മാതൃ സ്നേഹത്തിന്റെ കഥകള്‍ പറയുന്ന ധാരാളം പാട്ടുകളും, മ്യുസിക് ആല്‍ബങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഈ രംഗത്ത് ഒരു പരീക്ഷണവുമായി, അബുദാബിയില്‍ നിന്നും ഹനീഫ് കുമരനെല്ലൂര്‍ വരുന്നു. നിരവധി ആല്‍ബങ്ങളും ടെലി സിനിമകളും സംവിധാനം ചെയ്തു ശ്രദ്ധേയനായ ഹനീഫ് , അദ്ദേഹം ഉപയോഗിക്കുന്ന സെല്‍ ഫോണ്‍ (Nokia N95) ഉപയോഗിച്ചു ചിത്രീകരിച്ച ‘സ്നേഹപൂര്‍വ്വം ഉമ്മാക്ക്…’ എന്ന വീഡിയോ ആല്‍ബം ഒരു ചരിത്ര സംഭവം ആക്കിയിരിക്കുന്നു.
മാതാവ് നഷ്ടപ്പെട്ട ഒരു കുട്ടിയുടെ ഓര്‍മ്മക ളിലൂടെയാണ് ഇതിന്റെ കഥ പറഞ്ഞു പോകുന്നത് . ഖമറുദ്ധീന്‍ എടക്കഴിയൂര്‍ രചിച്ച സ്ക്രിപ്റ്റ്, ആകര്‍ഷകമായി അവതരി പ്പിച്ചിരിക്കുന്നു ക്യാമറമാനും സംവിധായകനും കൂടിയായ ഹനീഫ് കുമരനല്ലൂര്‍.
മാസ്റ്റര്‍ ഫ്ലെമിന്‍ ഫ്രാന്‍സിസ്, ദേവി അനില്‍, അന്‍വര്‍ എന്നിവര്‍ പ്രധാന കഥാപാ ത്രങ്ങള്‍ക്ക് വേഷപ്പക ര്‍ച്ചയേകുന്നു.
‘ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് കുടുംബം ‘ എന്ന സിനിമയിലെ ബാല നടന്‍ കൂടിയായ ഫ്ലെമിന്‍ ഫ്രാന്‍സിസ്, അബുദാബിയിലെ വേദികളില്‍ നിറഞ്ഞു നില്‍ക്കുന്ന കൊച്ചു മിടുക്കനാണ്.
മാമ്മന്‍ കെ. രാജന്‍ സംവിധാനം ചെയ്ത ‘ദൂരം’ എന്ന ടെലി സിനിമയിലൂടെ അറ്റ്‌ലസ് – ജീവന്‍ ടെലി ഫെസ്റ്റ് 2007 ലെ, മികച്ച നടിക്കുള്ള രണ്ടാമത്തെ അവാര്‍ഡ് കരസ്ഥമാക്കിയ ബഹുമുഖ പ്രതിഭയായ ദേവി അനില്‍, ഇതിലെ ഉമ്മയുടെ വേഷ ത്തിലൂടെ ഹൃദയ സ്പര്‍ശിയായ പ്രകടനം കാഴ്ച വെച്ചു.
ഈ സെല്‍ ഫോണ്‍ ആല്‍ബത്തിന്റെ ഗാന രചനയും, സംഗീതവും നിര്‍വ്വഹി ച്ചിരിക്കുന്നത് സി. കെ. താജ് ഇക്ബാല്‍ നഗര്‍, ആലാപനം : മാസ്റ്റര്‍ ഹാരിസ് കോക്കൂര്‍, എഡിറ്റിംഗ് : മുജീബ് റഹ്മാന്‍ കുമരനല്ലൂര്‍.
ഫ്രാന്‍സിസ് ഇരിങ്ങാലക്കുട, മമ്മൂട്ടി ചങ്ങരംകുളം, വര്‍ഗ്ഗീസ് ഇരിങ്ങാലക്കുട എന്നിവര്‍ ‘സ്നേഹപൂര്‍വ്വം ഉമ്മാക്ക്…’ വേണ്ടി
പിന്നണിയില്‍ പ്രവര്‍ത്തി ച്ചിരിക്കുന്നു.
– പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
- ജെ.എസ്.