അമ്പലപ്പുഴ: കേരളത്തിലെ ജലോത്സവങ്ങള്‍ക്ക് തുടക്കമിട്ട് ചമ്പക്കുളം മൂലം വെള്ളം കളി ഇന്ന് 2.30 നു ആരംഭിക്കും. ഒമ്പത് ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ 29 കളിവള്ളങ്ങളാണ് മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. മന്ത്രി എ. പി. അനില്‍ കുമാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ധനകാര്യ മന്ത്രി കെ.എം.മാണി വള്ളം കളി ഉദ്ഘാടനം ചെയ്യും.
അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലേക്കുള്ള പ്രതിഷ്ഠാവിഗ്രഹം കൊണ്ടു പോയതുമായി ബന്ധപ്പെട്ട ഐതിഹ്യത്തില്‍ നിന്നുമാണ് ഈ വള്ളം കളിയുടെ ഉല്‍ഭവം. 400 വര്‍ഷത്തിലധികം പഴക്കമുണ്ട് ഇതിന്. കുറിച്ചിയില്‍ നിന്നും വിഗ്രഹവുമായി ചമ്പകശ്ശേരി രാജാവ് വള്ളത്തില്‍ ഘോഷയാത്രയായി പോകുമ്പോള്‍ ചമ്പക്കുളത്തെ മാപ്പിളശ്ശേരിയിലെ ഒരു കൃസ്ത്യന്‍ തറവാട്ടില്‍ വിശ്രമിക്കുവാന്‍ കയറിയെന്നും തുടര്‍ന്ന് അവിടെ നിന്നും കളിവള്ളങ്ങളുടെ അകമ്പടിയോടെ യാത്ര തുടര്‍ന്നെന്നുമാണ് ചരിത്രം. കഴിഞ്ഞവര്‍ഷത്തെ ഫൈനല്‍ മത്സരം വന്‍ വിവാദമായിരുന്നു. തുടര്‍ന്ന് ഫലപ്രഖ്യാപനം ജില്ലാ കളക്ടറുടെ ചേംബറില്‍ വച്ചായിരുന്നു. കാരിച്ചാല്‍ ചുണ്ടനും ദേവസ് ചുണ്ടനും ഇത്തവണയില്ല.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കായികം