തലസ്ഥാനം മാലിന്യക്കൂമ്പാരമായി; ജനം പകര്‍ച്ചവ്യാധി ഭീതിയില്‍

August 13th, 2013

തിരുവനന്തപുരം: ഇടതു പാര്‍ട്ടികളുടെ സെക്രട്ടേറിയേറ്റ് ഉപരോധം ഒരു ദിവസം പിന്നിട്ടതോടെ തലസ്ഥാന നഗരി മാലിന്യക്കൂമ്പാരമായി. സെക്രട്ടേറിയേറ്റും പരിസരവും സമരക്കാരുടെ മലമൂത്രവിസര്‍ജ്ജനവും ഭക്ഷണ അവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും കൊണ്ട് നിറഞ്ഞു. വേണ്ടത്ര ശൌചാലയങ്ങള്‍ ഇല്ലാത്തതിനാല്‍ സമരവേദികള്‍ക്ക് സമീപത്തെ റോഡുകളിലും മറ്റുമാണ് പലരും പരസ്യമായാണ് മലമൂത്ര വിസ്സര്‍ജ്ജനം നടത്തുന്നത്. ഇത് സമീപ പ്രദേശങ്ങളിലെ വീട്ടുകാര്‍ക്കും കച്ചവടസ്ഥാപനങ്ങള്‍ക്കും സമരം തീരാദുരിതമാണ് സമ്മാനിച്ചിരിക്കുന്നത്. വീടുകള്‍ക്ക് മുമ്പില്‍ രാത്രികാലങ്ങളില്‍ അപരിചിതര്‍ കൂടി നില്‍ക്കുന്നത് മൂലം പലര്‍ക്കും സ്വസ്ഥമായി ഉറങ്ങുവാനും സാധിക്കുന്നില്ല. പൊതു സ്ഥലങ്ങളില്‍ ഒരുക്കിയിരിക്കുന്ന ഭക്ഷണ ശാലകളില്‍ നിന്നും ഉള്ള അവശിഷ്ടങ്ങളും കുന്നു കൂടി കിടക്കുകയാണ്. ഇടതു മുന്നണിയാണ്‍`ഭരിക്കുന്നതെങ്കിലും മാലിന്യനീക്കത്തിന്റെ കാര്യത്തില്‍ യാതൊരു വിധ ശ്രദ്ധയും ചെലുത്തിയിട്ടില്ല. സമരം ഇനിയും തുടര്‍ന്നാല്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കാനുള്ള സാധ്യത ഏറെയാണ്.

പലര്‍ക്കും വീട്ടില്‍ നിന്നും പുറത്തു പോകുന്നതിനും തിരികെ വരുന്നതിനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. സെക്രട്ടേറിയേട് വളഞ്ഞിരിക്കുന്ന സമരക്കാരുടെ സാന്നിധ്യം മൂലം സ്ത്രീകളും കുട്ടികളും പുറത്തിറങ്ങുവാന്‍ ഭയപ്പെടുന്നു. സമരക്കാരും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായാല്‍ തങ്ങള്‍ സുരക്ഷിതരല്ലെന്ന ഭീതിയും ഉണ്ട്. പാളയം, പുളിമൂട്, സ്പെന്‍സര്‍ ജംഗ്ഷന്‍, വഞ്ചിയൂര്‍, കുന്നുകുഴി, ജനറല്‍ ആശുപത്രി ജംഗ്ഷന്‍ തുടങ്ങിയ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അക്ഷരാര്‍ഥത്തില്‍ ബന്ധികളാക്കപ്പെട്ട സ്ഥിതിയിലാണ്.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സരിത എസ്.നായരും ഒരുമിച്ചുള്ള ചിത്രം പുറത്ത് വന്നു

August 11th, 2013

തിരുവനന്തപുരം: മുഖ്യമന്ത്രിയ്ക്കൊപ്പം സോളാര്‍തട്ടിപ്പ് കേസ് പ്രതി സരിത എസ്.നായര്‍ ഒരു പൊതുവേദിയില്‍ നില്‍ക്കുന്ന ഫോട്ടോ കൈരളി പീപ്പിള്‍ ചാനല്‍ പുറത്ത് വിട്ടു. ചിത്രത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ കാതില്‍ രഹസ്യം പറയുന്നതാണ് ഉള്ളത്. കടപ്ലാമറ്റത്തെ ഒരു പൊതു യോഗത്തില്‍ വച്ചാണ് ചിത്രം എടുത്തിരിക്കുന്നതെന്ന് സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്. സോളാര്‍ വിവാദം ഉയര്‍ന്നതിനു ശേഷം ആദ്യമായാണ് ഉമ്മന്‍ ചാണ്ടിയും സരിത എസ്.നായരും അടുത്തിടപഴകുന്ന ചിത്രം പുറത്ത് വരുന്നത്. കൈരളി പീപ്പിള്‍ പുറത്ത് വിട്ട ഈ ചിത്രം മറ്റു ചാനലുകളും വാര്‍ത്തകളില്‍ നല്‍കി. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് തലസ്ഥാനത്ത് സെക്രട്ടേറീയേറ്റ് ഉപരോധ സമരം നാളെ നടക്കാനിരിക്കെ ഇന്ന് ഈ ചിത്രം പുറത്ത് വന്നത് യു.ഡി.എഫിനെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സോളാര്‍ കേസില്‍ മജിസ്ട്രേറ്റിന്റെ നടപടിയെ കുറിച്ച് ഹൈക്കോടതി വിജിലന്‍സ് അന്വേഷിക്കും

August 6th, 2013

കൊച്ചി:വിവാദമായ സോളാര്‍ തട്ടിപ്പിലെ പ്രതി സരിത എസ്.നയരുടെ പരാതി അഡീഷ്ണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് യഥാസമയം രേഖപ്പെടുത്താത്തതിലും തുടര്‍ന്ന് അവര്‍ക്ക് പരാതി സമര്‍പ്പിക്കുവാന്‍ അഭിഭാഷകന്റെ സഹായം നിഷേധിച്ചു എന്ന ആരോപണത്തെ കുറിച്ചും ഹൈക്കോടതിയുടെ വിജിലന്‍സ് വിഭാവം അന്വേഷിക്കും. അഡ്വ.ജയശങ്കര്‍, ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ എന്നിവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇതേ പറ്റി അന്വേഷിക്കുവാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്. സാമ്പത്തിക കുറ്റങ്ങള്‍ പരിഗണിക്കുന്ന എറണാകുളം അഡീഷ്ണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ്ട് രാജുവിനെതിരെ ആണ് അന്വേഷണം.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

14 കാരിക്ക് നേരെ ലൈംഗിക പീഡന ശ്രമം: അമ്മയും കാമുകനും അറസ്റ്റില്‍

July 31st, 2013

വാടാനപ്പള്ളി: പതിനാലുകാരിയായ മകളെ അമ്മയുടെ ഒത്താശയോടെ പീഡിപ്പിക്കുവാന്‍ ശ്രമിച്ച കേസില്‍ അമ്മയും കാമുകനും അറസ്റ്റില്‍. അയല്‍ക്കാരുടെ സഹായത്തോടെ മകള്‍ പോലീസില്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് അമ്മ യശോദ(32) കാമുകന്‍ സുനില്‍ (42) എന്നിവരെ വാടാനപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് കുട്ടിയെ പെണ്‍കുട്ടിയെ നിര്‍ഭയയില്‍ ഏല്പിച്ചു.മൂന്ന് കുട്ടികളുടെ അമ്മയായ യശോദയുടെ ഭര്‍ത്താവ് നേരത്തെ മരിച്ചിരുന്നു. കെട്ടിടനിര്‍മ്മാണ തൊഴിലാളിയായ സുനിലിനു ഭാര്യയും കുട്ടികളും ഉണ്ട്. ജോലിസ്ഥലത്തു നിന്നും ഉള്ള സൌഹൃദം വച്ച് സുനില്‍ ഇടയ്ക്കിടെ യശോദയുടെ വീട്ടില്‍ എത്താറുണ്ട്. മകളെ സുനില്‍ ശല്യം ചെയ്യുന്നത് അറിയാമെങ്കിലും യശോദ സുനിലിനെ വീട്ടില്‍ വരുന്നതില്‍ നിന്നും വിലക്കിയില്ല. യശോദയുടെ ഒത്താശയോടെ കാമുകന്‍ സുനിലിന്റെ ശല്യം സഹിക്ക വയ്യാതായപ്പോള്‍ മകള്‍ അയല്‍ വീട്ടില്‍ അഭയം തേടി. ഇവര്‍ വഴി പോലീസിലും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുമായും ബന്ധപ്പെടുകയായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

“ശുഭവാര്‍ത്ത“ വന്നു; സരിതയുടെ പരാതിയില്‍ ഉന്നതരുടെ പേരില്ല

July 30th, 2013

കൊച്ചി: സോളാര്‍ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് സരിത എസ് നാ‍യര്‍ക്ക് കേന്ദ്ര മന്ത്രിമാര്‍, സംസ്ഥാന മന്ത്രിമാര്‍ ഉന്നതരായ രാഷ്ടീയ നേതാക്കന്മാര്‍ തുടങ്ങിയവരുമായീ ബന്ധമുണ്ടെന്നും അത് അവര്‍ മജിസ്ട്രേറ്റിനു നല്‍കുന്ന പരാതിയില്‍ വെളിപ്പെടുത്തുമെന്നും ഉള്ള വാര്‍ത്തകള്‍ക്ക് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തില്‍ വന്‍ പ്രാധാന്യമാണ് ലഭിച്ചിരുന്നത്. ഈ പരാതി പുറത്ത് വന്നാല്‍ പല ഉന്നതരുടേയും രാഷ്ടീയവും സ്വകാര്യവുമായ ജീവിതത്തെ വലിയ തോതില്‍ ബാധിക്കുമെന്നും വിലയിരുത്തപ്പെട്ടു. കേരള രാഷ്ടീയത്തില്‍ വന്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന വെളിപ്പെറ്റുത്തല്‍ നടത്തും എന്ന വാര്‍ത്തകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ടു കൊണ്ട് സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായരുടെ പരാതി പുറത്ത് വന്നു. ഇത് കേരളത്തിലെ പല ഉന്നത രാഷ്ടീയ നേതാക്കന്മാര്‍ക്കും ശുഭവാര്‍ത്തയാണ്. മജിസ്ട്രേറ്റിനു എഴുതി നല്‍കിയ 4 പേജുള്ള പരാതിയില്‍ വ്യക്തിപരമായ കാര്യങ്ങള്‍ മാത്രം. ഒരു ഉന്നതന്റെ പേരും അതില്‍ പരാമര്‍ശിച്ചിട്ടില്ല. നേരത്തെ സരിത എഴുതിയതെന്ന് പറയപ്പെടുന്ന 24 പേജുള്ള പരാതിയില്‍ പല ഉന്നതരുടേയും പേരുകള്‍ ഉണ്ടെന്ന് അവരുടെ അഭിഭാഷകനായ ഫെനിബാലകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കോടതി വിലക്കുള്ളതിനാലാണ് താന്‍ അതിലെ പേരു വിവരങ്ങള്‍ വെളിപ്പെടുത്താത്തതെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ എസ്.എന്‍.ഡി.പി യോഗം പ്രസിഡണ്ട് വെള്ളാപ്പള്ളി നടേശന്‍ ഫെനി ബാലകൃഷ്ണന്‍ തന്നോട് പറഞ്ഞെന്ന് പറഞ്ഞ് ആലപ്പുഴയില്‍ നിന്നും ഉള്ള ഒരു കേന്ദ്രമന്ത്രിക്കെതിരെ ഗുരുതരമായ ആ‍രോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ വെള്ളാപ്പള്ളിയോട് താന്‍ മന്ത്രിയുടെ പേരു പറഞ്ഞിട്ടില്ലെന്ന് പിന്നീട് വ്യക്തമാക്കി. സരിത നല്‍കിയ 24 പേജുള്ള പരാതി തന്റെ കക്ഷിയുടെ ആവശ്യം പരിഗണിച്ച് നശിപ്പിച്ചതായി ഇന്നലെ രാത്രി അഡ്വ. ഫെനി ബാലകൃഷ്ണന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ശുഭവാര്‍ത്ത കേള്‍ക്കാം എന്ന് മുഖ്യമന്ത്രി പറഞ്ഞതിന്റെ അര്‍ഥം ഉന്നതരുടെ പേരില്ലാത്ത ലിസ്റ്റിനെ പറ്റിയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. സരിതയുടെ പരാതിയില്‍ ഉന്നതരുടെ പേരില്ലാത്തത് അട്ടിമറിയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. സരിതയെ മാപ്പു സാക്ഷിയാക്കി കേസില്‍ നിന്നും രക്ഷപ്പെടുത്തുവാനുള്ള ഗൂഢാലോചന നടക്കുന്നതായും അവര്‍ പറഞ്ഞു. പുതിയ സംഭവ വികാസങ്ങള്‍ സര്‍ക്കാറിനു ജനങ്ങള്‍ക്കിടയില്‍ ചീത്തപ്പേരുണ്ടാക്കുമെന്ന് പറഞ്ഞ് പി.സി.ജോര്‍ജ്ജും രംഗത്തെത്തിയിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ശിശു മരണത്തിനു കാരണം ഗര്‍ഭിണികളുടെ മദ്യപാനം: മന്ത്രി കെ. സി. ജോസഫ്
Next »Next Page » 14 കാരിക്ക് നേരെ ലൈംഗിക പീഡന ശ്രമം: അമ്മയും കാമുകനും അറസ്റ്റില്‍ »



  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു
  • സ്വകാര്യ ട്യൂഷന്‍ : സര്‍ക്കാര്‍-എയ്ഡഡ് അദ്ധ്യാപകർക്ക് എതിരെ കർശ്ശന നടപടി സ്വീകരിക്കും
  • ഷവർമ്മ കടകളിൽ പരിശോധന : 45 സ്ഥാപനങ്ങൾ അടച്ചു
  • അറിയിപ്പുകളും ഉത്തരവുകളും മലയാളത്തിൽ നൽകണം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine