Friday, August 13th, 2010

സ്വകാര്യത പ്രശ്നമില്ല; പണം മതി എന്ന് ബ്ലാക്ക്ബെറി

blackberry-epathramന്യൂഡല്‍ഹി : ഉപയോക്താക്കള്‍ കൈമാറുന്ന ബ്ലാക്ക്ബെറി സന്ദേശങ്ങള്‍ പരിശോധിക്കാന്‍ അവരുടെ പിന്‍ നമ്പരും കോഡും ഇന്ത്യന്‍ സര്‍ക്കാരിന് കൈമാറാന്‍ ബ്ലാക്ക്ബെറി കമ്പനി സമ്മതിച്ചു. യു.എ.ഇ. അടക്കമുള്ള പല രാഷ്ട്രങ്ങളും സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇത്തരമൊരു ആവശ്യം ഉന്നയിച്ചിട്ടും ഉപയോക്താക്കളുടെ സ്വകാര്യത ഉയര്‍ത്തി പിടിച്ചു ഇത്തരമൊരു ആവശ്യം അനുവദിക്കാതിരുന്ന കാനഡയിലെ റിസേര്‍ച് ഇന്‍ മോഷന്‍ (Research In Motion) കമ്പനിക്ക്  ഇന്ത്യയിലെ വന്‍ പിപണിയെ അവഗണിക്കാന്‍ കഴിയില്ല എന്നതിന്റെ സൂചനയാണിത് എന്നാണു ഈ കാര്യത്തില്‍ വിദഗ്ദ്ധരുടെ നിരീക്ഷണം.

ഇന്ത്യക്ക് പുറമേ യു.എ.ഇ., സൗദി അറേബ്യ, ഇന്‍ഡോനേഷ്യ, ബഹറൈന്‍ എന്നീ രാജ്യങ്ങളും ഇതേ ആവശ്യം ബ്ലാക്ക്ബെറി കമ്പനിയോട് ആവശ്യപ്പെട്ടിരുന്നു. കമ്പനി വഴങ്ങാത്തതിനെ തുടര്‍ന്ന് സൗദി അറേബ്യ ബ്ലാക്ക്ബെറിയുടെ പ്രവര്‍ത്തനം ഇന്ന് മുതല്‍ നിര്‍ത്തലാക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഈ തീരുമാനം പിന്നീട് മാറ്റുകയും തിങ്കളാഴ്ച വരെ പ്രവര്‍ത്തനം തുടരാന്‍ കമ്പനിയെ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. യു.എ.ഇ. യാകട്ടെ ഒക്ടോബര്‍ 11 കഴിഞ്ഞാല്‍ രാജ്യത്ത് ബ്ലാക്ക്ബെറിയുടെ സേവനം ലഭ്യമാകില്ല എന്നാണു അറിയിച്ചിട്ടുള്ളത്.

കഴിഞ്ഞ ദിവസം വരെ തങ്ങളുടെ ഉപഭോക്താക്കളുടെ സ്വകാര്യതയില്‍ കടന്നു കയറാന്‍ ലോകത്തെ ഒരു സര്‍ക്കാരിനെയും അനുവദിക്കില്ല എന്നും ഇന്റര്‍നെറ്റ്‌ എന്താണ് എന്ന് അറിവില്ലാത്തത്‌ കൊണ്ടാണ് വിദേശ സര്‍ക്കാരുകള്‍ ഇത്തരമൊരു ആവശ്യം ഉന്നയിക്കുന്നത് എന്നൊക്കെയായിരുന്നു കമ്പനി പറഞ്ഞു കൊണ്ടിരുന്നത്.

കമ്പനി അധികൃതര്‍ ഇന്ന് ആഭ്യന്തര മന്ത്രാലയവുമായി നടത്തിയ ചര്‍ച്ചയിലാണ് കമ്പനി നിലപാട് മാറ്റി സര്‍ക്കാരിന്റെ ആവശ്യങ്ങള്‍ക്ക് വഴങ്ങിയത്.

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്തരിച്ചു
  • ദ സണ്‍ പ്രസിദ്ധീകരണം നിര്‍ത്തില്ല: മര്‍ഡോക്
  • മാലിദ്വീപില്‍ സൈനിക അട്ടിമറി
  • ബള്‍ഗേറിയയില്‍ അണക്കെട്ട് തകര്‍ന്ന് 10 മരണം
  • സര്‍ക്കോസി മുടിയനായ പ്രസിഡന്‍റ്
  • ഡയാന രാജകുമാരിയുടെ ജീവിതം സിനിമയാകുന്നു
  • കാര്‍ബണ്‍ നികുതിക്കെതിരെ ചൈന
  • പാകിസ്ഥാനില്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി, മരണം അമ്പതിലധികം
  • പെണ്ണില്ലാത്ത ഫേസ്ബുക്ക്‌
  • ഇസ്രായേല്‍ ഇറാനെ ആക്രമിച്ചേക്കും
  • വാസയോഗ്യമായ മറ്റൊരു ഗ്രഹം കണ്ടത്തെി
  • ഈജിപ്തില്‍ മൂന്നു ദിവസത്തെ ദുഃഖാചരണം
  • ആപ്പിള്‍ ഒന്നാമത്‌
  • കപ്പല്‍ ദുരന്തം : തിരച്ചില്‍ മതിയാക്കി
  • യൂറോപ്പ് തണുത്ത്‌ വിറക്കുന്നു ; 36 മരണം
  • ഇന്ത്യ ഇറാനോടൊപ്പം
  • ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭുതമായി
  • ആണവ സംഘം ഇറാനിലെത്തി
  • അഫ്ഗാനില്‍ നിന്ന് ഫ്രഞ്ച് സേന മാര്‍ച്ചില്‍ പിന്മാറും : സാര്‍കോസി
  • ബിന്‍ ലാദനെ പിടികൂടാന്‍ സഹായിച്ചത്‌ പാക്കിസ്ഥാനി ഡോക്ടര്‍



  • ഗൂഗിള്‍ തടയരുതെന്ന് പാക്ക...
    വഴിയരികിലെ നിസ്ക്കാരത്തിന...
    അമേരിക്കയില്‍ ദാരിദ്ര്യം ...
    അംഗോളന്‍ സുന്ദരി ലൈല ലോപ‌...
    9/11 : പത്തു വര്‍ഷങ്ങള്‍ക...
    സോമാലിയയില്‍ ക്ഷാമം രൂക്ഷ...
    എച്ച്‌.ഐ.വി: അത്ഭുതമരുന്ന...
    മര്‍ഡോക്ക്‌ വഴങ്ങുന്നു...
    നെപ്റ്റിയൂണിന് ഒന്നാം പിറ...
    ഷാവേസ് ജനാധിപത്യത്തെ അടിച...
    ഏണസ്റ്റ് ഹെമിങ്‌വേ ഓര്‍മ്...
    അമേരിക്കയെ അമ്പരപ്പിച്ച് ...
    ഷാവേസിന്റെ വെളിപ്പെടുത്തല...
    തൊഴില്‍ പീഡനം : ഇന്തോനേഷ്...
    ബാല വേശ്യാവൃത്തിക്ക് എതിര...
    മനുഷ്യാവകാശ പ്രവര്‍ത്തകന്...
    വിഖ്യാത ചിത്രകാരന്‍ എം.എഫ...
    ഖാലെദ്‌ സയിദിന്റെ ഓര്‍മ്മ...
    അനുസരണയുള്ള ഭാര്യമാരുടെ ക...
    പുരോഹിതന്മാരുടെ പീഡനം പോല...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine