കാബൂള്‍: യു. എസ് ഹെലികോപ്റ്റര്‍ താലിബാന്‍ തകര്‍ത്തത് തന്ത്രത്തിലൂടെയെന്ന് വെളിപ്പെടുത്തല്‍ ഭീകരരുടെ യോഗം നടക്കുന്നുണെ്‌ടന്നു വ്യാജസന്ദേശം നല്‍കി യു. എസ് സ്‌പെഷല്‍ സേനാംഗങ്ങളെ വിളിച്ചുവരുത്തിയ ശേഷം അവരുടെ ഹെലികോപ്‌ടര്‍ റോക്കറ്റാക്രമണത്തിലൂടെ താലിബാന്‍ തകര്‍ക്കുകയായിരുന്നുവെന്നു എന്നാണ് വെളിപ്പെടുത്തല്‍ . താലിബാന്‍ കമാന്‍ഡര്‍ ഖ്വാറിതാഹിറാണ് വ്യാജസന്ദേശം അയച്ചത് എന്നറിയുന്നു. നാലു പാക്കിസ്ഥാന്‍ പൌരന്മാരുടെ സഹായം ഇക്കാര്യത്തില്‍ താഹിറിനു കിട്ടിയെന്ന് പേരു വെളിപ്പെടുത്താന്‍ വിസമ്മതിച്ച ഒരു അഫ്‌ഗാന്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. യു. എസ് സേനയുടെ ചിനൂക് ഹെലികോപ്‌ടര്‍ വെള്ളിയാഴ്‌ച രാത്രി റോക്കറ്റ് ആക്രമണത്തില്‍ തകര്‍ന്ന് 30 യുഎസ് സൈനികരും ഒരു അഫ്‌ഗാന്‍ പരിഭാഷകനും ഏഴ് അഫ്‌ഗാന്‍ സൈനികരുമാണു കൊല്ലപ്പെട്ടിരുന്നത്. അഫ്‌ഗാന്‍ യുദ്ധത്തില്‍ ഇത്രയും യുഎസ് സൈനികര്‍ ഒറ്റ ആക്രമണത്തില്‍ മരിക്കുന്നത് ഇതാദ്യമാണ്. വാര്‍ഡാക് പ്രവിശ്യയില്‍ കോപ്‌ടര്‍ തകര്‍ന്നു വീണ സ്ഥലം യുഎസ് സൈനികരുടെ നിയന്ത്രണത്തിലാണ്. കോപ്‌ടറിന്റെ അവശിഷ്ടങ്ങളും മൃതദേഹങ്ങളുടെ ഭാഗങ്ങളും വീണെ്‌ടടുക്കുന്നതിനു തെരച്ചില്‍ ആരംഭിച്ചതായി സൈനികവക്താവ് അറിയിച്ചു.
ബിന്‍ ലാദനെ വകവരുത്തിയതിനു പ്രതികാരമായാണ് ഹെലികോപ്‌ടര്‍ വീഴ്‌ത്തിയതെന്നും റിപ്പോര്‍ട്ടുണ്‌ട്. ലാദന്‍ വേട്ടയ്‌ക്കു പരിശീലനം നേടിയ പ്രത്യേക നേവി സീല്‍ യൂണിറ്റിലെ അംഗങ്ങളുംകോപ്‌ടര്‍ തകര്‍ന്നു മരിച്ചവരില്‍ ഉള്‍പ്പെടുന്നു. എന്നാല്‍, അബത്താബാദിലെ സൈനികനടപടിയില്‍ ഇവരില്‍ ആരും പങ്കെടുത്തിരുന്നില്ലെന്നു സൈനികകേന്ദ്രങ്ങള്‍ സൂചിപ്പിച്ചു
-