- എസ്. കുമാര്‍
വായിക്കുക: അമേരിക്ക, ക്രമസമാധാനം, തീവ്രവാദം, പ്രതിഷേധം

ന്യൂയോർക്ക് : ഇന്ത്യൻ പ്രധാനമന്ത്രിയെ കുറിച്ച് വാഷിംഗ്ടൺ പോസ്റ്റിൽ ലേഖനമെഴുതിയ സൈമൺ ഡെന്യർ തന്റെ ലേഖനത്തിന്റെ പേരിൽ മാപ്പ് പറയാൻ തയ്യാറല്ല എന്ന് വ്യക്തമാക്കി. വാഷിംഗ്ടൺ പോസ്റ്റിന്റെ ഇന്ത്യാ ബ്യൂറോ ചീഫാണ് ലേഖകൻ. താൻ നേരത്തെ പ്രധാന മന്ത്രിയുടെ ഓഫീസിലെ വാർത്താവിനിമയ ഉപദേശകനായ പങ്കജ് പച്ചൌരിയോട് മാപ്പ് പറഞ്ഞു എന്ന് പറയുന്നത് അസത്യമാണ് എന്നും ലേഖകൻ അറിയിക്കുന്നു. താൻ ലേഖനത്തിൽ പറഞ്ഞ കാര്യങ്ങളിൽ ഇപ്പോഴും ഉറച്ചു നിൽക്കുന്നു. എന്നാൽ വെബ്സൈറ്റ് അൽപ്പ നേരത്തേക്ക് പ്രവർത്തന രഹിതമായതിനാൽ ലേഖനത്തെ കുറിച്ച് പ്രതികരിക്കാൻ പ്രധാന മന്ത്രിയുടെ ഓഫീസിനു കഴിഞ്ഞില്ലെന്നും ഇതിനാണ് താൻ മാപ്പ് പറഞ്ഞത് എന്നും സൈമൺ വ്യക്തമാക്കി.
നിശ്ശബ്ദനായ പ്രധാന മന്ത്രി ഒരു ദയനീയ ചിത്രമായി എന്ന തലക്കെട്ടിൽ വാഷിംഗ്ടൺ പോസ്റ്റ് പ്രസിദ്ധീകരിച്ച ലേഖനത്തിൽ ആഴത്തിൽ അഴിമതി നിലനിൽക്കുന്ന ഒരു സർക്കാരിനെ നയിക്കുന്ന നിഷ്ഫലനായ പ്രധാനമന്ത്രിയാണ് മൻമോഹൻ സിങ്ങ് എന്ന് വർണ്ണിക്കുന്നു.
കൽക്കരി അഴിമതിയെ ചൊല്ലി മന്മോഹൻ സിങ്ങിന്റെ രാജി ആവശ്യപ്പെട്ട് കഴിഞ്ഞ രണ്ടാഴ്ച്ചയായി ഇന്ത്യൻ പാർലമെന്റിന്റെ പ്രവർത്തനം സ്തംഭിച്ച കാര്യവും ലേഖനം ചൂണ്ടിക്കാണിക്കുന്നുണ്ട്.
മൻ മോഹൻ സിങ്ങ് കൽക്കരി വകുപ്പിന്റെ ചുമതല വഹിച്ച കാലത്ത് സർക്കാർ ഖജനാവിന് വൻ നഷ്ടം വരുത്തിക്കൊണ്ട് കൽക്കരി ഖനന അനുമതി സ്വകാര്യ കമ്പനികൾക്ക് തുച്ഛമായ തുകയ്ക്ക് നൽകിയതാണ് ഇപ്പോൾ സർക്കാർ ഓഡിറ്റർ പുറത്തു കൊണ്ടുവന്നിരിക്കുന്നത്.
- ജെ.എസ്.
വായിക്കുക: അമേരിക്ക, ഇന്ത്യ, മാദ്ധ്യമങ്ങള്‍

അമേരിക്കയില്‍ ശക്തമായ കൊടുങ്കാറ്റിനു സാധ്യത. ഉഷ്ണമേഖലാ പ്രദേശത്തെ കൊടുങ്കാറ്റായ ഐസക്ക് കൂടുതല്‍ ശക്തിയോടെ വീശുമെന്നാണ് കാലാവസ്ഥകേന്ദ്രം മുന്നറിയിപ്പ്. നിലവില്‍ തെക്കന്‍ ഫ്‌ളോറിഡയിലും സമീപ പ്രദേശങ്ങളിലും കനത്ത നാശം വിതച്ച കൊടുങ്കാറ്റ് മറ്റു ഭാഗത്തേക്ക് വ്യാപിക്കാനും കനത്ത നാശം വിതക്കാനും സാധ്യതയുണ്ട് കൊടുങ്കാറ്റിന്റെ തീവ്രത കണക്കിലെടുത്ത് അമേരിക്കയുടെ തെക്കന്‍ സംസ്ഥാനങ്ങളായ ലൂസിയാന, ഫ്‌ളോറിഡ, മിസ്സിസ്സിപ്പി, അലാബാമ എന്നിവിടങ്ങളില്‍ പ്രസിഡന്റ് ബരാക് ഒബാമ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
- ഫൈസല്‍ ബാവ

വാഷിങ്ടണ്‍: : തന്റെ എതിര്‍ സ്ഥാനാര്‍ഥി മിറ്റ് റോംനിക്കെതിരെ കടുത്ത വിമര്‍ശനവുമായി യു. എസ്. പ്രസിഡന്റ് ബറാക് ഒബാമ രംഗത്ത് വന്നു. വരാനിരിക്കുന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാണ് മിറ്റ് റോംനി. സാമ്പത്തിക സാമൂഹിക പ്രശ്നങ്ങളില്‍ റോംനിയുടേത് തീവ്രനിലപാടാണ് എന്നും അതിനാല്‍ അദ്ദേഹം യു .എസിന്റെ പ്രസിഡന്റ് എന്ന ഭാരിച്ച ചുമതല വഹിക്കാനാകുംവിധം ഉത്തരവാദിത്തബോധവുമുള്ള ആളല്ലെന്നും ഇത്തരം ഗൗരവബുദ്ധില്ലാത്ത വ്യക്തിയെയല്ല അമേരിക്കയ്ക്ക് ആവശ്യമെന്നും ഒബാമ തുറന്നടിച്ചു. ഒബാമ ആദ്യമായാണ് തന്റെ എതിര്‍ സ്ഥാനാര്‍ഥിക്കെതിരെ ഇത്രയും രൂകഷമായ വിമര്‍ശനവുമായി രംഗത്ത് വരുന്നത്. അസോസിയേറ്റഡ് പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ഒബാമ ഈ വിമര്‍ശനം നടത്തിയത്.
- ഫൈസല്‍ ബാവ

വാഷിംഗ്‌ടണ്‍: ചന്ദ്രനില്‍ ആദ്യമായി കാലുകുത്തിയ ബഹിരാകാശ യാത്രികനായ നീല്‍ ആംസ്‌ട്രോംഗ് അന്തരിച്ചു. 82 വയസ്സായിരുന്നു. ബഹിരാകാശ യാത്രയിലെ ഇതിഹാസമായിരുന്ന ഇദ്ദേഹം ഹൃദയസംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് ശസ്‌ത്രക്രിയയ്‌ക്കു വിധേയനായി വിശ്രമത്തിലായിരുന്നു.
1930 ഓഗസ്‌റ്റ് 5 ന് അമേരിക്കയിലെ ഓഹിയോവില്‍ ജനിച്ച നീല്‍ ആംസ്‌ട്രോംഗ് 1969 ജൂലൈ 20 നാണു അപ്പോളൊ 11 ബഹിരാകാശ വാഹനത്തില്‍ സഹയാത്രികനായ എഡ്വിന്‍ ഓള്‍ഡ്രിനൊപ്പം ചന്ദ്രന്റെ ഉപരിതലത്തില്‍ ഇറങ്ങിയത്. ചന്ദ്രന്റെ ഉപരിതലത്തില്‍ എകദേശം മൂന്നു മണിക്കൂറോളമാണ് അന്ന് അദ്ദേഹം ചെലവഴിച്ചത്. ഈ യാത്ര ചരിത്രത്തില്‍ ഇടം നേടി.
- ലിജി അരുണ്‍

- ന്യൂസ് ഡെസ്ക്
വായിക്കുക: അമേരിക്ക, കുറ്റകൃത്യം, വിവാദം

ന്യൂ യോര്‍ക്ക്: സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് മേഖലയിലെ തലതൊട്ടപ്പനായ ഫേസ്‌ബുക്കിന്റെ ഓഹരിക്ക് വന്‍ തകര്‍ച്ച. വമ്പന്‍ പ്രതീക്ഷയോടെ ഓഹരി വിപണിയിലേക്ക് കഴിഞ്ഞ മെയ് മാസത്തില്‍ പ്രവേശിച്ച ഫേസ്‌ബുക്കിനു ഈ രംഗത്ത് അടിതെറ്റുന്നതായാണ് സൂചന. തുടക്കത്തില്‍ 38 ഡോളറില്‍ തുടങ്ങിയ വില 19.83 ഡോളര്‍ എന്ന നിലയിലേക്ക് കൂപ്പു കുത്തുക യായിരുന്നു
- ഫൈസല്‍ ബാവ
വായിക്കുക: അമേരിക്ക, ഇന്റര്‍നെറ്റ്, സാമ്പത്തികം

ലണ്ടന്‍: വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജിനെ വേട്ടയാടല്‍ ബ്രിട്ടന്‍ നിറുത്താതെ തുടരുന്നു. മാനഭംഗ കേസില്‍ ആരോപിതനായ അസാഞ്ജിനെ വിചാരണക്കായി സ്വീഡനു വിട്ടുനല്‍കണമെന്നാണ് ബ്രിട്ടന്റെ ആവശ്യം. എന്നാല്‍ ഇക്വഡോര്‍ എംബസിയില്‍ രാഷ്ട്രീയ അഭയം തേടിയിട്ടുള്ള അസാഞ്ജിനെ ബ്രിട്ടന് കൈമാറാതെയുള്ള ഇക്വഡോറിന്റെ തീരുമാനത്തെ ബ്രിട്ടനും സ്വീഡനും രൂക്ഷമായി വിമര്‍ശിച്ചു രംഗത്ത് വന്നു. അസാഞ്ജിന് അഭയം നല്‍കാനുള്ള തീരുമാനം ഇക്വഡോറുമായുള്ള ബ്രിട്ടന്റെയും സ്വീഡന്റെയും നയതന്ത്രബന്ധത്തെ ബാധിച്ച്ചിരിക്കുകയാണ്. അമേരിക്കന്‍ നയതന്ത്ര രഹസ്യങ്ങള്‍ പുറത്ത് വിട്ടുകൊണ്ടാണ് അസാഞ്ജെ പ്രശസ്തനാകുന്നത്. വിക്കിലീക്‌സ് വെബ്‌സൈറ്റ് 2010-ല്‍ ചോര്‍ത്തി പ്രസിദ്ധീകരിച്ച നയതന്ത്ര രഹസ്യരേഖകള്‍
അമേരിക്കയുള്‍പ്പടെയുള്ള രാജ്യങ്ങളെ ഞെട്ടിച്ചിരുന്നു. അന്ന് മുതല്‍ തുടങ്ങിയ വേട്ടയാടല്‍ ആണ് ഇന്നും തുടരുന്നത്. ജൂണ്‍മാസത്തിലാണ് അസാഞ്ജെ ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ അഭയം തേടിയത്.
- ഫൈസല്‍ ബാവ
വായിക്കുക: അമേരിക്ക, ഇന്റര്‍നെറ്റ്, കുറ്റകൃത്യം

ലണ്ടന്‍ : 2012 ഒളിമ്പിക്‌സിന് കൊടിയിറങ്ങി. ചൈനയെ പിന്തള്ളി അമേരിക്ക യുടെ മുന്നേറ്റ ത്തിനും ഉസൈന്‍ ബോള്‍ട്ടിന്റെ ഇതിഹാസ കുതിപ്പിനും സാക്ഷി യായ ലണ്ടന്‍ ഒളിമ്പിക്‌സിന് പരിസമാപ്തി.
പുതിയ ചരിത്രങ്ങള്‍ കുറിക്കാനായി 2016 ല്‍ ബ്രസീലിലെ റിയോഡി ജനൈറോ യില്‍ കാണാം എന്ന വാഗ്ദാന ത്തോടെ ഏവരും ഒളിമ്പിക് മൈതാന ത്തോട് ഗുഡ്‌ബൈ പറഞ്ഞു.
ലണ്ടനില്‍ നിന്നും ഇന്ത്യയുടെ മടക്കം ചരിത്ര ത്തിലെ ഏറ്റവും മികച്ച ഒളിമ്പിക്സ് മെഡല്‍ നേട്ടവു മായിട്ടാണ്. സ്വര്‍ണ്ണം നേടാനായില്ല എങ്കിലും രണ്ട് വെള്ളിയും നാല് വെങ്കലവുമായി 6 മെഡലുകള്‍ നേടിയത് സുശീല്‍ കുമാര്‍ (ഗുസ്തി), വിജയ് കുമാര്‍ (ഷൂട്ടിംഗ്), ഗഗന്‍ നരംഗ് (ഷൂട്ടിംഗ്), സൈന നെഹ്വാള്‍ (ബാഡ്മിന്‍റണ്‍), മേരികോം (ബോക്സിംഗ്), യോഗേശ്വര്‍ ദത്ത് (ഗുസ്തി) എന്നിവരാണ്.
ഷൂട്ടിംഗ്, ബോക്സിംഗ്, ഗുസ്തി, ബാഡ്മിന്‍റണ്‍ എന്നിവക്കു പുറമെ ട്രാക്കിലും ഫീല്‍ഡിലും ഇന്ത്യക്ക് ശക്തമായ മെഡല്‍ പ്രതീക്ഷ ഉണ്ടായിരുന്നു. 800 മീറ്ററില്‍ ടിന്‍റു ലൂക്ക, 20 കിലോ മീറ്റര്‍ നടത്ത മല്‍സര ത്തില്‍ കെ. ടി. ഇര്‍ഫാന്‍, ഡിസ്കസ് ത്രോ യില്‍ കൃഷ്ണ പൂനിയ, വികാസ് ഗൗഡ എന്നിവര്‍ മികച്ച പ്രകടന ങ്ങളിലൂടെ ഇന്ത്യയുടെ സാന്നിദ്ധ്യം ലോകത്തെ അറിയിച്ചു.
ഒന്നാം സ്ഥാനത്ത് എത്തിയ അമേരിക്ക, 46 സ്വര്‍ണ്ണ മെഡലുകള്‍ ഉള്‍പ്പെടെ 104 മെഡലുകള്‍ സ്വന്തമാക്കി. എന്നാല്‍ നാലു വര്‍ഷം മുന്‍പ് ബീജിംഗില്‍ അമേരിക്കയെ പിന്തള്ളി ഒന്നാം സ്ഥാനം തട്ടിയെടുത്ത ചൈന, ലണ്ടനില്‍ 38 സ്വര്‍ണ്ണം അടക്കം 87 മെഡലു കളുമായി രണ്ടാം സ്ഥാനത്തേക്ക് മാറിപ്പോയി.
- pma

മനാമ : ഹോർമുസ് കടലിടുക്കിനടുത്ത് ഒരു അമേരിക്കൻ നാവിക സേനാ കപ്പൽ ഒരു എണ്ണക്കപ്പലിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ അമേരിക്കൻ നാവിക സേനയുടെ കപ്പലായ യു. എസ്. എസ്. പോർട്ടറിന്റെ വലതു ഭാഗം തകർന്നു. എന്നാൽ ആളപായം ഉണ്ടായില്ല എന്നും എണ്ണ മലിനീകരണം സംഭവിച്ചില്ല എന്നും നാവിക സേന അറിയിച്ചു. കപ്പലുകൾ തമ്മിൽ ഇടിക്കാൻ ഉള്ള കാരണത്തെ കുറിച്ചു അന്വേഷണം തുടങ്ങി. ബഹറൈനിൽ നിലയുറപ്പിച്ച അമേരിക്കൻ നാവിക സേനയുടെ അഞ്ചാം കപ്പൽ പടയിൽ അംഗമാവാൻ പുറപ്പെട്ടതായിരുന്നു യു. എസ്. എസ്. പോർട്ടർ.
- ജെ.എസ്.