ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് പോലീസ് വകുപ്പ് അമേരിക്കയിലെ മുസ്ലിം പള്ളികളില്‍ വരുന്ന സന്ദര്‍ശകരെയും അവരുടെ വാഹനങ്ങളെയും നിരീക്ഷിക്കുകയും പള്ളികളിലെ സംഭാഷണങ്ങള്‍ രഹസ്യമായി രേഖപ്പെടുത്തുകയും ചെയ്തതായി പോലീസ് കമ്മീഷണര്‍ തയ്യാറാക്കിയ രേഖകളില്‍ നിന്നും വെളിപ്പെട്ടു. ഇന്റലിജന്‍സ് വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള മാര്‍ഗ്ഗരേഖകള്‍ക്ക് വിരുദ്ധമാണ് ഈ നടപടികള്‍ എന്ന് മനുഷ്യാവകാശ സംഘടനകള്‍ പരാതിപ്പെട്ടു.
എന്നാല്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ കണ്ടുപിടിക്കാന്‍ വ്യക്തമായ മാര്‍ഗ്ഗരേഖകള്‍ ഒന്നും ഇല്ലെന്നും, തീവ്രവാദികള്‍ തങ്ങളുടെ പ്രവര്‍ത്തനത്തിനായി ഇന്റര്‍നെറ്റ് കഫേകള്‍, സിനിമാ ശാലകള്‍, റെസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍, പാര്‍ക്കുകള്‍, പള്ളികള്‍ എന്നിങ്ങനെ വ്യത്യസ്തങ്ങളായ ഇടങ്ങള്‍ ഉപയോഗിക്കുന്നുണ്ട് എന്നും അതിനാല്‍ തന്നെ ഇവിടങ്ങളിലെല്ലാം തന്നെ പോലീസ് നിരീക്ഷണം നടത്തുന്നതിന്റെ ഭാഗമായാണ് പള്ളികളിലും നിരീക്ഷണം നടത്തിയത്. ഇതി അസ്വാഭാവികതയില്ല എന്ന് പോലീസ് അധികൃതര്‍ വ്യക്തമാക്കി.