ചൈന ഭീകരതക്കൊപ്പം; യു.എന്‍. ല്‍ ഇന്ത്യ കുഴയുന്നു

December 11th, 2008

ഭീ‍കര സംഘടനയായ ജമാ അത്ത്-ഉദ്-ദാവ യെ നിരോധിക്കാനുള്ള യു.എന്‍ നീക്കങ്ങളില്‍ ചൈന ഇടയുന്നു. ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ പല തവണ ഇതിനായി ശ്രമിച്ചു എങ്കിലും ചൈന ഇതിനെ എതിര്‍ക്കുക ആയിരുന്നു. ഇതോടെ ഭീകരതക്കെതിരെ ഉള്ള ഇന്ത്യയുടെ സമാധാന പരമായ നീക്കങ്ങള്‍ കൂടുതല്‍ പ്രയാസങ്ങളിലേക്ക് നീങ്ങുകയാണ്. ഇത് മൂന്നാം തവണ ആണ് സംഘടനക്ക് അനുകൂലമായി ചൈന മുമ്പോട്ട് വരുന്നത്. മുംബൈ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സംഘടനയെ നിരോധിക്കാനും അതിന്റെ ആസ്തികള്‍ മരവിപ്പിക്കാനും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

സ്വരാജ് പോള്‍ ബ്രിട്ടിഷ് ഡെപ്യൂട്ടി സ്പീക്കറായി

December 11th, 2008

പ്രമുഖ പ്രവാസി വ്യവസായി സ്വരാജ് പോള്‍ ബ്രിട്ടിഷ് നിയമ സഭയിലെ ആദ്യ ഏഷ്യന്‍ ഡെപ്യൂട്ടി സ്പീക്കറായി ചരിത്രം കുറിച്ചു. ബ്രിട്ടനിലെ അധികാര സ്ഥാന ങ്ങളില്‍ ഇതിനു മുന്‍പും പല ഇന്ത്യാക്കാരും എത്തിയിട്ടുണ്ട് എങ്കിലും ഇത്രയും ഉയര്‍ന്ന സ്ഥാനത്തേക്ക് ഏഷ്യയില്‍ നിന്നു തന്നെ ഒരാള്‍ ശുപാര്‍ശ ചെയ്യപ്പെടുന്നത് ആദ്യമാണ്. മള്‍ട്ടി നാഷണല്‍ കമ്പനിയായ കപാറോയുടെ സ്ഥാപകനായ സ്വരാജ് പോള്‍ ഒരു പക്ഷേ ബ്രിട്ടനിലെ ഏറ്റവും പ്രശസ്തനായ വ്യവസായി ആണ് . ഇന്ത്യാ ഗവണ്മെന്റിന്റെ പത്മഭൂഷണ്‍ ബഹുമതി ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

മുംബൈ ആക്രമണം: എം.എഫ്.ഹുസ്സൈന്‍ ലണ്ടനില്‍ ചിത്രപ്രദര്‍ശനമൊരുക്കി

December 11th, 2008

ഭീകരാക്രമണത്തെ വിഷയമാക്കി വരച്ച എം.എഫ്.ഹുസ്സൈന്‍ ചിത്രങ്ങള്‍ ലണ്ടനിലെ സെര്‍പ്പന്റൈന്‍ ഗാലറിയില്‍ പ്രദര്‍ശനത്തിന് എത്തി. റെപ് ഓഫ് ഇന്ത്യ എന്ന് നാമകരണം ചെയ്യപ്പെട്ട ഈ പ്രദര്‍ശനം ഭീകരത ക്കെതിരെയുള്ള ഹുസ്സൈന്റെ പ്രതികരണമാണ്. ചില ചിത്രങ്ങ ള്‍ക്കെതിരെ ഉണ്ടായ പ്രതിഷേധങ്ങളെയും കോടതി വിലക്കുകളെയും കൊണ്ട് പൊറുതി മുട്ടിയ ചിത്രകാരന്‍ ലണ്ടനിലും ദുബൈയിലുമായി ജീവിതം തള്ളി നീക്കുകയാണ് ഇപ്പോള്‍.

ചിത്ര പ്രദര്‍ശനത്തില്‍ നിന്നുമുള്ള വരുമാനം ആക്രമണത്തിന്‍ ഇര ആയവര്‍ക്കും അവരുടെ കുടുംബത്തിനും വേണ്ടി ഉപയോഗിക്കുമെന്ന് ഹുസ്സൈന്‍ വ്യക്തമാക്കി. ചിത്രങ്ങളിലെ അമിത നഗ്നതയും അശ്ലീലവും ഏറെ വിമര്‍ശിക്ക പ്പെടുമ്പോഴും നഗ്നമായതിനെ എല്ലാം അശ്ലീലമായി ചിത്രീകരിക്കാന്‍ ആകില്ല എന്ന നിലപാടാണ് ഹുസ്സൈന്റേത്.

- ജെ.എസ്.

അഭിപ്രായം എഴുതുക »

മുംബൈ ആക്രമണത്തിനു പിന്നില്‍ ദാവൂദ് : റഷ്യ

December 10th, 2008

മുംബൈയില്‍ കഴിഞ്ഞ മാസം നടന്ന ഭീകര ആക്രമണങ്ങള്‍ക്ക് പിന്നില്‍ മയക്ക് മരുന്ന് രാജാവായ ദാവൂദ് ഇബ്രാഹിം പ്രവര്‍ത്തി ച്ചിരുന്നതായി ഒരു ഉന്നത റഷ്യന്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. റഷ്യന്‍ ഫെഡറല്‍ മയക്കു മരുന്ന് വിരുദ്ധ വകുപ്പ് മേധാവി വിക്റ്റര്‍ ഇവാനോവ് ആണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ഇതു വരെ ലഭിച്ച തെളിവുകള്‍ ഭീകരര്‍ക്ക് പ്രാദേശിക സഹായം ലഭ്യമാക്കിയതില്‍ ദാവൂദിന്റെ മുംബൈ ബന്ധങ്ങള്‍ ഉപയോഗ പ്പെടുത്തിയതായി വ്യക്തമാക്കുന്നു. “റൊസ്സിസ്കയ ഗസെറ്റ” എന്ന സര്‍ക്കാര്‍ പ്രസിദ്ധീ കരണവുമായി അദേഹം നടത്തിയ ഒരു അഭിമുഖത്തില്‍ മയക്കു മരുന്ന് കച്ചവട ശൃഖല തീവ്രവാദത്തിനായി ഉപയോഗിക്ക പ്പെടുന്നതിന്റെ ഒരു “കത്തുന്ന” ഉദാഹരണം ആണ് മുംബൈ ഭീകര ആക്രമണങ്ങള്‍ എന്ന് ഇവാനോവ് അഭിപ്രായപ്പെട്ടു. അഫ്ഘാന്‍ വഴി നടക്കുന്ന വ്യാപകമായ മയക്കു മരുന്ന് കച്ചവടത്തിന്റെ വന്‍ ലാഭം സര്‍ക്കാരുകളെ ശിഥിലം ആക്കുവാനും തീവ്രവാദം പരിപോഷി പ്പിക്കുവാനും ഉപയോഗി ക്കപ്പെടുന്നു. 1993 ലെ മുംബൈ സ്ഫോടന കേസിലെ പ്രതിയായ ദാവൂദ് ഇബ്രാഹിം കഴിഞ്ഞ മാസം നടന്ന മുംബൈ ഭീകര ആക്രമണ വേളയില്‍ ഇസ്ലാമാബാദിലേക്ക് കടന്നതായും ഗസെറ്റില്‍ പറഞ്ഞിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഒ.ജെ. സിം‌പ്സണ് 33 വര്‍ഷം ജയില്‍ ശിക്ഷ

December 8th, 2008

മുന്‍ അമേരിക്കന്‍ ഫുട്ബാ‍ള്‍ താരം ഒ.ജെ.സിം‌പ്സണ്‍(61) 33 വര്‍ഷത്തെ ജയില്‍ ശിക്ഷക്ക് വിധിക്കപ്പെട്ടു. തട്ടിക്കൊണ്ട് പോകല്‍, കായിക ഉപകരണ ഡീലേഴസിനെ കൊള്ളയടിക്കല്‍ എന്നി കുറ്റങ്ങള്‍ക്കാണ് ശിക്ഷ. പ്രായാധിക്യം പരിഗണിച്ച് ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം പരോള്‍ അനുവദിക്കും. വിധിക്കെതിരെ സിം‌പ്സണ്‍ അപ്പീല്‍ നല്‍കിയെങ്കിലും പ്രയോചനമുണ്ടായില്ല. 1995ല്‍ മുന്‍ ഭാര്യയെ കൊന്ന കേസില്‍ 33.5 മില്യണ്‍ യു.എസ്. ഡോളര്‍ പിഴ ശിക്ഷ കിട്ടിയ ആളാണ് സിം‌പ്സണ്‍. കോടതി വിധി സംതൃപ്തി തരുന്നെന്ന് ഗോള്‍ഡ്മന്റെ പിതാവ് അഭിപ്രായപ്പെട്ടു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഭാര്യയേയും മകനേയും ആക്രമിച്ചയാള്‍ക്ക് ജയില്‍ ശിക്ഷ

December 8th, 2008

ഭാര്യയേയും മകനേയും ആക്രമിച്ചതിന്റെ പേരില്‍ ഇന്ത്യന്‍ വംശജനെ ലണ്ടനില്‍ 18 മാസത്തെ ജയില്‍ ശിക്ഷക്കു വിധിച്ചു. കിരണ്‍ സോണി ( 54) യെയാണ് നോടിംഹാം ക്രൌണ്‍ കോടതി ശിക്ഷിച്ചത്. ഭാര്യയെ മുടിക്ക് പിടിച്ച് വലിച്ചി ഴക്കുകയും തൊഴിക്കുകയും ചെയ്തതിനു ശേഷം 13 വയസ്സുള്ള മകനേയും ആക്രമിക്കുക യായിരുന്നത്രേ. കുറ്റകൃത്യങ്ങള്‍ സമ്മതിച്ചു എങ്കിലും താന്‍ വളര്‍ന്ന സാഹചര്യം ഇത്തരത്തില്‍ അയിരുന്നു എന്ന് ഇയാള്‍ കോടതിയില്‍ സ്വയം ന്യാ‍യീകരിച്ചു. ഭാര്യയെ കാണുന്നതില്‍ നിന്നും കോടതി ഇയാളെ വിലക്കിയിരുന്നത് അവഗണിച്ചു കൊണ്ടുള്ള കൂടിക്കാഴ്ച ക്കിടെയാണ് ഇയാള്‍ കൃത്യം നടത്തിയത്.

- ജെ.എസ്.

അഭിപ്രായം എഴുതുക »

പാക്കിസ്ഥാന്റെ പങ്ക്: ഐക്യരാഷ്ട്ര സംഘടനയെ അറിയിക്കണം – കാരാട്ട്

December 7th, 2008

മുംബൈ ആക്രമണത്തില്‍ പാക്കിസ്ഥാന് എതിരെയുള്ള തെളിവുകള്‍ ഇന്ത്യ ഐക്യരാഷ്ട്ര സംഘടനക്ക് മുമ്പില്‍ വെക്കണമെന്ന് സി.പി.ഐ(എം) ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. അമേരിക്കയോടുള്ള ഇന്ത്യയുടെ വിധേയത്വം ഇക്കാര്യത്തിലും വെളിവാകുന്നതായി അദ്ദേഹം കുറ്റപ്പെടുത്തി. അക്രമികളെ കുറിച്ചുള്ള അന്വേഷണത്തില്‍ ഇന്ത്യ അമേരിക്കയുടെ സഹായം തേടേണ്ടതില്ല. മറിച്ച് യു.എന്‍ ന്റെ സുരക്ഷാ വിഭാഗത്തെ സമീപിക്കുകയും എല്ലാ തെളിവുകളും സമര്‍പ്പിക്കുകയും വേണം – കാരാട്ട് വ്യക്തമാക്കി.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മുംബൈ: പാക്കിസ്ഥാന്‍ പിന്തുണക്കണം – കോണ്ടലീസ

December 4th, 2008

ഭീ‍കര ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടു പിടിക്കാന്‍ പാക്കിസ്ഥാന്‍ ഇന്ത്യയെ എല്ലാ അര്‍ത്ഥത്തിലും സഹായിക്കണം എന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി കോണ്ടലീസ റൈസ് ആവശ്യപ്പെട്ടു. വിദേശകാര്യ മന്ത്രി പ്രണബ് മുഖര്‍ജിയെ കണ്ട ശേഷം ദില്ലിയില്‍ വാര്‍ത്താ ലേഖകരുമായി സംസാരിക്കവെയാണ് റൈസ് മുംബൈ പ്രശ്നത്തിലുള്ള അമേരിക്കയുടെ നിലപാട് ഇന്ത്യയെ അറിയിച്ചത് . ഇന്ത്യയോട് സഹകരിക്കാന്‍ പാക്കിസ്ഥാന് പ്രത്യേക ഉത്തരവാദിത്വം ഉണ്ടെന്ന് റൈസ് കൂട്ടിച്ചേര്‍ത്തു. ഏതു നടപടിയും വിദൂരഫലങ്ങളും കൂടി കണക്കിലെടുത്തേ നടപ്പിലാക്കാവൂ എന്ന അമേരിക്കയുടെ നിര്‍ദ്ദേശം റൈസ് ഇന്ത്യക്ക് നല്‍കുകയും ചെയ്തു.

തീവ്രവാദത്തിന് എതിരെ അഫ്ഗാന്‍ മേഖലയില്‍ അമേരിക്കക്കുള്ള താല്പര്യങ്ങളില്‍ നിന്നും പാക്കിസ്ഥാന്‍ വ്യതിചലിക്കുമെന്ന് റൈസ് ഉല്‍ക്കണ്ഠപ്പെടുന്നതായി നയതന്ത്ര വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇറാഖില്‍ മനുഷ്യാവകാശ ധ്വംസനങ്ങള്‍ : യു. എന്‍.

December 3rd, 2008

ഐക്യ രാഷ്ട്ര സഭ പുറത്തിറക്കിയ ഒരു റിപ്പോര്‍ട്ട് പ്രകാരം ഇറാഖില്‍ ഇപ്പോഴും ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നു. ന്യൂന പക്ഷങ്ങള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍, തൊഴില്‍ വിദഗ്ധരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍, തടവുകാര്‍ക്കു നേരെയുള്ള പീഡനം, സ്ത്രീകളെ ആക്രമിക്കല്‍ എന്നിങ്ങനെയുള്ള കുറ്റ കൃത്യങ്ങള്‍ ഇറാഖില്‍ നിര്‍ബാധം തുടരുന്നു എന്നാണ് റിപ്പോര്‍ട്ട്. വിചാരണ ഇല്ലാതെയും നിയമ സഹായം ലഭ്യം ആക്കാതെയും വര്‍ഷങ്ങളോളം തടവുകാരെ ജെയിലുകളില്‍ പാര്‍പ്പിക്കുന്നത് റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശി ക്കപ്പെട്ടിട്ടുണ്ട്. ഡോക്ടര്‍മാര്‍, വക്കീല്‍മാര്‍, മാധ്യമ പ്രവര്‍ത്തകര്‍, ജഡ്ജിമാര്‍, വിദ്യാഭ്യാസ വിദഗ്ദ്ധര്‍ എന്നിങ്ങനെയുള്ള വിദഗ്ദ്ധരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ വളരെ കൂടുതല്‍ ആണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ഇറാഖിലെ കുര്‍ദിസ്ഥാന്‍ പ്രദേശത്താണ് ഇത്തരം ആക്രമണങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത്. ന്യൂന പക്ഷങ്ങള്‍ക്കും സ്ത്രീകള്‍ക്കും എതിരെ നടക്കുന്ന ആക്രമണങ്ങള്‍ തടയുവാന്‍ വേണ്ട നടപടികള്‍ അടിയന്തിരമായി സര്‍ക്കാര്‍ സ്വീകരിക്കണം എന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

യു. എ. ഇ. ദേശീയ ദിന ആഘോഷ ലഹരിയില്‍

December 2nd, 2008

ഇന്ന് യു. എ. ഇ. 37-ാം ദേശിയ ദിനം. രാജ്യമെങ്ങും ഇപ്പോള്‍ ഉത്സവ ലഹരിയിലാണ്. ദേശീയ ദിനത്തോ ടനുബന്ധിച്ച് രാജ്യത്ത് വിപുലമായ ആഘോഷ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. നാല് ദിവസം ഔദ്യോഗിക ആഘോഷ പരിപാടികള്‍ ഉണ്ടാകും. അബുദാബിയില്‍ രാത്രി 8.30 മുതല്‍ 45 മിനിറ്റ് നീണ്ടു നില്‍ക്കുന്ന ആകര്‍ഷകമായ കരി മരുന്ന് പ്രയോഗവും ഒരുക്കിയിട്ടുണ്ട്.

ദേശീയ ദിനവും ഈദ് അല്‍ അദ്ഹയും പ്രമാണിച്ച് യു. എ. ഇ. യിലെ സര്‍ക്കാര്‍ മേഖലയ്ക്ക് ഇന്ന് മുതല്‍ ഡിസംബര്‍ 11 വരെ 10 ദിവസത്തെ അവധി പ്രഖ്യാപിച്ചു. ദേശീയ ദിനത്തോ ടനുബന്ധിച്ച് സ്വകാര്യ മേഖലയ്ക്ക് ഇന്ന് അവധി യായിരിക്കും. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഇനി ഡിസംബര്‍ 14നേ തുറന്നു പ്രവര്‍ത്തിക്കുകയുള്ളു.

ദേശീയ ദിനത്തോട് അനുബന്ധിച്ച് ഇന്ന് മുതല്‍ ഡിസംബര്‍ 11 വരെ വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് ഫീ ഈടാക്കില്ലെന്ന് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു. നേരത്തെ ഷാര്‍ജ ഗതാഗത വിഭാഗവും അവധി ദിനങ്ങളില്‍ സൗജന്യ പാര്‍ക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു.

- ജെ.എസ്.

അഭിപ്രായം എഴുതുക »


« Previous Page« Previous « കുവൈത്ത് സര്‍ക്കാര്‍ രാജി സമര്‍പ്പിച്ചു.
Next »Next Page » ഇറാഖില്‍ മനുഷ്യാവകാശ ധ്വംസനങ്ങള്‍ : യു. എന്‍. »



  • മരിയ കൊറീന മചാഡോക്ക് നൊബേല്‍ സമ്മാനം
  • ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിട വാങ്ങി
  • ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു
  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine