തിരുവനന്തപുരം: ഈ വര്‍ഷത്തെ മികച്ച സിനിമയ്ക്കുള്ള പി. ഭാസ്‌ക്കരന്‍ പുരസ്‌കാരം നവാഗതനായ മാധവ് രാംദാസ് സംവിധാനം ചെയ്ത ‘മേല്‍വിലാസ’ത്തിന് ലഭിച്ചു. ഈ ചിത്രത്തിലെ തന്നെ അഭിനയത്തിന് പാര്‍ത്ഥിപന്‍ മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചു. സൂര്യ കൃഷ്ണമൂര്‍ത്തി രചന നിര്‍വഹിച്ച ചിത്രത്തിന്റെ നിര്‍മാതാവ് മുഹമ്മദ് സലീമാണ്. വിവിധ സിനിമകളിലെ അഭിനയമികവ് പരിഗണിച്ച് ശ്വേതാ മേനോനാണ് മികച്ച നടിക്കുള്ള പുരസ്‌കാരം. നവാഗത സംവിധായികയായി ശാലിനി ഉഷാനായരും മികച്ച സംഗീത സംവിധായകന്‍ എം. ജി ശ്രീകുമാര്‍, ഗാനരചയിതാവ് – വയലാര്‍ ശരത്ചന്ദ്രവര്‍മ, ഗായകന്‍ സുദീപ്കുമാര്‍, ഗായിക രാജലക്ഷ്മി, ലളിത ഗാന രചയിതാവ് ശ്രീകണ്ഠന്‍നായര്‍, എന്നിവര്‍ക്കാണ് മറ്റു പുരസ്കാരങ്ങള്‍, മേല്‍വിലാസത്തിന്റെ സംവിധായകനും നിര്‍മാതാവിനും പ്രത്യേകം അവാര്‍ഡുകള്‍ നല്‍കും. സമഗ്ര സംഭാവനയ്ക്കുള്ള പി. ഭാസ്‌ക്കരന്‍ പുരസ്‌കാരം നടന്‍ മധുവിനും പ്രതിഭാപുരസ്‌കാരങ്ങള്‍ ഷീല, മുകേഷ് എന്നിവര്‍ക്കും നല്‍കും. ഇന്ദ്രബാബുവിന്റെ ‘ശബ്ദമില്ലാത്ത കാലം’ എന്ന കവിതാ സമാഹാരത്തിനാണ് കവിതാ പുരസ്‌കാരം.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: awards, film-festival, suresh-gopi, swetha-menon