കാണാതായ റഷ്യന്‍ ചരക്ക് വിമാനം തകര്‍ന്ന നിലയില്‍

August 13th, 2011

Plane-crash-in-Russia-epathram

മോസ്‌കോ:മഗദന്‍ പ്രവിശ്യയില്‍ നിന്ന് ചുകോട്കയിലേക്ക് 16 മെട്രിക് ടണ്‍ ഭക്ഷ്യ ധാന്യവുമായി പോയ എഎന്‍-12 വിമാനമായ റഷ്യന്‍ ചരക്ക് വിമാനം തകര്‍ന്ന നിലയില്‍ കണ്ടെത്തി.പ്രാദേശികസമയം രാവിലെ ഏഴരയോടെയാണ് വിമാനം റഡാറില്‍ നിന്നും ബന്ധം നഷ്ടപ്പെടുന്നത്. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഒംസുകാ പ്രവിശ്യയിലെ സ്വര്‍ണ്ണ ഖനികള്‍ക്ക് സമീപം തകര്‍ന്നുവീണനിലയില്‍ കണ്ടെത്തിയത്. വിമാനത്തിലുണ്ടായിരുന്ന 11 ആളുകളും മരിച്ചതായാണ് റിപ്പോര്‍ട്ട്. മരിച്ചവരെല്ലാം വിമാനത്തിലെ ജീവനക്കാരാണ്. അപകട കാരണം അറിവായിട്ടില്ല. അപകടം സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

യു. എസ് സൈന്യത്തിനു വ്യാജസന്ദേശം നല്‍കി ഹെലികോപ്റ്റര്‍ തകര്‍ത്തു

August 10th, 2011

US-Helicopter-Kabul-epathram

കാബൂള്‍: യു. എസ് ഹെലികോപ്റ്റര്‍ താലിബാന്‍ തകര്‍ത്തത് തന്ത്രത്തിലൂടെയെന്ന് വെളിപ്പെടുത്തല്‍ ഭീകരരുടെ യോഗം നടക്കുന്നുണെ്‌ടന്നു വ്യാജസന്ദേശം നല്‍കി യു. എസ്‌ സ്‌പെഷല്‍ സേനാംഗങ്ങളെ വിളിച്ചുവരുത്തിയ ശേഷം അവരുടെ ഹെലികോപ്‌ടര്‍ റോക്കറ്റാക്രമണത്തിലൂടെ താലിബാന്‍ തകര്‍ക്കുകയായിരുന്നുവെന്നു എന്നാണ് വെളിപ്പെടുത്തല്‍ . താലിബാന്‍ കമാന്‍ഡര്‍ ഖ്വാറിതാഹിറാണ്‌ വ്യാജസന്ദേശം അയച്ചത് എന്നറിയുന്നു‌. നാലു പാക്കിസ്ഥാന്‍ പൌരന്മാരുടെ സഹായം ഇക്കാര്യത്തില്‍ താഹിറിനു കിട്ടിയെന്ന്‌ പേരു വെളിപ്പെടുത്താന്‍ വിസമ്മതിച്ച ഒരു അഫ്‌ഗാന്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. യു. എസ്‌‌ സേനയുടെ ചിനൂക്‌ ഹെലികോപ്‌ടര്‍ വെള്ളിയാഴ്‌ച രാത്രി റോക്കറ്റ്‌ ആക്രമണത്തില്‍ തകര്‍ന്ന്‌ 30 യുഎസ്‌ സൈനികരും ഒരു അഫ്‌ഗാന്‍ പരിഭാഷകനും ഏഴ്‌ അഫ്‌ഗാന്‍ സൈനികരുമാണു കൊല്ലപ്പെട്ടിരുന്നത്‌. അഫ്‌ഗാന്‍ യുദ്ധത്തില്‍ ഇത്രയും യുഎസ്‌ സൈനികര്‍ ഒറ്റ ആക്രമണത്തില്‍ മരിക്കുന്നത്‌ ഇതാദ്യമാണ്. വാര്‍ഡാക്‌ പ്രവിശ്യയില്‍ കോപ്‌ടര്‍ തകര്‍ന്നു വീണ സ്ഥലം യുഎസ്‌ സൈനികരുടെ നിയന്ത്രണത്തിലാണ്. കോപ്‌ടറിന്റെ അവശിഷ്ടങ്ങളും മൃതദേഹങ്ങളുടെ ഭാഗങ്ങളും വീണെ്‌ടടുക്കുന്നതിനു തെരച്ചില്‍ ആരംഭിച്ചതായി സൈനികവക്താവ്‌ അറിയിച്ചു.
ബിന്‍ ലാദനെ വകവരുത്തിയതിനു പ്രതികാരമായാണ്‌ ഹെലികോപ്‌ടര്‍ വീഴ്‌ത്തിയതെന്നും റിപ്പോര്‍ട്ടുണ്‌ട്‌. ലാദന്‍ വേട്ടയ്‌ക്കു പരിശീലനം നേടിയ പ്രത്യേക നേവി സീല്‍ യൂണിറ്റിലെ അംഗങ്ങളുംകോപ്‌ടര്‍ തകര്‍ന്നു മരിച്ചവരില്‍ ഉള്‍പ്പെടുന്നു. എന്നാല്‍, അബത്താബാദിലെ സൈനികനടപടിയില്‍ ഇവരില്‍ ആരും പങ്കെടുത്തിരുന്നില്ലെന്നു സൈനികകേന്ദ്രങ്ങള്‍ സൂചിപ്പിച്ചു

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇന്തോനേഷ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ഒന്‍പതു പേര്‍ മരിച്ചു

August 4th, 2011

indonesia-helicopter-crash-epathram
ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ഒന്‍പതു പേര്‍ മരിച്ചു. ഇതില്‍ രണ്ടു ഓസ്‌ട്രേലിയന്‍ പൗരന്‍മാരും രണ്ടു ദക്ഷിണാഫ്രിക്ക, അഞ്ച് ഇന്തോനേഷ്യന്‍ പൌരന്മാരും ഉള്‍പ്പെടുന്നു‌. ഒരു ഇന്തോനേഷ്യന്‍ സ്വദേശി രക്ഷപ്പെട്ടു.  ഖനി തൊഴിലാളികളും കരാറുകാരും ക്രൂവും ഉള്‍പ്പെടുന്നവരാണു ഹെലികോപ്റ്റിലുണ്ടായിരുന്നത്. സുലാവെസി പ്രവിശ്യയിലെ മനാഡോയില്‍ നിന്നു ഹല്‍മെഹറ ദ്വീപിലെ ഗൊസോവോംഗ്‌ ഖനിയിലേയ്‌ക്കു പോകുകയായിരുന്നു തകര്‍ന്ന  ഹെലികോപ്‌റ്റര്‍. ഹല്‍മഹേരയിലെ ന്യൂക്രെസ്റ്റ് ഗോസോവങ് ഖനിക്കു സമീപമാണു ഹെലികോപ്റ്റര്‍ തകര്‍ന്നു വീണത്. ബെല്‍ 412 ഇനത്തില്‍പ്പെട്ട ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. ഹെലികോപ്‌റ്റര്‍ പറന്നുയര്‍ന്ന്‌ ഏതാനും നിമിഷങ്ങള്‍ക്കകം എയര്‍ ട്രാഫിക്‌ കണ്‍ട്രോള്‍ വിഭാഗവുമായി ബന്ധം നഷ്‌ടമാവുകയായിരുന്നു. അപകട കാരണം അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഗയാനയില്‍ വിമാനം ഇറക്കുന്നതിനിടെ തകര്‍ന്നു

July 30th, 2011

carribbean-airlines-accident-epathram

ഗയാന: ട്രിനിഡാഡില്‍ നിന്ന് 163 യാത്രക്കാരുമായി പോയ കരീബിയന്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 737-800 ബി.ഡബ്ല്യു 523 വിമാനം ഗയാന വിമാനത്താവളത്തില്‍ ഇറക്കുന്നതിനിടെ തകര്‍ന്നു. ഗയാനയിലെ ഛെദ്ദി ജഗന്‍ വിമാനത്താവളത്തില്‍ ഇറക്കുന്നതിനിടെയാണ് അപകടത്തില്‍പെട്ടത്. 157 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തില്‍ നിന്ന് തീയും പുകയും ഉയര്‍ന്നതായി റിപ്പോര്‍ട്ടുണ്ടെങ്കിലും ദുരന്തസാധ്യത സംബന്ധിച്ച് സ്ഥിരീകരണം ലഭ്യമല്ല. ആരും മരിച്ചിട്ടില്ലെന്നാണ് ആദ്യ റിപ്പോര്‍ട്ട് .

.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

മൊറോക്കോയില്‍ സൈനിക വിമാനം തകര്‍ന്നുവീണ് 78 മരണം

July 26th, 2011

റബാത്‌: മൊറോക്കോയില്‍ സൈനിക വിമാനം തകര്‍ന്നുവീണ് 60 സൈനികരും 12 വിമാന ജോലിക്കാരും മരിച്ചു. മൊറോക്കന്‍ റോയല്‍ ആര്‍മിയുടെ എ സി-130 വിമാനമാണ് അപകടത്തില്‍ പെട്ടത്. മൊറോക്കോയിലെ ഗോള്മിന്‍ തെക്കന്‍ മലനിരകളിലാണ് വിമാനം തകര്‍ന്നു വീണത്‌. പ്രതികൂലമായ കാലാവസ്ഥയാണ് അപകടകാരണമെന്ന് മൊറോക്കന്‍ വിവര സാങ്കേതിക വകുപ്പ്‌ മന്ത്രി ഖാലിദ്‌ നാസ്രി പറഞ്ഞു. ഇതുവരെ 42 മൃതദേഹങ്ങള്‍ മാത്രമാണ് കണ്ടെത്താനായിട്ടുള്ളൂ എന്നും പ്രതികൂല കാലാവസ്ഥ തുടരുന്നതിനാല്‍ തിരച്ചില്‍ താല്‍കാലികമായി നിറുത്തി വെച്ചിരിക്കുകയാണ്, അപകടത്തെ പറ്റി അന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

റഷ്യയില്‍ വിമാനം തകര്‍ന്നു 44 മരണം

June 21st, 2011

russian-air-crash-epathram

മോസ്‌കോ: തലസ്ഥാനമായ മോസ്‌കോയില്‍ നിന്നു പെട്രോ സാവോഡ്‌സ്‌കിലേയ്‌ക്കു പോകുകയായിരുന്ന യാത്രാ വിമാനം തകര്‍ന്നു വീണ്‌ 44 പേര്‍ മരിച്ചു. എട്ടു പേര്‍ക്ക്‌ ഗുരുതരമായി പരിക്കേറ്റു. ദുരന്തത്തില്‍ നിന്നു പരിക്കുകളോടെ രക്ഷപെട്ട യാത്രക്കാരുടെ നില ഗുരുതരമാണെന്ന്‌ ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. റഷ്‌ എയറിന്റെ ടി.യു. – 134 വിമാനമാണ്‌ അപകടത്തില്‍പ്പെട്ടത്‌. 43 യാത്രക്കാരും ഒമ്പതു ജീവനക്കാരുമാണ്‌ വിമാനത്തില്‍ ഉണ്‌ടായിരുന്നത്‌. വടക്കന്‍ റഷ്യയിലെ കരേലിയ മേഖലയിലുള്ള പെട്രോ സാവോഡ്‌സ്‌ക്‌ വിമാനത്താവളത്തില്‍ നിന്നു ഒരു കിലോമീറ്റര്‍ അകലെ നിയന്ത്രണം നഷ്‌ടപ്പെട്ട്‌ ദേശീയ പാതയിലാണ്‌ വിമാനം തകര്‍ന്നു വീണത്‌.
ദേശീയ പാതയില്‍ വിമാനം ഇടിച്ചിറങ്ങിയ മേഖലയ്‌ക്കു മീറ്ററുകള്‍ മാത്രം അകലെയായി നിരവധി കെട്ടിടങ്ങളുമുണ്‌ടായിരുന്നു. അതേ സമയം, അപകട കാരണം സംബന്ധിച്ച്‌ അന്വേഷണം നടത്തിയ ശേഷമെ പറയാനാകുകയുള്ളുവെന്ന്‌ കരേലിയ വ്യോമ മന്ത്രാലയം വ്യക്തമാക്കി. മോസ്‌കോ ആസ്ഥാനമാക്കി സര്‍വീസ്‌ നടത്തുന്ന സ്വകാര്യ വിമാന കമ്പനിയാണ്‌ റഷ്‌ എയര്‍.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അഗ്നിപര്‍വത പുക : 252 വിമാനങ്ങള്‍ റദ്ദ്‌ ചെയ്തു

May 24th, 2011

volcanic-ash-epathram

ഗ്ലാസ്ഗോ : അഗ്നി പാര്‍വത പുക മൂലം യൂറോപ്പില്‍ 252 വിമാന സര്‍വീസുകള്‍ റദ്ദ്‌ ചെയ്തു. ഹീത്രോ, ഗ്ലാസ്ഗോ, എഡിന്‍ബര്‍ഗ്, ഇന്വേര്നെസ്, അബര്‍ദീന്‍, ന്യൂകാസ്ല്‍ എന്നീ വിമാന താവളങ്ങളുടെ പ്രവര്‍ത്തനത്തെ ഐസ്‌ലാന്‍ഡിലെ ഗ്രിമ്സവോന്‍ അഗ്നിപര്‍വതത്തില്‍ നിന്നും ഉയരുന്ന ചാര പുക കാര്യമായി ബാധിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡണ്ട് ബരാക്‌ ഒബാമ തന്റെ അയര്‍ലണ്ട് സന്ദര്‍ശനം വെട്ടി ചുരുക്കി ഇന്നലെ രാത്രി തന്നെ ഇംഗ്ലണ്ടില്‍ എത്തി.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ലിബിയ : ഇന്ത്യാക്കാര്‍ തിരിച്ചു വരുന്നു

February 28th, 2011

airport-passengers-epathram

ട്രിപ്പോളി : ഗദ്ദാഫിക്കെതിരെ ജനകീയ പ്രക്ഷോഭം മുറുകിയതോടെ ഇന്ത്യാക്കാര്‍ വന്‍ തോതില്‍ ലിബിയയില്‍ നിന്നും ഇന്ത്യയിലേക്ക്‌ പുറപ്പെട്ടു വരുന്നു. ഇന്നലെ എയര്‍ ഇന്ത്യയുടെ രണ്ടു വിമാനങ്ങളിലായി അഞ്ഞൂറോളം പേര്‍ ഇന്ത്യയില്‍ മടങ്ങിയെത്തി. ഇനിയും ആയിരക്കണക്കിന് ഇന്ത്യാക്കാര്‍ ലിബിയയില്‍ കുടുങ്ങി കിടക്കുന്നുണ്ട്.

തദ്ദേശീയരുടെ കൈവശം തോക്കുകള്‍ ഉള്ളത് സ്ഥിതി ഏറെ ഗുരുതരമാക്കുന്നു എന്നാണ് ഇവിടെ നിന്നുമുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യന്‍ എംബസിയെ സമീപിച്ചെങ്കിലും കാര്യമായ സഹായമൊന്നും ലഭിക്കുന്നില്ല എന്നാണ് പരാതി. മറ്റു രാജ്യങ്ങളുടെ വിമാനങ്ങള്‍ വന്നു പോകുന്നത് നോക്കി ആകുലപ്പെടുകയാണ് ഇവിടത്തെ ഇന്ത്യക്കാര്‍. ഇന്ന് വൈകീട്ട് രണ്ടു എയര്‍ ഇന്ത്യാ വിമാനങ്ങള്‍ കൂടി ഇന്ത്യാക്കാരെ കൊണ്ട് വരാനായി ലിബിയയില്‍ ഇറങ്ങും. പത്തു ദിവസത്തിനകം മൂന്നു കപ്പലുകളും ഇവിടെ നിന്നും ഇന്ത്യാക്കാരെ തിരികെ കൊണ്ട് വരാനായി ഇവിടെയെത്തും.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

കിങ് ഫിഷര്‍ വിമാനത്തിന്റെ മുന്‍ചക്രം പൊട്ടിത്തെറിച്ചു

February 12th, 2011

മധുര: ചെന്നൈ – മധുര കിങ് ഫിഷര്‍ വിമാനത്തിന്റെ മുന്‍ചക്രം പറന്നിറങ്ങുന്നതിനിടെ പൊട്ടിത്തെറിച്ചു. പൈലറ്റിന്റെ അവസരോജിതമായി ഇടപെടല്‍ മൂലം വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 47 പേരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.

-

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

പാക്കിസ്ഥാനില്‍ വിമാന ദുരന്തം

July 29th, 2010
pakistan-aircrash-epathram

ഇസ്‌ലാമാബാദ് : പാക്കിസ്ഥാനിലെ ഇസ്ലാമാബാദില്‍ മര്‍ഗല പര്‍വ്വത നിരകള്‍ക്ക് സമീപത്തെ താഴ്വരയില്‍ യാത്രാ വിമാനം തകര്‍ന്നു വീണു. തുര്‍ക്കിയില്‍ നിന്നും കറാച്ചി വഴി ഇസ്ലാമാബാദിലേക്ക് പോകുകയായിരുന്നു വിമാനം . 153 യാത്രക്കാരും ആറു ജീവനക്കാരും കയറിയ എയര്‍ ബ്ലൂ എയര്‍ ലൈന്‍സിന്റെ വിമാനമാണ് അപകടത്തില്‍ പെട്ടത്. കറാച്ചിയില്‍ നിന്നും പറന്നുയര്‍ന്ന് ഏകദേശം 90 മിനിറ്റിനു ശേ‌ഷമാണ് അപകടം ഉണ്ടായത് എന്നും അപകടത്തിനു മുന്‍പ് എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നതായും സൂചനയുണ്ട്.

കനത്ത മഞ്ഞും മഴയും മൂലം താഴ്ന്ന് പറക്കുകയായിരുന്ന വിമാനം സമീപത്തെ കുന്നുകളില്‍ തട്ടിയതാകാം അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം. പ്രദേശത്തെ പ്രതികൂല കാലാവസ്ഥ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുന്നുണ്ട്. അപകടം നടന്ന സ്ഥലത്തേക്ക് റോഡു വഴിയെത്തുവാന്‍ ഉള്ള സാധ്യതകള്‍ ഇല്ലാത്തതിനാല്‍ സൈന്യത്തിന്റെ ഹെലികോപ്ടറുകള്‍ വഴിയാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

3 of 5234»|

« Previous Page« Previous « ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ഇന്ത്യയില്‍
Next »Next Page » പാക്കിസ്ഥാന്‍ ഭീകര ബന്ധം ഉപേക്ഷിക്കണം – കാമറോണ്‍ » • മാധ്യമ പ്രവർത്തകർക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം
 • സാഹിത്യത്തിനുള്ള നോബൽ സമ്മാനം താൻസാനിയൻ എഴുത്തുകാരന്
 • ഭൗതിക ശാസ്ത്ര നോബല്‍ സമ്മാനം മൂന്നു പേര്‍ക്ക്
 • സർക്കാർ ഉദ്യോഗസ്ഥർക്ക് താലിബാന്‍റെ പൊതു മാപ്പ്
 • താലിബാൻ വീണ്ടും അധികാരത്തിലേക്ക്
 • കൊവിഡ് : മൂന്നാം തരംഗ ത്തിന്റെ പ്രാരംഭ ഘട്ടത്തില്‍
 • തീവ്ര വ്യാപന ശേഷിയുളള ഡെല്‍റ്റ വകഭേദം കൂടുതല്‍ അപകടകാരി : രോഗ ലക്ഷണ ങ്ങളില്‍ മാറ്റം
 • വാക്സിനു പകരം ഗുളിക : പരീക്ഷണവുമായി ഫൈസര്‍
 • പെൺകുട്ടികൾ പാടുന്നതിന് വിലക്ക്
 • അമേരിക്കയില്‍ ജോണ്‍സണ്‍ & ജോണ്‍സണ്‍ ഒറ്റ ഡോസ് വാക്സിന് അനുമതി
 • കടുത്ത രോഗാവസ്ഥയില്‍ നിന്നും രക്ഷ നേടാന്‍ ഓക്സ്ഫോഡ് വാക്സിന്‍
 • ബ്രിട്ടണില്‍ കൊവിഡ്​ വ്യാപനം രൂക്ഷം : ലോക്ക് ഡൗണ്‍ ജൂലായ് 17 വരെ നീട്ടി
 • ജോ ബൈഡനും കമലാ ഹാരിസ്സും അധികാരത്തില്‍
 • കൊവിഡ് വാക്‌സിന്‍ എടുക്കുന്നവര്‍ മദ്യപിക്കരുത് എന്ന് മുന്നറിയിപ്പ്‌
 • സമാധാന പരമായി പ്രതിഷേധി ക്കുവാന്‍ ജന ങ്ങൾക്ക് അവകാശമുണ്ട് എന്ന് ഐക്യരാഷ്ട്ര സഭ
 • വാക്‌സിന്‍ എടുത്തവര്‍ വഴി കൊവിഡ് പകരും എന്ന കാര്യത്തില്‍ വ്യക്തതയില്ല
 • ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ വിടവാങ്ങി
 • ഫൈസര്‍ കൊവിഡ് വാക്‌സിന്‍ 90 % ഫലപ്രദം
 • നാളികേരം ഫീസ് : സാമ്പത്തിക പ്രതിസന്ധിക്ക് പുതിയ ഉപാധി  
 • മാലിയിൽ 50 അല്‍ ഖ്വയ്ദ ഭീകരരെ വധിച്ചു • വെനീസില്‍ വെള്ളപ്പൊക്കം...
  ഇന്ത്യൻ വംശജനും പത്നിക്കു...
  ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
  ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
  ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
  പഴ്‌സ് എടുക്കാന്‍ മറന്ന യ...
  ചൈന ഇന്റർനെറ്റ് നശീകരണത്ത...
  മർഡോക്കിന്റെ കുറ്റസമ്മതം...
  നരേന്ദ്ര മോഡിക്ക് വിസ നൽക...
  ഈമെയിൽ ചോർത്തൽ : മർഡോക്ക്...
  മ്യാന്‍‌മറില്‍ സ്യൂചിക്ക്...
  കൊല്ലപ്പെട്ട അമേരിക്കന്‍ ...
  അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
  അമേരിക്കൻ സൈനിക സാന്നിദ്ധ...
  റേഡിയോ പ്രക്ഷേപണത്തിന്റെ ...
  അമേരിക്കന്‍ പോലീസ്‌ മുസ്ല...
  വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
  ഇന്ത്യ ഇറാനോടൊപ്പം...
  ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
  ഡച്ചുകാരും ബുര്‍ഖ നിരോധിക...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine