ലണ്ടന്‍ ഒളിമ്പിക്‌സിന് കൊടിയിറങ്ങി

August 13th, 2012

olympics-2012-closing-ceremony-ePathram
ലണ്ടന്‍ : 2012 ഒളിമ്പിക്‌സിന് കൊടിയിറങ്ങി. ചൈനയെ പിന്തള്ളി അമേരിക്ക യുടെ മുന്നേറ്റ ത്തിനും ഉസൈന്‍ ബോള്‍ട്ടിന്റെ ഇതിഹാസ കുതിപ്പിനും സാക്ഷി യായ ലണ്ടന്‍ ഒളിമ്പിക്‌സിന് പരിസമാപ്തി.

പുതിയ ചരിത്രങ്ങള്‍ കുറിക്കാനായി 2016 ല്‍ ബ്രസീലിലെ റിയോഡി ജനൈറോ യില്‍ കാണാം എന്ന വാഗ്ദാന ത്തോടെ ഏവരും ഒളിമ്പിക് മൈതാന ത്തോട് ഗുഡ്‌ബൈ പറഞ്ഞു.

ലണ്ടനില്‍ നിന്നും ഇന്ത്യയുടെ മടക്കം ചരിത്ര ത്തിലെ ഏറ്റവും മികച്ച ഒളിമ്പിക്സ് മെഡല്‍ നേട്ടവു മായിട്ടാണ്. സ്വര്‍ണ്ണം നേടാനായില്ല എങ്കിലും രണ്ട് വെള്ളിയും നാല് വെങ്കലവുമായി 6 മെഡലുകള്‍ നേടിയത്‌ സുശീല്‍ കുമാര്‍ (ഗുസ്തി), വിജയ് കുമാര്‍ (ഷൂട്ടിംഗ്), ഗഗന്‍ നരംഗ് (ഷൂട്ടിംഗ്), സൈന നെഹ്വാള്‍ (ബാഡ്മിന്‍റണ്‍), മേരികോം (ബോക്സിംഗ്), യോഗേശ്വര്‍ ദത്ത് (ഗുസ്തി) എന്നിവരാണ്.

ഷൂട്ടിംഗ്, ബോക്സിംഗ്, ഗുസ്തി, ബാഡ്മിന്‍റണ്‍ എന്നിവക്കു പുറമെ ട്രാക്കിലും ഫീല്‍ഡിലും ഇന്ത്യക്ക് ശക്തമായ മെഡല്‍ പ്രതീക്ഷ ഉണ്ടായിരുന്നു. 800 മീറ്ററില്‍ ടിന്‍റു ലൂക്ക, 20 കിലോ മീറ്റര്‍ നടത്ത മല്‍സര ത്തില്‍ കെ. ടി. ഇര്‍ഫാന്‍, ഡിസ്കസ് ത്രോ യില്‍ കൃഷ്ണ പൂനിയ, വികാസ് ഗൗഡ എന്നിവര്‍ മികച്ച പ്രകടന ങ്ങളിലൂടെ ഇന്ത്യയുടെ സാന്നിദ്ധ്യം ലോകത്തെ അറിയിച്ചു.

ഒന്നാം സ്ഥാനത്ത് എത്തിയ അമേരിക്ക, 46 സ്വര്‍ണ്ണ മെഡലുകള്‍ ഉള്‍പ്പെടെ 104 മെഡലുകള്‍ സ്വന്തമാക്കി. എന്നാല്‍ നാലു വര്‍ഷം മുന്‍പ് ബീജിംഗില്‍ അമേരിക്കയെ പിന്തള്ളി ഒന്നാം സ്ഥാനം തട്ടിയെടുത്ത ചൈന, ലണ്ടനില്‍ 38 സ്വര്‍ണ്ണം അടക്കം 87 മെഡലു കളുമായി രണ്ടാം സ്ഥാനത്തേക്ക് മാറിപ്പോയി.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അമേരിക്കൻ സൈനിക കപ്പൽ ടാങ്കറിൽ ഇടിച്ചു

August 12th, 2012

uss-porter-epathram

മനാമ : ഹോർമുസ് കടലിടുക്കിനടുത്ത് ഒരു അമേരിക്കൻ നാവിക സേനാ കപ്പൽ ഒരു എണ്ണക്കപ്പലിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ അമേരിക്കൻ നാവിക സേനയുടെ കപ്പലായ യു. എസ്. എസ്. പോർട്ടറിന്റെ വലതു ഭാഗം തകർന്നു. എന്നാൽ ആളപായം ഉണ്ടായില്ല എന്നും എണ്ണ മലിനീകരണം സംഭവിച്ചില്ല എന്നും നാവിക സേന അറിയിച്ചു. കപ്പലുകൾ തമ്മിൽ ഇടിക്കാൻ ഉള്ള കാരണത്തെ കുറിച്ചു അന്വേഷണം തുടങ്ങി. ബഹറൈനിൽ നിലയുറപ്പിച്ച അമേരിക്കൻ നാവിക സേനയുടെ അഞ്ചാം കപ്പൽ പടയിൽ അംഗമാവാൻ പുറപ്പെട്ടതായിരുന്നു യു. എസ്. എസ്. പോർട്ടർ.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മുലയൂട്ടുന്ന വീഡിയോ അശ്ലീലമായി : യുവതി പരാതി നൽകി

August 11th, 2012

mary-nursing-jesus-epathram

ഫെയർലോൺ : തന്റെ ഒരു മാസം പ്രായമായ കുഞ്ഞിന് മുലയൂട്ടുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ അശ്ലീല വീഡിയോ ചിത്രത്തിന്റെ ഭാഗങ്ങൾ തിരുകിക്കയറ്റി ഒരു അശ്ലീല ചിത്രമായി തന്റെ പേര് സഹിതം യൂട്യൂബിലും മറ്റ് അശ്ലീല വീഡിയോ വെബ് സൈറ്റുകളിലും പ്രസിദ്ധ പ്പെടുത്തിയതിനെതിരെ അമേരിക്കൻ യുവതി പരാതി നൽകി. 35 കാരിയായ മേരി ആൻ സഹൂരിയാണ് തന്റെ പേര് ഗൂഗിളിൽ തിരഞ്ഞപ്പോൾ തന്റെ പേരിലുള്ള അശ്ലീല വീഡിയോ രംഗങ്ങൾ കണ്ട് ഞെട്ടിയത്.

maryann-sahoury-epathram

തന്റെ മകൾക്ക് മുലയൂട്ടുന്നതിന് ബുദ്ധിമുട്ട് അനുഭവപ്പെട്ട മേരി ആൻ വിദഗ്ദ്ധ ചികിൽസ തേടിയിരുന്നു. മുലയൂട്ടാൻ ബുദ്ധിമുട്ട് നേരിടുന്നവർക്ക് സഹായകരമായ ഒരു വീഡിയോ നിർമ്മിക്കുന്നതിൽ സഹകരിക്കാമോ എന്ന് ഇവർ തന്നോട് ചോദിച്ചപ്പോൾ മറ്റുള്ള അമ്മമാർക്ക് ഉപകാരപ്പെടുമല്ലോ എന്ന ചിന്തയാണ് താൻ തന്റെ മകൾക്ക് മുലയൂട്ടുന്നതിന്റെ വീഡിയോ രംഗങ്ങൾ പകർത്താൻ മേരി ആൻ സമ്മതിച്ചത്. എന്നാൽ പിന്നീട് ഈ രംഗങ്ങൾ അശ്ലീല രംഗങ്ങളുമായി കൂട്ടിക്കലർത്തി അശ്ലീല വീഡിയോ ആയി പ്രചരിക്കുകയായിരുന്നു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നാസയുടെ ക്യൂരിയോസിറ്റി ചൊവ്വയിലിറങ്ങി

August 6th, 2012

nasa-curiosity-mars-rover-ePathram
കാലിഫോര്‍ണിയ : ജീവന്റെ പുതിയ സാന്നിദ്ധ്യം തേടി അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസ യുടെ ചൊവ്വാ പര്യവേഷണ റോബോട്ടിക് വാഹനമായ ‘ക്യൂരിയോസിറ്റി’ ചൊവ്വയിലിറങ്ങി. ഇന്ത്യന്‍ സമയം 11 മണിയോടെ യാണ് ക്യൂരിയോസിറ്റി ചുവന്ന ഗ്രഹ ത്തില്‍ ഇറങ്ങിയത്.

2011 നവംബര്‍ 26നു ഫ്ലോറിഡ യിലെ കേപ് കനവറില്‍ നിന്നാണ് പേടകം വിക്ഷേപിച്ചത്. 56.6 കോടി കിലോമീറ്റര്‍ സഞ്ചരിച്ചാണ് ചൊവ്വയുടെ ഉപരിതല ത്തിലെ ഗേല്‍ ഗര്‍ത്ത ത്തിനു മുകളില്‍ പേടകം ഇറങ്ങിയത്. നാസയുടെ മറ്റ് ചൊവ്വ പര്യവേഷണ ങ്ങളിലൊന്നും പരീക്ഷിയ്ക്കാത്ത സാങ്കേതിക വിദ്യയുടെ സഹായ ത്തോടെ യാണു വാഹനം ചൊവ്വയില്‍ ഇറങ്ങിയത്. ആകാശ ക്രെയിന്‍ എന്ന ആധുനിക സാങ്കേതിക വിദ്യയാണ് ക്യൂരിയോസിറ്റി യുടേത്.

nasa-curiocity-in-mars-ePathram
സ്പിരിറ്റ്, ഓപര്‍ച്യുണിറ്റി തുടങ്ങിയ മുന്‍ പേടകങ്ങള്‍ ‘എയര്‍ ബാഗു’കളുടെ സഹായ ത്തോടെ യാണ് ചൊവ്വയില്‍ ഇറങ്ങി യിരുന്നത്. മുന്‍കാല പേടക ങ്ങളെ അപേക്ഷിച്ച് വലിപ്പവും ഭാരവും കൂടുതലായതു കൊണ്ടാണു ആകാശ ക്രെയിന്‍ ‘ക്യൂരിയോസിറ്റി’ ക്കു വേണ്ടി പരീക്ഷിക്കേണ്ടി വന്നത്.

1969 ല്‍ മനുഷ്യന്‍ ചന്ദ്രനില്‍ ഇറങ്ങിയതിനു ശേഷമുള്ള ഏറ്റവും വലിയ ശാസ്ത്ര സംഭവം ആയാണത് ഇത് വിശേഷിപ്പിക്ക പ്പെടുന്നത്. ഈ ദൌത്യത്തിന് 250 കോടി ഡോളര്‍ (ഏതാണ്ട് 13,750 കോടി രൂപ) ആണ് ചെലവ്.

- pma

വായിക്കുക: ,

1 അഭിപ്രായം »

സിറിയൻ വിമതർക്ക് ഒബാമയുടെ രഹസ്യ പിന്തുണ

August 2nd, 2012

obama-epathram

വാഷിംഗ്ടൺ : സിറിയൻ പ്രസിഡണ്ട് ബഷർ അസദിന് എതിരെ വിമതർക്ക് അമേരിക്കൻ പിന്തുണ ഉറപ്പു നല്കുന്ന ഒരു രഹസ്യ രേഖയിൽ അമേരിക്കൻ പ്രസിഡണ്ട് ബറാൿ ഒബാമ ഒപ്പിട്ടതായി സൂചന. അമേരിക്കൻ ചാര സംഘടനയായ സി. ഐ. എ. അടക്കമുള്ള അമേരിക്കൻ ഏജൻസികൾക്ക് വിമതരെ ഔദ്യോഗികമായി തന്നെ സഹായിക്കാൻ ഈ രേഖ അംഗീകാരം നല്കുന്നു. ഇതിനെ ഒരു ഇന്റലിജൻസ് രേഖയായാണ് വിശേഷിപ്പിക്കപ്പെട്ടത്. ഡമാസ്കസിന് എതിരെ കൂടുതൽ കർശനമായ ഉപരോധ നടപടികൾ ഏർപ്പെടുത്താനുള്ള നീക്കം ഐക്യ രാഷ്ട്ര സഭയുടെ സുരക്ഷാ സമിതിയിൽ പരാജയപ്പെട്ടതിനെ തുടർന്ന് വിമതർക്ക് നേരിട്ട് പിന്തുണ നല്കാനുള്ള അമേരിക്കൻ നീക്കങ്ങളുടെ ഭാഗമായാണ് ഈ രേഖയിൽ അമേരിക്കൻ പ്രസിഡണ്ട് ബറാൿ ഒബാമ ഒപ്പു വെച്ചത് എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അനുമാനം.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സാലി റൈഡ് സ്വവർഗ്ഗരതിക്കാരി

July 25th, 2012

sally-ride-epathram

ന്യൂയോർക്ക് : അമേരിക്കയുടെ ആദ്യ വനിതാ ബഹിരാകാശ യാത്രിക സാലി റൈഡ് താൻ ഒരു സ്വവർഗ്ഗ രതിക്കാരി ആയിരുന്നു എന്ന് തന്റെ ചരമ കുറിപ്പിലൂടെ ലോകത്തെ അറിയിച്ചു. 1983ൽ ബഹിരാകാശ യാത്ര നടത്തി ലോകത്തെ വനിതകൾക്ക് ആകമാനം ആവേശവും പ്രചോദനവും പകർന്ന സാലി മരണത്തിലൂടെയും തന്റെ സാമൂഹിക പ്രബുദ്ധത നില നിർത്തിയതായി നിരീക്ഷിക്കപ്പെടുന്നു. തങ്ങളുടെ ആരാധനാ പാത്രമായ ഒരാൾ താൻ സ്വവർഗ്ഗ രതിക്കാരിയാണ് എന്ന് പുറം ലോകത്തെ അറിയിച്ചത് സ്വന്തം ലൈംഗികതയെ കുറിച്ച് ആത്മാഭിമാനത്തോടെ വളർന്നു വരാൻ പുതിയ തലമുറയ്ക്ക് പ്രചോദനമാവും എന്ന് സാലിയുടെ സഹോദരി ബേർ റൈഡ് പറഞ്ഞു. സ്വവർഗ്ഗ രതിക്കാർക്ക് ആത്മാഭിമാനത്തോടെ സൈന്യത്തിൽ സേവനം ചെയ്യാൻ സഹായകരമാക്കിക്കൊണ്ട്, ലൈംഗികത അഭിരുചി ചോദിക്കുകയോ പറയുകയോ വേണ്ട എന്ന “ഡോണ്ട് ആസ്ൿ ഡോണ്ട് ടെൽ” എന്ന പിന്തിരിപ്പൻ നയം സൈന്യത്തിൽ നിർത്തലാക്കിയതോടെ അമേരിക്കൻ സമൂഹ മനസ്സിൽ വൻ ചലനമാണ് ഒബാമ സൃഷ്ടിച്ചത്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അമേരിക്കയില്‍ തിയറ്ററില്‍ വെടിവയ്‌പ്; 12 മരണം

July 21st, 2012

വാഷിംഗ്‌ടണ്‍: അമേരിക്കയില്‍ സിനിമാ തീയറ്ററില്‍ ബാറ്റ്‌മാന്‍ പരമ്പരയിലെ പുതിയ ചിത്രമായ ‘ദ്‌ ഡാര്‍ക്‌ നൈറ്റ്‌ റൈസി’ന്റെ പ്രദര്‍ശനത്തിനിടെ മുഖംമൂടിധാരി നടത്തിയ വെടിവയ്‌പില്‍ 12 പേര്‍ കൊല്ലപ്പെട്ടു. 50 പേര്‍ക്കു പരുക്കേറ്റു. ജയിംസ്‌ ഹോംസ്‌ എന്ന 24 കാരനാണ് അക്രമിയെന്നു കരുതുന്നു. ഇയാള്‍ അമേരിക്കന്‍ പൌരന്‍ തന്നെയാണ്. ഇയാളെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. ഡെന്‍വറിലെ അറോറയിലുള്ള തീയറ്റര്‍ കോംപ്ലക്‌സിലാണ്‌ അമേരിക്കയെ നടുക്കിയ കൂട്ടക്കൊല നടന്നത്. വെടിവയ്‌പിനുള്ള കാരണം വ്യക്‌തമായിട്ടില്ല. സംഭവത്തെക്കുറിച്ച്‌ എഫ്‌.ബി.ഐ. അന്വേഷണം ആരംഭിച്ചു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പാക്കിസ്ഥാനുള്ള സഹായം അമേരിക്ക വെട്ടിക്കുറച്ചു

July 21st, 2012

terrorism-pakistan

വാഷിംഗ്ടൺ : പാക്കിസ്ഥാനുള്ള അമേരിക്കൻ സൈനിക സഹായം വെട്ടിക്കുറയ്ക്കാൻ അമേരിക്കൻ പ്രതിനിധി സഭ തീരുമാനിച്ചു. തീരുമാനം ഐകകണ്ഠേന ആയിരുന്നു. റിപബ്ളിക്കൻ സഭാംഗം ടെഡ് പോ അവതരിപ്പിച്ച പ്രമേയം 1.3 ബില്യൺ ഡോളറിന്റെ കുറവാണ് ആവശ്യപ്പെട്ടത്. എന്നാൽ ഇത് ചർച്ചയ്ക്ക് ശേഷം 650 മില്യൺ ഡോളറായി കുറച്ചു. ശബ്ദ വോട്ടോടെയാണ് പാസാക്കിയ പ്രമേയം ഇനി സെനറ്റിന്റെ അംഗീകാരത്തിനായി സമർപ്പിക്കും. ഭീകരത്യ്ക്കെതിരെയുള്ള അമേരിക്കയുടെ യുദ്ധത്തിൽ പാക്കിസ്ഥാൻ ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയ ടെഡ് പോ പാക്കിസ്ഥാൻ എന്ന രാഷ്ട്രം വിശ്വസിക്കാൻ കൊള്ളാത്തതും ചതിക്കാൻ മടിയില്ലാത്തതുമാണ് എന്നും പറഞ്ഞു. അമേരിക്കയുടെ സുഹൃത്തെന്ന് സ്വയം പ്രഖ്യാപിച്ച് അമേരിക്കയെ തന്നെ ആക്രമിക്കാൻ ഭീകരവാദികൾക്ക് ധന സഹായം ചെയ്യുകയാണ് പാക്കിസ്ഥാൻ. ഇനിയും ഇത് തുടരാനാവില്ല എന്ന് ടെഡ് പോ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സ്റ്റീഫന്‍ കോവെ അന്തരിച്ചു

July 18th, 2012
Stephen_Covey-epathram

ന്യുയോര്‍ക്ക് : പ്രശസ്ത എഴുത്തുകാരനും മാനേജ്‌മെന്റ് വിദഗ്ധനും Franklin Covey എന്ന സ്ഥാപനത്തിന്റെ സഹസ്ഥാപകനും ചെയര്‍മാനുമായിരുന്ന സ്റ്റീഫന്‍ കോവെ അന്തരിച്ചു. ഈ വര്‍ഷം ഏപ്രില്‍മാസത്തിലുണ്ടായ അപകടത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് പുലര്‍ച്ചെയാണ് വിധിക്കു കീഴടങ്ങിയത്.

സര്‍വകലാശാല അധ്യാപകനായി ഔദ്യോഗികജീവിതമാരംഭിച്ച കോവെ പിന്നീട് അന്താരാഷ്ട്രതലത്തില്‍ അറിയപ്പെടുന്ന എഴുത്തുകാരനായും പ്രഭാഷകനായും, മാനേജ്‌മെന്റ് വിദഗ്ധനായും വളര്‍ന്നു.

ലോകത്തെ സ്വാധീനിച്ചിട്ടുള്ള 25 പ്രമുഖരുടെ പട്ടികയില്‍ 1996ല്‍ കോവെ ഇടംനേടി. Seven Habits of Highly Iffective people ലോകത്തിലെ ബെസ്റ്റസെല്ലര്‍ പട്ടികയിലാണുള്ളത്. മലയാളമുള്‍പ്പടെ ലോകത്തിലെ എല്ലാ പ്രമുഖഭാഷകളിലും അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്.Seven Habits of Highly Iffective people പുസ്തകംതന്നെ 20 മില്ല്യണ്‍ കോപ്പികള്‍ വിറ്റഴിഞ്ഞിട്ടുണ്ട്!

- ലിജി അരുണ്‍

വായിക്കുക:

Comments Off on സ്റ്റീഫന്‍ കോവെ അന്തരിച്ചു

ഇന്ത്യൻ മൽസ്യബന്ധന തൊഴിലാളിയെ അമേരിക്കൻ നാവിക സേന വെടി വെച്ച് കൊന്നു

July 17th, 2012

us-navy-epathram

ദുബായ് : ദുബായ് തീരത്തിനടുത്ത് മൽസ്യബന്ധനം നടത്തുന്ന ബോട്ടിന് നേരെ അമേരിക്കൻ നാവിക സേനാ കപ്പൽ വെടി വെച്ചു. വെടിവെപ്പിൽ ബോട്ടിലെ ഇന്ത്യാക്കാരനായ മൽസ്യബന്ധന തൊഴിലാളി കൊല്ലപ്പെട്ടു. തമിഴ് നാട്ടിലെ രാമനാഥപുരം പെരിയപട്ടണം സ്വദേശിയായ ശേഖർ ആണ് കൊല്ലപ്പെട്ടത്. ഇയാളോടൊപ്പം ബോട്ടിൽ ഉണ്ടായിരുന്ന മറ്റ് മൂന്ന് പേർക്കും പരിക്കുണ്ട്. ഇവരോടൊപ്പം ബോട്ടിൽ മൂന്ന് യു.എ.ഇ. സ്വദേശികളും ഉണ്ടായിരുന്നു.

കപ്പലിനു നേരെ വന്ന ചെറു ബോട്ടിനോട് ഗതി മാറ്റാൻ പല വട്ടം ആവശ്യപ്പെട്ടിട്ടും കൂട്ടാക്കാഞ്ഞതിനെ തുടർന്നാണ് ബോട്ടിനു നേരെ വെടി വെച്ചത് എന്നാണ് അമേരിക്കയുടെ വിശദീകരണം.

എന്നാൽ കപ്പലിൽ നിന്നും തങ്ങൾക്ക് യാതൊരു വിധ മുന്നറിയിപ്പും ലഭിച്ചിരുന്നില്ല എന്നാണ് അമേരിക്കൻ ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന 28കാരൻ മുത്തു മുനിരാജ് പറയുന്നത്. വളരെ പെട്ടെന്നാണ് കപ്പൽ ആക്രമണം ആരംഭിച്ചത്. എന്താണ് സംഭവിച്ചത് എന്ന് പോലും അറിയുന്നതിന് മുൻപ് തന്റെ കൂടെയുണ്ടായിരുന്ന സുഹൃത്ത് കൊല്ലപ്പെട്ടു എന്നും മുനിരാജ് പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ക്യാൻസർ മരുന്നിന് വില വർദ്ധിപ്പിക്കാൻ അമേരിക്കൻ സമ്മർദ്ദം
Next »Next Page » സ്റ്റീഫന്‍ കോവെ അന്തരിച്ചു »



  • അമേരിക്കൻ വിസ നയങ്ങളിൽ മാറ്റം
  • പശ്ചിമേഷ്യയിൽ കപ്പൽഗതാഗതം കുറഞ്ഞു
  • ഭൂമിക്ക് കവചമായി ചന്ദ്രന്‍
  • എണ്ണ ഒഴുകട്ടെ എന്ന് ട്രംപ്
  • ഗൂഗിളിനെതിരെ വൻ പ്രതിഷേധം
  • മലേഷ്യയിൽ സോഷ്യൽ മീഡിയ ഉപയോഗത്തിന് പ്രായ പരിധി
  • ചൈന-അമേരിക്ക ഉച്ചകോടി ബീജിങിൽ
  • ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ചു
  • മാർപാപ്പ സഭയുടെ കാര്യം നോക്കിയാൽ മതി : ഭീഷണിയുമായി ട്രംപ്
  • രണ്ടാഴ്ച്ച യുദ്ധത്തിന് അർധവിരാമം
  • ട്രംപിന്റെ ഭീഷണിക്ക് എതിരെ ആംനെസ്റ്റി മേധാവി ആഗ്നസ് കല്ലമാർഡ്
  • ഹോർമുസ് തുറക്കണം : ഇറാനെ തകർക്കും എന്ന് ഭീഷണിയുമായി ട്രംപ്
  • 45 ദിവസത്തെ വെടി നിർത്തൽ കരാര്‍ ചര്‍ച്ചയിൽ
  • നാറ്റോ വിടും : ഭീഷണിയുമായി ട്രംപ്
  • ഒരു യുദ്ധവും ഞങ്ങള്‍ തുടങ്ങി വെച്ചിട്ടില്ല : തുറന്ന കത്തുമായി ഇറാൻ പ്രസിഡണ്ട്
  • നിബന്ധനകൾ അംഗീകരിച്ചാൽ യുദ്ധം അവസാനിപ്പിക്കാം : അമേരിക്കയുടെ 15 ഇന പദ്ധതി തള്ളി ഇറാൻ
  • ട്രംപിന് അടി തെറ്റി : ഇറാനിലെ ആക്രമണം താൽക്കാലികമായി നിറുത്തി വെച്ചു
  • ഇറാന്‍ ആക്രമണത്തെ തള്ളിപ്പറഞ്ഞ് യു. എസ്. ഉന്നത ഉദ്യോഗസ്ഥൻ രാജി വെച്ചു
  • അലി ലാരി ജാനി കൊല്ലപ്പെട്ടു എന്ന് സ്ഥിരീകരിച്ച് ഇറാൻ
  • അയൽ രാജ്യങ്ങളെ ആക്രമിക്കില്ല



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine