ഇന്ത്യാ പ്രസ്സ് ക്ലബ്ബിന്റെ മാധ്യമശ്രീ അവാര്‍ഡ് വീണാ ജോര്‍ജ്ജിന്

October 13th, 2016

veena-george-ePathram
ഷിക്കാഗോ : അമേരിക്ക യിലെ മാധ്യമ പ്രവര്‍ ത്തക രുടെ ഐക്യ വേദി യായ ഇന്ത്യാ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക യുടെ ‘മാധ്യമശ്രീ’ അവാര്‍ഡിന് പ്രമുഖ മാധ്യമ പ്രവര്‍ ത്ത കയും ആറന്മുള എം. എല്‍. എ. യു മായ വീണാ ജോര്‍ജ്ജ് അര്‍ഹയായി.

ഇന്ത്യാ പ്രസ്സ് ക്ലബ് നാഷണല്‍ കമ്മിറ്റിയും ഹ്യൂസ്റ്റണ്‍ ചാപ്റ്ററും സംയുക്ത മായി 2016 നവംബര്‍ 19 ശനി യാഴ്ച ഹ്യൂസ്റ്റണില്‍ സംഘടി പ്പിക്കുന്ന ചടങ്ങി ല്‍ വെച്ച് പുരസ്കാരം സമ്മാ നിക്കും. ഒരു ലക്ഷം രൂപ, ശില്പം, അമേരി ക്കന്‍ പര്യടനം എന്നിവ അടങ്ങിയ താണ് മാധ്യമശ്രീ അവാര്‍ഡ്.

മുന്‍ ചീഫ് സെക്രട്ടറിയും എഴുത്തു കാരനു മായ ഡോ. ബാബു പോള്‍ ചെയര്‍ മാനും കൈരളി ടി. വി. എം. ഡി. യും മുഖ്യ മന്ത്രി യുടെ മാധ്യമ ഉപ ദേഷ്ടാവു മായ ജോണ്‍ ബ്രിട്ടാസ്, ദേശാഭി മാനി പൊളിറ്റി ക്കല്‍ കറസ്‌പോ ണ്ടന്റ് എന്‍. ആര്‍. എസ്. ബാബു, അമേരിക്ക യിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്ത കനായ ജോര്‍ജ്ജ് ജോസഫ് എന്നി വര്‍ ഉള്‍പ്പെടുന്ന കമ്മറ്റി യാണ് വീണാ ജോര്‍ജ്ജി നെ തെരഞ്ഞെടുത്തത്.

മാധ്യമ രംഗത്ത് സജീവ മായി ട്ടുള്ള ഇന്ത്യൻ പത്ര പ്രവർ ത്തക രുടെ അമേരിക്ക യിലെ ഏക സംഘടന യായ ഇന്ത്യാ പ്രസ്സ് ക്ലബ്ബ് 2010 മുതലാണ് അവാര്‍ഡ് ഏര്‍പ്പെടു ത്തുന്നത്.

എന്‍. പി. രാജേന്ദ്രന്‍ (മാതൃ ഭൂമി), ഡി. വിജയ് മോഹന്‍ (മനോരമ), ജോണി ലൂക്കോസ് (മനോരമ ടി. വി.), എം. ജി. രാധാ കൃഷ്ണന്‍ (ഏഷ്യാനെറ്റ് ന്യൂസ്), ടി. എന്‍. ഗോപ കുമാര്‍ (ഏഷ്യാ നെറ്റ് ടി. വി.) തുടങ്ങി യവര്‍ക്ക് മാധ്യമ ശ്രീ അവാര്‍ഡും ജോണ്‍ ബ്രിട്ടാസിനു മാധ്യമ രത്‌ന അവാര്‍ഡും നല്‍കി.

നവംബര്‍ 19 ന് നടക്കുന്ന മാധ്യമശ്രീ പുരസ്കാര ദാന ചടങ്ങ് വിജയി പ്പിക്കു വാന്‍ പ്രസിഡന്റ് ശിവന്‍ മുഹമ്മ, ജനറല്‍ സെക്രട്ടറി ഡോ. ജോര്‍ജ്ജ് കാക്കനാട്ട്, ട്രഷറര്‍ ജോസ് കാട പുറം, വൈസ് പ്രസിഡന്റ് രാജു പള്ളത്ത്, ഉപദേശക സമിതി ചെയര്‍ മാന്‍ ടാജ് മാത്യു, ജോയിന്റ് സെക്രട്ടറി പി. പി. ചെറിയാന്‍, ജോയിന്റ് ട്രഷറര്‍ സുനില്‍ തൈ മറ്റം, മധു കൊട്ടാരക്കര, ജിമോന്‍ ജോര്‍ജ്ജ്‌, ജെയിംസ് വര്‍ഗ്ഗീസ്, പ്രസ്സ് ക്ലബ് ഹൂസ്റ്റണ്‍ ചാപ്റ്റര്‍ പ്രസിഡന്റ് അനില്‍ ആറന്മുള തുടങ്ങി യവര്‍ ഉള്‍പ്പെടുന്ന കമ്മറ്റി രൂപീകരിച്ചു പ്രവര്‍ ത്തനം ആരംഭിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

തോമസ് വാതപ്പള്ളില്‍ ഓസ്ട്രേലിയന്‍ കോ-ഓര്‍ഡിനേറ്റര്‍

March 11th, 2015

logo-new-york-pravasi-malayali-federation-ePathram
മെല്‍ബണ്‍ : പ്രവാസി മലയാളി കളുടെ അന്താരാഷ്ട്ര തല ത്തിലുള്ള ഏക സംഘടന യായ പ്രവാസി മലയാളി ഫെഡറേഷന്‍ (പി. എം. എഫ്) ന്റെ ഓസ്ട്രേലിയന്‍ കോഡിനേ റ്റര്‍ ആയി തോമസ് വാതപ്പള്ളി ലിനെ തെരഞ്ഞെ ടുത്ത തായും സംഘടനാ പ്രവര്‍ത്തന ങ്ങളില്‍ മികവു തെളി യിച്ച തോമസ് വാതപ്പള്ളിലിനെ ആ സ്ഥാന ത്തേക്ക് ലഭിച്ചത് സംഘട ന യുടെ ഓസ്ട്രേലിയന്‍ യൂണിറ്റിന് പുനര്‍ ജീവന്‍ നല്‍കു മെന്നും ഗ്ലോബല്‍ കോ‌-ഓര്‍ഡി നേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍ അഭിപ്രായപ്പെട്ടു.

രാഷ്ട്രിയ സാമൂഹിക സാംസ്കാരിക മേഖല കളില്‍ ഓസ്ട്രേലിയ യില്‍ അറിയ പ്പെടുന്ന തോമസ് വാതപ്പള്ളില്‍, നല്ലൊരു സംഘാടകനും വാഗ്മി യുമാണ്. ദീര്‍ഘ കാല മായി മെല്‍ബണ്‍ നിവാസി യായ അദ്ദേഹം ജെ. ആര്‍. ടി. ഏഷ്യന്‍ ഗ്രോസറീസ് ആന്‍ഡ് ഇന്‍ഡ്യന്‍ ടേക്കവേ എന്ന ബിസിനസ് നടത്തുന്നു.

കൂടാതെ മലയാളി അസോസിയേഷന്‍ വിക്ടോറിയ, മെല്‍ബോണ്‍ കേരള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി, എ. സി. എന്‍. ഏഷ്യാ പസഫിക് ഐ. ബി. ഒ, മെല്‍ബോണ്‍ സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റി മുന്‍ ട്രസ്റ്റി എന്നീ നില കളിലും പ്രവര്‍ത്തന പാടവം തെളിയിച്ചിട്ടുണ്ട്.

തന്നില്‍ ഏല്പിച്ചിരിക്കുന്ന കര്‍ത്തവ്യം അതിന്റെ പൂര്‍ണ ഉത്തര വാദിത്വ ത്തോടെ നിറവേറ്റു മെന്നും, ഓഗസ്റ്റില്‍ തിരുവനന്ത പുരത്തു നടക്കുന്ന പ്രവാസി മലയാളി കുടുംബ സംഗമ ത്തിലേക്ക് ഓസ്ട്രേലിയ യില്‍ നിന്ന് കഴിവതും ആളുകളെ പങ്കെടുപ്പി ക്കു മെന്നും തോമസ് വാതപ്പള്ളില്‍ പറഞ്ഞു.

കേരള ത്തില്‍ അയര്‍ക്കുന്നം കൊങ്ങാണ്ടൂരാണ് സ്വദേശം. എല്‍സി തോമസ് വാതപ്പ ള്ളില്‍ ഭാര്യയും ട്രെസ്‌ലി ആന്‍ തോമസ്, ടെറീന്‍ എലിസബേത്ത് തോമസ്, ടീന്‍ മോണിക്ക തോമസ്, ടെറോണ്‍ ടോം തോമസ് എന്നിവര്‍ മക്കളുമാണ്.

ഗ്ലോബല്‍ ഡയറക്ടര്‍ബോര്‍ഡ് ചെയര്‍മാന്‍ മാത്യു മൂലേച്ചേരില്‍, ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. ജോസ് കാനാട്ട്, ഗ്ലോബല്‍ വൈസ് ചെയര്‍പേഴ്സണ്‍ ഷീല ചെറു, ഗ്ലോബല്‍ സെക്രട്ടറി ഷിബി നാര മംഗ ലത്ത്, ഗ്ലോബല്‍ ട്രഷറര്‍ പി. പി. ചെറിയാന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു

- pma

വായിക്കുക: , ,

Comments Off on തോമസ് വാതപ്പള്ളില്‍ ഓസ്ട്രേലിയന്‍ കോ-ഓര്‍ഡിനേറ്റര്‍

ഫോമ- ജനനി സംയുക്‌തമായി സംഘടിപ്പിക്കുന്ന സാഹിത്യ ശില്‍പശാല ന്യൂയോക്കില്‍

June 7th, 2012

ന്യൂയോര്‍ക്ക്‌: നോര്‍ത്ത്‌ അമേരിക്കയിലെ കേരളീയരുടെ സംഘടനയായ ഫോമയും, സാംസ്‌കാരിക മാസികയായ ജനനിയും സംയുക്തമായി സംഘടിപ്പിക്കുന്ന  ഏകദിന സാഹിത്യസെമിനാര്‍  2012 ജൂലൈ 21 ശനിയാഴ്‌ച ന്യൂയോര്‍ക്കിലെ ഫ്‌ളോറല്‍ പാര്‍ക്കിലുള്ള 26 നോര്‍ത്ത്‌ തൈസണ്‍ അവന്യൂവില് വെച്ച് നടക്കും. ഫോമയുടെ മൂന്നാമത്‌ അന്താരാഷ്‌ട്ര കണ്‍വന്‍ഷന്‌ മുന്നോടിയായി നടത്തുന്ന  ‍  ഈ ശില്‍പശാല അമേരിക്കയുടെ വിവിധഭാഗങ്ങളിലുള്ള സാഹിത്യകാരന്മാരുടെ ഒരു സംഗമവേദിയായിരിക്കും. അമേരിക്കയിലെ മലയാളഭാഷാസ്‌നേഹികളുടെ പ്രിയപ്പെട്ട മാസികയായ ജനനി ഈ വര്‍ഷം പതിനാലാം പിറന്നാള്‍ ആഘോഷിക്കുകയാണ്‌. കവിത, ചെറുകഥ, നോവല്‍ തുടങ്ങി മലയാളസാഹിത്യത്തിന്റെ വ്യത്യസ്‌തശാഖകളില്‍ പ്രശസ്‌തരായ നിരവധി വ്യക്‌തികളെ ഏകോപിക്കുവാന്‍ ഒരുക്കങ്ങള്‍ ആരംഭിച്ചുവെന്ന്‌ ഫോമാ പ്രസിഡന്റ്‌ ബേബി ഊരാളില്‍, സെക്രട്ടറി ബിനോയ്‌ തോമസ്‌, ട്രഷറര്‍ ഷാജി എഡ്വേര്‍ഡ്‌, ജനനി ചീഫ്‌ എഡിറ്റര്‍ ജെ. മാത്യൂസ്‌, മാനേജിംഗ്‌ എഡിറ്റര്‍ സണ്ണി പൗലോസ്‌ എന്നിവര്‍ സംയുക്‌തപ്രസ്‌താവനയിലൂടെ അറിയിച്ചു. ജനനി ലിറ്റററി എഡിറ്ററായ ഡോ. സാറാ ഈശോ ആണ്‌ ശില്‍പശാലയുടെ ചെയര്‍ പേഴ്‌സണ്‍. ഈ സാഹിത്യ സാംസ്‌കാരിക വിരുന്നിലേക്ക്‌, നോര്‍ത്ത്‌ അമേരിക്കയിലെ എല്ലാ സാഹിത്യകാരന്മാരെയും, സാഹിത്യാസ്വാദകരെയും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി ഫോമായുടെയും ജനനിയുടെയും ഭാരവാഹികള്‍ അറിയിച്ചു. പ്രവേശനം സൗജന്യം ആയിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജെ. മാത്യൂസ്‌: 914 693 6337 ബേബി ഊരാളില്‍: 631 805 4406 ബിനോയ്‌ തോമസ്‌: 240 593 6810 സണ്ണി പൗലോസ്‌: 845 598 5094, ഷാജി എഡ്വേര്‍ഡ്‌:917 439 0563; ഡോ. സാറാ ഈശോ: 845 304 4606.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഇനി ബ്രിട്ടനിൽ തുടരാനാവില്ല

April 6th, 2012

indian-students-britain-epathram

ലണ്ടൻ : മാറിയ വിസാ നിയമം ബ്രിട്ടനിൽ പഠനം നടത്തുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് തിരിച്ചടിയായി. ഇന്ന് മുതൽ പ്രാബല്യത്തിൽ വന്ന പുതിയ വിസാ നിയമ പ്രകാരം ബ്രിട്ടനിൽ പഠനം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് തുടർന്ന് അവിടെ ജോലിയിൽ പ്രവേശിക്കാൻ ആവില്ല. ഇത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വൻ തിരിച്ചടിയാവും. നേരത്തേയുള്ള നിയമ പ്രകാരം പഠനം പൂർത്തിയാക്കിയതിനു ശേഷം രണ്ടു വർഷത്തോളം വിദ്യാർത്ഥികൾക്ക് ബ്രിട്ടനിൽ തുടർന്നും താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യാൻ അനുവാദം ഉണ്ടായിരുന്നു. ഈ സൗകര്യം ഉപയോഗിച്ച് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന, സ്വന്തം വിദ്യാഭ്യാസ ചിലവ് സ്വയം വഹിക്കുന്ന വിദ്യാർത്ഥികൾ തങ്ങളുടെ പഠന ചിലവിന്റെ ഒരു പങ്ക് ഇത്തരത്തിൽ തൊഴിൽ ചെയ്ത് തിരികെ സമ്പാദിക്കാറുണ്ടായിരുന്നു. ഈ സാദ്ധ്യതയാണ് ഇപ്പോൾ ഇല്ലാതായിരിക്കുന്നത്.

ബ്രിട്ടനിലേക്കുള്ള കുടിയേറ്റം തടയുവാനുള്ള കാമറൂൺ സർക്കാരിന്റെ നയത്തിന്റെ ഭാഗമായാണ് ഈ പുതിയ നിയമ നിർമ്മാണം.

എന്നാൽ ഇതോടെ ബ്രിട്ടീഷ് സർവ്വകലാശാലകളിൽ ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം ഗണ്യമായി കുറയുവാൻ സാദ്ധ്യതയുണ്ട്. വിദേശ വിദ്യാർത്ഥികൾ ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയിലേക്ക് പ്രതിവർഷം 14 ബില്യൺ പൗണ്ടാണ് കൊണ്ടുവരുന്നത്. വിദേശ രാജ്യങ്ങളിൽ ബ്രിട്ടീഷ് വിദ്യാഭ്യാസ രംഗത്തെ പ്രതിനിധാനം ചെയ്യുന്ന ബ്രിട്ടീഷ് കൗൺസിൽ പുതിയ നിയമ നിർമ്മാണത്തിന്റെ അനന്തര ഫലങ്ങളെ കുറിച്ച് സർക്കാരിന് വിശദമായ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഭാര്യയ്ക്ക് സ്റ്റിറോയ്ഡ് നല്‍കിയ പ്രവാസി അറസ്റ്റില്‍

November 2nd, 2011

domestic-violence-epathram

ലണ്ടന്‍ : മാസങ്ങളോളം ഭാര്യയ്ക്ക് രഹസ്യമായി ഭക്ഷണത്തില്‍ സ്റ്റിറോയ്ഡ് കലര്‍ത്തി നല്‍കിയ പ്രവാസി ഇന്ത്യാക്കാരന്‍ ബ്രിട്ടനില്‍ അറസ്റ്റിലായി. ഭാര്യയുടെ തൂക്കം വര്‍ദ്ധിപ്പിക്കുകയും അതോടെ ഭാര്യയ്ക്ക് ജോലിക്ക് പോകാന്‍ കഴിയാതെ ആവുകയും ചെയ്യാനാണത്രെ ദല്‍വാര സിംഗ് ഈ കടുംകൈ ചെയ്തത്. കഴിഞ്ഞ വര്ഷം നവംബര്‍ മുതല്‍ ജനുവരി വരെ ഇയാള്‍ തുടര്‍ച്ചയായി ഭാര്യയുടെ ഭക്ഷണത്തില്‍ മരുന്ന് കലര്‍ത്തി. ഇതേ തുടര്‍ന്ന് ഭാര്യയുടെ മുഖത്ത് ക്രമാതീതമായി രോമം വളരുകയും ദേഹം മുഴുവന്‍ ചൊറിച്ചില്‍ അനുഭവപ്പെടുകയും ചെയ്തു. തനിക്ക്‌ ഡോക്ടറെ കാണണം എന്ന് ആവശ്യപ്പെട്ട ഭാര്യയോട്‌ അകാരണമായ ആശങ്കയാണ് ഇത് എന്ന് പറഞ്ഞ് ഇയാള്‍ വിലക്കുകയും ചെയ്തു. ഒരു നാള്‍ ഇയാള്‍ രഹസ്യമായി മുറിയില്‍ ഇരുന്ന് മരുന്ന് കലര്‍ത്തുന്നത് മകള്‍ കണ്ടതിനെ തുടര്‍ന്ന് ഭാര്യ നടത്തിയ തെരച്ചിലില്‍ ഒരു അലമാരി നിറയെ സ്റ്റിറോയ്ഡുകള്‍ കണ്ടെടുത്തു. ഈ വിവരം പോലീസിനെ വിളിച്ചു പറഞ്ഞതോടെയാണ് ദല്‍വാര സിംഗ് പോലീസ്‌ പിടിയിലായത്‌.

ഇയാളെ ഭാര്യയെ കാണുന്നതില്‍ നിന്നും കോടതി വിലക്കിയിട്ടുണ്ട്. ഒരു വര്ഷം തടവ്‌ ശിക്ഷ കോടതി വിധിച്ചുവെങ്കിലും ഇത് രണ്ടു വര്‍ഷത്തേക്ക് ഒഴിവാക്കി ഇയാളെ ഒരു പെരുമാറ്റ ദൂഷ്യ നിവാരണ പരിപാടിയില്‍ പങ്കെടുപ്പിക്കുവാനാണ് കോടതി തീരുമാനിച്ചത്‌.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ക്രെഡിറ്റ്‌ കാര്‍ഡ്‌ തട്ടിപ്പ്‌ : 13 പ്രവാസി ഇന്ത്യാക്കാര്‍ പിടിയില്‍

October 9th, 2011

credit-card-epathram

ന്യൂയോര്‍ക്ക് : അമേരിക്ക കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ക്രെഡിറ്റ്‌ കാര്‍ഡ്‌ തട്ടിപ്പ്‌ പോലീസ്‌ പിടികൂടി. അഞ്ച് അന്താരാഷ്‌ട്ര കുറ്റവാളി സംഘങ്ങള്‍ ഒത്തൊരുമിച്ചാണ് ഈ കുറ്റകൃത്യം നടത്തിയത്‌ എന്ന് പോലീസ്‌ കണ്ടെത്തി. ഇവര്‍ യൂറോപ്പ്‌, ചൈന, ഏഷ്യ, ആഫ്രിക്ക, മദ്ധ്യ പൂര്‍വേഷ്യ, റഷ്യ, എന്നിവിടങ്ങളില്‍ നിന്ന് ഉള്ള സംഘങ്ങളാണ്. അറബിയിലും, റഷ്യനിലും, മണ്ടാരിന്‍ ഭാഷയിലുമുള്ള ആയിരക്കണക്കിന് ടെലിഫോണ്‍ സംഭാഷണങ്ങള്‍ ദ്വിഭാഷികളെ ഉപയോഗിച്ച് തര്‍ജ്ജമ ചെയ്തു മനസ്സിലാക്കിയാണ് ഈ അന്താരാഷ്‌ട്ര കുറ്റവാളി സംഘത്തെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസ്‌ മനസിലാക്കിയത്. കൃത്രിമമായി നിര്‍മ്മിച്ച ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഇവര്‍ രാജ്യവ്യാപകമായി സാധനങ്ങള്‍ വാങ്ങിക്കൂട്ടുകയായിരുന്നു. വ്യാജ ക്രെഡിറ്റ്‌ കാര്‍ഡുകള്‍ ഉപയോഗിച്ച് വിലപിടിപ്പുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍, വാഹനങ്ങള്‍, ആഭരണങ്ങള്‍ എന്നിവ വാങ്ങുകയും പഞ്ച നക്ഷത്ര ഹോട്ടലുകളില്‍ താമസിക്കുകയും വിലകൂടിയ കാറുകളും സ്വകാര്യ വിമാനങ്ങളും വാടകയ്ക്കെടുക്കുകയും ഇവര്‍ ചെയ്തു.

86 പേരെ പോലീസ്‌ പിടി കൂടി. 25 പേരെ പിടി കിട്ടിയിട്ടില്ല. പോലീസ്‌ കുറ്റം ചുമത്തിയ 111 പേരില്‍ 13 പ്രവാസി ഇന്ത്യാക്കാരും ഉണ്ട്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ബ്രിട്ടനില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ മേല്‍ അദ്ധ്യാപകര്‍ ചാരവൃത്തി ചെയ്യുന്നു

October 1st, 2011

indian-students-britain-epathram

ലണ്ടന്‍ : ബ്രിട്ടനിലേക്കുള്ള വിസ ലഭിക്കാനായി മാത്രം പഠന വിസയ്ക്കായി അപേക്ഷിക്കുകയും പിന്നീട് പഠനം തുടരാതെ തൊഴില്‍ തേടി പോവുകയും ചെയ്യുന്നവരെ പിടികൂടാനായി ബ്രിട്ടീഷ്‌ സര്‍വകലാശാലകളിലെ അദ്ധ്യാപകരോട് വിദ്യാര്‍ത്ഥികളുടെ നീക്കങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുവാനും സംശയം തോന്നുന്ന പക്ഷം ഉടന്‍ തന്നെ ഈ വിവരം അധികൃതരെ അറിയിക്കുവാനും നിര്‍ദ്ദേശം നല്‍കിയത്‌ ചര്‍ച്ചാവിഷയം ആവുന്നു. അദ്ധ്യാപകര്‍ ഈ രീതിയില്‍ വിദ്യാര്‍ത്ഥികളെ സംശയ ദൃഷ്ടിയോടെ കാണുന്നത് അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മിലുള്ള ആരോഗ്യകരമായ ബന്ധത്തെ പ്രതികൂലമായി ബാധിക്കും എന്നാണ് ആശങ്ക. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ 27,000 ത്തില്‍ പരം വിദ്യാര്‍ത്ഥികളെ പറ്റി ഇത്തരത്തില്‍ അദ്ധ്യാപകര്‍ രഹസ്യ വിവരം നല്‍കിയതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഇന്ത്യയടക്കം ഒട്ടേറെ രാജ്യങ്ങളില്‍ നിന്നും ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ബ്രിട്ടീഷ്‌ സര്‍വകലാശാലകളില്‍ ഉന്നത പഠനത്തിനായി എത്തുന്നത്. ഇവരില്‍ നിന്നും ലഭിക്കുന്ന ഫീസ്‌ പല സര്‍വകലാശാലകളുടെയും പ്രധാന വരുമാന സ്രോതസ്സാണ്. അദ്ധ്യാപകര്‍ ചെയ്യുന്ന ഈ ചാരവൃത്തി മൂലം ബ്രിട്റെഷ് സര്‍വകലാശാലകളുടെ ആകര്‍ഷണം അന്താരാഷ്‌ട്ര തലത്തില്‍ കുറയുകയും ഈ വരുമാനത്തില്‍ ഗണ്യമായ കുറവ്‌ വരികയും ചെയ്യും എന്നും ആശങ്കയുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സ്നേഹഭവനില്‍ ഓണാഘോഷം നടത്തി

September 25th, 2011

snehabhavan-tiruvalla-epathram

ഡാളസ് : അമേരിയിലെ മലയാളി സംഘടനകള്‍ ഓണം പണം ധൂര്‍ത്തടിച്ചു ആഘോഷിച്ചപ്പോള്‍ ദാലസ്സിലുള്ള അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ തിരുവല്ല ആനപ്രമ്പലിലുള്ള സ്നേഹഭവനിലെ പാവങ്ങളായ അന്തേവാസികളുടെ ഇടയില്‍ ഓണം ആഘോഷിച്ചു മാതൃകയായി.

അനാഥാലയത്തിലുള്ള 150ല്‍ പരം അന്തേവാസികള്‍ക്ക് വിഭവ സമൃദ്ധമായ ഊണും, ഓണക്കോടികളും സമ്മാനിച്ചു. അസോസിയേഷന്‍ സെക്രട്ടറി അജയന്‍ മറ്റെന്മേലിന്റെ കുടുംബാംഗങ്ങള്‍ ഓണാഘോഷ പരിപാടികള്ക്ക് നേതൃത്വം നല്കി.

ഓണത്തപ്പനെ എതിരേല്‍ക്കുവാന്‍ അത്തപ്പൂ ഇടുകയും, അന്തേവാസികളുടെ കസേര കളി, പാട്ട്, മിമിക്രി എന്നീ കലാ പരിപാടികള്‍ നടത്തി ഓണാഘോഷ പരിപാടികള്‍ക്ക്‌ വര്‍ണ്ണക്കൊഴുപ്പ്‌ കൂട്ടി.

വാര്ത്ത അയച്ചത്: എബി മക്കപ്പുഴ

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പി. സി. ജോര്ജിന്റെ നടപടി ഭരണഘടനാ വിരുദ്ധം

September 11th, 2011

gigi-karakkadu-epathram

കാലിഫോര്ണിയ : പാമോയില്‍ കേസ് പരിഗണിക്കുന്ന തിരുവനന്തപുരം വിജിലന്സ് പ്രത്യേക ജഡ്ജി പി. കെ. ഹനീഫ അധികാര പരിധി ലംഘിക്കുന്നു എന്നാരോപിച്ച് രാഷ്ട്രപതി പ്രതിഭാ പാട്ടീലിന് പരാതി നല്കിയ പി. സി. ജോര്ജിന്റെ നടപടി ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണെന്ന് അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ കാലിഫോര്ണിയ സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ ജിജി കരകാട് പ്രസ്താവിച്ചു.

ഭരണ പക്ഷത്ത് ഉത്തരവാദപ്പെട്ട സ്ഥാനങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ ഭരണ ഘടനാ വിരുദ്ധമായ ഇത്തരത്തിലുള്ള പരാതികള്‍ നല്‍കുമ്പോള്‍ യു. ഡി. എഫ്. മായി ആലോചിക്കാതെ ചെയ്തതത് നിര്ഭാഗ്യകരമായി പോയി എന്ന് കാരക്കാട് ആവര്ത്തിച്ചു.

അനുകൂലമല്ലാത്ത വിധികള്‍ കോടതികളില്‍ നിന്ന് ഉണ്ടാകാം. പക്ഷെ അതിനെ നേരിടുവാന്‍ നിയമ മാര്ഗമാണ് സ്വീകരിക്കേണ്ടതെന്നു ജിജി കാരക്കാട് അഭിപ്രായപ്പെട്ടു.

അയച്ചു തന്നത് : എബി മക്കപ്പുഴ

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

അമേരിക്കയില്‍ 3651 പോസ്റ്റ് ഓഫീസുകള്‍ പൂട്ടുന്നു?

July 28th, 2011

US postal service-epathram
അമേരിക്കയില് 3651 പോസ്റ്റ് ഓഫീസുകള് അടക്കുവാന്‍ യു. എസ് സര്ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്ട്ട്.
31871 പോസറ്റ് ഓഫീസുകളാണ് അമേരിക്കയിലുള്ളത്. യു.എസ് പോസ്റ്റല്‍ സര്‍വീസിന്റെ ഈ വര്ഷത്തെ നഷ്ട്ട കണക്കു എണ്ണൂറു കോടി ഡോളറാണ്. എഴുപതിനായിരം ഇടങ്ങളില്‍ സ്വകാര്യ ഉടമസ്ഥയിലുള്ള കടകളില്‍ പോസ്റ്റല്‍ സേവനം ലഭ്യമാണ്. നഷ്ടത്തില് പ്രവര്ത്തിക്കുന്ന പോസ്റ്റ് ഓഫീസുകള് അടച്ചാലും ഇങ്ങനെയുള്ള കടകളില്‍ നിന്നും പോസ്റ്റല്‍ സേവനം ജനങ്ങള്ക്ക് ലഭ്യമാകുമെന്ന് അധികൃതര്‍ അറിയിച്ചു. 2012 ജനവരിയോട് കൂടി ഏതെല്ലാം പോസ്റ്റ് ഓഫീസുകളാണ് അടയ്ക്കുക എന്ന വ്യക്തമായ പ്രഖ്യാപനം ഉണ്ടാകും. 2009 ല് 1200 പോസ്റ്റ് ഓഫീസുകള്‍ അടച്ചിടാന്‍ തീരുമാനിച്ചിരുന്നെങ്കിലും 160 എണ്ണമേ ഒടുവില്‍ അടക്കുകയുണ്ടായുള്ളൂ.ഇപ്പോള്‍ അടക്കാന്‍ ഉദ്ദേശിക്കുന്ന 3061 പോസ്റ്റ് ഓഫീസുകള്‍ ഓരോന്നും ദിവസം രണ്ടുമണിക്കൂറില്‍ താഴെയേ പ്രവര്ത്തിക്കുന്നുള്ളൂ. പോസ്റ്റല്‍ വരുമാനത്തിന്റെ 35 ശതമാനം ഐഫോണ്, ആന്ഡ്രോയിഡ് തുടങ്ങിയ സേവനങ്ങളിലൂടെയും ഉപഭോക്തൃ വസ്തുക്കളുടെ വില്പനയിലൂടെയുമാണ് വകുപ്പ് നേടുന്നത്. സാധാരണ അര്ത്ഥത്തിലുള്ള പോസ്റ്റല് സേവനം ആളുകള്ക്ക് വേണ്ടാതായിരിക്കുകയാണ്എന്ന് ഉയര്ന്ന പോസ്റ്റല്‍ ഉദ്യോഗസ്ഥന്‍ ക്രിസ്ത്യന്‍ സയന്സ് മോണിറ്റര്‍ ആശങ്കയോടെ പ്രസ്താവിച്ചു. ധാരാളം പ്രവസി ഇന്ത്യാകര്‍ യു. എസ് പോസ്റ്റല്‍ സര്‍വീസില്‍ ജോലി ചെയ്തു വരുന്നു. പോസ്റ്റ് ഓഫീസ്സുകള് പൂട്ടുന്നു എന്ന അധികൃതരുടെ നിലപാട് പ്രവാസികളില്‍ വളരെ ആശങ്ക ഉളവാക്കിയിട്ടുണ്ട് .

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

2 of 5123»|

« Previous Page« Previous « പട്ടിണി: ലോകം കണ്ണു തുറന്നില്ലെങ്കില്‍ ആഫ്രിക്ക ശവപ്പറമ്പായി മാറും
Next »Next Page » കാണ്ഡഹാര്‍ മേയര്‍ ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ടു »



  • ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു
  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine