ന്യൂയോര്‍ക്ക് :ഇല്ലാത്ത കംപ്യൂട്ടര്‍ സയന്‍സ് ബിരുദം ബയൊഡാറ്റയില്‍ ഉള്‍പ്പെടുത്തിയത്തിന്റെ പേരില്‍ പ്രമുഖ ഓണ്‍ലൈന്‍ സെര്‍ച്ച് എന്‍ജിന്‍ സ്ഥാപനം യാഹൂവിന്‍റെ ചീഫ് എക്സിക്യുട്ടിവ് സ്കോട്ട് തോംസണ്‍ രാജിവച്ചു. വിശദമായ അന്വേഷണത്തില്‍ തന്റെ ബിരുദം കണ്ടുപിടിക്കപ്പെട്ടതിനെ തുടര്‍ന്നാണു രാജി. ഗ്ലോബല്‍ മീഡിയ തലവന്‍ റോസ് ലെവിന്‍സണെ പകരമായി നിയമിച്ചു. ഫ്രെഡ് അമോറസെയാണു പുതിയ യാഹൂ ചെയര്‍മാന്‍. ചെലവു ചുരുക്കലിന്‍റെ ഭാഗമായി ജീവനക്കാരുടെ പിരിച്ചു വിടല്‍ പരിഷ്കാരം നടത്തിയതിലൂടെ സ്കോട്ട് തോംസണ്‍ ഏറെ പഴി കേട്ടിരുന്നു. ഓണ്‍ലൈന്‍ പേമെന്‍റ് സ്ഥാപനം പേപാലിന്‍റെ പ്രസിഡന്‍റായിരുന്ന തോംസണ്‍ 2011 സെപ്റ്റംബറിലാണു യാഹൂവിന്‍റെ മേധാവിയായത്.