ഇന്റര്‍നെറ്റ് ലോട്ടറി തട്ടിപ്പ് : നൈജീരിയ ക്കാരി അറസ്റ്റില്‍

August 1st, 2012

fraud-epathram

ചാലക്കുടി : ഇന്റര്‍ നെറ്റിലൂടെ 200 കോടി രൂപയുടെ വിദേശ ലോട്ടറി അടിച്ചു എന്ന് തെറ്റി ദ്ധരിപ്പിച്ച് പണം തട്ടി എടുക്കു വാ നായി നേരിട്ട് എത്തിയ നൈജീരിയ ക്കാരിയെ ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്തു.

മുരിങ്ങൂര്‍ സ്വദേശി നന്ദ കിഷാറിന്റെ പരാതി പ്രകാരം നൈജീരയ ക്കാരിയായ ഹബീബ മേരി (37) യെ യാണ് ചൊവ്വാഴ്ച ചാലക്കുടി എസ്‌. ഐ. പി. ലാല്‍ കുമാര്‍ അറസ്റ്റ്‌ ചെയ്തത്.

നന്ദകിഷോറിന് ലോട്ടറി അടിച്ചെന്ന് ഇന്റര്‍ നെറ്റിലൂടെ അറി യിക്കുകയും, മുംബൈ വിമാന ത്താവള ത്തില്‍ കസ്റ്റംസ് ക്ലിയറന്‍ സി നായി 8500 അമേരിക്കന്‍ ഡോളര്‍ ആവശ്യ മാണെന്ന് പറഞ്ഞ് ഫോണ്‍ വിളി ക്കുക യുമായി രുന്നു.

ലോട്ടറി രേഖകള്‍ ഇ – മെയിലില്‍ അയച്ചു കൊടുത്തു. പണം നേരിട്ട് നല്‍കാം എന്നും ബാങ്കില്‍ നിക്ഷേപിക്കില്ല എന്നും അറി യിച്ച തിനെ ത്തുടര്‍ന്നാണ് യുവതി നേരിട്ട് എത്തിയത്.

നെടുമ്പാശ്ശേരി വിമാന ത്താവള ത്തിലെത്തിയ യുവതി ഫോണ്‍ വിളിച്ച് പണം വാങ്ങുന്ന തിനായി തിങ്കളാഴ്ച രാത്രി ചാല ക്കുടി യില്‍ എത്തി. ലോട്ടറിയെ ക്കുറിച്ച് നന്ദ കിഷോര്‍ അന്വേഷിച്ചപ്പോള്‍ പരസ്പര ബന്ധ മില്ലാത്ത മറുപടി യാണ് യുവതി യില്‍ നിന്ന് ലഭിച്ചത്.

സംശയം തോന്നിയ ഇയാള്‍ പണം എടുക്കാനെന്നു പറഞ്ഞ് ചാലക്കുടി പോലീസ് സ്‌റ്റേഷ നിലേക്ക് കൊണ്ടു വരിക യായി രുന്നു. പാസ്സ് പോര്‍ട്ട് കൈവശം ഉണ്ടാ യിരുന്നു എങ്കിലും കൃത്യമായ വിവര ങ്ങള്‍ അതില്‍ ഇല്ലെന്ന് എസ്. ഐ. പറഞ്ഞു. പ്രതിയെ കോടതി യില്‍ ഹാജരാക്കി.

- pma

വായിക്കുക: , , , , ,

1 അഭിപ്രായം »

തീവണ്ടികളില്‍ പീഢനങ്ങള്‍ വര്‍ദ്ധിക്കുന്നു

July 25th, 2012

violence-against-women-epathram

തൃശ്ശൂര്‍: സംസ്ഥാനത്ത് തീവണ്ടി യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് നേരെ ഉള്ള ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നു. അധികവും ലൈംഗിക ആക്രമണങ്ങളാണ് നടക്കുന്നത്. അധികൃതരുടെ ഭാഗത്തു നിന്നും അക്രമികള്‍ക്കെതിരെ കാര്യമായ നടപടികള്‍ ഉണ്ടാകുന്നില്ല എന്ന പരാതി വ്യാപകമാകുന്നുണ്ട്.

തിരുവനന്തപുരം – ചെന്നൈ മെയിലില്‍ തിങ്കളാഴ്ച രാത്രി ഒരു സ്ത്രീയെ പീഢിപ്പിക്കുവാന്‍ ശ്രമം നടന്നു. ഇതുമായി ബന്ധപ്പെട്ട് ആലപ്പുഴ സ്വദേശിയും ബി. എസ്. എഫ്. ജവാനുമായ സത്യനെ റെയില്‍‌വേ പോലീസ് അറസ്റ്റു ചെയ്തു.

ജനശതാബ്ദി എക്സ്പ്രസ്സില്‍ വച്ച് തൃശ്ശൂര്‍ സ്വദേശിനിയായ ബി. ടെക്. വിദ്യാര്‍ഥിനിക്കു നേരെ ലൈംഗികാക്രമണത്തിനു ശ്രമിച്ച കോട്ടയം പോലീസ് ക്യാമ്പിലെ ജീവനക്കാരനെ കഴിഞ്ഞ ദിവസം റെയില്‍‌വേ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇതു സംബന്ധിച്ച് പരാതി നല്‍കിയെങ്കിലും അധികൃതര്‍ സംഭവത്തില്‍ നടപടിയെടുക്കുവാന്‍ വിസ്സമ്മതിച്ചെന്നും പിന്നീട് മാധ്യമങ്ങളുടെയും ഡി. വൈ. എഫ്. ഐ. പോലുള്ള യുവജന സംഘടനകളുടേയും സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് നടപടിയുണ്ടായതെന്നും സൂചനയുണ്ട്.

സ്ത്രീകള്‍ക്ക് നേരെ അപമര്യാദയായി പെരുമാരുന്നവര്‍ക്കെതിരെ പരാതി നല്‍കിയാലും വേണ്ടത്ര ജാഗ്രതയോടെ കേസ് കൈകാര്യം ചെയ്യുവാന്‍ റെയില്‍‌വേ അധികൃതര്‍ തയ്യാറാകാത്തത് വലിയ ദുരന്തങ്ങള്‍ക്ക് വഴി വെയ്ക്കും. ഷൊര്‍ണ്ണൂര്‍ സ്വദേശിനി സൌമ്യയെ ട്രെയിന്‍ യാത്രയ്ക്കിടെ വള്ളത്തോള്‍ നഗറില്‍ വച്ച് അതിക്രൂരമായി ലൈംഗിക പീഢനത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. കേസില്‍ അറസ്റ്റു ചെയ്ത പ്രതി ഗോവിന്ദച്ചാമിയെ കോടതി ശിക്ഷിച്ചു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മുസ്ലിം ലീഗിനെതിരെ മഹിളാ കോണ്‍ഗ്രസിന്റെ രൂക്ഷ വിമര്‍ശനം

July 16th, 2012

kerala-muslim-league-campaign-epathram

തിരുവനന്തപുരം: മഹിളാ കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃത്വ പരിശീലന ക്യാമ്പില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ മുസ്ലിം ലീഗിനെതിരെ രൂക്ഷ വിമര്‍ശനം. വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് പങ്കെടുക്കുന്ന ചടങ്ങില്‍ ടീച്ചര്‍മാരോട് പച്ച ബ്ലൌസ് ഇട്ട് വരാന്‍ ഉത്തരവിട്ടതും, 33 എയ്ഡഡ് സ്കൂളുകള്‍ അനുവദിച്ചതും, കാലിക്കറ്റ് സര്‍വ്വകലാശാലയിലെ ഭൂമി ലീഗുമായി ബന്ധമുള്ള ട്രസ്റ്റുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നല്‍കുവാന്‍ ശ്രമിച്ചതുമെല്ലാം ഉള്‍പ്പെടെ നിരവധി വിഷയങ്ങളില്‍ ലീഗിന്റെ നിലപാടുകളെ ശക്തമായ ഭാഷയിലാണ് പ്രമേയം വിമര്‍ശിച്ചിരിക്കുന്നത്. മലപ്പുറം ജില്ല മറ്റൊരു പാക്കിസ്ഥാനായി മാറുമെന്ന ആശങ്കയും മഹിളാ കോണ്‍ഗ്രസ്സ് പങ്കു വെയ്ക്കുന്നു.

പാമ്പ് കീരിയെ വേളി കഴിച്ചതു പോലെയാകും നായര്‍ – ഈഴവ ഐക്യമെന്നും, ഭരണത്തേയും കോണ്‍ഗ്രസ് പാര്‍ട്ടിയേയും ദോഷകരമായി ബാധിക്കുന്ന തരത്തില്‍ ഏതു സമുദായത്തിന്റെ ഭാഗത്തു നിന്നും നീക്കമുണ്ടായാലും അത് മുളയിലേ നുള്ളണമെന്നും പ്രമേയം പറയുന്നു. ഒഞ്ചിയത്തെ ടി. പി. ചന്ദ്രശേഖരന്‍ വധത്തെ അപലപിക്കുന്ന പ്രമേയം ആ സംഭവത്തോടെ കൊലപാതക രാഷ്ടീയത്തിനെതിരെ മുഴുവന്‍ സ്ത്രീകളും നിലയുറപ്പിച്ചതിന്റെ ഫലമായാണ് ഇടത് എം. എല്‍. എ. യെ കോണ്‍ഗ്രസ്സ് എം. എല്‍. എ. ആക്കിയതെന്നും വ്യക്തമാക്കുന്നു. ഡി. സി. സി. പ്രസിഡണ്ട് സ്ഥാനത്തിൽ ഒരെണ്ണം സ്ത്രീകള്‍ക്ക് നീക്കി വെയ്ക്കണമെന്നും കെ. പി. സി. സി. – ഡി. സി. സി. പുനസംഘടനയില്‍ 33 ശതമാനം സംവരണം വനിതകള്‍ക്ക് നല്‍കുണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.

മഹിളാ കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി അഡ്വ. സ്വപ്ന ജോര്‍ജ്ജ് രാഷ്ടീയ പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന നേതൃത്വ പരിശീലന ക്യാമ്പ് മഹിളാ കോണ്‍ഗ്രസ് അഖിലേന്ത്യാ പ്രസിഡണ്ട് അനിത വര്‍മ്മ ഉദ്ഘാടനം ചെയ്തു. കേന്ദ്ര മന്ത്രി ഡോ. പുരന്ദരേശ്വരി മുഖ്യാതിഥിയായ ചടങ്ങില്‍ ബിന്ദു കൃഷ്ണ അധ്യക്ഷത വഹിച്ചു. ഷാനിമോള്‍ ഉസ്മാൻ ‍,ശശി തരൂര്‍ എം. പി., വി. എം. സുധീരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

തടിയന്റവിട നസീറിനു സിം‌ കാര്‍ഡ്; ഷാഹിന അറസ്റ്റില്‍

July 12th, 2012

shahina-sim-card-epathram

കൊച്ചി: ബാംഗ്ലൂര്‍ സ്ഫോടന കേസില്‍ ജയിലില്‍ കഴിയുന്ന തടിയന്റവിട നസീറിനും കൂട്ടാളികള്‍ക്കും എറണാകുളം സബ്‌ ജയിലിനകത്ത് മൊബൈല്‍ സിം കാര്‍ഡ് എത്തിച്ചു നല്‍കിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. പന്തളം പാലത്തും തറയ്ക്കല്‍ ദീപ ചെറിയാന്‍ എന്ന ഷാഹിന (31) ആണ് പോലീസ് പിടിയിലായത്. മയക്കുമരുന്നു കേസില്‍ അറസ്റ്റിലായി എറണാകുളം സബ്‌ ജയിലില്‍ കഴിയുന്ന ഷാഹിനയുടെ ഭര്‍ത്താവ് നൌഷാദ് വഴിയാണ് സിം കാര്‍ഡ് ജയിലില്‍ എത്തിച്ചത്. ഈ സിം കാര്‍ഡ് ഉപയോഗിച്ച് നസീര്‍ വിദേശത്തേക്ക് വിളിച്ചതായി കരുതുന്നു.

തിരിച്ചറിയല്‍ രേഖകള്‍ പോലും നല്‍കാതെയാണ് എറണാകുളം പാലാരിവട്ടത്തെ ഒരു സ്വകാര്യ മൊബൈല്‍ ഫോണ്‍ കമ്പനിയുടെ സ്റ്റോറില്‍ നിന്നും ഷാഹിന സിം കാര്‍ഡുകള്‍ വാങ്ങിയതെന്ന് പോലീസ് പറയുന്നു. രേഖകള്‍ നല്‍കാതെ സിം കര്‍ഡുകള്‍ കൊണ്ടു പോയതിനെതിരെ മൊബൈല്‍ കമ്പനിയുടെ പ്രതിനിധികള്‍ ഷാഹിനയ്ക്കെതിരെ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് പോലീസ് ഷാഹിനയെ ചൊവ്വാഴ്ച രാത്രി എസ്. ആര്‍. എം. റോഡില്‍ വച്ച് അറസ്റ്റ് ചെയ്തത്. മതിയായ രേഖകൾ ഇല്ലാതെ സിം കാര്‍ഡ് നല്‍കിയതിന്റെ പേരില്‍ കമ്പനി സ്റ്റോറിലെ ജീവനക്കാരനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

നേരത്തെ വിവാഹിതയായിരുന്ന ദീപ ചെറിയാന്‍ ആലുവ സ്വദേശി നൌഷാദുമായി പ്രേമത്തിലായതിനെ തുടര്‍ന്നാണ് മതം മാറി ഷാഹിനയായത്. തുടര്‍ന്ന് എറണാകുളത്തെ ഒരു വീട്ടില്‍ പേയിങ്ങ് ഗസ്റ്റായി താമസിച്ചു വരികയായിരുന്നു. ഇടയ്ക്കിടെ ജയിലില്‍ കഴിയുന്ന നൌഷാദിനെ കാണാന്‍ എത്താറുണ്ടായിരുന്നു. അതിനിടയിലാണ് നൌഷാദ് വഴി തടിയന്റവിട നസീറിനു സിം കാര്‍ഡ് എത്തിക്കുവാന്‍ സഹായിച്ചത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കോടതി നിര്‍ദ്ദേശിച്ചു; നടി ഉര്‍വ്വശി മകള്‍ക്കൊപ്പം രണ്ട് മണിക്കൂര്‍ ചിലവിട്ടു

July 8th, 2012
urvashi in court-epathramകൊച്ചി: പ്രശസ്ത ചലച്ചിത്ര നടി ഉര്‍വ്വശി ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം മകള്‍ കുഞ്ഞാറ്റക്കൊപ്പം രണ്ടു മണിക്കൂര്‍ ചിലവിട്ടു. അച്ഛന്‍ മനോജ് കെ. ജയനോടൊപ്പമാണ് രാവിലെ പത്തുമണിയോടെ കുഞ്ഞാറ്റ എറണാകുളം കുടുംബ കോടതിയില്‍ എത്തിയത്. നേരത്തെ ഉര്‍വ്വശിക്കൊപ്പം പോകുവാന്‍ താല്പര്യം ഇല്ലെന്ന് കഴിഞ്ഞ ദിവസം മകള്‍ കുഞ്ഞാറ്റ കോടതിയില്‍ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് കുടുംബകോടതിയിലെ കൌണ്‍സിലറുടെ മുറിയില്‍ വച്ച് അമ്മയും മകളും കൂടിക്കാഴ്ച നടത്തി. അതിനു ശേഷം കുഞ്ഞാറ്റ അച്ഛന്‍ മനോജ് കെ. ജയനൊപ്പം മടങ്ങി.
കഴിഞ്ഞ ദിവസം കുടുംബകോടതി അങ്കണം നാടകീയമായ താരങ്ങളുടെയും മകളുടേയും കേസുമായി ബന്ധപ്പെട്ട് രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിരുന്നു. കാലുറക്കാതെ വേച്ചു വേച്ചാണ് നടി കോടതിയിലേക്ക് അഭിഭാഷകര്‍ക്കൊപ്പം എത്തിയത്. ഉര്‍വ്വശി മദ്യത്തിനടിമയാണെന്നും  മദ്യപിച്ചാണ് കോടതിയില്‍ എത്തിയതെന്നും മനോജ് കെ. ജയന്‍ ആരോപിച്ചിരുന്നു. എന്നാല്‍ താന്‍ മദ്യപിച്ചാണ് കോടതിയില്‍ എത്തിയതെന്ന മനോജിന്റെ വാദം തെറ്റാണെന്ന് ഉര്‍വ്വശി വ്യക്തമാക്കി. ഇത്തരം ആരോപണം ഉന്നയിച്ചതിന്റെ പേരില്‍ മനോജിനെതിരെ കേസുകൊടുക്കുമെന്നും അവര്‍ പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , ,

Comments Off on കോടതി നിര്‍ദ്ദേശിച്ചു; നടി ഉര്‍വ്വശി മകള്‍ക്കൊപ്പം രണ്ട് മണിക്കൂര്‍ ചിലവിട്ടു


« Previous Page« Previous « ഐസ്ക്രീം പാര്‍ലര്‍ കേസ്; റൌഫ് മുഖ്യമന്ത്രിയെ കണ്ടു
Next »Next Page » പാട്ടക്കരാര്‍ ലംഘിച്ച എല്ലാ എസ്റ്റേറ്റുകളും ഏറ്റെടുക്കും: മന്ത്രി ഗണേശ് കുമാര്‍ »



  • സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ വീണ്ടും പണിമുടക്കുന്നു
  • ചൂട് അധികരിക്കുന്നു : ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്
  • വെള്ളാപ്പള്ളിയെ അയോഗ്യനാക്കി
  • ചരിത്രകാരൻ ഡോ. കെ. എൻ. പണിക്കർ അന്തരിച്ചു
  • നമ്മുടെ കേരളം : വെബ് പോർട്ടലും മൊബൈൽ ആപ്പും ഉദ്ഘാടനം ചെയ്തു
  • പി. എസ്‍. സി. പ്രായ പരിധി ഉയർത്തി
  • നേറ്റിവിറ്റി കാര്‍ഡ് : ബില്ലിന് മന്ത്രി സഭയുടെ അംഗീകാരം
  • അച്ചടക്കം ഉറപ്പാക്കാനും തിരുത്താനും ചൂരല്‍ പ്രയോഗം നടത്താം : ഹൈക്കോടതി
  • എല്ലാ സർക്കാർ സേവനങ്ങളും ‘നമ്മുടെ കേരളം’ എന്ന ഒരു പ്ലാറ്റ് ഫോമിൽ
  • സംസ്ഥാന സർക്കാർ നേറ്റിവിറ്റി കാര്‍ഡ് നൽകും
  • വിഴിഞ്ഞം തുറമുഖം : രണ്ടാം ഘട്ടം പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി
  • പ്രവാസത്തുടിപ്പുകൾ പ്രകാശനം ചെയ്തു
  • പ്രധാനമന്ത്രി കേരളത്തിൽ
  • പി. എസ്‍. സി. പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
  • സംസ്ഥാന സ്‌കൂൾ കലോത്സവം തൃശ്ശൂരിൽ
  • “ശവമുദ്ര” പ്രകാശനം ചെയ്തു
  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine