അബ്ബാസിയയില്‍ തട്ടിപ്പ് വര്‍ദ്ധിക്കുന്നു

August 17th, 2008

കുവൈറ്റില്‍ മലയാളികള്‍ തിങ്ങി താമസിക്കുന്ന അബ്ബാസിയ മേഖലയില്‍ വഴി യാത്രക്കാരിയായ സ്ത്രീയുടെ ബാഗ് തട്ടിയെടുക്കാന്‍ ശ്രമം നടന്നു. ഒരു ജീപ്പില്‍ എത്തിയ അറബ് വംശജരുടെ സംഘമാണ് ബാഗ് തട്ടിയെടുക്കാന്‍ ശ്രമിച്ചത്. പിടിവലിക്കിടെ നിലത്ത് വീണ സ്ത്രീയുടെ തോളെല്ലിന് പരിക്കേറ്റു. സമീപ വാസികള്‍ ഇടപെട്ടതിനെ തുടര്‍ന്ന് അക്രമികള്‍ അവര്‍ വന്ന വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. ക്ഷുഭിതരായ സമീപ വാസികള്‍ വാഹനം തല്ലി ത്തകര്‍ത്തു. അബ്ബാസിയ മേഖലയില്‍ ഇത്തരത്തിലുള്ള മോഷണ ശ്രമങ്ങള്‍ വര്‍ധിക്കുകയാണ്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ശമ്പള കുടിശിക: കമ്പനികള്‍ക്ക് എതിരേ നടപടി

August 16th, 2008

കുവൈറ്റിലെ അഞ്ച് ലേബര്‍ സപ്ലേ കമ്പനികള്‍ക്ക് എതിരേ നിയമ നടപടി സ്വീകരിക്കാന്‍ തൊഴില്‍ മന്ത്രാലയം തീരുമാനിച്ചു. തൊഴിലാളികള്‍ക്ക് ശമ്പള കുടിശിക വരുത്തുകയും മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താ തിരിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ഈ നടപടി.

നിയമ നടപടിക്ക് വിധേയമാകുന്ന കമ്പനികള്‍ക്ക് ഇനി മുതല്‍ സര്‍ക്കാര്‍ തൊഴില്‍ കരാറുകള്‍ ലഭിക്കുകയില്ലെന്ന് മന്ത്രാലയം അറിയിച്ചു.

- ജെ.എസ്.

അഭിപ്രായം എഴുതുക »

ദുബായില്‍ 1614 അനധിക്യത താമസക്കാര്‍ പിടിയില്‍

August 11th, 2008

കഴിഞ്ഞ നാല് മാസങ്ങളിലായി ദുബായില്‍ നടത്തിയ പരിശോധനകളില്‍ 1614 അനധികൃത താമസക്കാര്‍ പിടിയിലായി. ഇതില്‍ 630 പേര്‍ രാജ്യത്തേക്ക് നുഴഞ്ഞു കയറിയവരാണെന്ന് അധികൃതര്‍ അറിയിച്ചു.

പിടിയിലായവരെ നാടുകടത്തും.

രാജ്യത്ത് നുഴഞ്ഞ് കയറിയവര്‍ക്ക് താമസ സൗകര്യമോ ജോലിയോ നല്‍കിയവര്‍ക്ക് രണ്ട് മാസം വരെ തടവും ഒരു ലക്ഷം ദിര്‍ഹം വരെ പിഴ ശിക്ഷയും ലഭിക്കും.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

സാംസ്കാരിക പ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്തു

August 4th, 2008

ചെങ്ങറ ഭൂസമരത്തിന്റെ വാര്‍ഷിക ദിനത്തോട് അനുബന്ധിച്ചു നടന്ന ചടങ്ങില്‍ പങ്കെടുക്കുവാന്‍ എത്തിയ സാംസ്കാരിക പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തു. നന്ദിഗ്രാം സമര നേതാവ് ശ്രീ സപന്‍ ഗാംഗുലി, പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ ആയ ശ്രീ. സി. ആര്‍. നീലകണ്ഠന്‍, ജനകീയ പ്രതിരോധ സമിതി നേതാവായ ഫാദര്‍ അബ്രഹാം ജോസഫ് എന്നിവരെയാണ് ആക്രമിച്ചത്. തോട്ടം തൊഴിലാളികളില്‍ ചിലരാണ് ഇവരെ തടഞ്ഞു വെയ്ക്കുകയും ഇവര്‍ സഞ്ചരിച്ച കാര്‍ തല്ലി പൊളിയ്ക്കുകയും ചെയ്തത്.

സാമൂഹ്യ പ്രവര്‍ത്തകരെ ആക്രമിച്ചതിന് എതിരേ വിവിധ സമര സമിതികളുടെ നേതൃത്വത്തില്‍ വമ്പിച്ച പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. സമരത്തിനും സമര നേതാക്കള്‍ക്കും എതിരെ തൊഴിലാളികളെ ഇളക്കി വിട്ട് ഇത്തരം ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ക്ക് സര്‍ക്കാര്‍ കൂട്ട് നില്‍ക്കുകയാണ് എന്ന് ജനകീയ പ്രതിരോധ സമിതി ജനറല്‍ സെക്രട്ടറി ഡോ. വി. വേണുഗോപാല്‍ പറഞ്ഞു.



- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ എംബസ്സി ആക്രമണത്തിനു പിന്നില്‍ ഐ.എസ്.ഐ. എന്ന് സി..ഐ.എ.

August 1st, 2008

കാബൂളിലെ ഇന്ത്യന്‍ എംബസ്സിയില്‍ ജൂലൈ 7ന് നടന്ന ബോംബ് ആക്രമണത്തിനു പിന്നില്‍ പാക്കിസ്ഥാന്‍ ചാര സംഘടന ആയ ഐ.എസ്.ഐ. ആണെന്ന് അമേരിക്കന്‍ ചാര സംഘടനയായ സി.ഐ.എ. കണ്ടെത്തി. ബോംബ് ആക്രമണത്തില്‍ പങ്കെടുത്ത തീവ്രവാദികളും പാക്കിസ്ഥാന്‍ ഇന്റലിജന്‍സ് അധികൃതരും തമ്മില്‍ കൈമാറിയ സന്ദേശങ്ങള്‍ പിടിച്ചെടുത്ത് പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ആണ് സി.ഐ.എ. ഈ നിഗമനത്തില്‍ എത്തിയത്. ഈ മേഖലയില്‍ തീവ്രവാദം നിയന്ത്രിക്കാനുള്ള അമേരിക്കയുടെ ശ്രമങ്ങളെ പാക്കിസ്ഥാനി ഇന്റലിജന്‍സ് നിരന്തരമായി തുരങ്കം വെയ്ക്കുകയാണ് എന്നും അമേരിയ്ക്കന്‍ അധികൃതര്‍ വ്യക്തമാക്കി.

ഒരു ഇന്ത്യന്‍ സൈനിക അറ്റാഷെ അടക്കം 54 പേരാണ് എംബസ്സി ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

ഇന്ത്യയ്ക്കെതിരെ തീവ്രവാദികളെ പാക്കിസ്ഥാന്‍ സഹായിക്കുന്നതിന് ലഭിക്കുന്ന ആദ്യത്തെ വ്യക്തമായ തെളിവാണ് ഇത് എന്നും അമേരിക്കന്‍ അധികൃതര്‍ പറയുകയുണ്ടായി.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

തീവ്രവാദികള്‍ മോചിപ്പിച്ച അഭിലാഷ് ഇന്ന് നാട്ടിലെത്തും

July 31st, 2008

സുഡാനില്‍ തീവ്രവാദികളുടെ തടവില്‍ നിന്നും മോചിതനായ മലയാളിയായ അഭിലാഷ് ഇന്ന് നാട്ടിലെത്തും. സുഡാനില്‍ നിന്നും നാട്ടിലേക്കുള്ള യാത്രാ മധ്യേ ദോഹയിലെത്തിയ അഭിലാഷ് നീണ്ട 73 ദിവസം താന്‍ അനുഭവിച്ച ദുരിതങ്ങള്‍ ദോഹയിലെ മാധ്യമ പ്രവര്‍ത്തകരോട് വിവരിച്ചു.

തീവ്രവാദികളുടെ കയ്യില്‍ നിന്നും മോചിതനായ താന്‍ ഇന്നലെയാണ് സുഡാനിലെ ഇന്ത്യന്‍ എംബസിയില്‍ എത്തിയതെന്നും തീവ്രവാദികള്‍ തികച്ചും സൗഹാര്‍ദ്ദ പരമായാണ് പെരുമാറിയതെന്നും അഭിലാഷ് പറഞ്ഞു. മുംബൈ അസ്ഥാനമായുള്ള പെട്രോ എഞ്ചിനീയറിംഗിന്‍റെ ജോലിക്കാരനായാണ് അഭിലാഷ് സുഡാനില്‍ എത്തിയത്.

തന്‍റെ മോചനത്തിനായി ശ്രമിച്ച എല്ലാവരോടും അഭിലാഷ് നന്ദി പറഞ്ഞു. അഭിലാഷ് നേരത്തെ ജോലി ചെയ്തിരുന്ന ഗള്‍ഫാര്‍ ഗ്രൂപ്പും ദോഹയിലെ ഇന്ത്യന്‍ നാഷണല്‍സ് എബ്രോഡ് എന്ന സംഘടനയും ചേര്‍ന്ന് ഖത്തറിലെ ഇന്ത്യന്‍ എംബസി വഴി നടത്തിയ ശ്രമങ്ങളാണ് അഭിലാഷിന്‍റെ മോചനത്തിന് വഴിയൊരുക്കിയത്.



- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

സുഡാനില്‍ ബന്ദിയായ മലയാളി മോചിതനായി

July 26th, 2008

കൊച്ചി പറവൂര്‍ സ്വദേശിയായ അഭിലാഷ്‌ ഇന്ത്യന്‍ എംബസിയില്‍ എത്തിയതായി കേന്ദ്ര മന്ത്രി ഇ. അഹമ്മദ്‌ അറിയിച്ചു.

സുഡാനിലെ എണ്ണ ക്കമ്പനിയില്‍ ജോലി നോക്കിയിരുന്ന അഭിലാഷ്‌ ഉള്‍പ്പെടെ നാലു പേരെ സുഡാന്‍ വിമതര്‍ രണ്ടു മാസം മുമ്പാണ്‌ ബന്ദികളാക്കിയത്‌. ഇതില്‍ നിന്നും രണ്ടു പേര്‍ ബന്ദികളുടെ പിടിയില്‍ നിന്നും രക്ഷപെട്ടിരുന്നു. ഇവരെ മോചിപ്പിക്കു ന്നതിനായി നയതന്ത്ര തലത്തില്‍ ശ്രമങ്ങള്‍ നടത്തി വരിക യായിരുന്നു.

അഭിലാഷിന്‍റെ മോചന വാര്‍ത്ത യറിഞ്ഞ് പറവൂരിലെ അഭിലാഷിന്‍റെ വീട്ടുകാര്‍ ആഹ്ലാദത്തിലാണ്. കഴിഞ്ഞ രണ്ടു മാസമായി മകന്‍റെ വിവരമൊന്നും അറിയാതെ വിഷമിക്കുക യായിരുന്നു അഭിലാഷിന്‍റെ അച്ഛനും അമ്മയും.

മെയ് 13നാണ് അഭിലാഷിനെ തട്ടി ക്കൊണ്ടു പോയത്. അഭിലാഷ് ഉള്‍പ്പടെ നാല് ഇന്ത്യാക്കരെയും ഒരു സുഡാന്‍ സ്വദേശിയെയുമാണ് തട്ടി ക്കൊണ്ട് പോയത്.ജോലി കഴിഞ്ഞ് മടങ്ങുന്ന തിനിടയി ലായിരുന്നു തട്ടി ക്കൊണ്ട് പോകല്‍. അഭിലാഷ് ജൂണില്‍ നാട്ടില്‍ വരാനിരി ക്കുകയായിരുന്നു. അഭിലാഷ് ബന്ദിയാക്കപ്പെട്ട വിവരമറിഞ്ഞ് അഭിലാഷിന്‍റെ മോചനത്തിനായി ശ്രമിച്ചു വരികയായിരുന്നു ബന്ധുക്കള്‍.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

സുഡാനില്‍ തട്ടിക്കൊണ്ടു പോയ മലയാളിയെ മോചിപ്പിക്കണം എന്ന ആവശ്യം ശക്തമായി

July 21st, 2008

ഖത്തറില്‍ ജോലി നോക്കിയിരുന്ന മലയാളി യുവാവിനെ സുഡാനില്‍ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ ഇന്ത്യന്‍ അധികൃതര്‍ ഇടപെടണമെന്ന ആവശ്യം സജീവമായി. ഏറണാംകുളം ഗോതുരുത്ത് സ്വദേശി അഭിലാഷിനെയാണ് 2 മാസം മുന്‍പ് സുഡാനില്‍ വച്ച് കൊള്ളക്കാര്‍ തട്ടിക്കൊണ്ടു പോയത്.

കൂട്ടത്തില്‍ മറ്റ് നാല് ഇന്ത്യക്കാര്‍ കൂടിയുണ്ട്. ഇവരുടെ മോചനത്തിനായി ഇടപെടണം എന്നാവശ്യപ്പെട്ട് ഖത്തറിലെ ഇന്ത്യന്‍ നാഷ്ണല്‍സ് എബ്രോഡ് എന്ന സംഘടന വിദേശ കാര്യ മന്ത്രി പ്രണബ് മുഖര്‍ജിക്ക് കത്തു നല്‍കി. അഭിലാഷിനെ മോചിപ്പിക്കാനായി പണം നല്‍കാന്‍ കമ്പനി തയ്യാറാണെന്നും ഇതിനായി മധ്യസ്ഥരെ ഉടന്‍ നിയമിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

മുത്തശ്ശി ബ്ലോഗര്‍ അന്തരിച്ചു

July 15th, 2008

ലോകത്തിലെ ഏറ്റവും പ്രായമേറിയ ഇന്റര്‍നെറ്റ്‌ ബ്ലോഗര്‍ ഒലീവ്‌ റെയ്‌ലി എന്ന 108 വയസ്സുകാരി അന്തരിച്ചു. ജൂലായ്‌ 12-ന്‌ ഒരു നഴ്‌സിങ്ങ്‌ ഹോമിലാണ്‌ മരണം സംഭവിച്ചത്‌. കഴിഞ്ഞ ജനവരി മുതല്‍ നെറ്റിലെ ബ്ലോഗിലുണ്ടായിരുന്ന ഒലീവ്‌ ഇരുപതാം നൂറ്റാണ്ടിലെ തന്റെ അനുഭവങ്ങളെക്കുറിച്ച്‌ ഡയറി ക്കുറിപ്പുകള്‍ എഴുതിയിരുന്നു. ജൂണ്‍ 26-നാണ്‌ അവസാനമായി അവര്‍ ബ്ലോഗ്‌ ചെയ്യുന്നത്‌. ‘ഞാനീ നഴ്‌സിങ്ങ്‌ ഹോമില്‍ വന്നിട്ട്‌ ഒരാഴ്‌ചയില്‍ അധികമായി എന്ന കാര്യം എനിക്ക്‌ വിശ്വസിക്കാന്‍ കഴിയുന്നില്ല’ എന്നതായിരുന്നു അവരെഴുതിയ അവസാന വാചകം.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

മത വിശ്വാസം – യുവാക്കള്‍ പുറകിലല്ല

July 12th, 2008

പൊതുവെ കരുതപ്പെടുന്നത് പോലെ യുവ തലമുറയില്‍ മത വിശ്വാസം കുറയുന്നില്ല എന്ന് വെളിപ്പെടുത്തുന്ന ഒരു ഗവേഷണ ഫലം പുറത്തു വന്നിരിയ്ക്കുന്നു. 21 രാജ്യങ്ങളില്‍ നിന്നും ഉള്ള 18 നും 29 നും മധ്യേ പ്രായമുള്ള 21,000 യുവാക്കളില്‍ നടത്തിയ ലോകത്തിലേ തന്നെ ഏറ്റവും വിപുലമായ ഒരു സര്‍വേയിലാണ് യുവാക്കളിലെ മത വിശ്വാസം വെളിപ്പെട്ടത്. ജെര്‍മനിയിലെ ബെര്‍ട്ടല്‍സ്മാന്‍ ഫൌണ്ടേഷനാണ് പഠനം നടത്തിയത്.

85% യുവാക്കളും മത വിശ്വാസികള്‍ ആണെന്ന് ഗവേഷണ ഫലം പറയുന്നു. 13% പേര്‍ മാത്രമാണ് നിരീശ്വരവാദികള്‍.

മൂന്നിലൊന്ന് യുവാക്കള്‍ക്ക് ഒരു മത സ്ഥാപനത്തിന്റെ അംഗങ്ങളാവാന്‍ താല്‍പ്പര്യം ഇല്ലെങ്കിലും തങ്ങള്‍ ഈശ്വര വിശ്വാസികള്‍ ആണെന്ന് പറയുന്നു എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കണ്ടെത്തല്‍.

മതവിശ്വാസം യുവാക്കളുടെ രാഷ്ട്രീയ കാഴ്ച്ചപ്പാടിനെയും ലൈംഗികതയെ കുറുച്ചുള്ള നിലപാടുകളേയും സ്വാധീനിയ്ക്കുന്നതായും ഗവേഷണം കണ്ടെത്തുകയുണ്ടായി.

മരണാനന്തര ജീവിതത്തിലുള്ള വിശ്വാസം ഏറ്റവും കുറച്ചുള്ളത് റഷ്യാക്കാര്‍ക്കും (16%) ഏറ്റവും കൂടുതല്‍ ഇറ്റലിയിലും (61%) ആണ്. ഇന്ത്യ (28%), അമേരിക്ക (52%), ബ്രിട്ടന്‍ (34%), ഫ്രാ‍ന്‍സ് (33%).

ഏറ്റവും കൂടുതല്‍ പേര്‍ ദിവസവും ദൈവത്തോട് പ്രാര്‍ത്ഥിയ്ക്കുന്നത് നൈജീരിയയിലാണ് (93%). ഏറ്റവും കുറച്ച് ഓസ്റ്റ്റിയയിലും (7%). ഇന്ത്യ (75%), അമേരിക്ക (57%), ബ്രിട്ടന്‍ (19%), ഫ്രാന്‍സ് (9%), ഓസ്റ്റ്റേലിയ (19%)

മതത്തിന്റെ ചട്ടക്കൂടനുസരിച്ച് ജീവിയ്ക്കാന്‍ തയ്യാറാവുന്നതില്‍ മുന്നില്‍ നൈജീരിയയില്‍ തന്നെ (84%). ഇതിനു പിന്നില്‍ വരുന്നത് ഇന്‍ഡോനേഷ്യയാണ് (55%). ഇന്ത്യ (43%), അമേരിക്ക (49%), ബ്രിട്ടന്‍ (21%), ഫ്രാന്‍സ് (15%), ഓസ്റ്റ്റേലിയ (25%). ഏറ്റവും കുറവ് ഓസ്റ്റ്റിയ (7%).

ഇന്ത്യയില്‍ 50% യുവാക്കള്‍ പ്രതിവാരം ഒരു മതപരമായ ചടങ്ങിലെങ്കിലും പങ്കെടുക്കുന്നു. മതം പ്രദാനം ചെയ്യുന്നതായി പറയുന്ന ദൈവീകമായ ആനന്ദം ഇന്ത്യയില്‍ 84% യുവാക്കള്‍ അനുഭവിയ്ക്കുന്നു.

മതത്തിന്റെ മനശ്ശാസ്ത്രപരമായി ആരോഗ്യകരമായ ഒരു ധര്‍മ്മം മനുഷ്യ മനസ്സിലെ ഭയം ഇല്ലാതാക്കുക എന്നതാണ്. എന്നാല്‍ ചരിത്രപരമായി ഏറ്റവും അധികം മനുഷ്യ മനസ്സുകളെ ഭയം മഥിയ്ക്കുവാന്‍ ഇടയാക്കുന്നതും മതങ്ങള്‍ നല്‍കുന്ന നരകത്തിന്റേയും ദൈവ കോപത്തിന്റെയും ചിത്രങ്ങള്‍ തന്നെയാണ്. ഇന്ത്യയിലെ 50% യുവാക്കള്‍ ഇത്തരത്തില്‍ ദൈവ ഭയത്തിലാണ് കഴിയുന്നത്.

മത സ്ഥാപനങ്ങളില്‍ നിന്ന് ആത്മീയത വേര്‍പെടുന്നതിന്റെ ദുരന്ത ഫലം അനുഭയ്ക്കുന്ന രാജ്യമാണ് ഇന്ത്യ. മത മേലദ്ധ്യക്ഷന്മാരുടെ രാഷ്ട്രീയ നാടകങ്ങളും, ആള്‍ദൈവങ്ങളുടെ ആത്മീയ നാടകങ്ങളും ആണ് ഇന്ന് നമ്മുടെ മുന്നിലുള്ള ഏറ്റവും വലിയ സമൂഹിക പാഠം.

ഈ അന്യവല്‍ക്കരണം ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ഇന്ത്യയിലാണെന്ന് ഈ പഠനം വെളിപ്പെടുത്തുന്നു. ഇന്ത്യയിലെ 56% യുവാക്കള്‍ തങ്ങള്‍ മതവിശ്വാസികള്‍ ആണെന്ന് അവകാശപ്പെട്ടപ്പോള്‍ വെറും 34% പേര്‍ക്ക് മാത്രമായിരുന്നു തങ്ങള്‍ക്ക് ആത്മീയത ഉണ്ടെന്ന് പറയുവാന്‍ കഴിഞ്ഞത്.

പല മതങ്ങളിലും നിന്നുള്ള നല്ല നിര്‍ദ്ദേശങ്ങള്‍ സ്വീകരിയ്ക്കുവാനുള്ള യുവാക്കളുടെ സന്നദ്ധതയും ഈ പഠനം വിഷയമാക്കുക ഉണ്ടായി. ഇതിലും ഏറ്റവും പിന്നില്‍ നില്‍ക്കുന്നത് ഇന്ത്യ തന്നെ. (18%). ഇന്ത്യയിലെ മുതിര്‍ന്നവരുടെ കാര്യം ഇതിലും കഷ്ടമാണ് (9%). മറ്റ് മതങ്ങളോടുള്ള സ്വീകാര്യത ഏറ്റവും അധികം ഇറ്റലിയിലാണ് (74%). അമേരിക്ക (61%), ബ്രിട്ടന്‍ (48%), ഫ്രാന്‍സ് (47%), ഓസ്റ്റ്റേലിയ (49%), റഷ്യ (60%)

എന്നാല്‍ എല്ലാ മതങ്ങളുടേയും അടിസ്ഥാന തത്വങ്ങള്‍ നല്ലതാണ് എന്ന് ഇന്ത്യയിലെ 85% യുവാക്കള്‍ വിശ്വസിയ്ക്കുന്നു എന്നത് പ്രതീക്ഷയ്ക്ക് വക നല്‍കുന്നുണ്ട്.

മത മൌലിക വാദം ഏറ്റവും കൂറവ് സ്വിറ്റ്സര്‍ലാന്‍ഡിലാണ് (8%). ഏറ്റവും കൂടുതല്‍ ഇസ്രയേലിലും (55%). ഇന്ത്യ തൊട്ടു പുറകെയുണ്ട് (47%). അമേരിക്ക (44%), ബ്രിട്ടന്‍ (14%).

ജീവന്റെ ഉല്പത്തി ദൈവീക സൃഷ്ടിയോ അതോ ശാസ്ത്രീയ വിശദീകരണമായ പരിണാമമോ എന്ന ചോദ്യത്തിന് 83% ഇന്ത്യാക്കാര്‍ ശാസ്ത്രത്തിനൊപ്പം നിന്ന്‍ ഒന്നാം സ്ഥാനത്തെത്തി. അമേരിക്ക (41%), ബ്രിട്ടന്‍ (66%), ഫ്രാന്‍സ് (65%), ഇസ്രയേല്‍ (39%), മൊറോക്കോ (18%).

ഏറ്റവും കൂടുതല്‍ യുവാക്കള്‍ തങ്ങളെ മാതാപിതാക്കള്‍ മതപരമായ് ആണ് വളര്‍ത്തിയത് എന്ന് പറഞ്ഞത് ഇന്‍ഡോനേഷ്യയിലാണ് (99%). തൊട്ട് പുറകില്‍ ഇന്ത്യയും (98%). അമേരിക്ക (64%), ബ്രിട്ടന്‍ (61%), ഫ്രാന്‍സ് (61%), ഓസ്റ്റ്റേലിയ (60%), റഷ്യ (12%).

പുതിയ തലമുറയില്‍ മത വിശ്വാസം വളര്‍ത്താന്‍ അശ്രാന്തം പരിശ്രമിയ്ക്കുന്ന മത പ്രചാര‍കര്‍ക്കും മത മേലദ്ധ്യക്ഷന്മാര്‍ക്കും വിശ്വാസം വിറ്റ് കാശാക്കുന്ന ആള്‍ ദൈവങ്ങള്‍ക്കും ആശ്വാസം പകരുന്ന ഒരു ഗവേഷണ ഫലം തന്നെ ആണിത് എന്നതില്‍ സംശയമില്ല.

- ജെ.എസ്.

അഭിപ്രായം എഴുതുക »

162 of 1691020161162163»|

« Previous Page« Previous « പുറത്താക്കപ്പെട്ട ഇന്ത്യാക്കാര്‍ക്ക് ബ്രിട്ടനിലേയ്ക്ക് തിരിച്ചു വരാന്‍ അനുമതി
Next »Next Page » മുത്തശ്ശി ബ്ലോഗര്‍ അന്തരിച്ചു »



  • മരിയ കൊറീന മചാഡോക്ക് നൊബേല്‍ സമ്മാനം
  • ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിട വാങ്ങി
  • ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു
  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine