കൊച്ചി : അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ അമല്‍ നീരദും വി. ജയസൂര്യയും ചേര്‍ന്ന്‍ നിര്‍മ്മി ക്കുന്ന ‘ബാച്ച്‌ലര്‍ പാര്‍ട്ടി’ ഒരുങ്ങുന്നു.

പോസ്റ്റര്‍ : ബാച്ച്ലര്‍ പാര്‍ട്ടി
പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ആസിഫ് അലി, റഹ്മാന്‍, ജഗതി ശ്രീകുമാര്‍, കലാഭവന്‍ മണി, വിനായകന്‍, ജിനു ജോസഫ്, രമ്യാ നമ്പീശന്‍, നിത്യാ മേനോന്‍, ബാബുരാജ്, ആശിഷ് വിദ്യാര്‍ത്ഥി എന്നിവരാണ് ചിത്രത്തില്‍ മുഖ്യ കഥാപാത്ര ങ്ങളെ അവതരിപ്പിക്കുന്നത്. റഫീഖ് അഹമ്മദിന്‍റെ വരികള്‍ക്ക് രാഹുല്‍രാജ് സംഗീതം പകരുന്നു.
യുവാക്കളുടെ നഗര ജീവിതം പ്രമേയമാക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് പ്രശസ്ത കഥാകാരന്‍ മാരായ ആര്‍. ഉണ്ണിയും സന്തോഷ് ഏച്ചിക്കാനവും ചേര്‍ന്നാണ്. അമല്‍ നീരദ് ഛായാഗ്രഹണ വും സംവിധാ നവും നിര്‍വ്വഹിക്കുന്ന ബാച്ചിലേഴ്‌സ് ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: prithviraj