സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ട് 20 വര്‍ഷം

March 27th, 2012

sister-abhaya-epathram

കോട്ടയം: സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് 20 വര്‍ഷം പൂര്‍ത്തിയാകുന്നു.  കോട്ടയം പയസ് ടെന്‍‌ത് കോണ്‍‌വെന്റിലെ അന്തേവാസിയായിരുന്ന സിസ്റ്ററ് അഭയയുടെ ജഡം 1992 മാര്‍ച്ച് 27നു രാവിലെ ആയിരുന്നു കോണ്‍‌വെന്റ് വളപ്പിലെ കിണറ്റില്‍ നിന്നും കണ്ടെത്തിയത്. ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ച് അന്വേഷിച്ചെങ്കിലും സിസ്റ്ററുടെ മരണം സംബന്ധിച്ച് ദുരൂഹത ഉണ്ടെന്ന വിവാദം ഉയര്‍ന്നതോടെ കേസ് 1993-മാര്‍ച്ച് 29 നു സി. ബി. ഐ ഏറ്റെടുത്തു. ആദ്യം ആത്മഹത്യയാണെന്ന് പറഞ്ഞിരുന്ന സിസ്റ്റര്‍ അഭയയുടെ മരണം കൊലപാതകമാണെന്ന് പിന്നീട് വ്യക്തമായി. വൈദികരായ ഫാ. ജോസ് പൂതൃക്കയില്‍, ഫാ. തോമസ് എം. കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ക്കെതിരെ സി. ബി. ഐ കേസ് ചാര്‍ജ്ജ് ചെയ്തു കൊണ്ട് കുറ്റപത്രവും സമര്‍പ്പിച്ചു.

നിരവധി അന്വേഷണോദ്യോഗസ്ഥന്മാര്‍ മാറിവന്നതും വര്‍ക്ക് ബുക്ക് ഉള്‍പ്പെടെ പലതും തിരുത്തിയതായുള്ള അരോപണങ്ങളും നിറഞ്ഞ ഈ കേസില്‍ ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ തുടരുന്ന നിയമ പോരാട്ടം നിര്‍ണ്ണായകമായി. ഇരുപതു വര്‍ഷമായിട്ടും അഭയയുടെ കൊലപാതകത്തിന്റെ അന്വേഷണം ദുരൂഹതകള്‍ ഒഴിവാക്കി കേസ് അന്തിമ തീര്‍പ്പു കല്പിക്കുവാന്‍ ആയിട്ടില്ല.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ദീപാ നായര്‍ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ എം. ഡി

March 26th, 2012
കൊച്ചി: ഡോ. ബി അശോക് രാജിവെച്ചതിനെ തുടര്‍ന്ന് ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ മാനേജിങ് ഡയറക്ടറായി ഐ. എഫ്. എസ് ഉദ്യോഗസ്ഥയായ ദീപ നായരെ നിയമിച്ചു.  പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റില്‍ ഡെപ്യൂട്ടി ഡയറക്ടറായി സേവനം അനുഷ്ഠിക്കുന്ന മനോജ് കുമാറിനെ ചലച്ചിത്ര അക്കാദമിയുടെ സെക്രട്ടറിയായും നിയമിച്ചിട്ടുണ്ട്. വകുപ്പ്  മന്ത്രിയുമായും ചലച്ചിത്ര അക്കാദമിയുടേയും ചലച്ചിത്ര വികസന കോര്‍പ്പറേഷന്റേയും ചെയര്‍മാന്മാരുമായും രൂക്ഷമായ അഭിപ്രായ ഭിന്നതകളെ തുടര്‍ന്നാണ് ഡോ. ബി അശോക് രാജിവെച്ചത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മാലിന്യ വിരുദ്ധസമരം: സ്ത്രീകള്‍ക്ക് നേരെ ലാത്തിച്ചാര്‍ജ്ജ്

March 20th, 2012
thalassery-epathram
തലശ്ശേരി: പുന്നോര്‍പ്പോട്ടിപ്പാലത്ത്  മാലിന്യ വിരുദ്ധ സമരം നടത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി. പോലീസ് നടത്തിയ ബലപ്രയോഗത്തില്‍ നിരവധി പേര്‍ക്ക് പരിക്കു പറ്റിയിട്ടുണ്ട്. പ്രദേശത്ത് സംഘര്‍ഷം പടരുകയാണ്.  ഇതിനിടയില്‍ നഗര സഭയുടെ മാലിന്യ വണ്ടി ചിലര്‍ കത്തിച്ചു. 20 സ്ത്രീകള്‍ ഉള്‍പ്പെടെ ആറുപതോളം പേരെ പോലീസ് അറസ്റ്റു ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്.
തലശ്ശേരി നഗരസഭയുടെ  മാലിന്യങ്ങള്‍ പുന്നോര്‍പ്പോട്ടിപ്പാലത്ത്  തള്ളുന്നതിനെതിരെ സമീപ വാസികള്‍ കുറച്ചു നാളായി പന്തല്‍ കെട്ടി സമരം നടത്തി വരികയായിരുന്നു. ഇന്നു പുലര്‍ച്ചെ നാലു മണിയോടെ പോലീസ് സമരപ്പന്തല്‍ പൊളിച്ചു നീക്കി. പോലീസിന്റെ സഹാ‍യത്തോടെ നഗരസന്ഭ മാലിന്യങ്ങള്‍ വീണ്ടും തങ്ങളുടെ പ്രദേശത്ത് തള്ളുമെന്ന് അറിഞ്ഞ് നൂറുകണക്കിനു നാട്ടുകാര്‍ പ്രതിഷേധവുമായി നിലയുറപ്പിച്ചിരുന്നു. തലശ്ശേരി ഡി. വൈ. എസ്. പിയുടെ നേതൃത്വത്തില്‍ പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തും ലാത്തിച്ചാര്‍ജ്ജ് നടത്തിയും മാറ്റിയശേഴം വാഹനങ്ങളില്‍ കൊണ്ടു വന്ന മാലിന്യം അവിടെ നിക്ഷേപിക്കുകയായിരുന്നു.
മാലിന്യ പ്രശ്നത്തില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പിനു വിരുദ്ധമായാണ് പോലീസ് നടത്തിയ അധിക്രമങ്ങള്‍ എന്ന് സമര സമിതി നേതാക്കള്‍ ആരോപിച്ചു. എന്നാല്‍ മുഖ്യമന്ത്രിയുടെ അനുമതിയോടെ ആണ് മാലിന്യം പ്രദേശത്ത് തള്ളിയതെന്നാണ് തലശ്ശേരി നഗരസഭാ ചെയര്‍  പേഴ്സണ്‍ ആമിന മാളിയേക്കലിന്റെ നിലപാട് . സമരത്തില്‍ നിന്നും പിന്നോട്ട് പോകില്ലെന്ന് പ്രദേശവാസികളും എന്നാല്‍ പോലീസിനെ ഉപയോഗിച്ചിട്ടായാലും വരും ദിവസങ്ങളിലും മാലിന്യം നിക്ഷേപിക്കുമെന്ന് പ്രാദേശിക ഭരണകൂടവും  വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്തിരിക്കുകയാണ്. സമരത്തിനു പിന്നില്‍ ഭൂമാഫിയയാണെന്നാണ് നഗര സഭ ആരോപിക്കുന്നത്. എന്നാല്‍ നഗരമാലിന്യങ്ങള്‍ വന്‍‌തോതില്‍ നിക്ഷേപിക്കുന്നതു  മൂലം പ്രദേശത്തെ ജനജീവിതം ദു:സ്സഹമായിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

സൂസന്‍ നഥാനെ നാടുകടത്തണമെന്ന് ഹൈക്കോടതി

March 17th, 2012
Susan-Nathan-epathram
കൊച്ചി: വിസാചട്ടങ്ങള്‍ ലംഘിച്ച് കോഴിക്കോട് താമസിക്കുന്ന ഇസ്രയേലി എഴുത്തുകാരി സൂസന്‍ നഥാനിനെ നാടുകടത്തുവാനുള്ള ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും ശരിവച്ചു. നേരത്തെ സൂസനെതിരെ സിങ്കിള്‍ ബെഞ്ച് ഉത്തവരവുണ്ടായിരുന്നു. ഇതു ചോദ്യം ചെയ്തുകൊണ്ട് സൂസന്‍ നഥാന്‍ സമര്‍പ്പിച്ച അപ്പീല്‍ ആക്ടിങ്ങ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍, ജസ്റ്റിസ് പി. ആര്‍ രാമചന്ദ്ര മേനൊന്‍ എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ച് തള്ളുകയായിരുന്നു. ഇന്റലിജെന്‍സ് ബ്യൂറോയും, സ്പെഷ്യല്‍ ബ്രാഞ്ചും സൂസനെതിരെ റിപ്പോര്‍ട്ടുകള്‍ നല്‍കിയിരുന്നു. ഇത് അവിശ്വസിക്കാന്‍ കാരണമില്ലെന്നും നാടുകടത്തുവാനുള്ള ഉത്തരവില്‍ ഇടപെടേണ്ടതില്ലെന്നും കോടതി വിലയിരുത്തി. വിസയുമായി ബന്ധപ്പെട്ട് യാത്രോദ്ദേശ്യങ്ങളില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പാലിയേറ്റീവ് മെഡിസിന്‍ രംഗത്ത് സേവനത്തിനെന്നു താല്പര്യമുണ്ടെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ അവര്‍ ഏര്‍പ്പെട്ടിരുന്നില്ല എന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.  വിസാചട്ടങ്ങള്‍ ലംഘിച്ച സൂസന്‍ ഇന്ത്യവിട്ടു പോകണമെന്ന് നേരത്തെ കോഴിക്കോട് കളക്ടര്‍ ആവശ്യപ്പെട്ടിരുന്നു.
കേരളത്തില്‍ ഇവര്‍ അദര്‍ ബുക്സ് എന്ന പ്രസാദകരുമായി ബന്ധപ്പെട്ട്  ‘ദി അദര്‍ സൈഡ് ഓഫ് ഇസ്രയേല്‍’ എന്ന പുസ്തകത്തിന്റെ മലയാള പതിപ്പായ ‘ഇസ്രയേല്‍-ആത്മവഞ്ചനയുടെ പുരാ‍വൃത്തം‘ എന്ന പുസ്തകം കുറച്ചു നാള്‍ മുമ്പ് പുറത്തിറങ്ങിയിരുന്നു.  2009-ല്‍ സൂസന്‍ ഇന്ത്യ സന്ദര്‍ശിച്ചത് ബ്രിട്ടീഷ് പാസ്പോര്‍ട്ടില്‍ ആയിരുന്നു. ഇപ്പോള്‍ അവര്‍ വന്നിരിക്കുന്നത് ഇസ്രയേലി പാസ്പോര്‍ട്ടിലാണ്.

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ആര്യയുടെ കൊലപാതകം; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

March 14th, 2012
തിരുവനന്തപുരം: പത്താംക്ലാസ് വിദ്യാര്‍ഥിനി ആര്യയെ കഴുത്തു ഞെരിച്ചു കൊലചെയ്ത കേസില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ രാജേഷ് കുമാര്‍ (27) അറസ്റ്റിലായി. കന്യാകുളങ്ങര ജി. എച്ച്. എസ്. എസ് പത്താംക്ലാസ് വിദ്യാര്‍ഥിനിയായിരുന്ന ആര്യ കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ടാണ് കൊല്ലപ്പെട്ടത്. പീഢന ശ്രമത്തിനിടെ ചെറുത്തുനിന്ന ആര്യയെ കഴുത്തില്‍ തോര്‍ത്തു ചുറ്റി മുറുക്കിയാണ് പ്രതി കൊലപ്പെടുത്തിയതെന്ന് കരുതുന്നു. സംഭവം നടക്കുമ്പോള്‍ ആര്യയുടെ വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. അമ്മ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോളാണ് മകള്‍ മരിച്ചു കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
violence-against-women-epathram
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ. പ്രതി രാജേഷ്‌കുമാര്‍ ഓടിച്ചിരുന്ന ഓട്ടോറിക്ഷ ആര്യയുടെ വീടിന്റെ സമീപത്ത് വച്ച് കേടായി.  രാജേഷ് ആര്യയുടെ വീട്ടില്‍ കയറി സ്കൂഡൈവര്‍ വാങ്ങി ഓട്ടോ ശരിയാക്കി. ഈ സമയത്ത്  ആര്യയുടെ വീട്ടില്‍ മറ്റാരുമില്ലെന്ന് മനസ്സിലാക്കിയ പ്രതി ആര്യയെ പീഢിപ്പിക്കുവാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടയില്‍ ചെറുത്തുനില്‍ക്കുവാനും നിലവിളിക്കുവാനും ശ്രമിച്ച ആര്യയെ രാജേഷ് തോര്‍ത്ത്മുണ്ട് മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ആര്യയുടെ കഴുത്തില്‍ ഉണ്ടായിരുന്ന സ്വര്‍ണ്ണമാല അപഹരിച്ച് പ്രതി രക്ഷപ്പെട്ടു. പിന്നീട് ഈ മാല ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ പണയം വച്ചു.
അന്വേഷണം ആരംഭിച്ച പോലീസ് സംഘം പ്രതിയുടെ രേഖാചിത്രം തയ്യാറാക്കിയിരുന്നു. ആര്യയുടെ വീടിനടുത്ത് സംഭവ സമയത്ത് ഉണ്ടായിരുന്ന  ഓട്ടോയെ കുറിച്ചുള്ള സൂചനകളും രേഖാചിത്രവും വച്ച് ഷാഡോ പോലീസിന്റെ കൂടെ സഹായത്താല്‍ പ്രതിയെന്ന് സംശയിക്കുന്നവരെ ചുറ്റിപറ്റി അന്വേഷണം നീങ്ങി. ഓട്ടോയുടെ മുമ്പില്‍ രാജമ്മ എന്ന് എഴുതിയിരുന്നു. കൂടാതെ പുറകില്‍ ഉണ്ണിയേശുവിന്റെ ചിത്രവും ഉണ്ടായിരുന്നു. ഇതനുസരിച്ച് ഓട്ടോറിക്ഷാ സ്റ്റാന്റുകളില്‍ നിന്നും ലഭിച്ച സൂചനയുടെ അടിസ്ഥാനത്തില്‍ സംശയം തോന്നിയ ചിലരുടെ മൊബൈല്‍ ഫോണുകളെ കുറിച്ചും അന്വേഷിച്ചു. ഇക്കാര്യത്തില്‍ സൈബര്‍ സെല്ലിന്റേയും സഹായം ലഭിച്ചിരുന്നു. വിശദമായ അന്വേഷണങ്ങള്‍ക്ക് ഒടുവില്‍ രാജേഷാണ് പ്രതിയെന്ന നിഗമനത്തില്‍ എത്തി. തുടര്‍ന്ന് ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു. പ്രതി പോലീസ് കസ്റ്റഡിയിലായതറിഞ്ഞ് നൂറുകണക്കിനു നാട്ടുകാ‍ര്‍ പോലീസ് സ്റ്റേഷനു സമീപം തടിച്ചു കൂടി. തെളിവെടുപ്പിനായി പ്രതിയെ ആര്യയുടെ വീട്ടിലേക്ക് കൊണ്ടുവന്നപ്പോള്‍ തടിച്ചു കൂടിയ നാട്ടുകാര്‍ പോലീസ് വാഹനത്തിനു നേരെ കല്ലെറിയുകയും പ്രതിക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ശോഭാജോണിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
Next »Next Page » ഇടുക്കിയില്‍ ഭൂചലനം ജനങ്ങള്‍ ഭീതിയില്‍ »



  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു
  • സ്വകാര്യ ട്യൂഷന്‍ : സര്‍ക്കാര്‍-എയ്ഡഡ് അദ്ധ്യാപകർക്ക് എതിരെ കർശ്ശന നടപടി സ്വീകരിക്കും
  • ഷവർമ്മ കടകളിൽ പരിശോധന : 45 സ്ഥാപനങ്ങൾ അടച്ചു
  • അറിയിപ്പുകളും ഉത്തരവുകളും മലയാളത്തിൽ നൽകണം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine