ന്യൂഡല്‍ഹി : ഡിജിറ്റല്‍ അറസ്റ്റിലൂടെ ഈ വര്‍ഷം ജനുവരി മുതൽ ഏപ്രിൽ വരെയുള്ള നാല് മാസം കൊണ്ട് തട്ടിപ്പുകാർ കൊണ്ടു പോയത് 120.3 കോടി രൂപ. സൈബര്‍ തട്ടിപ്പുകള്‍ നിരീക്ഷിക്കുന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ സൈബര്‍ ക്രൈം കോഡിനേഷന്‍ സെൻ്റര്‍ പുറത്തു വിട്ടതാണ് ഈ കണക്ക്.
ഡിജിറ്റല്‍ അറസ്റ്റ്, ട്രേഡിംഗ് കുംഭ കോണം, നിക്ഷേപ കുംഭ കോണം, പ്രണയം/ഡേറ്റിംഗ് കുംഭ കോണം എന്നിങ്ങനെ നാലു തരം തട്ടിപ്പുകളാണ് രാജ്യത്ത് പ്രധാനമായും നടക്കുന്ന സൈബര്‍ തട്ടിപ്പുകള്‍.
സൈബര്‍ തട്ടിപ്പിൻ്റെ ഏറ്റവും പുതിയ രീതികളിൽ ഒന്നാണ് ഡിജിറ്റല്‍ അറസ്റ്റ്. എന്തെങ്കിലും ഗുരുതര കുറ്റകൃത്യങ്ങളില്‍ പെട്ടിട്ടുണ്ട് എന്ന് ഒരു ഫോണ്‍ കോളിലൂടെ ആളുകളെ മുള്‍ മുനയില്‍ നിര്‍ത്തിയാണ് സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളായ മ്യാന്‍മര്‍, ലാവോസ്, കംബോഡിയ എന്നിവിടങ്ങളാണ് ഇത്തരം തട്ടിപ്പു കളുടെ കേന്ദ്രങ്ങൾ. സൈബര്‍ തട്ടിപ്പുകളുടെ 46 ശതമാനവും ഈ മൂന്ന് രാജ്യങ്ങളില്‍ നിന്നാണ് എന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു.
ഡിജിറ്റല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള വിവിധ സൈബര്‍ തട്ടിപ്പിലൂടെ ഇരകള്‍ക്ക് മൊത്തം 1,776 കോടി രൂപ നഷ്ടപ്പെട്ടതായി കണക്കാക്കുന്നു. പ്രധാനമന്ത്രിയുടെ മൻ കി ബാത് പ്രോഗ്രാമിലും ഇതിനെ കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു
- ടിക് ടോക് ഇനി ഇന്ത്യയില്‍ ഇല്ല
- നവ മാധ്യമങ്ങളും സാംസ്കാരികതയും
- ഇന്ത്യയില്‍ ‘ബ്ലൂ വെയ്ല്’ നിരോധിച്ചു
- സൈബർ തട്ടിപ്പുകൾ : ജാഗ്രതാ നിര്‍ദ്ദേശവുമായി അധികൃതര്‍
- കൊറിയർ വന്നിട്ടുണ്ട് : പുതിയ തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പ്
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: social, social-media, അഴിമതി, ഇന്ത്യ, ഇന്റര്‍നെറ്റ്, കുറ്റകൃത്യം, കേരളം, തട്ടിപ്പ്, നിയമം, പ്രതിഷേധം, പ്രവാസി, മനുഷ്യാവകാശം, വിവാദം, വ്യവസായം, സാങ്കേതികം, സാമ്പത്തികം