ചെന്നൈ : ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രശസ്ത തമിഴ് ചലച്ചിത്ര പിന്നണി ഗായകന്‍ മലേഷ്യ വാസുദേവന്‍ ചെന്നൈയില്‍ അന്തരിച്ചു. മലയാളിയായ അച്ഛനും അമ്മയ്ക്കും മലേഷ്യയില്‍ ജനിച്ച ഇദ്ദേഹം 8000 ല്‍ അധികം തമിഴ് ഗാനങ്ങളും 4000 ല്‍ പരം ഗാനങ്ങള്‍ മറ്റു ദക്ഷിണേന്ത്യന്‍ ഭാഷകളിലും പാടിയിട്ടുണ്ട്.
1972 ല്‍ പുറത്തിറങ്ങിയ ‘ഡല്‍ഹി ടു മദ്രാസ്’ എന്ന തമിഴ് ചിത്രത്തിന് വേണ്ടിയാണ് ഇദ്ദേഹം ആദ്യമായി പിന്നണി പാടിയത്. 85 ല്‍ പരം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുമുണ്ട്. മലയാളത്തില്‍ ‘ഒരു മറവത്തൂര്‍ കനവ് ‘ എന്ന ചിത്രത്തിലെ ‘സുന്ദരിയേ… സുന്ദരിയേ…’ എന്ന ഗാനം ഇദ്ദേഹമാണ് ആലപിച്ചത്. തമിഴ്‌നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്‌കാര ജേതാവാണ്. മകളായ പ്രശാന്തിനി തമിഴ് ചലച്ചിത്ര പിന്നണി ഗായികയാണ്.
- ജെ.എസ്.
ഒരു തിരുത്ത് : മറവത്തൂര്‍ കനവിലെ
‘സുന്ദരിയെ … സുന്ദരിയെ…’എന്ന ഗാനം പാടിയതു മലേഷ്യാ വാസുദേവൻ അല്ലായിരുന്നു. പുഷ്പവനം കുപ്പുസ്വാമി എന്നൊരു ഗായകന്‍ പാടിയ പാട്ട്.
മലയാളത്തില്‍ കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍ (‘പാണമ്പുഴ പാടിയെത്തിയ നന്ദുണിപ്പാട്ട്…’ എന്ന ഗാനം )കാബൂളിവാല (പിറന്നൊരീ മണ്ണും…) നാടോടി, വിഷ്ണുലോകം തുടങ്ങി വളരെക്കുറച്ച് ചിത്രങ്ങളില്‍ മാത്രമാണ് അദ്ദേഹം പാടിയിട്ടുള്ളത്.
കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികളിലെ ‘താനേ ചിതലേറും കോലങ്ങള്‍…. തീരാ ശനിശാപ ജന്മങ്ങള്‍….’ ‘കാക്കോത്തിയമ്മയ്ക്കു തിരുഗുരുതി വേണം കൊടം കള്ള് കൊണ്ടാ കരിങ്കോഴി കൊണ്ടാ….’ . കാബൂളിവാല യിലെ ‘പിറന്നൊരീ മണ്ണും മാറുകില്ല… നിറഞ്ഞൊരീ കണ്ണും തോരുകില്ല….’ വിഷ്ണുലോകം എന്ന സിനിമയില്‍ രവീന്ദ്രന്റെ സംഗീത സംവിധാനത്തില്‍ പാടിയ ‘പാണപ്പുഴ പാടിനീര്‍ത്തി നന്തുണിപ്പാട്ട് …
ചൊല്ലാക്കഥയിലെ കാണാപ്പൊരുളിലെ….’ അനശ്വരം എന്ന സിനിമയിലെ ‘കല്ലെല്ലാം കര്‍പ്പൂരമുത്തുപോലെ ഈ പുല്ലെല്ലാം കസ്തൂരിമുല്ല പോലെ’, നാടോടിക്കാറ്റിലെ ‘ജുംബാ ജുംബാ ജുംബാ ജുംബാ ജുംബാ ജുംബാ ജുംബാ ജുംബാ….’ എന്നിവയാണു മലേഷ്യാ വാസുദേവന്‍ പാടിയ പാട്ടുകൾ…