മെക്സിക്കോയില്‍ ഭൂചലനം

March 21st, 2012

Earthquake felt in Mexico City-epathram

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയുടെ തെക്കുപടിഞ്ഞാറന്‍ മേഖലയില് ശക്തമായ ഭൂചലനം‍ ഉണ്ടായി.   റിക്ടര്‍ സ്‌കെയിലില്‍ 7.4  രേഖപ്പെടുത്തിയ ഭൂചലനത്തില്‍ വൈദ്യുത-ടെലിഫോണ്‍ ബന്ധം വിച്ഛേദിക്കപെട്ടതായും  നൂറുകണക്കിനു വീടുകള്‍ തകര്‍ന്നു വീണതായും  സി. എന്‍. എന്‍  റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.  ആളപായമുള്ളതായി സൂചനയില്ല. ആദ്യത്തെ കമ്പനത്തിനുശേഷം നിരവധി തുടര്‍ചലനങ്ങളുണ്ടായതായി റിപ്പോര്‍ട്ടുണ്ട്.
ഒമെട്ടെപെക്കിന്റെ കിഴക്ക് 25കിലോമീറ്റര്‍ അകലെ സമൂദ്രത്തിലാണ് പ്രഭവ കേന്ദ്രമെന്നു കരുതുന്നു. ചെറിയ തോതിലുള്ള സുനാമികള്‍ ഉണ്ടാവാനുള്ള സാധ്യതയുണ്ടെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പ്രശസ്ത വിനോദസഞ്ചാരകേന്ദ്രമായ അകാപുള്‍കോ ഉള്‍പ്പെടുന്ന പ്രദേശമാണിത്.  മെക്‌സിക്കോയില്‍ 1985ലുണ്ടായ ഭൂചലനത്തില്‍ പതിനായിരകണക്കിനാളുകളുടെ ജീവന്‍ നഷ്ടപ്പെട്ടിരുന്നു

- ഫൈസല്‍ ബാവ

വായിക്കുക: , ,

Comments Off on മെക്സിക്കോയില്‍ ഭൂചലനം

ഹോളീവുഡ്‌ നടന്‍ ജോര്‍ജ്‌ ക്ലൂണി അറസ്റ്റില്‍

March 17th, 2012

george_clooney-epathram
വാഷിംഗ്‌ടണ്‍: വാഷിംഗ്‌ടണ്‍ ഡി. സിയിലെ സുഡാന്‍ എംബസിയ്‌ക്കു മുന്നില്‍ നടന്ന പ്രതിഷേധ പ്രകടനത്തിനു നേതൃത്വം നല്‍കിയതിയതിനു ‌ ഓസ്‌കര്‍ പുരസ്‌കാര ജേതാവായ ഹോളിവുഡ്‌ നടന്‍ ജോര്‍ജ്‌ ക്ലൂണിയെ യുഎസ്‌ പോലീസ്‌ അറസ്‌റ്റു ചെയ്‌തു. കൂടാതെ  ക്ലൂണിയ്‌ക്കൊപ്പമുണ്ടായിരുന്ന അദ്ദേഹത്തിന്റെ പിതാവ്‌ നിക്കിനെയും ഒരു കൂട്ടം യു. എസ്‌ നിയമ നിര്‍മ്മാതാക്കളേയും പോലീസ്‌ കസ്‌റ്റഡിയില്‍ എടുത്തിരുന്നു.  എന്നാല്‍ കസ്‌റ്റഡിയിലെടുത്തവരെ നൂറു ഡോളറിന്റെ ജാമ്യത്തില്‍ ഉടന്‍തന്നെ വിട്ടയച്ചതായി വാഷിംഗ്‌ടണ്‍ പോലീസ്‌ അറിയിച്ചു. സുഡാനില്‍ നിന്നു ദക്ഷിണ സുഡാന്‍ സ്വാതന്ത്ര്യം നേടിയെങ്കിലും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇപ്പോഴും വഷളായ നിലയിലാണ്‌.

- ഫൈസല്‍ ബാവ

വായിക്കുക: , ,

Comments Off on ഹോളീവുഡ്‌ നടന്‍ ജോര്‍ജ്‌ ക്ലൂണി അറസ്റ്റില്‍

അസദിന്‍െറ ഇ-മെയില്‍ ചോര്‍ത്തി

March 16th, 2012

syrian-president-Assad-epathram
ഡമസ്കസ്: സിറിയന്‍ പ്രസിഡന്‍റ് ബശ്ശാര്‍ അല്‍ അസദിന്റെ ഭാര്യ അസ്മയുടെയും ഇ-മെയിലുകള്‍ വിമതര്‍ ചോര്‍ത്തിയെന്ന്  ലണ്ടന്‍ ആസ്ഥാനമായ ഒരു പത്രം. കഴിഞ്ഞ ജൂണ്‍ മുതല്‍ ഫെബ്രുവരിവരെയുള്ള 3000 മെയിലുകളാണ് ചോര്‍ത്തിയത്. ഇതോടെ പ്രക്ഷോഭത്തില്‍നിന്ന് മോചനത്തിനായി ഇറാനില്‍നിന്ന് ഉപദേശം തേടിയതടക്കം നിരവധി രഹസ്യ വിവരങ്ങള്‍ പുറത്തുവന്നു.  ലണ്ടന്‍ ആസ്ഥാനമായ പത്രമാണ് ഇ-മെയില്‍ ചോര്‍ച്ച റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇതിനെ സംഭവത്തെപ്പറ്റി ബശ്ശാര്‍ അസദ്‌ പ്രതികരിച്ചിട്ടില്ല.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

Comments Off on അസദിന്‍െറ ഇ-മെയില്‍ ചോര്‍ത്തി

അമേരിക്കയുമായി എല്ലാ ചര്‍ച്ചകളും മരവിപ്പിച്ചു താലിബാന്‍

March 16th, 2012

taliban escape-epathram

കാബൂള്‍: നിലപാടുകളിലും തീരുമാനങ്ങളിലും ഉറച്ചുനില്‍ക്കാത്ത അമേരിക്കയുടെ നിലപാടില്‍ പ്രതിഷേധിച്ച് അഫ്ഗാനിസ്തനിലെ സംഭവ വികാസങ്ങളെക്കുറിച്ച്  അമേരിക്കയുമായി നടത്തിവരുന്ന എല്ലാ ചര്‍ച്ചകളും മരവിപ്പിച്ചതായി താലിബാന്‍ വക്താവ് ഔദ്യാഗികമായി പുറത്തുവിട്ട കുറിപ്പില്‍ പറഞ്ഞു. ഇതോടെ കഴിഞ്ഞ മാസം ഖത്തറിന്റെ തലസ്ഥാനമായ ദോഹയില്‍ രാഷ്ട്രീയകാര്യാലയം തുറന്ന താലിബാന്‍ അമേരിക്കയുമായി ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത് അവസാനിച്ചു. എന്നാല്‍ അഫ്ഗാന്‍ സന്ദര്‍ശനത്തിനെത്തിയ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി  ലിയോണ്‍ പനേറ്റയും അഫ്ഗാന്‍ പ്രസിഡന്‍റ് ഹാമിദ് കര്‍സായിയും ചര്‍ച്ച തുടരുകയാണ്. അഫ്ഗാനിലെ ഗ്രാമങ്ങളില്‍നിന്നും  നാറ്റോ സേന പിന്‍വാങ്ങണമെന്ന് പ്രസിഡന്‍റ് ഹാമിദ് കര്‍സായി ആവശ്യപ്പെട്ടു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

Comments Off on അമേരിക്കയുമായി എല്ലാ ചര്‍ച്ചകളും മരവിപ്പിച്ചു താലിബാന്‍

ഹ്യൂഗോ ഷവേസ് ചികിത്സ കഴിഞ്ഞ് വെനസ്വേലയിലേക്ക് തിരിച്ചു വരുന്നു

March 12th, 2012

hugo-chavez-epathramഹവാന: പ്രസിഡന്റ് ഹ്യൂഗോ ഷവേസ് അര്‍ബുദത്തിനുള്ള  ചികിത്സ കഴിഞ്ഞ് ക്യൂബയില്‍ നിന്നും വെനസ്വേലയിലേക്ക് തിരിച്ചു പോകുന്നു. ഹവാനയില്‍ നിന്നുള്ള ഒരു ടെലിവിഷന്‍ ചാനലില്‍  ഷാവേസ് തന്നെയാണ് താന്‍ സുഖം പ്രാപിക്കുന്നുവെന്നും തിരിച്ചു പോകാനൊരുങ്ങു എന്നുള്ള വിവരം അറിയിച്ചത്‌. റേഡിയേഷന്‍ ചികിത്സ തുടരും എന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 26ന് നടത്തിയ ശസ്ത്രക്രിയയില്‍ 2 സെന്റീമീറ്ററോളം വലിപ്പമുള്ള ട്യൂമര്‍ എടുത്തു കളഞ്ഞിരുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

അമേരിക്കൻ സൈനിക സാന്നിദ്ധ്യം ഇന്ത്യയിലും

March 4th, 2012

us-security-forces-in-india-epathram

വാഷിംഗ്ടൺ : ഇന്ത്യ ഉൾപ്പെടെ നിരവധി എഷ്യൻ രാജ്യങ്ങളിൽ അമേരിക്കൻ സൈനിക സാന്നിദ്ധ്യം നിലനിൽക്കുന്നുണ്ട് എന്ന് ഒരു ഉന്നത സൈനിക കമാണ്ടർ വെളിപ്പെടുത്തി. അമേരിക്കൻ കോൺഗ്രസിൽ ഒരു ചോദ്യത്തിന് മറുപടി പറയവെയാണ് ഈ കാര്യം വ്യക്തമായത്. ലെഷ്കർ എ തൊയ്ബ യുടെ പ്രവർത്തനങ്ങളെ തടയാൻ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി അമേരിക്കൻ സൈന്യം ഏത് രീതിയിലാണ് സഹകരിച്ചു പ്രവർത്തിക്കുന്നത് എന്ന ചോദ്യത്തിനാണ് സൈനിക ഉദ്യോഗസ്ഥൻ മറുപടി പറഞ്ഞത്. ഇന്ത്യക്ക് പുറമെ നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക, മാലി എന്നീ രാഷ്ട്രങ്ങളിലും ഭീകര വിരുദ്ധ പ്രവർത്തനങ്ങളിൽ സഹായിക്കാനായി അമേരിക്കൻ സൈന്യം താവളം അടിച്ചിട്ടുണ്ട്.

പാക്കിസ്ഥാനിൽ നിന്നും പ്രവർത്തിക്കുന്ന ലെഷ്കർ എ തൊയ്ബ എറെ അപകടകാരിയായ സംഘടനയാണ് എന്നും ഇവർക്ക് അന്താരാഷ്ട്ര ലക്ഷ്യങ്ങൾ ഉണ്ട് എന്നും നേരത്തേ തയ്യാറാക്കി വായിച്ച റിപ്പോർട്ടിൽ പറയുന്നു. ലെഷ്കർ എ തൊയ്ബയെ തടുക്കാനായി ഇന്ത്യയുമായി അമേരിക്ക സഹകരിച്ചു പ്രവർത്തിക്കുകയാണ് എന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അമേരിക്കന്‍ സമ്മര്‍ദ്ദത്തിന് കിം ജോങ്‌ ഉന്‍ വഴങ്ങുന്നു

March 1st, 2012

kim-jong-un-epathram

വാഷിംഗ്‌ടണ്‍: അമേരിക്കന്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി ആണവ പദ്ധതികളും ബാലിസ്‌റ്റിക്‌ മിസൈല്‍ പരീക്ഷണങ്ങളും താല്‍ക്കാലികമായി നിര്‍ത്തി വയ്‌ക്കാന്‍ ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ്‌ ഉന്‍ തീരുമാനിച്ചതായി അമേരിക്ക അറിയിച്ചു. ഉത്തര കൊറിയയുമായി അമേരിക്ക ചൈനയില്‍ വെച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നു. യുറേനിയം സമ്പുഷ്‌ടീകരണവും നിര്‍ത്തി വച്ചതായി ഉത്തര കൊറിയ അറിയിച്ചു. യുറേനിയം സമ്പുഷ്‌ടീകരണം തുടരുന്നില്ലെന്ന്‌ ഉറപ്പാക്കുന്നതിനായി യു. എന്‍ . ആണവ പരിശോധകര്‍ക്ക്‌ രാജ്യത്ത്‌ പ്രവേശനം നല്‍കാനും ഉത്തര കൊറിയ സമ്മതിച്ചിട്ടുണ്ട്‌. കൊറിയന്‍ പരമാധികാരി കിം ജോങ്‌ ഇല്ലിന്റെ വിയോഗത്തെ തുടര്‍ന്ന്‌ അധികാരമേറ്റ മകന്‍ കിം ജോങ്‌ ഉന്‍ രണ്ടു മാസത്തിനു ശേഷം എടുക്കുന്ന ഏറ്റവും നിര്‍ണായകമായ തീരുമാനമാണിത്‌. ആണവ പരീക്ഷണങ്ങള്‍ താത്‌കാലികമായി നിര്‍ത്തി വയ്‌ക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ യു. എസ്‌. ഭരണകൂടം ഉത്തര കൊറിയയ്‌ക്കു 2,40,000 ടണ്‍ ഭക്ഷ്യ സഹായം നല്‍കും. ഉത്തര കൊറിയയുടെ തീരുമാനത്തെ യു. എസ്‌. വിദേശ കാര്യ സെക്രട്ടറി ഹില്ലരി ക്ലിന്റണ്‍ സ്വാഗതം ചെയ്‌തു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഒബാമക്കെതിരെ മിറ്റ് റോംനി വരാന്‍ സാദ്ധ്യത.

February 29th, 2012

mitt-romney-epathram

വാഷിങ്ടണ്‍ : വരാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വത്തിനായി മത്സരിക്കുന്ന  മിറ്റ് റോംനി മിഷിഗണ്‍, അരിസോണ പ്രൈമറികളില്‍ മികച്ച വിജയം നേടി. സെനറ്റര്‍ റിക്ക് സാന്ററോമിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്‌. 10 സംസ്ഥാനങ്ങളില്‍ മാര്‍ച്ച് ആറിന് നടക്കുന്ന പ്രൈമറികള്‍ കൂടി മിറ്റ് റോംനി വിജയിച്ചാല്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ഥി ബരാക് ഒബാമക്കെതിരെ ഈ വര്‍ഷം നവംബറിലാണ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി മിറ്റ് റോംനി ഉണ്ടാകും   മിഷിഗണ്‍, അരിസോണ എന്നീ പ്രൈമറികളിലെ  റോംനിയുടെ വിജയം ഈ സാധ്യത വര്‍ദ്ധിപ്പിച്ചു.

- ന്യൂസ് ഡെസ്ക്

വായിക്കുക:

അഭിപ്രായം എഴുതുക »

വിക്കിലീക്‌സ് 50 ലക്ഷം രഹസ്യ ഇ-മെയിലുകളുമായി രംഗത്ത്‌

February 28th, 2012

wikileaks-epathram

ലണ്ടന്‍: വിക്കിലീക്‌സ് 50 ലക്ഷം രഹസ്യ ഇ-മെയിലുകളുമായി വീണ്ടും  രംഗത്ത്. അധികാര സിരാകേന്ദ്രങ്ങളെ ഞെട്ടിച്ച വിക്കിലീക്സ് ഇപ്പോള്‍ ഇതാ  അമേരിക്ക ആസ്‌ഥാനമായുള്ള ആഗോള സ്വകാര്യ രഹസ്യാന്വേഷണ ഏജന്‍സിയായ ‘സ്‌ട്രാറ്റ്‌ഫോറി’ന്റെ 2004 ജൂലൈ മുതല്‍ 2011 ഡിസംബര്‍ വരെയുള്ള സന്ദേശങ്ങള്‍ അടങ്ങിയ  50 ലക്ഷത്തോളം രഹസ്യ ഇ-മെയിലുകള്‍ പുറത്തുവിട്ടു തുടങ്ങിയിരിക്കുന്നു. സാമ്പത്തിക പ്രയാസം അനുഭവിക്കുന്നതിനാന്‍  വിക്കിലീക്സിന്റെ പ്രവര്‍ത്തനം നിറുത്തുന്നു എന്ന് സ്ഥാപകന്‍ ജൂലിയന്‍ അസ്സാന്ജെ പറഞ്ഞിരുന്നു. ചെറിയ ഇടവേളയ്ക്കു ശേഷമാണ് സ്‌ട്രാറ്റ്‌ഫോറിന്റെ പ്രവര്‍ത്തനരീതി, കോര്‍പറേറ്റ്‌-സര്‍ക്കാര്‍ ഇടപാടുകാര്‍ക്കായി വ്യക്‌തികളെ ഉന്നംവയ്‌ക്കുന്ന രീതി, വിവരദാതാക്കളുടെ ശൃംഖല, പ്രതിഫലം നല്‍കുന്ന രീതി, മാനസികാപഗ്രഥന രീതികള്‍ തുടങ്ങിയ വിവരങ്ങള്‍ അടങ്ങിയ രഹസ്യ ഇമെയില്‍ പുറത്ത് വിട്ടുകൊണ്ട് വിക്കിലീക്സ് വീണ്ടും ശക്തമായി രംഗത്ത്‌ വന്നത്. ഭോപ്പാല്‍ ദുരന്തത്തിന്റെ പേരില്‍ കുപ്രസിദ്ധരായ ‘ഡൗ’ കെമിക്കല്‍സ്‌ കമ്പനി, ലോക്ക്‌ഹീഡ്‌ മാര്‍ട്ടിന്‍ തുടങ്ങിയ കോര്‍പറേറ്റുകള്‍ യു.എസ്‌. ആഭ്യന്തര സുരക്ഷാവിഭാഗം, നാവികസേന, യു.എസ്‌. പ്രതിരോധ ഇന്റലിജന്‍സ്‌ ഏജന്‍സി എന്നിവയുമായുള്ള സ്‌ട്രാറ്റ്‌ഫോറിന്റെ ഇടപാടുകളും ഇതോടെ പുറത്തുവരും.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

അമേരിക്കന്‍ പോലീസ്‌ മുസ്ലിം പള്ളികളില്‍ നിരീക്ഷണം നടത്തി

February 25th, 2012

nypd-spying-mosques-epathram

ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക്‌ പോലീസ്‌ വകുപ്പ്‌ അമേരിക്കയിലെ മുസ്ലിം പള്ളികളില്‍ വരുന്ന സന്ദര്‍ശകരെയും അവരുടെ വാഹനങ്ങളെയും നിരീക്ഷിക്കുകയും പള്ളികളിലെ സംഭാഷണങ്ങള്‍ രഹസ്യമായി രേഖപ്പെടുത്തുകയും ചെയ്തതായി പോലീസ്‌ കമ്മീഷണര്‍ തയ്യാറാക്കിയ രേഖകളില്‍ നിന്നും വെളിപ്പെട്ടു. ഇന്റലിജന്‍സ്‌ വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള മാര്‍ഗ്ഗരേഖകള്‍ക്ക് വിരുദ്ധമാണ് ഈ നടപടികള്‍ എന്ന് മനുഷ്യാവകാശ സംഘടനകള്‍ പരാതിപ്പെട്ടു.

എന്നാല്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ കണ്ടുപിടിക്കാന്‍ വ്യക്തമായ മാര്‍ഗ്ഗരേഖകള്‍ ഒന്നും ഇല്ലെന്നും, തീവ്രവാദികള്‍ തങ്ങളുടെ പ്രവര്‍ത്തനത്തിനായി ഇന്റര്‍നെറ്റ് കഫേകള്‍, സിനിമാ ശാലകള്‍, റെസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍, പാര്‍ക്കുകള്‍, പള്ളികള്‍ എന്നിങ്ങനെ വ്യത്യസ്തങ്ങളായ ഇടങ്ങള്‍ ഉപയോഗിക്കുന്നുണ്ട് എന്നും അതിനാല്‍ തന്നെ ഇവിടങ്ങളിലെല്ലാം തന്നെ പോലീസ്‌ നിരീക്ഷണം നടത്തുന്നതിന്റെ ഭാഗമായാണ് പള്ളികളിലും നിരീക്ഷണം നടത്തിയത്‌. ഇതി അസ്വാഭാവികതയില്ല എന്ന് പോലീസ്‌ അധികൃതര്‍ വ്യക്തമാക്കി.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വ:കൊറിയയും അമേരിക്കയും ചര്‍ച്ച പുനരാരംഭിച്ചു
Next »Next Page » തങ്ങളെ ആക്രമിച്ചാല്‍ ഇസ്രയേലിന്റെ അന്ത്യം : ഇറാന്‍ »



  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine