യു. എസ്. സൈനികരിലെ ആത്മഹത്യ കൂടുന്നു

June 9th, 2012
US Army-epathram

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ആത്മഹത്യയുടെ വഴി തേടുന്ന യു. എസ്. സൈനികരുടെ എണ്ണം ക്രമാതീതംമായി വര്‍ധിച്ചു വരുന്നതായി റിപ്പോര്‍ട്ട് ‍. ദിനംപ്രതി ഒരു സൈനികന്‍ എങ്കിലും ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്നു എന്നാന്നു ഏറ്റവും പുതിയ കണക്കു പറയുന്നത്.  ഞെട്ടിപ്പിക്കുന്നതാണ് ഈ   കണക്ക് എന്ന് പെന്റഗണ്‍ വെളിപ്പെടുത്തി. സൈനികര്‍ ‍ അനുഭവിക്കുന്ന മാനസികസമ്മര്‍ദ്ദം തന്നെയാണ് സുപ്രധാന കാരണം. ആത്മഹത്യ ചെയ്യുന്ന സൈനികരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഈ വര്‍ഷം ജൂണ്‍ മൂന്ന് വരെയുള്ള കണക്കനുസരിച്ച് 154 സൈനികരാണ് ആത്മഹത്യ ചെയ്തത്. അഫ്ഗാനിസ്ഥാന്‍, ഇറാക്ക് എന്നീ മേഖലകളില്‍ നിയോഗിക്കപ്പെട്ട സൈനികരാണ് മരണത്തിന്റെ വഴി തെരഞ്ഞെടുക്കുന്നവരില്‍ ഏറെയും. അനിശ്ചിതമായി നീളുന്ന ദൌത്യങ്ങളും നിരന്തരമുള്ള യാത്രകളുമെല്ലാം ഇവരില്‍ കടുത്ത മാനസിക പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക:

അഭിപ്രായം എഴുതുക »

നാപാം പെൺകുട്ടിയുടെ ഫോട്ടോയ്ക്ക് 40 വയസ്

June 8th, 2012

napalm-girl-epathram

ന്യൂയോർക്ക് : ലോക മനഃസ്സാക്ഷിയെ ഞെട്ടിക്കുകയും ചിന്തിപ്പിക്കുകയും വിയറ്റ്നാം യുദ്ധം അവസാനിപ്പിക്കാൻ കാരണമാവുകയും ചെയ്ത നാപാം പെൺകുട്ടിയുടെ ഫോട്ടോയ്ക്ക് 40 വയസാവുന്നു. 1972 ജൂൺ 8 നാണ് 9 വയസുള്ള കിം ഫുക്കിന്റെ ഗ്രാമത്തിൽ യുദ്ധ വിമാനങ്ങൾ നാപാം ബോംബുകൾ വർഷിച്ചത്. പതുക്കെ മാത്രം തീ പിടിക്കുന്ന കട്ടിയുള്ള ജെല്ലിയായ നാപാം ഗ്രാമത്തിലെ മരങ്ങൾ അടക്കം സർവ്വതും അഗ്നിക്കിരയാക്കി. ആളിക്കത്തുന്ന ഗ്രാമത്തിൽ നിന്നും അലറിക്കരഞ്ഞു കൊണ്ട് ഫുക്ക് ഓടിയത് അസോസിയേറ്റ് പ്രസ് ഫോട്ടോഗ്രാഫർ ഹ്യുംഗ് കോങ്ങ് നിക്കിന്റെ അടുത്തേയ്ക്കായിരുന്നു. ദേഹമാസകലം തീ പൊള്ളി തന്റെ അടുത്തേയ്ക്ക് ഓടി വന്ന പെൺകുട്ടിയുടെ ചിത്രം തന്റെ പ്രസ് ക്യാമറ കൊണ്ട് അനശ്വരമാക്കിയ നിക്ക് ബോധ രഹിതയായി നിലം പതിച്ച പെൺകുട്ടിയെ കോരിയെടുത്ത് ആശുപത്രിയിലേക്ക് ഓടി. പെൺകുട്ടിയെ ചികിൽസിക്കാൻ വിസമ്മതിച്ച ആശുപത്രി അധികൃതരെ സമ്മതിപ്പിക്കാൻ തന്റെ അമേരിക്കൻ മാദ്ധ്യമ പ്രവർത്തകന്റെ തിരിച്ചറിയൽ കാർഡ് പ്രയോഗിക്കേണ്ടി വന്നു എന്ന് ഇപ്പോൾ 61 വയസുള്ള നിക്ക് ഓർക്കുന്നു. ഫോട്ടോയിലെ പെൺകുട്ടി നഗ്നയാണ് എന്നത് ഫോട്ടോ പ്രസിദ്ധീകരിക്കാൻ നയപരമായ തടസ്സമാകും എന്ന് ഭയന്നിരുന്നു. എന്നാൽ ഫോട്ടോയുടെ വാർത്താ പ്രാധാന്യം കണക്കിലെടുത്ത് അസോസിയേറ്റ് പ്രസ് അത് പ്രസിദ്ധീകരിക്കുകയും വിയറ്റ്നാം യുദ്ധം തന്നെ അവസാനിപ്പിക്കുവാൻ അമേരിക്കയെ പ്രേരിപ്പിക്കുമാറ് ലോക മനഃസ്സാക്ഷിയെ ചിന്തിപ്പിക്കുവാനും ആ ഫോട്ടോയ്ക്ക് കഴിഞ്ഞു.

യുദ്ധത്തിന്റെ ഇരകളെ സഹായിക്കുവാനുള്ള പ്രവർത്തനങ്ങളിൽ ഐക്യ രാഷ്ട്ര സഭയുടെ സദുദ്ദേശ സന്ദേശ വാഹകയായി സേവനമനുഷ്ഠിക്കുവാൻ ആവശ്യപ്പെട്ടതിൽ 49 കാരിയായ ഫുക്ക് സന്തോഷവതിയാണ്. തന്റെ ഫോട്ടോ ലോക സമാധാനത്തിനായി ഉപയോഗിക്കുവാനുള്ള അവസരമാണ് ഇത് തനിക്ക് നൽകിയിരിക്കുന്നത് എന്ന് കിം ഫുക്ക് അഭിമാനിക്കുന്നു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഫോമ- ജനനി സംയുക്‌തമായി സംഘടിപ്പിക്കുന്ന സാഹിത്യ ശില്‍പശാല ന്യൂയോക്കില്‍

June 7th, 2012

ന്യൂയോര്‍ക്ക്‌: നോര്‍ത്ത്‌ അമേരിക്കയിലെ കേരളീയരുടെ സംഘടനയായ ഫോമയും, സാംസ്‌കാരിക മാസികയായ ജനനിയും സംയുക്തമായി സംഘടിപ്പിക്കുന്ന  ഏകദിന സാഹിത്യസെമിനാര്‍  2012 ജൂലൈ 21 ശനിയാഴ്‌ച ന്യൂയോര്‍ക്കിലെ ഫ്‌ളോറല്‍ പാര്‍ക്കിലുള്ള 26 നോര്‍ത്ത്‌ തൈസണ്‍ അവന്യൂവില് വെച്ച് നടക്കും. ഫോമയുടെ മൂന്നാമത്‌ അന്താരാഷ്‌ട്ര കണ്‍വന്‍ഷന്‌ മുന്നോടിയായി നടത്തുന്ന  ‍  ഈ ശില്‍പശാല അമേരിക്കയുടെ വിവിധഭാഗങ്ങളിലുള്ള സാഹിത്യകാരന്മാരുടെ ഒരു സംഗമവേദിയായിരിക്കും. അമേരിക്കയിലെ മലയാളഭാഷാസ്‌നേഹികളുടെ പ്രിയപ്പെട്ട മാസികയായ ജനനി ഈ വര്‍ഷം പതിനാലാം പിറന്നാള്‍ ആഘോഷിക്കുകയാണ്‌. കവിത, ചെറുകഥ, നോവല്‍ തുടങ്ങി മലയാളസാഹിത്യത്തിന്റെ വ്യത്യസ്‌തശാഖകളില്‍ പ്രശസ്‌തരായ നിരവധി വ്യക്‌തികളെ ഏകോപിക്കുവാന്‍ ഒരുക്കങ്ങള്‍ ആരംഭിച്ചുവെന്ന്‌ ഫോമാ പ്രസിഡന്റ്‌ ബേബി ഊരാളില്‍, സെക്രട്ടറി ബിനോയ്‌ തോമസ്‌, ട്രഷറര്‍ ഷാജി എഡ്വേര്‍ഡ്‌, ജനനി ചീഫ്‌ എഡിറ്റര്‍ ജെ. മാത്യൂസ്‌, മാനേജിംഗ്‌ എഡിറ്റര്‍ സണ്ണി പൗലോസ്‌ എന്നിവര്‍ സംയുക്‌തപ്രസ്‌താവനയിലൂടെ അറിയിച്ചു. ജനനി ലിറ്റററി എഡിറ്ററായ ഡോ. സാറാ ഈശോ ആണ്‌ ശില്‍പശാലയുടെ ചെയര്‍ പേഴ്‌സണ്‍. ഈ സാഹിത്യ സാംസ്‌കാരിക വിരുന്നിലേക്ക്‌, നോര്‍ത്ത്‌ അമേരിക്കയിലെ എല്ലാ സാഹിത്യകാരന്മാരെയും, സാഹിത്യാസ്വാദകരെയും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി ഫോമായുടെയും ജനനിയുടെയും ഭാരവാഹികള്‍ അറിയിച്ചു. പ്രവേശനം സൗജന്യം ആയിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജെ. മാത്യൂസ്‌: 914 693 6337 ബേബി ഊരാളില്‍: 631 805 4406 ബിനോയ്‌ തോമസ്‌: 240 593 6810 സണ്ണി പൗലോസ്‌: 845 598 5094, ഷാജി എഡ്വേര്‍ഡ്‌:917 439 0563; ഡോ. സാറാ ഈശോ: 845 304 4606.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

അല്‍ ക്വയ്ദ രണ്ടാമന്‍ കൊല്ലപ്പെട്ടു

June 6th, 2012

Predator-Drone-epathram
ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ അല്‍ ക്വയ്ദ നേതൃത്വത്തിലെ രണ്ടാമന്‍ എന്നറിയപ്പെടുന്ന അബു യഹ്യ അല്‍ ലിബി  അമേരിക്കന്‍ ഡ്രോണ്‍ ആക്രമണത്തില്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. വടക്കന്‍ വസീരിസ്ഥാനിലെ മിര്‍ അലി പട്ടണത്തില്‍ ഇന്നലെയാണ് സി. ഐ. എ ഡ്രോണ്‍ ആക്രമണം നടത്തിയത്. 15 ഭീകരര്‍ ഇന്നലത്തെ ആക്രമണത്തില്‍ മരിച്ചിട്ടുണ്ടെന്നും ലിബി ഇതില്‍ ഉള്‍പ്പെട്ടിരിക്കാമെന്നും യു. എസ്. അധികൃതര്‍ പറഞ്ഞു. ലിബിയന്‍ സ്വദേശിയായ ലിബിയുടെ തലയ്ക്ക് യു. എസ്. 10 ലക്ഷം ഡോളര്‍ വില പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു. ലിബിയെ ലക്ഷ്യമിട്ടായിരുന്നു ഇന്നലത്തെ ആക്രമണങ്ങളെന്നും 2009ലും ഇതുപോലെ  തെക്കന്‍ വസീരിസ്ഥാനിലെ ഡ്രോണ്‍ ആക്രമണത്തില്‍ ലിബി കൊല്ലപ്പെട്ടതായി വാര്‍ത്തകള്‍ വന്നിരുന്നു. അതുകൊണ്ട് കൂടുതല്‍ സ്ഥിരീകരണത്തിനു ശേഷമേ യു. എസ്. സൈന്യം ഇക്കുറി ലിബിയുടെ മരണ വാര്‍ത്ത പുറത്തുവിടൂ എന്ന് റിപ്പോര്‍ട്ടുകള്

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അസാന്‍ജിനെ സ്വീഡനിലേക്ക്‌ നാടുകടത്തും

May 31st, 2012

Julian-Assange-wikileaks-ePathram

ലണ്ടന്‍: വിക്കിലീക്ക്‌സിലെ രണ്ട്‌ വനിതാ ജീവനക്കാരെ ലൈംഗികമായി ചൂഷണം ചെയ്‌തുവെന്ന കേസില്‍  അറസ്റ്റിലായ ‘വിക്കിലീക്‌സ്’ സ്‌ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനെ വിചാരണയ്‌ക്കായി സ്വീഡനു കൈമാറാമെന്ന് ബ്രിട്ടീഷ്‌ സുപ്രീം കോടതി.

അസാന്‍ജിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടുള്ള സ്വീഡന്റെ അപേക്ഷ നിയമാനുസൃതമാണെന്നും അതുകൊണ്ടുതന്നെ അതിനെതിരായ അപ്പീല്‍ തള്ളുകയാണെന്നും സുപ്രീം കോടതി പ്രസിഡന്റ്‌ നിക്കോളാസ്‌ ഫിലിപ്‌സ് വ്യക്‌തമാക്കി. അഞ്ച്‌ ജഡ്ജിമാര്‍ അസാഞ്ചെയെ നാടു കടത്താനുള്ള തീരുമാനം ശരി വച്ചപ്പോള്‍ രണ്ടു ജഡ്ജിമാര്‍ വിയോജിപ്പ്‌ പ്രകടിപ്പിച്ചു‌. ഇതേ തുടര്‍ന്നാണ് അസാഞ്ചെ നല്‍കിയ അപ്പീല്‍ കോടതി തള്ളിയത്. അമേരിക്കയുടെ സൈനികരഹസ്യങ്ങള്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിനു രഹസ്യരേഖകള്‍ വിക്കിലീക്‌സിലൂടെ പുറത്തുവിട്ട അസാന്‍ജ്‌ കഴിഞ്ഞ രണ്ടുവര്‍ഷമായി തന്നെ സ്വീഡനു കൈമാറാനുള്ള നീക്കത്തിനെതിരേ നിയമ പോരാട്ടത്തിലായിരുന്നു.

സ്വീഡനില്‍ ലൈംഗികാരോപണക്കേസുകളാണു നേരിടുന്നതെങ്കിലും അവിടെനിന്നു തന്നെ അമേരിക്കയ്‌ക്കു കൈമാറാനുള്ള സാധ്യതകളാണ്‌ ഓസ്‌ട്രേലിയന്‍ വംശജനായ അസാന്‍ജിനെ ഭയപ്പെടുത്തുന്നത്‌. എന്നാല്‍ അപ്പീല്‍ തള്ളി 14 ദിവസത്തിനകം കോടതിക്ക്‌ വേണമെങ്കില്‍ അസാഞ്ചെയുടെ കേസ്‌ വീണ്ടും വാദം കേള്‍ക്കാന്‍ പരിഗണിക്കാം‌. അതിനാല്‍ ഈ സാധ്യത ഉപയോഗപ്പെടുത്തും എന്നാണ്‌ അഭിഭാഷകന്‍ മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചിരിക്കുന്നത്‌.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അസാഞ്ജെയുടെ വിധി ഇന്ന്

May 30th, 2012

julian-assange-wikileaks-cablegate-epathram

ലണ്ടൻ : പിന്നാമ്പുറ രഹസ്യങ്ങൾ പുറത്തു കൊണ്ടു വന്ന് ഭരണകൂടങ്ങളുടെ ഉറക്കം കെടുത്തിയ വിക്കിലീക്ക്സ് എന്ന വെബ് സൈറ്റിന്റെ സ്ഥാപകൻ ജൂലിയൻ അസാഞ്ജെയെ സ്വീഡന് കൈമാറുന്നത് സംബന്ധിച്ച കേസിൽ ഇന്ന് ബ്രിട്ടീഷ് സുപ്രീം കോടതി വിധി പറയും എന്ന് കരുതപ്പെടുന്നു. അസാഞ്ജെ വെളിപ്പെടുത്തിയ സത്യങ്ങളുടെ മുന്നിൽ പിടിച്ചു നിൽക്കാൻ അവാത്ത പാശ്ചാത്യ ശക്തികൾ അവസാനം ചില ലൈംഗിക കുറ്റകൃത്യങ്ങൾ ആരോപിച്ച് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. അസാഞ്ജെയുടെ വെളിപ്പെടുത്തൽ എറ്റവും കൂടുതൽ വേദനിപ്പിച്ചത് അമേരിക്കയെ തന്നെയാണ്. അതീവ രഹസ്യമായ രണ്ടര ലക്ഷം സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് കേബിൾ സന്ദേശങ്ങൾ വിക്കി ലീക്ക്സ് പുറത്ത് വിട്ടത് ലോകത്തിന് മുൻപിൽ അമേരിക്കയുടെ നയതന്ത്ര മുഖം മൂടി വലിച്ചു കീറി. ഇറാഖിൽ നിരപരാധികളായ സാധാരണ ജനത്തിനു നേരെയും മാദ്ധ്യമ പ്രവർത്തകരുടെ നേരെയും അമേരിക്കൻ സൈനികർ വെടിയുതിർക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നു.

തങ്ങളുടെ നെറികേടുകൾ പുറത്തു വരുന്നതിൽ സഹികെട്ടവർ അവസാനം അസാഞ്ജെയെ തളയ്ക്കാൻ രണ്ട് സ്വീഡിഷ് സ്ത്രീകളെ ഉപയോഗിക്കുകയായിരുന്നു. തങ്ങളെ അസാഞ്ജെ ലൈംഗികമായി പീഡിപ്പിക്കുകയും ബലാൽസംഗം ചെയ്യുകയും ചെയ്തു എന്ന് ഈ സ്ത്രീകൾ പരാതി നൽകിയതിനെ തുടർന്ന് അസാഞ്ജെയെ പോലീസ് പിടികൂടി. ബ്രിട്ടനിൽ നിന്നും അസാഞ്ജെയെ വിട്ടുകിട്ടാനാണ് ഇപ്പോൾ സ്വീഡൻ ശ്രമിക്കുന്നത്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അമേരിക്ക അന്യരാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നത് അവസാനിപ്പിക്കണം : ചൈന

May 26th, 2012

hong-lei-epathram
ബീജിങ്:ചൈനയിലെ  മനുഷ്യാവകാശ പ്രശ്നങ്ങളെക്കുറിച്ചുള്ള യു. എസ്. റിപ്പോര്‍ട്ട് തികച്ചും  പക്ഷപാതപരമാണെന്നും, അമേരിക്ക അന്യരാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നത് ചൈന ആവശ്യപ്പെട്ടു. വ്യാഴാഴ്ച യു. എസ്. പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍  മനുഷ്യാവകാശ വിഷയത്തില് കാഹുനയെ നിശിതമായി വിമര്‍ശിച്ചിരുന്നു. എന്നാല്‍ ചൈനയില്‍ യാതൊരു വിധത്തിലുള്ള മനുഷ്യാവകാശ ധ്വംസനങ്ങളും നടക്കുന്നില്ലെന്നും ഏവരും അംഗീകരിച്ച മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളാണു രാജ്യത്തു നടക്കുന്നതെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഹോങ് ലീ പ്രതികരിച്ചു. ഇക്കാര്യത്തില്‍ യു. എസ്. തെറ്റായി ചിന്തിക്കുന്നതും ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതും അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പാക്ക്‌ – യു. എസ്. ബന്ധം വഷളാവുന്നു

May 25th, 2012

afreedi-epathram

വാഷിംഗ്‌ടണ്‍: പാകിസ്‌താനു നിലവില്‍ നല്‍കിയിരുന്ന 520 ലക്ഷം ഡോളറില്‍ നിന്ന്‌ 330 ലക്ഷം യു. എസ്‌. ഡോളര്‍ ധനസഹായം യു. എസ്. സെനറ്റ് പാനല്‍ വെട്ടിക്കുറച്ചു‌. ഇതേ തുടര്‍ന്ന് പാക്- യു.എസ്. ബന്ധം വഷളാകുന്നു. ഒസാമ ബിന്‍ലാദനെ കണ്ടുപിടിക്കാന്‍ സി. ഐ. എയെ സഹായിച്ച കുറ്റത്തിനു ഡോക്‌ടര്‍ ഷാഹില്‍ അഫ്രീദിയെ 33 വര്‍ഷം തടവുശിക്ഷ വിധിച്ചതില്‍ പ്രതിഷേധിച്ചാണ്‌ ഈ നടപടി.  സെനറ്റ്‌ പാനല്‍ കൊണ്ടുവന്ന നിര്‍ദ്ദേശം സെനറ്റ്‌ അപ്രോപ്രിയേറ്റ്‌ കമ്മറ്റി ഐക്യകണ്‌ഠമായാണ്‌ പാസാക്കിയത്‌.

രാജ്യദ്രോഹം, വിശ്വാസവഞ്ചന തുടങ്ങിയ കുറ്റങ്ങളാണ്‌ ഡോ. അഫ്രീദിക്കുമേല്‍ ചുമത്തിയിരിക്കുന്നത്‌. ലാദനെ ചികിത്സിക്കാന്‍ അബോട്ടബാദില്‍ എത്തിയ അഫ്രീദി ലാദന്റെ കുടുംബാംഗങ്ങളുടെ രക്‌ത സാംപിള്‍ എടുത്ത്‌ ഡി. എന്‍. എ. പരിശോധനയ്‌ക്ക് സി. ഐ. എയെ സഹായിക്കുകയായിരുന്നു.

ഡോ. അഫീദിക്കെതിരായ പാകിസ്‌താന്റെ ഈ നടപടിയെ അപലപനീയമെന്നു സെനറ്റ്‌ ഇന്റലിജന്‍സ്‌ കമ്മിറ്റിയിലെ ഡെമോക്രാറ്റിക്‌ ചെയര്‍പേഴ്‌സണ്‍ ഡിയാനെ ഫെയിന്‍സ്‌റ്റീന്‍ പറഞ്ഞു. അഫ്രീദിയെ ചാരനായി മുദ്രകുത്തുവല്ല, സേവനത്തെ പ്രകീര്‍ത്തിക്കുകയും പാരിതോഷികം നല്‍കുകയുമാണ്‌ വേണ്ടതെന്ന്‌ അവര്‍ പറഞ്ഞു.

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ആന്റി നാറ്റോ പ്രക്ഷോഭകര്‍ ഷിക്കാഗോ തെരുവുകള്‍ പിടിച്ചെടുത്തു

May 22nd, 2012

anti nato strike chicago-epathram

ഷികാഗോ: അമേരിക്കയില്‍ ആന്റി നാറ്റോ പ്രക്ഷോഭകാരികള്‍ തിങ്കളാഴ്ച വീണ്ടും ഷികാഗോ തെരുവ് പടിച്ചെടുത്തു. കഴിഞ്ഞ ദിവസം നാറ്റോ വിരുദ്ധ സമരത്തിനിടെ പോലിസ്‌ അതി ക്രൂരമായ ആക്രമണം നടത്തുകയും എഴുപത് പേരെ അറസ്റ്റ്‌ചെയ്‌തു കൊണ്ടുപോകുകയും ചെയ്തിരുന്നു. പോലിസ്‌ നരനായാട്ടില്‍ പലര്‍ക്കും ഗുരുതരമായ പരിക്കേറ്റിരുന്നു. ഇതിനെതിരെ ഉണ്ടായ പ്രതിഷേധമായാണ്  വീണ്ടും പ്രക്ഷോഭകാരികള്‍ ഷിക്കാഗോ തെരുവ് പിടിച്ചെടുത്തത്. എന്നാല്‍ പോലിസ്‌ നടപടിയെ പ്രസിഡന്റ് ബറാക് ഒബാമ പ്രശംസിച്ചിരുന്നു.
അമേരിക്കന്‍ പ്രസിഡന്റ് ഒബാമ, ഫ്രാന്‍സിന്റെ പുതിയ പ്രസിഡന്റ് ഫ്രാങ്സ്വാ ഓലന്‍ഡ് തുടങ്ങി 60ഓളം രാഷ്ട്ര തലവന്മാര്‍ പങ്കെടുക്കുന്ന നാറ്റോ സമ്മേളനം നടക്കുന്ന ബോയിംഗ് സെന്ററിനു മുന്നിലാണ് ഇരുന്നൂറിലധികം വരുന്ന പ്രക്ഷോഭകാരികള്‍ തിങ്കളാഴ്ച തടിച്ചു കൂടിയത്. ‘ഞങ്ങളെ തടയാനാവില്ല, പുതിയ ഒരു ലോകം സാധ്യമാണ്’ എന്ന് മുദ്രാവാക്യം വിളിച്ച സമരക്കാര്‍, പ്രതീകാത്മക ബോംബുകള്‍ എറിയുകയും നീണ്ട വര്‍ണ്ണപേപ്പറുകള്‍ മുകളിലേക്ക് പറപ്പിക്കുകയും ചെയ്തു. റോഡില്‍ മരിച്ചതു പോലെ കിടക്കുകയും കറുത്ത വസ്ത്രം ധരിച്ച ഒരു സ്ത്രീ മരിച്ചു കിടക്കുന്നവരുടെ ശരീരത്തിന് ചുറ്റും ചോക്ക് കൊണ്ട് വരയിടുകയും ചെയ്തു. ഇതേ സമയം ഒരാള്‍ മെഗാഫോണിലൂടെ ഭരണകൂടത്തിന്‍റെ യുദ്ധക്കൊതിക്കെതിരെ മുദ്രാവാക്യം വിളിച്ചു പറയുക തുടങ്ങിയ വ്യത്യസ്തമായ സമര പരിപാടികള്‍ക്കാണ് ബോയിംഗ് സെന്റര്‍ സാക്ഷ്യം വഹിച്ചത്.
ബാരിക്കേഡുകള്‍ ഉയര്‍ത്തി കനത്ത സന്നാഹങ്ങളോടെയാണ് പോലീസ്  ബോയിംഗ് സെന്ററിനു മുമ്പില്‍ സമരക്കാരെ നേരിട്ടത്‌. പോലീസ് ആവശ്യപ്പെട്ടിട്ടും പ്രക്ഷോഭകര്‍ തെരുവില്‍ നിന്നും ഒഴിഞ്ഞു പോകാന്‍ തയ്യാറായില്ല തുടര്‍ന്ന് പോലീസ് ഒഴിപ്പിക്കല്‍ ആരംഭിക്കുകയായിരുന്നു അതോടെ സംഘര്‍ഷമായി സമരത്തിനെതിരെ ക്രൂരമായ മര്‍ദ്ദന മുറകളാണ് പോലീസ് പുറത്തെടുത്തതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രക്ഷോഭത്തില്‍ പിടിയിലായവരെ പോലീസ് തീവ്രവാദ കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തിരുന്നത്.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യെമനില്‍ ചാവേര്‍ സ്ഫോടനം 96 മരണം

May 22nd, 2012

yemen-suicide-attack-epathram

സനാ:യെമനിലെ സൈനികാഭ്യാസങ്ങള്‍ പതിവായി നടക്കുന്ന സനായിലെ സബീന്‍ ചത്വരത്തില്‍ സേനാവ്യൂഹത്തിനു നടുവില്‍ സൈനിക വേഷത്തില്‍ വന്ന ചാവേര്‍ യൂണിഫോമിനിടിയില്‍ ഒളിപ്പിച്ച സ്‌ഫോടകവസ്‌തുക്കള്‍ പൊട്ടിത്തെറിച്ചു ചാവേറായപ്പോള്‍ 96 മരണം. മൂന്നൂറിലേറെപ്പേര്‍ക്കു പരുക്ക്‌. മരിച്ചവരും പരുക്കേറ്റവരും സൈനികരാണ്‌. മനുഷ്യാവശിഷ്‌ടങ്ങള്‍ ചിന്നിച്ചിതറി കിടക്കുകയാണെന്ന്‌ ദൃക്‌സാക്ഷികള്‍ പറഞ്ഞു.
പുതിയ പ്രസിഡന്റ്‌ അബ്‌ദുറബ്‌ മന്‍സൂര്‍ ഹാദി അധികാരമേറ്റ ഉടനെ യെമനിലെ ദക്ഷിണ, കിഴക്കന്‍ പ്രവിശ്യകളില്‍ നിന്ന്‌ അല്‍-ക്വയ്‌ദ ഭീകരരെ തുടച്ചുനീക്കുമെന്ന്‌ പറഞ്ഞിരുന്നു അതിനു ശേഷം യമനില്‍ ഉണ്ടായ ഏറ്റവും ശക്തമായ ആക്രമണമാണിത്. ദക്ഷിണ, ഉത്തര യെമനുകളുടെ ഏകീകരണത്തിന്റെ 22-ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള സേനാ അഭ്യാസത്തിന്റെ റിഹേഴ്‌സല്‍ നടക്കുന്നതിനിടെയാണ് സ്ഫോടനം, മുന്‍ പ്രസിഡന്റ്‌ അലി അബ്‌ദുള്ള സലേയുടെ മരുമകന്‍ നയിക്കുന്ന കേന്ദ്ര സുരക്ഷാസേനയിലുള്ളവരാണ് കൊല്ലപെട്ട സൈനികര്‍. പ്രതിരോധമന്ത്രി മുഹമ്മദ്‌ നാസര്‍ അഹമ്മദ്‌ സംഭവ സ്‌ഥലത്തുണ്ടായിരു ന്നെങ്കിലും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പാക്കിസ്ഥാനില്‍ ട്വിറ്ററിനു നിരോധനം
Next »Next Page » ആന്റി നാറ്റോ പ്രക്ഷോഭകര്‍ ഷിക്കാഗോ തെരുവുകള്‍ പിടിച്ചെടുത്തു »



  • അമേരിക്കൻ വിസ നയങ്ങളിൽ മാറ്റം
  • പശ്ചിമേഷ്യയിൽ കപ്പൽഗതാഗതം കുറഞ്ഞു
  • ഭൂമിക്ക് കവചമായി ചന്ദ്രന്‍
  • എണ്ണ ഒഴുകട്ടെ എന്ന് ട്രംപ്
  • ഗൂഗിളിനെതിരെ വൻ പ്രതിഷേധം
  • മലേഷ്യയിൽ സോഷ്യൽ മീഡിയ ഉപയോഗത്തിന് പ്രായ പരിധി
  • ചൈന-അമേരിക്ക ഉച്ചകോടി ബീജിങിൽ
  • ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ചു
  • മാർപാപ്പ സഭയുടെ കാര്യം നോക്കിയാൽ മതി : ഭീഷണിയുമായി ട്രംപ്
  • രണ്ടാഴ്ച്ച യുദ്ധത്തിന് അർധവിരാമം
  • ട്രംപിന്റെ ഭീഷണിക്ക് എതിരെ ആംനെസ്റ്റി മേധാവി ആഗ്നസ് കല്ലമാർഡ്
  • ഹോർമുസ് തുറക്കണം : ഇറാനെ തകർക്കും എന്ന് ഭീഷണിയുമായി ട്രംപ്
  • 45 ദിവസത്തെ വെടി നിർത്തൽ കരാര്‍ ചര്‍ച്ചയിൽ
  • നാറ്റോ വിടും : ഭീഷണിയുമായി ട്രംപ്
  • ഒരു യുദ്ധവും ഞങ്ങള്‍ തുടങ്ങി വെച്ചിട്ടില്ല : തുറന്ന കത്തുമായി ഇറാൻ പ്രസിഡണ്ട്
  • നിബന്ധനകൾ അംഗീകരിച്ചാൽ യുദ്ധം അവസാനിപ്പിക്കാം : അമേരിക്കയുടെ 15 ഇന പദ്ധതി തള്ളി ഇറാൻ
  • ട്രംപിന് അടി തെറ്റി : ഇറാനിലെ ആക്രമണം താൽക്കാലികമായി നിറുത്തി വെച്ചു
  • ഇറാന്‍ ആക്രമണത്തെ തള്ളിപ്പറഞ്ഞ് യു. എസ്. ഉന്നത ഉദ്യോഗസ്ഥൻ രാജി വെച്ചു
  • അലി ലാരി ജാനി കൊല്ലപ്പെട്ടു എന്ന് സ്ഥിരീകരിച്ച് ഇറാൻ
  • അയൽ രാജ്യങ്ങളെ ആക്രമിക്കില്ല



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine