ്‍കുട്ടി തന്റെ പരാതിയില്‍ വ്യക്തമായി പറയുന്നുണ്ട്.

അറബി തിരിച്ചു പോയതോടെ പെണ്‍കുട്ടിയെ യത്തീം ഖാന അധികൃതര്‍ തിരിച്ചു കൊണ്ടു പോരുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ മൊഴിചൊല്ലിയതായി അറബി ഇടനിലക്കാരന്‍ വഴി അറിയിക്കുകയായിരുന്നു. യത്തീം ഖാനയില്‍ നിന്നും രക്ഷപ്പെട്ട പെണ്‍കുട്ടി ചൈല്‍ഡ് വെല്‍‌ഫെയര്‍ കമ്മറ്റിയില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പുറം ലോകം അറബിക്കല്ല്യാണത്തിന്റെ വിവരങ്ങള്‍ അറിഞ്ഞത്. ഇന്ത്യന്‍ വിവാഹ നിയമപ്രകാരം 18 വയസ്സു പൂര്‍ത്തിയാകാതെ പെണ്‍കുട്ടികളുടെ വിവാഹം സാധുവല്ല. എന്നാല്‍ ഇടക്കാലത്ത് കേരളത്തില്‍ ഇറങ്ങിയ വിവാദ സര്‍ക്കുലറിന്റെ പിന്‍‌ബലത്തിലാണ് വിവാഹം റെജിസ്റ്റര്‍ ചെയ്തതെന്നാണ് ബന്ധപ്പെട്ടവരുടെ വാദം. എന്നാല്‍ വരന്‍ അറബ് വംശജനും വിദേശിയുമാണെന്ന വിവരങ്ങള്‍ മറച്ചുവെച്ചാണ് വിവാഹം റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹത്തിന്റെ മറവില്‍ അറബി ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു എന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ വിവിധ സംഘടനകള്‍ പ്രതിഷേധ പരകടനം നടത്തി.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

തലസ്ഥാനം മാലിന്യക്കൂമ്പാരമായി; ജനം പകര്‍ച്ചവ്യാധി ഭീതിയില്‍

August 13th, 2013

തിരുവനന്തപുരം: ഇടതു പാര്‍ട്ടികളുടെ സെക്രട്ടേറിയേറ്റ് ഉപരോധം ഒരു ദിവസം പിന്നിട്ടതോടെ തലസ്ഥാന നഗരി മാലിന്യക്കൂമ്പാരമായി. സെക്രട്ടേറിയേറ്റും പരിസരവും സമരക്കാരുടെ മലമൂത്രവിസര്‍ജ്ജനവും ഭക്ഷണ അവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും കൊണ്ട് നിറഞ്ഞു. വേണ്ടത്ര ശൌചാലയങ്ങള്‍ ഇല്ലാത്തതിനാല്‍ സമരവേദികള്‍ക്ക് സമീപത്തെ റോഡുകളിലും മറ്റുമാണ് പലരും പരസ്യമായാണ് മലമൂത്ര വിസ്സര്‍ജ്ജനം നടത്തുന്നത്. ഇത് സമീപ പ്രദേശങ്ങളിലെ വീട്ടുകാര്‍ക്കും കച്ചവടസ്ഥാപനങ്ങള്‍ക്കും സമരം തീരാദുരിതമാണ് സമ്മാനിച്ചിരിക്കുന്നത്. വീടുകള്‍ക്ക് മുമ്പില്‍ രാത്രികാലങ്ങളില്‍ അപരിചിതര്‍ കൂടി നില്‍ക്കുന്നത് മൂലം പലര്‍ക്കും സ്വസ്ഥമായി ഉറങ്ങുവാനും സാധിക്കുന്നില്ല. പൊതു സ്ഥലങ്ങളില്‍ ഒരുക്കിയിരിക്കുന്ന ഭക്ഷണ ശാലകളില്‍ നിന്നും ഉള്ള അവശിഷ്ടങ്ങളും കുന്നു കൂടി കിടക്കുകയാണ്. ഇടതു മുന്നണിയാണ്‍`ഭരിക്കുന്നതെങ്കിലും മാലിന്യനീക്കത്തിന്റെ കാര്യത്തില്‍ യാതൊരു വിധ ശ്രദ്ധയും ചെലുത്തിയിട്ടില്ല. സമരം ഇനിയും തുടര്‍ന്നാല്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കാനുള്ള സാധ്യത ഏറെയാണ്.

പലര്‍ക്കും വീട്ടില്‍ നിന്നും പുറത്തു പോകുന്നതിനും തിരികെ വരുന്നതിനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. സെക്രട്ടേറിയേട് വളഞ്ഞിരിക്കുന്ന സമരക്കാരുടെ സാന്നിധ്യം മൂലം സ്ത്രീകളും കുട്ടികളും പുറത്തിറങ്ങുവാന്‍ ഭയപ്പെടുന്നു. സമരക്കാരും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായാല്‍ തങ്ങള്‍ സുരക്ഷിതരല്ലെന്ന ഭീതിയും ഉണ്ട്. പാളയം, പുളിമൂട്, സ്പെന്‍സര്‍ ജംഗ്ഷന്‍, വഞ്ചിയൂര്‍, കുന്നുകുഴി, ജനറല്‍ ആശുപത്രി ജംഗ്ഷന്‍ തുടങ്ങിയ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അക്ഷരാര്‍ഥത്തില്‍ ബന്ധികളാക്കപ്പെട്ട സ്ഥിതിയിലാണ്.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സരിത എസ്.നായരും ഒരുമിച്ചുള്ള ചിത്രം പുറത്ത് വന്നു

August 11th, 2013

തിരുവനന്തപുരം: മുഖ്യമന്ത്രിയ്ക്കൊപ്പം സോളാര്‍തട്ടിപ്പ് കേസ് പ്രതി സരിത എസ്.നായര്‍ ഒരു പൊതുവേദിയില്‍ നില്‍ക്കുന്ന ഫോട്ടോ കൈരളി പീപ്പിള്‍ ചാനല്‍ പുറത്ത് വിട്ടു. ചിത്രത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ കാതില്‍ രഹസ്യം പറയുന്നതാണ് ഉള്ളത്. കടപ്ലാമറ്റത്തെ ഒരു പൊതു യോഗത്തില്‍ വച്ചാണ് ചിത്രം എടുത്തിരിക്കുന്നതെന്ന് സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്. സോളാര്‍ വിവാദം ഉയര്‍ന്നതിനു ശേഷം ആദ്യമായാണ് ഉമ്മന്‍ ചാണ്ടിയും സരിത എസ്.നായരും അടുത്തിടപഴകുന്ന ചിത്രം പുറത്ത് വരുന്നത്. കൈരളി പീപ്പിള്‍ പുറത്ത് വിട്ട ഈ ചിത്രം മറ്റു ചാനലുകളും വാര്‍ത്തകളില്‍ നല്‍കി. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് തലസ്ഥാനത്ത് സെക്രട്ടേറീയേറ്റ് ഉപരോധ സമരം നാളെ നടക്കാനിരിക്കെ ഇന്ന് ഈ ചിത്രം പുറത്ത് വന്നത് യു.ഡി.എഫിനെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സോളാര്‍ കേസില്‍ മജിസ്ട്രേറ്റിന്റെ നടപടിയെ കുറിച്ച് ഹൈക്കോടതി വിജിലന്‍സ് അന്വേഷിക്കും

August 6th, 2013

കൊച്ചി:വിവാദമായ സോളാര്‍ തട്ടിപ്പിലെ പ്രതി സരിത എസ്.നയരുടെ പരാതി അഡീഷ്ണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് യഥാസമയം രേഖപ്പെടുത്താത്തതിലും തുടര്‍ന്ന് അവര്‍ക്ക് പരാതി സമര്‍പ്പിക്കുവാന്‍ അഭിഭാഷകന്റെ സഹായം നിഷേധിച്ചു എന്ന ആരോപണത്തെ കുറിച്ചും ഹൈക്കോടതിയുടെ വിജിലന്‍സ് വിഭാവം അന്വേഷിക്കും. അഡ്വ.ജയശങ്കര്‍, ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ എന്നിവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇതേ പറ്റി അന്വേഷിക്കുവാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്. സാമ്പത്തിക കുറ്റങ്ങള്‍ പരിഗണിക്കുന്ന എറണാകുളം അഡീഷ്ണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ്ട് രാജുവിനെതിരെ ആണ് അന്വേഷണം.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മഴക്കെടുതിയില്‍ മരണം 14 ആയി; മുഖ്യമന്ത്രി ഇടുക്കി സന്ദര്‍ശിക്കുന്നു
Next »Next Page » സാന്ത്വനവുമായി ആദിവാസി ഊരുകളില്‍ സന്തോഷ് പണ്ഡിറ്റ് എത്തി »



  • യാത്രക്കാർ പതിവിലും നേരത്തെ എത്തണം : വിമാന ത്താവളത്തിൽ കൂടുതൽ സുരക്ഷ
  • കർക്കിടകം പെയ്തിറങ്ങി : ദുരിത ജീവിതം തുടരുന്നു
  • ജൂബിലി മിഷൻ ആശുപത്രി നഴ്സസ് സമരം ഒത്തു തീർന്നു
  • വെര്‍ച്വല്‍ ക്യൂ ദര്‍ശന സൗകര്യം ആരംഭിച്ചു
  • ആരോഗ്യ വകുപ്പിലെ ക്രയ വിക്രയങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തും : മന്ത്രി കെ. മുരളീധരൻ
  • ആഘോഷങ്ങളിലും മത ചടങ്ങുകളിലും യൂണി ഫോമിൽ പങ്കെടുക്കരുത് : ഡി. ജി. പി.
  • വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റം: സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
  • എഫ്‌സിആർഎക്കെതിരെ കേരളം
  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine