ടെഹ്റാന്‍: അന്താരാഷ്ട്ര എണ്ണ ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്താന്‍ യുദ്ധക്കപ്പലുകള്‍ വിന്യസിക്കുമെന്ന് ഇറേനിയന്‍ പാര്‍ലമെന്‍റ് അറിയിച്ചതോടെ ഗള്‍ഫ് മേഖലയില്‍ വീണ്ടും അശാന്തിയുടെ നിഴല്‍ പരക്കുകയാണ്. യൂറോപ്യന്‍ യൂണിയന്‍ കടുത്ത ഉപരോധങ്ങള്‍ക്ക് തീരുമാനമെടുത്തതോടെയാണ് പേര്‍ഷ്യന്‍ ഗള്‍ഫ് കടലിടുക്കില്‍ നിയന്ത്രണമേര്‍പ്പെടുത്തുമെന്ന ഭീഷണിയുമായി ഇറാന്‍ വീണ്ടും രംഗത്ത് വന്നത്. ഇറാന്‍റെ എണ്ണ കയറ്റുമതിക്കു കടിഞ്ഞാണിടാന്‍ വേണ്ടിയാണ് കഴിഞ്ഞദിവസം യൂറോപ്യന്‍ യൂണിയന്‍ ഇങ്ങനെ ഒരു തീരുമാനമെടുത്തത്. യൂറോപ്യന്‍ യൂണിയന്‍റെ തീരുമാനത്തെ യു. എസ് ഇന്നലെ സ്വാഗതം ചെയ്തിരുന്നു, ഇറാന്‍റെ സാമ്പത്തിക വരുമാനത്തിന് കടുത്ത വിഘാത മേല്‍പ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് യൂണിയന്‍ എണ്ണ ഉപരോധത്തിനു തീരുമാനിച്ചത്. .