തൊഴില്‍ പീഡനം : ഇന്തോനേഷ്യ സൗദിയിലേക്ക്‌ വനിതകളെ അയക്കില്ല

June 29th, 2011

indonesian-maid-execution-epathram

ജക്കാര്‍ത്ത : തൊഴില്‍ പീഡനം മൂലം ദുരിതം അനുഭവിക്കുന്ന ഇന്തോനേഷ്യന്‍ വനിതകളുടെ സുരക്ഷിതത്വം കണക്കിലെടുത്ത് വീട്ടു വേലക്കായി സൗദിയിലേക്ക്‌ പോകുന്നതില്‍ നിന്നും ഇന്തോനേഷ്യ തങ്ങളുടെ വനിതകളെ തടഞ്ഞു. അടുത്ത കാലത്തായി ഇത്തരം നിരവധി പീഡന കഥകള്‍ പുറത്തു വന്ന പശ്ചാത്തലത്തില്‍ ആണ് തീരുമാനം.

വര്‍ഷങ്ങളായി തന്നെ പീഡിപ്പിച്ച തൊഴില്‍ ദാതാവിനെ സഹികെട്ട് കത്തി കൊണ്ട് കുത്തി കൊന്ന 54 കാരിയായ ഇന്തോനേഷ്യന്‍ വനിത റുയാതി ബിന്‍തി സപൂബി എന്ന വീട്ടു വേലക്കാരിയെ കഴിഞ്ഞ ദിവസം സൌദിയില്‍ തല വെട്ടി വധ ശിക്ഷ നടപ്പിലാക്കിയതില്‍ ഇന്തോനേഷ്യന്‍ ജനത വന്‍ പ്രതിഷേധം ഉയര്‍ത്തുകയുണ്ടായി.

തന്നെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച തൊഴില്‍ ദാതാവിനെ വധിച്ച ദാര്സെം ബിന്‍തി ദാവൂദ്‌ എന്ന മറ്റൊരു ഇന്തോനേഷ്യന്‍ വീട്ടു വേലക്കാരിയെ ജൂലൈ 7ന് സൌദിയില്‍ തല വെട്ടി വധ ശിക്ഷ നടപ്പിലാക്കും.

വേറെയും 22 ഇന്തോനേഷ്യക്കാര്‍ ഇത്തരത്തില്‍ വധ ശിക്ഷ കാത്ത് സൗദി തടവറകളില്‍ കഴിയുന്നുണ്ട്.

കഴിഞ്ഞ കാലങ്ങളില്‍ മുന്നൂറിലധികം ഇന്തോനേഷ്യന്‍ ജോലിക്കാര്‍ വധ ശിക്ഷയ്ക്ക് വിധേയരായിട്ടുണ്ട്. സര്‍ക്കാര്‍ ഇടപെട്ട് വെറും 12 പേരെയാണ് രക്ഷപ്പെടുത്താന്‍ കഴിഞ്ഞത്. സൗദി വിരുദ്ധ പ്രക്ഷോഭകര്‍ ജക്കാര്‍ത്തയിലെ സൗദി എംബസിക്ക്‌ വെളിയില്‍ വന്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി വരികയാണ്. ശക്തമായ നടപടികള്‍ സ്വീകരിക്കാത്ത ഇന്തോനേഷ്യന്‍ സര്‍ക്കാരും ഈ അവസ്ഥയ്ക്ക് ഉത്തരവാദിയാണ് എന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുന്നു.

എന്നാല്‍ റുയാതിയെ രക്ഷിക്കാന്‍ തങ്ങളാല്‍ കഴിയുന്നതെല്ലാം തങ്ങള്‍ ചെയ്തതാണ് എന്ന് സര്‍ക്കാര്‍ പറയുന്നു. സൌദിയിലെ തങ്ങളുടെ നയതന്ത്ര പ്രതിനിധിയെ പിന്‍വലിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ സര്‍ക്കാര്‍.

- ജെ.എസ്.

വായിക്കുക: , , , , , ,

1 അഭിപ്രായം »

ഫ്ലോറന്‍സില്‍ പുതിയ യാക്കോബായ ഇടവക

June 27th, 2011

new-jacobite-syrian-church-in-florance-epathram

ഫ്ലോറന്‍സ് : ഇറ്റലിയിലെ പ്രധാനപ്പെട്ട നഗരങ്ങളില്‍ ഒന്നായ ഫ്ലോറന്‍സില്‍ യാക്കോബായ സഭയ്ക്ക് പുതിയ ഒരു ഇടവക കൂടി സ്ഥാപിതമായി. സെന്റ്‌ ഗ്രിഗോറിയോസ്‌ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ്‌ കോണ്‍ഗ്രിഗേഷന്‍ എന്നാണ് പുതിയ ഇടവകയുടെ പേര്. ബഹു. പ്രിന്‍സ്‌ മണ്ണത്തൂര്‍ അച്ഛന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഇടവകയുടെ ആദ്യത്തെ വിശുദ്ധ കുര്‍ബാന ജൂണ്‍ 12ന് പെന്തകോസ്ത് ദിവസം നടന്നു. പുതിയ ഇടവകയുടെ സെക്രട്ടറിയായി പുല്ലംകോട്ടില്‍ പ്രിന്‍സിനെ തിരഞ്ഞെടുത്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക് റവ. ഫാദര്‍ പ്രിന്‍സ്‌ മണ്ണത്തൂരിനെ 0039 3202256291 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.

(അയച്ചു തന്നത് : പ്രിന്‍സ്‌ പുല്ലംകോട്ടില്‍)

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

റിഥംസ് ഓഫ് സൗത്ത് ഏഷ്യ : ഹാമില്‍റ്റണില്‍ ആഘോഷിച്ചു

May 18th, 2011

canada-south-asian-anniversary-epathram
കാനഡ : കാനഡ യിലെ സൗത്ത് ഏഷ്യന്‍ ഹെറിറ്റേജിന്‍റെ ഏഴാം വാര്‍ഷിക ആഘോഷങ്ങള്‍ ഹാമില്‍റ്റണ്‍ ചാപ്റ്ററിന്‍റെ ആഭിമുഖ്യ ത്തില്‍ വെസ്റ്റ്ഡേല്‍ സ്കൂളില്‍ വെച്ച് കൊണ്ടാടി.

ഹാമില്‍റ്റണ്‍ മേയര്‍ റോബര്‍ട് ബ്രാറ്റിന യെ ആദരിച്ച ചടങ്ങിലെ മുഖ്യ പ്രാസംഗിക‍ന്‍ വെസ്റ്റേണ്‍ ഒണ്‍റ്റേറിയോ യൂണിവേഴ്സിറ്റി വൈസ് ചാന്‍സെലര്‍ ഡോ. അമിത് ചക്മ ആയിരുന്നു. പ്രസിഡന്‍റ് ശ്രീമതി ഇന്ദു സിംഗ് ചടങ്ങിന്‌ സ്വാഗതം പറഞ്ഞു.

canada-south-asia-anniversary-dance-epathram

എട്ട് തെക്കനേഷ്യന്‍ രാജ്യത്തിലെ ജനങ്ങള്‍ പങ്കെടുത്ത സായാഹ്നം വിവിധ കലാപരിപാടി കളാല്‍ സമ്പന്ന മായിരുന്നു. കലാ പരിപാടി കളിലെ മുഖ്യ ഇനം കള്‍‍ച്ചറല്‍ സെക്രട്ടറിയും മലയാളി അദ്ധ്യാപിക യുമായ ശ്രീമതി സുജാതാ സുരേഷ് ചിട്ടപ്പെടുത്തിയ നൃത്ത പരിപാടി കളായിരുന്നു.

canada-south-asian-heritage-dance-epathram

രൗദ്ര – ലാസ്യ – വീര രസ ങ്ങളുടെ രംഗാ വിഷ്ക്കാരങ്ങള്‍ അഭിനയ ത്തികവി ലൂടെ വിശദീകരിച്ച ഐശ്വര്യാ സജീവ്, ഗീതാ ഉണ്ണി, സന്ദേശ്, സംവിധായിക സുജാത എന്നിവര്‍ കാണികളുടെ പ്രശംസ നേടി.‍ ട്രഷറര്‍ നോഷി ഗുലാത്തി സദസ്സിന്‌ നന്ദി പ്രകാശിപ്പിച്ചു.‍

– അയച്ചു തന്നത് : ടോണി ജേക്കബ് കാനഡ (ചിത്രങ്ങള്‍ : ഡോ. ഖുര്‍ഷീദ് അഹ്മദ്)

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പരി. ബസേലിയോസ് ബാവയുടെ ഓര്‍മ്മ പെരുന്നാള്‍

October 5th, 2010

rome-church-kerala-epathram

റോം : കോതമംഗലത്ത്‌ കബറടങ്ങിയിരിക്കുന്ന അന്ത്യോഖ്യാ സിംഹാസന പ്രതിനിധി പരി. യല്‍ദോ മോര്‍ ബസേലിയോസ് ബാവയുടെ ഓര്‍മ്മ പെരുന്നാള്‍ റോമിലെ സെന്റ്‌ പീറ്റേഴ്സ് സെന്റ്‌ പോള്‍സ്‌ യാക്കോബായ സുറിയാനി പള്ളിയില്‍ ഒക്ടോബര്‍ മൂന്നാം തിയതി ആഘോഷിച്ചു. പള്ളി വികാരി റവ. ഫാദര്‍ പ്രിന്‍സ്‌ മണ്ണത്തൂരിന്റെ നേതൃത്വത്തില്‍ പ്രഭാത പ്രാര്‍ത്ഥനയും തുടര്‍ന്ന് വി. കുര്‍ബാനയും ധൂപ പ്രാര്‍ത്ഥനയും നടത്തപ്പെട്ടു.

അടുത്ത മാസം (നവംബര്‍) മുതല്‍ എല്ലാ മാസവും രണ്ടാമത്തെയും നാലാമത്തെയും ഞായറാഴ്ചകളില്‍ ബസലിക്ക സാന്റ് പൌളോയ്ക്ക് സമീപമുള്ള ചാപ്പലില്‍ വി. കുര്‍ബാന ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ നമ്പരില്‍ ബന്ധപ്പെടാവുന്നതാണ് : 00393200396689 (ബിജു)

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

കിര്‍ഗിസ്ഥാന്‍ – 21 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ തിരിച്ചെത്തി

June 18th, 2010

kyrgyzstan-mapന്യൂഡല്‍ഹി : കലാപ ബാധിത ദക്ഷിണ കിര്‍ഗിസ്ഥാനില്‍ നിന്നും 21 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ സുരക്ഷിതരായി ഇന്നലെ രാത്രി ഇന്ത്യയില്‍ തിരിച്ചെത്തി. ഓഷ്, ജലാലാബാദ്‌ എന്നീ പ്രദേശങ്ങളില്‍ നിന്നും 105 ഇന്ത്യാക്കാരെ അധികൃതര്‍ കിര്‍ഗിസ്ഥാന്‍ തലസ്ഥാനമായ ബിഷ്കെക്കിലേക്ക് നേരത്തെ തന്നെ മാറ്റിയിരുന്നു. കിര്‍ഗിസ് വിഭാഗവും, ന്യൂനപക്ഷമായ ഉസ്ബെക് വിഭാഗവും തമ്മിലുള്ള കലാപത്തില്‍ 120 ഓളം പേര്‍ ഇവിടെ കൊല്ലപ്പെടുകയും 1600 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കലാപത്തെ തുടര്‍ന്ന് ഉസ്ബെക് വിഭാഗക്കാര്‍ വന്‍ തോതില്‍ ഇവിടെ നിന്നും പലായനം ചെയ്യുകയുണ്ടായി. പ്രശ്ന പരിഹാരത്തിന് കിര്‍ഗിസ്ഥാന്‍ സര്‍ക്കാര്‍ അന്താരാഷ്‌ട്ര സഹായം തേടിയിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വംശീയ ആക്രമണത്തില്‍ പെണ്‍കുട്ടികള്‍ക്കും പങ്ക്

September 11th, 2009

Ekram-Haqueവംശീയ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വംശജന്‍ ഇക്രം ഹഖിനെ ആക്രമിച്ച ചെറുപ്പക്കാരുടെ സംഘത്തില്‍ പെണ്‍കുട്ടികളും ഉണ്ടായിരുന്നു എന്ന് പോലീസ് കണ്ടെത്തി. റമദാന്‍ ആയതിനാല്‍ തന്റെ ചെറുമകളുമായി പള്ളിയില്‍ നിന്നും പ്രാര്‍ത്ഥന കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവെയാണ് ഒരു സംഘം ചെറുപ്പക്കാര്‍ ഇവരെ ആക്രമിച്ചത്. ഓഗസ്റ്റ് 31 ന് നടന്ന ആക്രമണത്തില്‍ തലക്ക് അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ഇക്രം ഹഖ് പിന്നീട് ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു എന്നാണ് കേസ്. ആക്രമണത്തെ തുടര്‍ന്ന് ഉണ്ടായ ഞെട്ടലില്‍ നിന്നും ബ്രിട്ടനിലെ ഇന്ത്യന്‍ സമൂഹം ഇനിയും മോചിതമായിട്ടില്ല. ഭയം മൂലം സംഭവം കണ്ടു നിന്ന ദൃക്‌ സാക്ഷികള്‍ പോലും പോലീസിന് മൊഴി നല്‍കാന്‍ തയ്യാറായിട്ടില്ല എന്നത് കേസിനെ ദുര്‍ബലമാക്കുന്നു. പതിനഞ്ച് വയസിനു താഴെയുള്ള മൂന്ന് കുട്ടികള്‍ക്കെതിരെ പോലീസ് കേസെടുക്കുകയും ഇവര്‍ കോടതിയില്‍ ഹാജരാകുകയും ചെയ്തിട്ടുണ്ട്. കൂടെ ഉണ്ടായിരുന്ന പെണ്‍കുട്ടികളെ പോലീസ് തിരയുകയാണ്.
 


UK Police looking for teenage girls in racial attack


 
 

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പ്രവാസികള്‍ മടങ്ങുമ്പോള്‍ ഗള്‍ഫില്‍ പനി ഭീതി

August 12th, 2009

gulf-studentsവേനല്‍ അവധി കഴിഞ്ഞു വിദ്യാലയങ്ങള്‍ തുറക്കാറായി. ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ഇന്ത്യയില്‍ നിന്നും മടങ്ങി ഗള്‍ഫിലേക്ക് എത്തുന്നത്. ലോകത്തെല്ലായിടത്തും പന്നി പനി പടര്‍ന്നു പിടിക്കുകയാണ്. ഇന്ത്യയില്‍ പനി ആയിരത്തിലേറെ പേരെ പിടി കൂടി കഴിഞ്ഞു. 19 പേര്‍ മരണത്തിനു കീഴടങ്ങി. വേനല്‍ അവധി കഴിഞ്ഞു ഗള്‍ഫിലേക്ക് ലക്ഷങ്ങള്‍ മടങ്ങുമ്പോള്‍ ഇവരില്‍ പലരും വയറസിന്റെ വാഹകരാവാം എന്ന സാധ്യത തള്ളി കളയാന്‍ ആവില്ല. കഴിഞ്ഞ വര്‍ഷം വേനല്‍ അവധി കഴിഞ്ഞ് പലരും ചിക്കുന്‍ ഗുനിയയുമായി ആയിരുന്നു തിരികെ വന്നത്. എന്നാല്‍ ഇതിനേക്കാള്‍ ഭീതിദമാണ് പന്നി പനി എന്ന് ഇത് പകരുന്നതിന്റെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പനി ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് ദിവസങ്ങള്‍ കൊണ്ടാണ് ഇത് ലോകമെമ്പാടും പകര്‍ന്നത്.
 
ഒരു ശീതീകരിച്ച, അടച്ച മുറിക്കുള്ളില്‍ നാല്‍പ്പതോളം കുട്ടികള്‍ തിക്കി തിരക്കി ഇരിക്കുന്ന സാഹചര്യമാണ് ഗള്‍ഫിലെ സ്കൂളുകളില്‍. ഇവരുടെ വിയര്‍പ്പിന്റെ ഗന്ധം പോലും ഈ ക്ലാസ് മുറികളെ ദുഃസ്സഹമാക്കുന്നു എന്നാണ് അധ്യാപകര്‍ പോലും പറയുന്നത്. ഈ മുറികളിലേക്കാവും പന്നി പനിയുടെ വയറസും പേറി കുട്ടികള്‍ അവധി കഴിഞ്ഞ് മടങ്ങി വരുന്നത്. ഈ അടച്ച മുറികളില്‍ വയറസ് പകര്‍ച്ച തടയുക അസാധ്യമാവും എന്നത് വളരെ ഏറെ അപകടം പിടിച്ച ഒരു സ്ഥിതി വിശേഷമാണ് കാഴ്ച വെക്കുന്നത്.
 
പന്നി പനി മൂലം മസ്ക്കറ്റിലെ ഇന്ത്യന്‍ സ്ക്കൂള്‍ ഓഗസ്റ്റ് 22 വരെ അടച്ചിടുവാന്‍ തീരുമാനിച്ചിരിക്കുന്നു. ഇവിടെ ഒരു കുട്ടി പനി മൂലം മരണമടഞ്ഞു എന്നാണ് ഇവിടെ നിന്നും ഉള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
 
പനി ഭീതി വളര്‍ത്താതിരിക്കാന്‍ വേണ്ടിയാവാം അധികൃതര്‍ മൌനം പാലിക്കുന്നത്. എന്നാല്‍ ഇന്ത്യയും മറ്റ് രാജ്യങ്ങളും പനിയെ നേരിട്ടത് വ്യാപകമായ ബോധവല്‍ക്കരണത്തിലൂടെയും വസ്തുതകള്‍ പൊതു ജനത്തിനു മുന്‍പില്‍ പരസ്യമായി വെളിപ്പെടുത്തിയും ആണ്. ഇന്ത്യയില്‍ മൂന്നില്‍ ഒന്നു പേര്‍ക്ക് പന്നി പനി ബാധിക്കാന്‍ സാധ്യത ഉണ്ടെന്ന് ഇന്ത്യന്‍ ആരോഗ്യ മന്ത്രി കഴിഞ്ഞ ദിവസമാണ് പ്രസ്താവിച്ചത്.
 
പനി ഇവിടെയും ഒരു യാഥാര്‍ത്ഥ്യം ആണെന്ന് എല്ലാവരും മനസ്സിലാക്കി അത് പടരുന്നതിന് എതിരെ ആവശ്യമായ മുന്‍ കരുതലുകള്‍ എടുക്കുക തന്നെ വേണം. ഇതിന് പൊതുജനം അധികൃതരുമായി പരമാവധി സഹകരിക്കുകയും ഈ പ്രവര്‍ത്തനം ഒരു കൂട്ടായ സംരംഭമായി ഏറ്റെടുക്കുകയും വേണം. ഇത് നില നില്‍പ്പിന്റെ തന്നെ പ്രശ്നമാണ് എന്ന ബോധം ഒരോരുത്തര്‍ക്കും ആവശ്യമാണ്. ഇത്തരം ഒരു കൂട്ടായ പ്രവര്‍ത്തനം ഇവിടങ്ങളില്‍ നിലവില്‍ ഇല്ലാത്തതാണ്. പ്രവാസി സംഘടനകളേയും കൂട്ടായ്മകളേയും പങ്കാളികളാക്കി, ഇത്‍ സാഹചര്യത്തിന്റെ ആവശ്യമായി അംഗീകരിച്ച്, ഇത്തരം പ്രവര്‍ത്തനത്തിന് അധികൃതരും തയ്യാറായേ മതിയാകൂ.
 


H1N1 (Swine Flu) fear grips middle east as expat students return for school reopening


 
 

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് ഏറ്റവും പ്രിയം യു.എ.ഇ.

July 31st, 2009

venu-rajamaniആഗോള മാന്ദ്യത്തെ തുടര്‍ന്നുള്ള പ്രതിസന്ധി തുടരുന്നതിന് ഇടയിലും ഇന്ത്യന്‍ തൊഴിലാളികള്‍ ഗള്‍ഫില്‍ ഏറ്റവും കൂടുതല്‍ ജോലി ചെയ്യുവാന്‍ ആഗ്രഹിക്കുന്നത് യു.എ.ഇ. യില്‍ തന്നെ ആണെന്ന് യു.എ.ഇ. യിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വേണു രാജാമണി അഭിപ്രായപ്പെട്ടു. പതിനഞ്ച് ലക്ഷം ഇന്ത്യന്‍ തൊഴിലാളികള്‍ യു.എ.ഇ. യില്‍ ഉണ്ട്. ഇതില്‍ 12 ലക്ഷത്തോളം പേര്‍ ദുബായ്, ഷാര്‍ജ എന്നിങ്ങനെയുള്ള വടക്കന്‍ എമിറേറ്റുകളിലാണ് ഉള്ളത്. യു.എ.ഇ. യില്‍ ഏറ്റവും അധികം ഇന്ത്യാക്കാര്‍ കേരളം, തമിഴ് നാട്, ആന്ധ്ര പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നും ഉള്ളവരാണ് എന്നാണ് ഇന്ത്യന്‍ എംബസ്സിയുടെ കണ്ടെത്തല്‍ എന്നും അദ്ദേഹം അറിയിച്ചു. 2007 നെ അപേക്ഷിച്ച് 2008ല്‍ 11.87 ശതമാനം വര്‍ധനയാണ് ഇവിടെ ജോലി ലഭിച്ചവരുടെ എണ്ണത്തില്‍ ഉണ്ടായിട്ടുള്ളത്.
 
കേരളത്തിലെ സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസ് ന്റെ ആഭിമുഖ്യത്തില്‍ ഗള്‍ഫിലെ സാമ്പത്തിക പ്രതിസന്ധി ദക്ഷിണ കിഴക്കന്‍ ഏഷ്യയിലേയും ദക്ഷിണ ഏഷ്യയിലേയും പ്രവാസി ജോലിക്കാരെ എങ്ങനെ ബാധിച്ചിരിക്കുന്നു എന്ന വിഷയത്തില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുത്തു സംസാരിക്കുക ആയിരുന്നു വേണു രാജാമണി.
 
യു.എ.ഇ. ക്ക് പിന്നാലെ സൌദി അറേബ്യ, ഒമാന്‍, ഖത്തര്‍, കുവൈറ്റ്, മലേഷ്യ എന്നീ രാജ്യങ്ങളും ഏറ്റവും അവസാനമായി ബഹറൈനും ആണ് ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് പ്രിയം എന്നും അദ്ദേഹം അറിയിച്ചു.
 
അന്‍പത് ലക്ഷം ഇന്ത്യന്‍ പ്രവാസികളാണ് ഈ രാജ്യങ്ങളില്‍ തൊഴില്‍ ചെയ്യുന്നത്.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

വംശീയ ആക്രമണം : ഇന്ത്യന്‍ വിദ്യാര്‍ത്ഥി അത്യാസന്ന നിലയില്‍

May 28th, 2009

racist-australia-attacks-indian-studentsഓസ്ട്രേലിയയില്‍ വിദ്യാര്‍ത്ഥി ആയിരുന്ന ആന്ധ്രാ പ്രദേശ് സ്വദേശി വംശീയ ആക്രമണത്തെ തുടര്‍ന്ന് അത്യാസന്ന നിലയില്‍ ആണെന്ന് ഓസ്ട്രേലിയയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ അനിതാ നായര്‍ അറിയിച്ചു. 25 കാരനായ ശ്രാവണ്‍ കുമാര്‍ ആണ് ഒരു സംഘം ഓസ്ട്രേലിയന്‍ യുവാക്കളുടെ ആക്രമണത്തിന് ഇരയായി ഇപ്പോള്‍ മെല്‍ബണിലെ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നത്. ഇദ്ദേഹത്തിന്റെ നില അതീവ ഗുരുതരവും ആശങ്കാ ജനകവും ആണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഈ അവസരത്തില്‍ ഇയാളുടെ ജീവന്‍ രക്ഷപ്പെടുത്താന്‍ ആവുമെന്ന് തങ്ങള്‍ വിശ്വസിക്കുന്നില്ലെന്നും എന്നാല്‍ എന്തെങ്കിലും പുരോഗതി ഉണ്ടാവുമോ എന്ന പ്രതീക്ഷയില്‍ തന്നെ ഏവരും കാത്തിരിക്കുകയാണ് എന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. ഒന്നു രണ്ട് ദിവസത്തിനകം വ്യക്തം ആയ ഒരു ചിത്രം ലഭിക്കും എന്നാണ് പ്രതീക്ഷ. തങ്ങള്‍ ആശുപത്രി അധികൃതരുമായി നിരന്തര സമ്പര്‍ക്കത്തിലാണ് എന്നും അനിത പറഞ്ഞു.
 
ശ്രാവണ്‍ കുമാര്‍ അടക്കം നാല് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ആണ് കഴിഞ്ഞ ദിവസം മെല്‍ബണില്‍ ഒരു സംഘം ഓസ്ട്രേലിയന്‍ യുവാക്കളുടെ ആക്രമണത്തിന് ഇരയായത്. ക്രൂരമായി മര്‍ദ്ദിച്ച ഇവരെ ആക്രമികള്‍ സ്ക്രൂ ഡ്രൈവര്‍ കൊണ്ട് കുത്തി മുറിവേല്‍പ്പിക്കുകയും ചെയ്തു എന്ന് പോലീസ് പറഞ്ഞു.
 
ആക്രമണത്തില്‍ വിദേശ കാര്യ മന്ത്രി എസ്. എം കൃഷ്ണ ഞെട്ടല്‍ രേഖപ്പെടുത്തി. തങ്ങളുടെ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുവാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളണം എന്ന് ഇന്ത്യ ഓസ്ട്രേലിയയോട് ആവശ്യപ്പെട്ടു. ആക്രമണത്തെ അപലപിച്ച ഇന്ത്യ അക്രമികളെ മാതൃകാപരമായി ശിക്ഷിക്കണം എന്ന് ആവശ്യപ്പെട്ടു.
 



- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആസ്ത്രേലിയയില്‍ സാമൂഹിക വിലക്കുകള്‍

February 20th, 2009

വ്യത്യസ്തവും വൈവിധ്യവും ആയ സമൂഹങ്ങളേയും സംസ്ക്കാരങ്ങളേയും തങ്ങളുടെ മണ്ണിലേക്ക് എന്നും സ്വാഗതം ചെയ്യുകയും, അവരുടെ സാമൂഹ്യ സാംസ്ക്കാരിക സ്വത്വം നഷ്ടപ്പെടാതെ തങ്ങളുടെ പൊതു സാമൂഹിക ധാരയില്‍ നില നില്‍ക്കുകയും ചെയ്യുവാന്‍ കഴിയുന്ന വിശാലമായ സാമൂഹിക കാഴ്ച്ചപ്പാടിനും സഹിഷ്ണുതക്കും പേര് കേട്ട ആസ്ത്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി സമൂഹത്തിന് നേരെ അടുത്ത കാലത്ത് നടന്ന വംശീയ ആക്രമണങ്ങളെ നേരിടുന്ന ശ്രമത്തിന്റെ ഭാഗമായി മെല്‍ബോണിലെ പോലീസ് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു. ഇന്ത്യാക്കാര്‍ക്ക് നേരെയുള്ള ഇത്തരം ആക്രമണങ്ങള്‍ ആസ്ത്രേലിയയില്‍ “കറി ബാഷിങ്” എന്നാണ് അറിയപ്പെടുന്നത്.

ഇന്ത്യന്‍ ഭാഷകളില്‍ ഉച്ചത്തില്‍ സംസാരിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയ പോലീസ് ഇവര്‍ പൊതു സ്ഥലത്ത് തങ്ങളുടെ പെരുമാറ്റ രീതികള്‍ നിയന്ത്രിക്കണം എന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ആസ്ത്രേലിയയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥി സംഘടനയായ ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യന്‍ സ്റ്റ്യൂഡന്‍സ് ഓഫ് ഓസ്ട്രേലിയയുടെ (FISA) നേതാവ് രാമന്‍ വൈദ് പറയുന്നത് ഇത്തരം ഒരു വിലക്ക് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ ഉള്ളൂ എന്നാണ്. ലാപ്ടോപ്പുകളും, ഐ ഫോണ്‍, എം‌പിത്രീ പ്ലേയര്‍ എന്നിവയും മറ്റും കൊണ്ടു നടക്കരുത് എന്നും പോലീസ് ഇവരെ വിലക്കിയിട്ടുണ്ട് എന്നും ഇദ്ദേഹം അറിയിച്ചു.

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പെരുമാറ്റം നിയന്ത്രിക്കുന്നതിന് ആവശ്യമായ പരിശീലനം നല്‍കുവാനും പോലീസിന് പരിപാടിയുണ്ട്. എന്നാല്‍ ഇത്തരം നിയന്ത്രണങ്ങള്‍ ആഗോള തലത്തില്‍ ആസ്ത്രേലിയയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കും എന്ന് ആസ്ത്രേലിയന്‍ അധികൃതര്‍ ഭയപ്പെടുന്നുമുണ്ട്. ഇത്തരം വംശീയ വിവേചനം മൂലം ആസ്ത്രേലിയയില്‍ ഉന്നത പഠനത്തിനായി വരുവാന്‍ ഇനി വിദ്യാര്‍ത്ഥികള്‍ മടിക്കും എന്നും ചൂണ്ടി കാണിക്കപ്പെടുന്നു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

3 of 5234»|

« Previous Page« Previous « അഫ്ഗാന്‍ ഒബാമയുടെ വിയറ്റ്നാം – ക്ലിന്റണ്‍
Next »Next Page » അടുത്ത വര്‍ഷം 10 വിശുദ്ധരെ കൂടി പ്രഖ്യാപിക്കും എന്ന് വത്തിക്കാന്‍ – വിശുദ്ധരില്‍ മലയാളികള്‍ ഇല്ല »



  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം
  • ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രി യായി ചുമതലയേറ്റു
  • ചാൾസ് മൂന്നാമന്‍റെ കിരീട ധാരണം 2023 മേയ് ആറിന്
  • രസതന്ത്ര നോബല്‍ സമ്മാനം മൂന്നു പേർക്ക്
  • ക്വാണ്ടം കമ്പ്യൂട്ടിംഗ് : ഭൗതിക ശാസ്ത്ര നോബല്‍ സമ്മാനം മൂന്നു പേര്‍ പങ്കിട്ടു
  • എലിസബത്ത് രാജ്ഞി അന്തരിച്ചു
  • സ്വതന്ത്ര വിദേശ നയം : വീണ്ടും ഇന്ത്യയെ പ്രകീര്‍ത്തിച്ച് ഇമ്രാന്‍ ഖാന്‍
  • ദിനേശ്‌ ഗുണവര്‍ധനെ ശ്രീലങ്കയുടെ പുതിയ പ്രധാന മന്ത്രി
  • ഗോട്ടബയ രാജ പക്സെ ശ്രീലങ്കന്‍ പ്രസിഡണ്ട് സ്ഥാനം രാജി വെച്ചു
  • ക്രിപ്‌റ്റോ കറന്‍സി : തീവ്രവാദത്തിനും കള്ളപ്പണ ഇടപാടുകള്‍ക്കും ഉപയോഗിക്കാന്‍ സാദ്ധ്യത



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine