കുഞ്ഞിനെ വഴിയില്‍ ഉപേക്ഷിച്ച അമ്മ പിടിയില്‍

May 16th, 2012

ambika-epathram

കായംകുളം: പ്രസവിച്ച ഉടന്‍ തന്നെ കുഞ്ഞിനെ റോഡരികില്‍ ഉപേക്ഷിച്ച സ്ത്രീയെ  പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. മുരുക്കുംമൂടിന്‌ വടക്ക്‌ മുസ്ലിം പള്ളിക്ക്‌ സമീപം കല്ലുംമൂട്ടില്‍ താമസിക്കുന്ന അംബിക(30)യെയാണ്‌ പോലീസ്‌ അറസ്‌റ്റ് ചെയ്‌തത്‌.

ഭര്‍ത്താവുമായി പിരിഞ്ഞു താമസിക്കുന്ന ഇവര്‍ക്ക് ആ ബന്ധത്തില്‍ രണ്ടു കുട്ടികള്‍ ഉണ്ട്. ഇതില്‍ ഇളയ കുട്ടി അംബികയുടെ കൂടെയാണ്.
ഗള്‍ഫില്‍ ജോലി ചെയ്യുകയായിരുന്ന അംബിക മടങ്ങിയെത്തി അമ്മയോടും മകനോടുമൊപ്പം കല്ലുംമൂട്ടില്‍ താമസമായി. ഒരുവര്‍ഷം മുമ്പ്‌ ഹരിപ്പാട്‌ സ്വദേശിയായ പ്രദീപുമായി അംബിക പരിചയത്തിലായി. മൊബൈല്‍ ഫോണ്‍ വഴി തുടങ്ങിയ ബന്ധം ദൃഢമാകുകയും അംബിക ഗര്‍ഭിണിയാകുകയുമായിരുന്നു. ഇയാള്‍ ഇപ്പോള്‍ ഗള്‍ഫില്‍ ആണ്. കഴിഞ്ഞ 14 ന്‌ പുലര്‍ച്ചെ രണ്ടരയോടെയാണ്‌ അംബിക വീട്ടില്‍ പ്രസവിച്ചത്‌. പുലര്‍ച്ചെ തന്നെ ഇവര്‍ കുഞ്ഞിനെ പള്ളിക്ക്‌ സമീപം കരീലക്കാട്ട്‌ വീടിന്റെ മതിലിനുള്ളില്‍ ഉപേക്ഷിക്കുകയായിരുന്നു.

കുട്ടിയെ പോലീസ് ആശുപത്രിയില്‍ എത്തിച്ചു പരിശോധിച്ചപ്പോള്‍ പ്രസവം ആശുപത്രിയില്‍ അല്ല നടന്നത് എന്ന് പരിശോധിച്ച ഡോക്ടര്‍ അറിയിച്ചു. കാരണം ആശുപത്രിയില്‍ പ്രസവം നടക്കുമ്പോള്‍ ഡോക്‌ടര്‍ കുഞ്ഞിന്റെ പൊക്കിള്‍ക്കൊടി മുറിക്കുന്ന രീതിയില്‍ ആയിരുന്നില്ല കുഞ്ഞിന്റെ പൊക്കിള്‍ക്കൊടി. ഇതേത്തുടര്‍ന്നു പോലീസ്‌ പലഭാഗങ്ങളിലും അന്വേഷണം നടത്തി. ഇതിനിടയിലാണ്‌ അംബികയും മാതാവും വാടകയ്‌ക്കു താമസിക്കുന്ന വിവരം അറിഞ്ഞത്‌. മാത്രമല്ല ഇവിടെ ആരൊക്കയോ വന്നുപോയിരുന്നതായും പോലീസിനു വിവരം ലഭിച്ചു.

തുടര്‍ന്ന്‌ ഇന്നലെ രാവിലെ അംബികയെ പോലീസ്‌ പിടികൂടുകയായിരുന്നു. കുഞ്ഞിനെ ഉപേക്ഷിച്ചതായി ഇവര്‍ പോലീസിനോടു സമ്മതിച്ചു. അംബികയുടെ മാതാവ്‌ വിജയമ്മയുടെ മൊഴിയില്‍ ദുരൂഹതയുളളതായി പോലീസ്‌ പറഞ്ഞു. മകളുടെ പ്രസവം അറിഞ്ഞിരുന്നില്ലായെന്നാണ്‌ ഇവര്‍ പോലീസിന്‌ നല്‍കിയ മൊഴി. അമ്മയുടെ അറിവോടെയാണ്‌ കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന്‌ അംബിക പോലീസില്‍ മൊഴി നല്‍കി. രക്‌തസമ്മര്‍ദം കൂടിയതിനെത്തുടര്‍ന്ന്‌ ഇവരെ ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സീരിയല്‍ നടിയെ വിവാഹം കഴിച്ച വിവാഹ തട്ടിപ്പുവീരന്‍ അറസ്റ്റില്‍

April 24th, 2012
Handcuffs-epathram
നെടുമങ്ങാട്: ഡെന്റല്‍ ഡോക്ടറാണെന്ന്‍ തെറ്റിദ്ധരിപ്പിച്ച് സീരിയല്‍ നടിയെ വിവാഹം കഴിക്കുകയും സ്വര്‍ണ്ണാഭരണങ്ങളും പണവും തട്ടിയെടുക്കുകയും ചെയ്ത കേസില്‍ പിടിയിലായ വിവാഹ തട്ടിപ്പു വീരനെ നെടുമങ്ങാട് കോടതി റിമാന്റ് ചെയ്തു. കരുനാഗപ്പള്ളിയില്‍ താമസിച്ചു വരികയായിരുന്ന തേവലശ്ശേരി അനീഷ് ബംഗ്ലാവില്‍ ആര്‍. രാജേഷ്(30) ആണ് റിമാന്റിലായത്. താന്‍ സീരിയല്‍ നിര്‍മ്മാതാവാണെന്നും ഡെന്റല്‍ ഡോക്ടറാണെന്നുമെല്ലാം തെറ്റിദ്ധരിപ്പിച്ചാണ് പത്താം ക്ലാസുകാരനായ രാ‍ജേഷ് നടിയെ വശത്താക്കിയത്. ഒരു സീരിയലിന്റെ പൈലറ്റ് എപ്പിസോഡില്‍ അഭിനയിക്കുവാന്‍ എത്തിയ നടിയുമായി ഇയാള്‍ സൌഹൃദത്തിലാകുകയായിരുന്നു. അസാമാന്യമായ സംഭാഷ ചാതുര്യമുള്ള ഇയാളുടെ വാക്കുകള്‍ വിശ്വസിച്ച് നടി വിവാത്തിനു തയ്യാറായി. മറ്റൊരു ഭാര്യയുള്ള കാര്യം മറച്ചു വച്ചായിരുന്നു നടിയെ വിവാഹം കഴിച്ചത്. കൊലപാതകശ്രമം, അബ്കാരി ആക്ട് പ്രകാരം ഉള്ള കേസുകള്‍ ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ രാജേഷ് ഓച്ചിറ പോലീസിന്റെ റൌഡി ലിസ്റ്റില്‍ പെട്ട ആളാണ് . രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

- എസ്. കുമാര്‍

വായിക്കുക: , ,

Comments Off on സീരിയല്‍ നടിയെ വിവാഹം കഴിച്ച വിവാഹ തട്ടിപ്പുവീരന്‍ അറസ്റ്റില്‍

കിങ്ഫിഷര്‍ അള്‍ട്ര കൊച്ചിന്‍ ഇന്റര്‍നാഷ്ണല്‍ ഫാഷന്‍ വീക്കിന് തുടക്കമായി

April 9th, 2012
kochi-international-fashion-week-epathram
കൊച്ചി: കിങ്ഫിഷര്‍ അള്‍ട്ര കൊച്ചിന്‍ ഇന്റര്‍നാഷ്ണല്‍ ഫാഷന്‍ വീക്കിന് തുടക്കമായി. വില്ലിങ്ടണ്‍ ഐലന്റിലെ കാസിനോ ഹോട്ടലിലാണ് ഫാ‍ഷന്‍ വീക്ക് സംഘടിപ്പിച്ചിരിക്കുന്നത്. മുന്‍ മിസ് വേള്‍ഡ് റണ്ണര്‍ അപ്പ് പാര്‍വ്വതി ഓമനക്കുട്ടനാണ് ഫാഷന്‍ വീക്കിന്റെ ബ്രാന്റ് അംബാസഡര്‍.  ബഹ്‌റൈനില്‍ നിന്നുമുള്ള ഫാഷന്‍ ഡിസൈനര്‍ പ്രിയ കടാരിയ പുരിയുടെ ഡിസൈനുകള്‍ അണിഞ്ഞ് മോഡലുകള്‍ റാമ്പില്‍ ചുവടു വച്ചു കൊണ്ടാണ് ഫാഷന്‍ വീക്കിനു തുടക്കമിട്ടത്. പേര്‍ഷ്യന്‍ പങ്ക് എന്ന് പേരിട്ടിരിക്കുന്ന പ്രിയയുടെ വസ്ത്രശേഖരം പേര്‍ഷ്യന്‍ സംസ്കാരത്തേയും ചരിത്രത്തേയും ഉള്‍ക്കൊണ്ടു കൊണ്ട് തയ്യാറാക്കിയതാണ്.
ശ്രീലങ്കന്‍ ഫാഷന്‍ ഡിസൈനറായ പ്രഭാത് സമരസൂര്യയുടെ “ഫ്രോസണ്‍ ലോട്ടസ്“ വസ്ത്രശേഖരത്തിനു മാറ്റു കൂട്ടിയത് മിസ് ശ്രീലങ്ക ചാന്ദി പെരേരയുടെ റാമ്പിലെ പ്രകടനമാണ്.  റിയാസ് ഗഞ്ചി, അര്‍ച്ചന കൊച്ചാര്‍, ദര്‍ശങിക ഏകനായകെ, ജൂലി വര്‍ഗീസ്,നീതു ലുല്ല, ഗീഹാന്‍ എതിരവീര തുടങ്ങിയ ഫാഷന്‍ ഡിസനര്‍മാരെ കൂടാതെ വിവിധ രാജ്യങ്ങളില്‍ നിന്നായി അമ്പതോളം മോഡലുകളാണ് കൊച്ചിയിലെ നാല് ദിവസം നീളുന്ന ഫാഷന്‍ മാമാങ്കത്തെ വര്‍ണ്ണാഭമാക്കുവാന്‍ എത്തിയിട്ടുള്ളത്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

സിന്ധു ജോയിക്കെതിരെ യൂത്ത് കോണ്‍ഗ്രസ്സ്

April 4th, 2012
sindhu-joy-epathram
തിരുവനന്തപുരം: മുന്‍ എസ്. എഫ്. ഐ നേതാവ് സിന്ധു ജോയിയെ യൂത്ത് കമ്മീഷന്‍ അധ്യക്ഷയായി നിയമിച്ചതിനെതിരെ യൂത്ത് കോണ്‍ഗ്രസ്സ് മുന്‍ നേതാക്കള്‍ക്ക് പ്രതിഷേധം. കഴിഞ്ഞ ദിവസം പതിനെട്ടോളം നേതാക്കന്മാര്‍  പ്രത്യേകം യോഗം ചേര്‍ന്ന് മുഖ്യമന്ത്രിയെയും, കെ. പി. സി. സി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയേയും തങ്ങളുടെ പ്രതിഷേധം അറിയിക്കുവാന്‍ തീരുമാനിച്ചു. സി. പി. എം വിട്ടു വരുന്നവര്‍ക്ക് സ്ഥാനമാനങ്ങള്‍ നല്‍കുമ്പോള്‍ പാര്‍ട്ടിക്കു വേണ്ടി അടിയും, ജയില്‍‌ വാസവും ഉള്‍പ്പെടെ യാതനകള്‍ അനുഭവിച്ചവര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കാത്തതില്‍ ഇവര്‍ ഉള്‍പ്പെടെ യൂത്ത് കോണ്‍ഗ്രസ്സിനകത്തുള്ള മറ്റു പലര്‍ക്കും ശക്തമായ പ്രതിഷേധമുണ്ട്. എം. എല്‍. എ സ്ഥാനം രാജിവെച്ച് സി. പി. എം വിട്ടു വന്ന ആര്‍. ശെല്‍‌വരാജനു നെയ്യാറ്റിന്‍ കരയില്‍ സീറ്റു നല്‍കുന്നതിനെതിരെയും പ്രതിഷേധം ഉയര്‍ന്നിരുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വി. എസ്. ജഗതിയെ സന്ദർശിച്ചു

April 3rd, 2012

jagathi-sreekumar-accident-epathram

കോഴിക്കോട് : അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന സിനിമാ നടൻ ജഗതി ശ്രീകുമാറിനെ പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദൻ സന്ദർശിച്ചു. ആശുപത്രി അധികൃതരുമായി ജഗതിയുടെ സുഖ വിവരങ്ങൾ അന്വേഷിച്ച വി. എസ്. ജഗതിയുടെ ആരോഗ്യ നില മെച്ചപ്പെട്ട് വരികയാണ് എന്ന് അറിയിച്ചു.

വിതുര സ്ത്രീ പീഡന കേസിൽ പ്രതിയായിരുന്ന ജഗതി ശ്രീകുമാറിന് ഒരു പൊതു ചടങ്ങിൽ വെച്ച് ചടങ്ങിന്റെ ഭാഗമായി ഖാദി വസ്ത്രം കൈമാറാൻ വി. എസ്. വിസമ്മതിച്ചത് ഏറെ വിവാദമായിരുന്നു. ഖാദിയുടെ പ്രചാരണാർത്ഥം “ആഴ്ച്ചയിൽ ഒരു ദിവസമെങ്കിലും ഖാദി ഉപയോഗിക്കുക” എന്ന പ്രചാരണ പരിപാടിയുടെ ഉൽഘാടനത്തിനായിരുന്നു അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന വി. എസ്. അച്യുതാനന്ദൻ ജഗതിക്ക് ഖാദി വസ്ത്രം കൈമാറി പരിപാടിയുടെ ഉൽഘാടനം നടത്താൻ വിസമ്മതിച്ചത്. ഈ അപമാനത്തെ തുടർന്ന് സംസ്ഥാന സർക്കാരിന്റെ പുരസ്ക്കാരം അച്യുതാനന്ദനിൽ നിന്നും സ്വീകരിക്കാൻ ജഗതിയും തയ്യാറായില്ല.

Click to zoom

ചിത്രത്തിൽ ക്ലിക്ക് ചെയ്താൽ വലുതായി കാണാം

Click to zoom

തന്നെ ജഗതി ശ്രീകുമാർ ഹോട്ടൽ മുറിയിൽ ഓടിച്ചിട്ട് പിടിച്ചാണ് പീഡിപ്പിച്ചത് എന്നാണ് വിതുര കേസിലെ പെൺകുട്ടി പറയുന്നത്. ഏറെ ദുഷ്ടനാണ് അയാൾ എന്ന് ആണയിട്ട് പറയുന്ന പെൺകുട്ടി താൻ ഇയാളുടെ ക്രൂരതകൾക്ക് വിധേയയാകുന്നതിന് മുൻപ് തന്നെ ഇയാളെ സിനിമയിലും ടിവിയിലും ഒക്കെ കണ്ടിട്ടുണ്ട് എന്നും വെളിപ്പെടുത്തുന്നു. എന്നാൽ പ്രതികളെ തിരിച്ചറിയാനുള്ള പരേഡിൽ ഇയാളെ മാത്രം നിർത്തിയിരുന്നില്ല എന്നും പെൺകുട്ടി ഓർമ്മിക്കുന്നു. തന്റെ അടുത്തേക്ക് വന്ന ജഗതിയോട് തന്നെ ഉപദ്രവിക്കരുതേ എന്ന് പെൺകുട്ടി അപേക്ഷിച്ചപ്പോൾ “എന്നും ഒരേ പാത്രത്തിൽ നിന്നും ഉണ്ണാൻ പറ്റുമോ” എന്ന് ഇയാൾ തന്നോട് ചോദിച്ചതായും പെൺകുട്ടി പറയുന്നു. തന്റെ കഥ അന്ന് കേട്ടവരാരും പിന്നീട് ഇയാളുടെ സിനിമ കാണാൻ പോയിട്ടില്ല. ചോദ്യം ചെയ്യലിനിടയിൽ അന്ന് പോലീസ് ജഗതിയോട് തന്റെ മകൾക്ക് എത്ര വയസായി എന്നും പീഡനത്തിന് ഇരയായ പെൺകുട്ടിയെ ചൂണ്ടിക്കാട്ടി ഈ കൊച്ചിന് എത്ര വയസായി എന്നും ചോദിച്ചു. എങ്ങനെ തോന്നിയെടോ എന്ന പോലീസിന്റെ ചോദ്യത്തിന് കോടതിയിൽ കാണാം എന്ന മറുപടി മാത്രമാണ് ഉണ്ടായിരുന്നത് എന്ന് ഈ സംഭവങ്ങൾ വിവരിക്കുന്ന “അന്യായങ്ങൾ” എന്ന പുസ്തകത്തിൽ സാമൂഹ്യ പ്രവർത്തകയായ പ്രൊഫ. ഗീത വെളിപ്പെടുത്തുന്നു.

anyayangal-geetha-epathram

- ജെ.എസ്.

വായിക്കുക: , , , , , , ,

2 അഭിപ്രായങ്ങള്‍ »


« Previous Page« Previous « വി. എസ്. കൂടംകുളം സന്ദര്‍ശിക്കും
Next »Next Page » നെയ്യാറ്റിൻ‌കരയിൽ കോൺഗ്രസ്സ് ശെൽ‌വരാജിനെ പിന്തുണയ്ക്കും »



  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു
  • സ്വകാര്യ ട്യൂഷന്‍ : സര്‍ക്കാര്‍-എയ്ഡഡ് അദ്ധ്യാപകർക്ക് എതിരെ കർശ്ശന നടപടി സ്വീകരിക്കും
  • ഷവർമ്മ കടകളിൽ പരിശോധന : 45 സ്ഥാപനങ്ങൾ അടച്ചു
  • അറിയിപ്പുകളും ഉത്തരവുകളും മലയാളത്തിൽ നൽകണം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine