യു.എസില്‍ സ്‌റ്റോപ്പ് ഓണ്‍ലൈന്‍ പൈറസി ആക്ട് ഉടനെ ഇല്ല

January 21st, 2012

Anti-piracy-legislation-epathram

വാഷിംഗ്‌ടണ്‍: ഓണ്‍ലൈന്‍ പൈറസിയെ ചെറുക്കുകയെന്ന ലക്ഷ്യത്തോടെ യു. എസ് സെനറ്റ് തയാറാക്കിയ സ്‌റ്റോപ്പ് ഓണ്‍ലൈന്‍ പൈറസി ആക്ട് (എസ്. ഒ. പി. എ), പ്രൊട്ടക്റ്റ് ഇന്റലക്ച്വല്‍ പ്രോപ്രര്‍ട്ടി ആക്ട് (പി. ഐ. പി. എ) എന്നീ ബില്ലുകള്‍ പരിഗണിക്കുന്നത് അമേരിക്ക താല്‍ക്കാലികമായി മാറ്റിവെച്ചു . ഇന്റര്‍നെറ്റില്‍ വ്യാപകമായി ഉയര്‍ന്ന പ്രതിഷേധത്തിന്റെ ഫലമായാണ്
പകര്‍പ്പവകാശലംഘന ബില്ലുകള്‍ പരിഗണിക്കുന്നത്‌ യു. എസ്‌ നീട്ടിവെക്കാന്‍ കാരണം. വിക്കിപീഡിയ, ഗൂഗിള്‍ തുടങ്ങിയവയുടെ നേതൃത്വത്തില്‍ ഇന്റര്‍നെറ്റ്‌ ലോകത്ത്‌ വ്യാപക നടന്ന പ്രതിഷേധം ഉയര്‍ത്തിയിരുന്നു. പുതിയ നിയമം കൊണ്ടുവരുന്നത്‌ ഇന്റര്‍നെറ്റ്‌ സ്വാതന്ത്ര്യത്തിന്‌ വിഘാതമാവും എന്നാണ്‌ പ്രതിഷേധക്കാരുടെ നിലപാട്‌. വ്യാപകമായ പ്രതിഷേധത്തെ കണ്ടില്ലെന്ന്‌ നടിക്കാനാവില്ല എന്നും അതിനാല്‍ ചൊവ്വാഴ്‌ച ബില്ല്‌ വോട്ടിനിടില്ല എന്നും യു. എസ്‌ നേതാക്കള്‍ അറിയിച്ചു. അമേരിക്കയുടെ ഹൗസ് ഓഫ് റെപ്രസന്റേറ്റീവ് തയ്യാറാക്കുന്ന ചൊവ്വാഴ്ചയാണ് ബില്ല് യു. എസ് കോണ്‍ഗ്രസില്‍ വോട്ടിനിടാനിരുന്നത്. ഇക്കാര്യത്തില്‍ ഒരു സമവായത്തില്‍ എത്തുന്നത് വരെ ബില്ല് പരിഗണിക്കില്ലെന്ന് ഡെമോക്രാറ്റ് നേതാവ് ഹാരി റെയ്ഡ് അറിയിച്ചു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

ലോകപ്രശസ്ത ഗായിക ഇറ്റാ ജെയിംസ് അന്തരിച്ചു

January 21st, 2012

etta-james-epathram

കാലിഫോര്‍ണിയ: ലോകപ്രശസ്ത ഗായിക ഇറ്റാ ജെയിംസ്(73) അന്തരിച്ചു. യു എസിലെ കാലിഫോര്‍ണിയ യിലായിരുന്നു അന്ത്യം. രക്താര്‍ബുദം ബാധിച്ചതിനേത്തുടര്‍ന്ന് ചികിത്സയിലായിരുന്നു ഇവര്‍. അമേരിക്കന്‍ മാസികയായ റോളിംഗ്‌ സ്റ്റോണിന്റെ എക്കാലത്തേയും മികച്ച നൂറു ഗായികമാരുടെ പട്ടികയില്‍ ഇരുപത്തിരണ്ടാം സ്ഥാനമാണ്‌ ഇവര്‍ക്ക്. ആറു ഗ്രാമി പുരസ്കാരവും 17 തവണ ബ്ലൂസ്‌ മ്യൂസിക്‌ അവാര്‍ഡുകളും നിരവധി മറ്റു പുരസ്കാരങ്ങളും  നേടിയിട്ടുണ്ട്. 2011ല്‍ പുറത്തിറങ്ങിയ ‘ദ ഡ്രീമര്‍‘ ആണ് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ആല്‍ബം. അന്‍പതുകളുടെ മധ്യത്തിലാണ്‌ ഇറ്റാ ജെയിംസ്‌ സംഗീതലോകത്തേക്ക് കാലെടുത്തുവയ്ക്കുന്നത്‌. പതിനാലാം വയസില്‍ ഒരു ഗായകസംഘത്തോടൊപ്പം കരിയര്‍ ആരംഭിച്ച ഇറ്റായുടെ വളര്‍ച്ച അതിവേഗത്തിലായിരുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

മന്‍മോഹന്‍ സിംഗ് തന്റെ ഉറ്റ സുഹൃത്തെന്ന് ഒബാമ

January 20th, 2012

obama-manmohan-epathram

ഇന്ത്യന്‍ പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗ് തന്റെ ഉറ്റ സുഹൃത്തും തന്റെ വിശ്വസ്തനും ആണെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ബരാക്‌ ഒബാമ വെളിപ്പെടുത്തി. ഒബാമയുടെ ഭരണ രീതി അദ്ദേഹത്തെ ഏറെ ഒറ്റപ്പെടുത്തുന്നു എന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റ് അമേരിക്കന്‍ പ്രസിഡണ്ടുമാരുടെ ഭരണ രീതി താന്‍ അടുത്ത് നിന്ന് കണ്ടിട്ടില്ല. എന്നാല്‍ ഒരു കാര്യം തനിക്ക്‌ ഉറപ്പാണ്. തനിക്കും അന്താരാഷ്‌ട്ര ഭരണ രംഗത്ത്‌ സൌഹൃദങ്ങള്‍ ഉണ്ട്. ഇന്ത്യന്‍ പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗ് തനിക്ക്‌ ഏറെ വിശ്വസ്തനും ഏറെ അടുപ്പമുള്ള സുഹൃത്തുമാണ് എന്ന് അദ്ദേഹം വ്യക്തമാക്കി.

സിംഗിന് പുറമേ ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ജെല മേര്‍ക്കെല്‍, ദക്ഷിണ കൊറിയന്‍ പ്രസിഡണ്ട് ലീ മ്യുന്ഗ് ബാക്, തുര്‍ക്കിയുടെ പ്രധാനമന്ത്രി റെസെപ് തായിപ്‌ എര്‍ദോഗാന്‍, ബ്രിട്ടീഷ്‌ പ്രധാന മന്ത്രി ഡേവിഡ്‌ കാമറോണ്‍ എന്നിവരും ഒബാമയുടെ സുഹൃദ്‌ പട്ടികയില്‍ പെടുന്നു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഷാവേസിന്റെ രോഗം അപകടകരം, ആയുസ്സ് ഒരു വര്‍ഷം കൂടി മാത്രം: ഡോക്ടര്‍

January 19th, 2012

Hugo-Chavez-epathram

കാരക്കസ്:  വെനസ്വേല പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് കൂടിവന്നാല്‍ ഒരു വര്‍ഷം കൂടി മാത്രമേ ജീവിച്ചിരിയ്ക്കൂയെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി റിപ്പോര്‍ട്ട്. അര്‍ബുദ രോഗബാധിതനായ അദ്ദേഹത്തിന്റെ വന്‍കുടലിലും മൂത്രനാളിയിലുമാണു കാന്‍സര്‍ ഉണ്ടെന്നു സ്ഥിരീകരിച്ചത്. എന്നാല്‍ അസ്ഥികളടക്കം ശരീരത്തിലെ എല്ലാ ഭാഗങ്ങളിലും കാന്‍സര്‍ ഇപ്പോള്‍ വ്യാപിച്ചിരിക്കുകയാണെന്നും  ഷാവേസിനെ നില അതീവ ഗുരുതരമായി തുടരുകയാണെന്നും, താന്‍ പൂര്‍ണമായും രോഗവിമുക്തനായെന്ന ഷാവേസിന്റെ വാദം ശരിയല്ലെന്നും അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാരെ ഉദ്ധരിച്ചു ബ്രസീലിയന്‍ മാസികയായ വെജ റിപ്പോര്‍ട്ടു ചെയ്തു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

1 അഭിപ്രായം »

വൈറ്റ്‌ ഹൗസിനു നേരെ പുക ബോംബ്‌ എറിഞ്ഞ പ്രതിഷേധക്കാര്‍ക്ക് നേരെ നടപടി

January 19th, 2012

white-house-epathram

വാഷിംഗ്‌ടണ്‍: ലോകത്ത്‌ ഏറ്റവും സുരക്ഷയുള്ള മന്ദിരമെന്ന് പറയപ്പെടുന്ന അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ്‌ ഹൗസിലേക്ക് ‘വാള്‍സ്‌ട്രീറ്റ്‌’ പ്രക്ഷോഭകാരികള്‍ പുക ബോംബ്‌ എറിഞ്ഞു‌. ഇതേത്തുടര്‍ന്ന്‌ ഒരു മണിക്കൂറോളം വൈറ്റ്‌ ഹൗസ്‌ അടച്ചിട്ടു. ആയിരത്തോളം വരുന്ന ‘വാള്‍സ്‌ട്രീറ്റ്‌’ പ്രക്ഷോഭകാരികള്‍ വൈറ്റ്‌ ഹൗസിനു മുന്നില്‍ പ്രകടനം നടത്തുന്നതിനിടെയാണു സംഭവം‌. ബോംബ്‌ വീണതിനെത്തുടര്‍ന്ന്‌ വൈറ്റ് ഹൗസ്‌ ഉദ്യോഗസ്ഥര്‍   പരിഭ്രാന്തിയിലായി, ഉടന്‍ തന്നെ സുരക്ഷാ ഏജന്‍സികള്‍ പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. ഇതേത്തുടര്‍ന്നു സമീപത്തെ റോഡുകള്‍ പോലീസ്‌ ഒഴിപ്പിച്ചു. പ്രക്ഷോഭകാരികളെയും പിരിച്ചയച്ചു. ഈ സമയം പ്രസിഡന്റ്‌ ബരാക്‌ ഒബാമയും കുടുംബവും വൈറ്റ്‌ ഹൗസിലുണ്ടായിരുന്നില്ല.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യാഹുവിന്റെ സ്‌ഥാപകരില്‍ ഒരാളായ ജെറി യാങ്‌ രാജിവച്ചു

January 19th, 2012

jerry-yang-epathram

സാന്‍ഫ്രാന്‍സിസ്‌കോ: യാഹു ഇന്റര്‍നാഷണല്‍ കമ്പനിയില്‍നിന്ന്‌ സ്‌ഥാപകരിലൊരാളായ ജെറി യാങ്‌ രാജിവച്ചു. ഡയറക്‌ടര്‍ ബോര്‍ഡ്‌ സ്‌ഥാനമുള്‍പ്പെടെ യാഹുവിലെ എല്ലാ സ്‌ഥാനങ്ങളും നാല്‍പത്തിമൂന്നുകാരനായ യാങ്‌ ഒഴിഞ്ഞിട്ടുണ്ട്‌. യാങും സഹസ്‌ഥാപകനായ ഡേവിഡ്‌ ഫിലോയും ചീഫ്‌ യാഹൂ എന്നാണ്‌ ഔദ്യോഗികമായി അറിയപ്പെടുന്നത്‌. സ്‌കോട്‌ തോംപ്സണ്‍ കമ്പനിയുടെ സി.ഇ.ഒ. ആയി യാഹു നിയമിച്ച്‌ രണ്ടാഴ്‌ചയ്‌ക്കുശേഷമാണ്‌ യാങിന്റെ രാജി. തൊണ്ണൂറുകളിലെ തിളക്കമാര്‍ന്ന കാലത്തെ തിരിച്ചു കൊണ്ടുവരാന്‍ നടത്തിയ പരിഷ്കരണത്തിന്റെ ഭാഗമായാണ് പുതിയ സി. ഇ. ഒയെ നിയമിച്ചത്‌ എന്നാല്‍ ബോര്‍ഡില്‍ അവശേഷിക്കുന്ന ഒമ്പതംഗങ്ങളും ഈ വര്‍ഷം വീണ്ടും തെരഞ്ഞെടുപ്പു നേരിടുകയാണ്‌. കമ്പനിയില്‍ യാങിന്‌ 3.69 ശതമാനം ഓഹരിയുണ്ട്‌. ഫിലോയ്‌ക്ക് ആറു ശതമാനവും. യാഹൂ ജപ്പാന്‍, ആലിബാബ ഗ്രൂപ്പ്‌ എന്നിവയുടെ ഡയറക്‌ടര്‍ ബോര്‍ഡില്‍നിന്നും യാങ്‌ രാജിവച്ചിട്ടുണ്ട്‌. അസംതൃപ്‌തരായ ഓഹരിയുടമകളെ സന്തോഷിപ്പി ക്കാനാണ്‌ യാങിന്റെ സ്‌ഥാന ത്യാഗമെന്നാണു സൂചന.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വിക്കിപീഡിയ പ്രവര്‍ത്തനം നിര്‍ത്തി പ്രതിഷേധിക്കുന്നു

January 17th, 2012

wikipedia-logo-epathram
ബാംഗ്ലൂര്‍: യു.എസ്. ഹൗസ് ഓഫ് റെപ്രസന്റേറ്റീവ് പാസാക്കുന്ന സ്‌റ്റോപ്പ് ഓണ്‍ലൈന്‍ പൈറസി ആക്ട് യു. എസ് സെനറ്റ് പാസാക്കുന്ന പ്രൊട്ടക്ട് ഇന്റലക്ച്വല്‍ പ്രോപ്രര്‍ട്ടി ആക്ട് എന്നീ നിയമങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധസൂചകമായി ഇഗ്ലീഷ് വിക്കിപീഡിയ ജനുവരി 18ന് ബുധനാഴ്ച പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കുന്നു.പ്രതിഷേധം അറിയിക്കാനാണ് ഒരു ദിവസത്തെ പ്രവര്‍ത്തനം നിര്‍ത്തുന്നത്. മറ്റ് ഒട്ടേറെ വെബ്‌സൈറ്റുകള്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ച് ഈ നിയമങ്ങള്‍ക്കെതിരെ വിക്കിപീഡിയയോടൊപ്പം പ്രതിഷേധപ്രകടനം നടത്തുന്നുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഈ നിയമങ്ങള്‍ക്ക് അനുകൂലമായും പ്രതികൂലമായും ഒട്ടേറെ ചര്‍ച്ചകള്‍ അമേരിക്കയില്‍ നടക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് ശക്തമായ പ്രതിഷേധമറിയിക്കാന്‍ പണിമുടക്കുമായി വിക്കിപീഡിയ മുന്നോട്ട് വന്നിരിക്കുന്നത്. വിക്കിപീഡിയ ഉപയോഗിക്കുന്ന കുട്ടികള്‍ അവരുടെ ഹോം വര്‍ക്കുകള്‍ നേരത്തെ ചെയ്തു തീര്‍ക്കണം എന്നാണ് പ്രതിഷേധ അവധി പ്രഖ്യാപിച്ചുകൊണ്ട് വിക്കിപീഡിയ സ്ഥാപകരിലൊരാളായ ജിമ്മി വെയ്ല്‍സ് ട്വിറ്ററിലൂടെ പറഞ്ഞിരിക്കുന്നത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

ശാസ്ത്രജ്ഞന്റെ വധത്തിന് പിന്നില്‍ അമേരിക്ക എന്ന് ഇറാന്‍

January 16th, 2012

terrorist-america-epathram

ടെഹ്‌റാന്‍ : ഇറാന്റെ ആണവ ശാസ്ത്രജ്ഞനെ ബോംബ്‌ സ്ഫോടനത്തില്‍ കൊലപ്പെടുത്തിയതിനു പിന്നില്‍ അമേരിക്കയാണെന്ന് ഇറാന്‍ ആരോപിച്ചു. ഇതിനു തങ്ങളുടെ പക്കല്‍ വ്യക്തമായ തെളിവുകള്‍ ഉണ്ടെന്നും ഇറാന്‍ അറിയിച്ചു. കാന്തശക്തി ഉപയോഗിച്ച് ശാസ്ത്രജ്ഞന്‍ സഞ്ചരിച്ച കാറിന്റെ വാതിലില്‍ ബോംബ്‌ ഒട്ടിച്ചു വെക്കുകയായിരുന്നു. ബോംബ്‌ സ്ഫോടനത്തില്‍ 32 കാരനായ ആണവ ശാസ്ത്രജ്ഞന്‍ മുസ്തഫ അഹമ്മദി റോഷനും അദ്ദേഹത്തിന്റെ ഡ്രൈവറും കൊല്ലപ്പെട്ടു. ഈ വധത്തിന്റെ ആസൂത്രണവും സഹായവും ചെയ്തത് അമേരിക്കന്‍ ചാര സംഘടനയായ സി. ഐ. എ. ആണെന്ന് ഇറാന്റെ വിദേശ കാര്യ മന്ത്രാലയം ഇറാനിലെ സ്വിസ്സ് അംബാസഡര്‍ക്ക് കൈമാറിയ എഴുത്തില്‍ വ്യക്തമാക്കി. അമേരിക്കയ്ക്ക് നേരിട്ട് നയതന്ത്ര ബന്ധമില്ലാത്ത ഇറാനില്‍ അമേരിക്കന്‍ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നത് സ്വിസ്സ് എംബസിയാണ്.

ഇറാന്റെ ശത്രുക്കളായ അമേരിക്കയും ബ്രിട്ടനും സയണിസ്റ്റ്‌ ഭരണകൂടവും (ഇസ്രയേലിനെ ഇറാന്‍ ഇങ്ങനെയാണ് സംബോധന ചെയ്യുന്നത്) തങ്ങളുടെ ദുഷ്‌പ്രവര്‍ത്തികള്‍ക്ക് മറുപടി പറയേണ്ടി വരും എന്നും ഇറാന്‍ മുന്നറിയിപ്പ്‌ നല്‍കി.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മൃതദേഹങ്ങളെ അപമാനിച്ച അമേരിക്കന്‍ സൈനികര്‍ക്കെതിരെ അന്വേഷണം

January 12th, 2012

marine-corps-urinating-epathram

വാഷിംഗ്ടണ്‍ ‍: അഫ്ഗാനില്‍ അമേരിക്കന്‍ സൈന്യം വധിച്ച താലിബാന്‍ പ്രവര്‍ത്തകരുടെ മൃതദേഹങ്ങളെ അപമാനിച്ച സംഭവത്തില്‍ അമേരിക്കന്‍ സൈനികര്‍ക്കെതിരെ  അന്വേഷണം നടത്തുമെന്ന് യു. എസ്. മറൈന്‍ കോര്‍ അറിയിച്ചു. താലിബാന്‍ പോരാളികളുടെ മൃതദേഹങ്ങളില്‍ അമേരിക്കന്‍ സൈനിക യൂനിഫോം ധരിച്ച നാല് പേര്‍ മൂത്രമൊഴിക്കുന്ന ദൃശ്യം ഇന്റര്‍നെറ്റിലാണ് ആദ്യം  പ്രത്യക്ഷപ്പെട്ടത്. മൃതദേഹങ്ങളില്‍ അമേരിക്കന്‍ സൈനികര്‍ മൂത്രമൊഴിക്കുന്ന വീഡിയോ  ദൃശ്യത്തിന്റെ ഉറവിടത്തെ ക്കുറിച്ചോ വിശ്വാസ്യതയെ ക്കുറിച്ചോ സ്ഥിരീകരിച്ചിട്ടില്ലെന്നും സംഭവത്തെ ക്കുറിച്ച് സമഗ്ര അന്വേഷണം നടത്തുമെന്നും യു. എസ്. മറൈന്‍ കോര്‍ പ്രസ്താവനയില്‍ അറിയിച്ചു.

സൈന്യത്തിന്റെ മൂല്യത്തിന് നിരക്കുന്ന പ്രവര്‍ത്തിയല്ല ഇതെന്നും എല്ലാ സൈനികരേയും ഇത് വെച്ച് വിലയിരുത്തരുതെന്നും പ്രസ്താവനയില്‍ പറയുന്നു. ഈ സംഭവത്തില്‍ കൌണ്‍സില്‍ ഓഫ് അമേരിക്കന്‍ -ഇസ്ലാമിക് റിലേഷന്‍സും യു. എസ്. മുസ്ലീം സിവില്‍ റൈറ്റ്സ് ഗ്രൂപ്പും സംഭവത്തില്‍ പ്രതിഷേധമറിയിച്ച് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലിയോണ്‍ പനേറ്റക്ക് കത്തയച്ചിട്ടുണ്ട്.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇറാന്‍ ജനതയ്ക്ക് എല്ലാ വിധ പിന്തുണയും: ഹ്യൂഗോ ഷാവേസ്

January 11th, 2012

Hugo-Chavez-epathram

കരാക്കസ്: ഇറാന് മേല്‍ ശക്തമായ ഉപരോധങ്ങള്‍ അമേരിക്കയും യൂറോപ്യന്‍ യൂണിയനുകളും കൊണ്ടുവന്ന സാഹചര്യത്തില്‍ ഇറാന്‍ ജനതയ്ക്ക് എല്ലാ വിധ പിന്തുണയും നല്‍കുന്നതായി വെനസ്വേലന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് പറഞ്ഞു. സാമ്രാജ്യത്വം കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുകയാണെന്നും ഇതിനെതിരെ ഇറാന്‍ ജനതയുമായി സഹകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലാറ്റിനമേരിക്കന്‍ സന്ദര്‍ശനത്തിനിടെ ഇറാന്‍ പ്രസിഡന്റ് അഹമദി നജാദുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാന്റെ ആണവപരിപാടികള്‍ ലോകഭീഷണിയാണെന്ന അമേരിക്കയുടെ കുറ്റപ്പെടുത്തലുകളെ ഇരുനേതാക്കളും തള്ളിക്കളഞ്ഞു. ഇറാന്‍ ആണവായുധം സ്വായത്തമാക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപണം ഉന്നയിച്ച അമേരിക്ക ഇതേ നുണ പറഞ്ഞു കൊണ്ടാണ് ഇറാഖില്‍ അധിനിവേശം നടത്തിയതെന്നും ഇറാഖ് പ്രസിഡന്റ് നെജാദ് ഓര്‍മ്മപ്പെടുത്തി. വികസനത്തിലേക്ക് കുതിക്കുന്ന ഇറാന്റെ മുന്നേറ്റമാണ് അമേരിക്കയെ ചൊടിപ്പിച്ചതെന്നും നെജാദ് കുറ്റപ്പെടുത്തി. എന്നാല്‍ ആരുടെ കൈവശമാണ് ബോംബുകള്‍ യഥേഷ്ടം ഉള്ളതെന്ന് ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ക്ക് വ്യക്തമായി അറിയാം. ഇറാനും വെനിസ്വേലയും സമാധാനം ആഗ്രഹിക്കുന്ന രാജ്യങ്ങളാണെന്ന് കൂടിക്കാഴ്ചയില്‍ ഇരുനേതാക്കളും അഭിപ്രായപ്പെട്ടു

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

20 of 371019202130»|

« Previous Page« Previous « ഇന്തോനീഷ്യയില്‍ ശക്‌തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്‌ നല്‍കി.
Next »Next Page » ലോകത്തിലെ ഏറ്റവും പുതിയ പാമ്പ്‌ »



  • അയൽ രാജ്യങ്ങളെ ആക്രമിക്കില്ല
  • ഹോർമുസ് കടലിടുക്ക് അടച്ചു : ലോകത്ത് എണ്ണ വില കുതിച്ചുയരുന്നു
  • ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടു
  • ജിമ്മി ലായിക്ക് 20 വർഷം തടവ്
  • സുനിത വില്യംസ് നാസയിൽ നിന്നും വിരമിച്ചു
  • മരിയ മചാഡോ നൊബേല്‍ സമ്മാനം ട്രംപിന് സമർപ്പിച്ചു
  • 75 രാജ്യക്കാർക്ക് വിസാ വിലക്ക്
  • ഷെയ്ഖ് ഹസീനയെ കൈമാറില്ല
  • മരിയ കൊറീന മചാഡോക്ക് നൊബേല്‍ സമ്മാനം
  • ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിട വാങ്ങി
  • ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു
  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine